columnist
Back to homepageകളപ്രസാദവും കാലമാറ്റങ്ങളും – ശ്രീവൽസൻ തിയ്യാടി
ക്ഷേത്രകല എന്ന നിലയിൽ മതിലിനുപുറത്തും നവവേദികൾ കണ്ടെത്തിക്കൊണ്ടിരിക്കുന്ന അയ്യപ്പൻ തീയാട്ട് പുതിയ കാലത്തിന്റെതന്നെ വെല്ലുവിളികളെയും നേരിട്ട് മുന്നേറുകയാണ്. വള്ളുവനാട്ടിൽ ഈയിടെ പന്തീരായിരം തേങ്ങയേറോടെ നടന്ന കോമരനൃത്തത്തിന്റെ പശ്ചാത്തലത്തിൽ വിചിന്തനം. വാദ്യഘോഷത്തോടെ രണ്ടേമുക്കാൽ മണിക്കൂറുകൊണ്ട് പന്തീരായിരം നാളികേരമത്രയും യുവാവ് താളാത്മകമായി ഇരുന്നയിരിപ്പിൽ ഉടച്ചുതീർത്തപ്പോൾ കൊച്ചുവെളുപ്പാൻകാലമായിരുന്നു. മഹാമാരിശേഷം കേരളീയ ക്ഷേത്രകലകൾ കുറേശ്ശെയായി പോഷിച്ചുവരുന്നതിനിടയിൽ അയ്യപ്പൻ തീയാട്ട് മുന്നോട്ടുവച്ച കാൽവയ്പ്.
Read Moreഅപരിചിതർ നിറഞ്ഞ ഒരു വീട്ടിൽ – ഡോ.നിഷ
ജീവിതത്തിലെ ക്ഷണിക്കപ്പെടാത്ത അതിഥിയാണ് മരണം. ഈ ലോകജീവിതത്തിലെ സന്തോഷങ്ങളും സൗഭാഗ്യങ്ങളും ഒപ്പം മരണത്തിന്റെ ആകസ്മികത്വവും അതിന്റെ ഭീകരതയും എല്ലാ മനുഷ്യരെയും ദീർഘായുസ്സിനായി ആഗ്രഹിക്കുന്നവരും പ്രാർത്ഥിക്കുന്നവരുമാക്കിത്തീർക്കുന്നു. എന്നാൽ ലോകത്തിൽ ജീവിക്കാനുള്ള മനുഷ്യന്റെ അടിസ്ഥാന സഹജാവബോധത്തിനും ആഗ്രഹത്തിനും വിരുദ്ധമായി ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യജീവിതത്തിലെ ഒരു കാലഘട്ടമായിട്ടാണ് വാർദ്ധക്യകാലത്തെ ആംഗലേയ സാഹിത്യകാരനായ സാമുവൽ ജോൺസൻ ചിത്രീകരിക്കുന്നത്. വാർദ്ധക്യം ശാരീരിക-മാനസിക
Read Moreഎന്തൊരു സ്പീഡ് ! ഒച്ചുകാലവും മനുഷ്യഭാവിയും – ഫാ.ഡോ.കെ.എം.ജോര്‍ജ്
അടൂരിന്റെ ‘കൊടിയേറ്റം’ സിനിമയിൽ (1978) അവിസ്മരണീയ കഥാപാത്രമാണല്ലോ ശങ്കരൻകുട്ടി (ഭരത് ഗോപി). ലോകവ്യവഹാരത്തിലും അതിന്റെ അനുഷ്ഠാനക്രമങ്ങളിലും താത്പര്യമില്ലാത്ത സ്വപ്നജീവിയായ ശങ്കരൻകുട്ടി അലസനും കാര്യപ്രാപ്തിയില്ലാത്തവനുമാണെന്ന് എല്ലാവരും വിധിയെഴുതി. ഒരുദിവസം അയാളെ നിർബന്ധിച്ച് പുതിയ ഷർട്ടും മുണ്ടും ധരിപ്പിച്ച്, ബന്ധുവീട്ടിൽ കല്യാണസദ്യക്ക് ഭാര്യ കൂട്ടിക്കൊണ്ടുപോകുന്നു. ചെളിയും വെള്ളവുമുള്ള മൺറോഡിലൂടെ നടക്കുമ്പോൾ ഒരു ലോറി പാഞ്ഞുവന്ന്, അയാളുടെ പുതിയ ഉടുപ്പും
Read Moreഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഗാന്ധിജിയുടെ പ്രസക്തി – കെ.പി. ശങ്കരൻ
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് രണ്ടുമാസം മുൻപാണ് ഞാൻ ജനിച്ചത്. എന്റെ തലമുറയിലെ ഇതര പൗരന്മാരെപ്പോലെ, ഞാനും വളർന്നത് ഗാന്ധിജി വിഭാവനം ചെയ്തിട്ടില്ലാത്ത ഒരു ഇന്ത്യയിലാണ്. എന്നിരുന്നാലും, പൗരന്മാരെല്ലാവരും മതമേതായിരുന്നാലും തുല്യരായി പരിഗണിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ചൂഷണം മൂലം സ്വാതന്ത്ര്യത്തിനുശേഷവും ബഹുഭൂരിപക്ഷം ഇന്ത്യക്കാരും പലതരത്തിലുള്ള ദാരിദ്ര്യം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു. മാറിമാറിവന്ന സർക്കാരുകൾക്ക് ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം
Read Moreവിഴിഞ്ഞം പോര്‍ട്ട് പദ്ധതിയുടെ ചരിത്ര-വര്‍ത്തമാന യാഥാര്‍ഥ്യങ്ങളും
അഭയാര്‍ഥികളാകുന്ന കേരള കടലോര ജനതയും ഡോ. ജോണ്‍സൻ ജമെന്റ് ഡോ. ലിസ്ബ യേശുദാസ് പിറന്ന മണ്ണിൽ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നത് മിക്കപ്പോഴും അരികു ജീവിതങ്ങളായിരിക്കും. തങ്ങളുടെ വാസയിടങ്ങളിൽ നിന്ന്, പാര്‍പ്പിടങ്ങളിൽ നിന്ന് നിര്‍ബന്ധത്താലോ പ്രകൃതിക്ഷോഭത്താലോ കറുടിയൊഴിപ്പിക്കപ്പെട്ട് താന്താങ്ങളൂടെ രാജ്യാതിര്‍ത്തികള്‍ക്കുളളില്‍ത്തന്നെ അഭയാര്‍ത്ഥികളായി കഴിയേണ്ടിവരുന്നവരാണ് ആഭ്യന്തര അഭയാര്‍ത്ഥികൾ. അത്തരത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം കാരണം സ്വന്തം ഇടങ്ങളിൽനിന്ന് പലായനം
Read More

