columnist

Back to homepage

കാഴ്ച,കഥ,കനം – പി. എഫ്. മാത്യൂസ്

‘ഞാന്‍ എന്നോടുതന്നെ പറഞ്ഞു: അടരുകള്‍ അടര്‍ത്തുന്നത് മതിയാക്കൂ ഒന്നും അവശേഷിക്കില്ല. ഉള്ളിയുടെ കാമ്പന്വേഷിക്കുന്നതു പോലെയാണ് മനുഷ്യനില്‍ ആത്മാവിനെ അന്വേഷിക്കുന്നത്.’     കെ. എ. ജയശീലന്‍ പലസ്തീന്‍ സംവിധായകന്‍ ഏലിയ സുലൈമാനിന്റെ ‘ഇറ്റ് മസ്റ്റ് ബി പാരഡൈസ്’ എന്ന ചിത്രത്തില്‍ ഒരു രംഗമുണ്ട്. പലസ്തീന്‍ പ്രതിസന്ധിയെക്കുറിച്ച് തിരക്കഥയെഴുതിക്കൊണ്ടിരിക്കെ അയാളുടെ മുറിയിലേക്കു പറന്നുവീണ കിളിയെ ശുശ്രൂഷിച്ച്, തീറ്റകൊടുത്ത്

Read More

മരണമില്ലാത്തതുപോലെ – കെ.വി അഷ്ടമൂര്‍ത്തി

കടുത്ത ആരാധനയുണ്ടായിട്ടും എനിക്കു നേരിട്ടു കാണാന്‍ കഴിയാതെപോയ രണ്ട് വലിയ എഴുത്തുകാരാണ് ഒ. വി. വിജയനും മാധവിക്കുട്ടിയും. വിജയന്‍ ദില്ലിവാസിയായിരുന്നതുകൊണ്ട് കാണാനുള്ള അവസരം കുറവായിരുന്നു എന്നു പറയാമെങ്കിലും നാട്ടില്‍ സ്ഥിരതാമസമാക്കിയതിനു ശേഷവും ആ കണ്ടുമുട്ടല്‍ നടന്നില്ല. മാധവിക്കുട്ടിയാവട്ടെ ദീര്‍ഘകാലം ബോംബെയിലായിരുന്നു താമസം. അക്കാലത്തും പിന്നീട് കേരളത്തില്‍ താമസമാക്കിയപ്പോഴുമൊന്നും അതു സംഭവിച്ചില്ല. മാധവിക്കുട്ടിയെ കണ്ടിട്ടില്ല എന്നു പറഞ്ഞാല്‍

Read More

അടിമുടി വൈരുദ്ധ്യം നിറഞ്ഞ പദ്ധതി – എസ്. രാജീവന്‍, സമരസമിതി കണ്‍വീനര്‍

തുടര്‍ച്ചയായ മഴമൂലം ഉരുള്‍പൊട്ടലും പ്രളയക്കെടുതികളുമായി ദുരിത ജീവിതം നയിക്കുകയാണ് നമ്മുടെ നാട്. അടിക്കടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട് പൊറുതിമുട്ടിയ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലും സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞ് ജനങ്ങളെ സഹായിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍, ലക്ഷക്കണക്കിന് കോടി രൂപ വായ്പയെടുത്ത് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ കഠിനശ്രമത്തിലാണ്. വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ടവരും പ്രകൃതിക്ഷോഭങ്ങള്‍ അനാഥരാക്കിയവരും

Read More

മലബാര്‍ കുടിയേറ്റങ്ങള്‍ – വര്‍ഗീസ് അങ്കമാലി

കുടിയേറിയവര്‍ നൂറു വര്‍ഷം മുമ്പ് മലയാള മനോരമ ദിനപത്രത്തില്‍ വന്ന മലബാര്‍ കുടിയേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് താഴെകൊടുത്തിരിക്കുന്നത്. ”മലയാളത്തുനിന്നു കുടിയേറിപ്പാര്‍ക്കുന്നതിനായി വന്നിട്ടുള്ള എല്ലാവര്‍ക്കും എട്ട് ഏക്കര്‍ വീതം മുണ്ടകന്‍ നിലം പതിച്ചുകൊടുത്തു വിത്തും കാളകളും ഏര്‍പ്പെടുത്തിക്കൊടുത്തു. പുരകള്‍ വച്ചുതീര്‍ത്തു നല്ല സ്ഥിതിയില്‍ വന്നിരിക്കുന്നു. മലയാളത്തുകാര്‍ താമസിക്കുന്ന സ്ഥലത്ത് ആഴ്ചയില്‍ മൂന്നു പ്രാവശ്യം വീതം ഡിപ്ലോമ എടുത്തിട്ടുള്ള ഒരു

Read More

നീയും ഞാനും ഒന്നായ നമ്മളും എന്ന സമവാക്യം – ബിഷപ് അലക്‌സ് വടക്കുംതല

ബോധി ജാതി മത വര്‍ണ വര്‍ഗ ചേരിതിരിവുകളുടെ അപകടസാധ്യത നമ്മുടെ ഭവനങ്ങളുടെ പടിപ്പുരകളില്‍ വരെ വന്നെത്തിയിരിക്കുന്നുവോ? സമഭാവനയോടെ ചിന്തിക്കാനും സൗഹാര്‍ദതയോടെ ഇടപഴകാനും ഒരുമയോടെ നീങ്ങാനുമായില്ലെങ്കില്‍ പിന്നെ എന്തു വിദ്യാഭ്യാസ മേന്മ? എന്തു വിശ്വാസ പൈതൃകം? ‘നാമാരൊക്കെയെന്തൊക്കെ നാത്തൂനേ’ എന്ന ചോദ്യത്തിന് കവി മുരുകന്‍ കാട്ടാക്കടയുടെ ‘ഒരു നാത്തൂന്‍പാട്ട്’ എന്ന കവിതയിലെ മറുപടി ഇപ്രകാരമാണ്. ‘ആയിരം ജാതികളായിരം

Read More