columnist

Back to homepage

കൊടുത്തുമുടിഞ്ഞ മാവ്‌

ദിനവൃത്താന്തം അപ്രശസ്തമായ കോളെജുകളിലും അപൂർവമായി ചിലപ്പോൾ നല്ല അധ്യാപകർ ഉണ്ടാകും. സിനിമയിൽ പാടാൻ അവസരം ലഭിക്കാത്തതുകൊണ്ടുമാത്രം പ്രശസ്തിയുടെ വെള്ളിവെളിച്ചം സ്പര്‍ശിക്കാതെ കടന്നുപോയ ഗായകരെപ്പോലെ. അതുപോലൊരു അധ്യാപകനായിരുന്നു കൊച്ചിൻ കോളെജിൽ ഞങ്ങളെ സാമ്പത്തികശാസ്ത്രം പഠിപ്പിച്ച ടി. പി. ജോര്‍ജ്‌. 1975 ആണ്‌ കാലം, അടിയന്തരാവസ്ഥ. കൊച്ചിൻ കോളെജ്‌ അന്ന്‌ പ്രീഡിഗ്രി മാത്രം പഠിപ്പിക്കുന്ന ഒരു ജൂനിയർ കോളെജാണ്‌.

Read More

എന്തിന്നു ഭാരതധരേ കരയുന്നു? – സി.രാധാകൃഷ്ണൻ

മുൻവാക്ക് എങ്കിൽ ഇനി നമുക്ക് ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കാം. 90 കോടിയിലേറെ ജനം അതിൽ വീണ്ടുമൊരിക്കൽ വിരലൂന്നാൻ പോവുകയാണല്ലോ. ഈ നാട് സ്വതന്ത്രമായതിനു തൊട്ടുമുൻപും തൊട്ടുപിൻപുമായി മഹാത്മാഗാന്ധി രണ്ടു കാര്യങ്ങൾ പറയുകയുണ്ടായി. ആദ്യത്തേത്, ഇന്ത്യയെ രണ്ടാക്കി പകുത്തുള്ള സ്വാതന്ത്ര്യം നമുക്കു വേണ്ട എന്നു നിശ്ചയിക്കണം. ഇതു പറഞ്ഞത് സ്വാതന്ത്ര്യത്തിനു മുൻപ്. ആരും കേട്ടില്ല. ഫലമോ? അതേവരെ അഹിംസകൊണ്ട്

Read More

ജനാധിപത്യത്തെ കീഴടക്കുന്ന സ്വേച്ഛാധിപത്യം – ഇ. കെ. ദിനേശൻ

ആധുനിക രാഷ്ട്രനിര്‍മിതിയെ മുന്നോട്ടു നയിച്ചതിൽ  ജനാധിപത്യം വഹിച്ച പങ്ക് ചെറുതല്ല. അതിനെ നിരാകരിച്ച് സമത്വാധിഷ്ഠിത ലോകക്രമത്തെക്കുറിച്ച് ഇന്നു ചിന്തിക്കാൻ കഴിയില്ല. എല്ലാ അർഥത്തിലും ജനാധിപത്യം Deep State രാഷ്ട്രീയത്തിനു കീഴ്പ്പെട്ട അവസ്ഥയിലും ഇന്ത്യയിൽ അവശേഷിക്കുന്ന പ്രതീക്ഷ ജനാധിപത്യം തന്നെയാണ്. ആ പ്രതീക്ഷയ്ക്ക് പരിക്കേൽപ്പിക്കുന്നതാണ് Pew Research Center’s Spring 2023 Global Attitudes Survey.      

Read More

ഭാഷ മലയാളിയുടേതാണെങ്കിലും ആശയം, മനുഷ്യന്റേതാണ്  

അമേരിക്കയിൽ ജനിച്ചുവളർന്ന എന്റെ മകന് തിരിച്ചുപോകാനൊരിടമില്ലല്ലോ എന്ന വിഷമം ഒരു ദിവസം മനസ്സിൽ കയറിക്കൂടി. എനിക്ക് കേരളവും ഇന്ത്യയും ഉള്ളപോലെ അവനൊരിടമില്ലല്ലോ എന്നു തോന്നിയപ്പോൾ എന്തോ ഒരു വിഷമം. പക്ഷേ, അവന്റെ കേരളവും ഇന്ത്യയും ഒക്കെ ഇവിടമാണ്. എനിക്കുള്ളതുപോലെ ഒരു വലിയ കുടുംബം അവനുമുണ്ടെങ്കിലും അവനത് അവന്റെ ജീവിതത്തിന്റെ ഭാഗമായി കാണുന്നില്ല.  ഇവിടെ നമ്മുടെ സംസ്കാരം

Read More

പൂതംകുഴിയിലെ ചാരായഷാപ്പും രണ്ട് രഹസ്യങ്ങളും  – ബിനുരാജ് ആര്‍.എസ്

ഞങ്ങളാണ് ആ രഹസ്യങ്ങൾ. ആരുടെയും കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുന്നവരാണല്ലോ രഹസ്യങ്ങൾ. മറനീക്കി പുറത്തുവന്നാൽ രഹസ്യം രഹസ്യമല്ലാതാവും. പിന്നെയതൊരു കഥമാത്രം. ഇന്നലെരാത്രി, അതായത് മരിക്കുന്നതിന്റെ തലേന്ന് പാനു ഞങ്ങളെ പുറത്തുവിട്ടു. ഇല്ലെങ്കിൽ, ഞങ്ങളും മരിച്ചുപോകില്ലായിരുന്നോ? ഇപ്പൊ ഞങ്ങൾ സുകുവിനോടൊപ്പമാണ്. സുകുവിന് രഹസ്യം സൂക്ഷിക്കാനൊന്നുമറിയില്ല. അവനതിന്റെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല. അതുകൊണ്ട് അനുവാദം ചോദിക്കാതെ ഞങ്ങളിങ്ങിറങ്ങിപ്പോന്നു. ഇനി നിങ്ങളോടൊപ്പം ചേർന്ന് ഒരു

Read More