focus articles

Back to homepage

പ്രമുദ്യ അനന്ത തുറും ടി.ജെ.എസ് ജോർജും – എൻ.ഇ.സുധീർ 

ചില പുസ്തകങ്ങൾ കൈയിലെടുക്കുമ്പോൾ അതിലെന്തൊക്കെയാണുണ്ടാവുക എന്നു വ്യക്തമാവുകയില്ല. എഴുത്തുകാരനെക്കുറിച്ചുള്ള സാമാന്യജ്ഞാനം കണക്കിലെടുത്ത് നമ്മൾ ചില മുൻധാരണകളിലെത്തുമെന്നു മാത്രം. ആ ധാരണകളെ പൊളിച്ചടുക്കുന്ന ചില എഴുത്തുകാരുണ്ട്. അങ്ങനെയൊരാളാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ ടി.ജെ.എസ്. ജോർജ്. ഫ്രീ പ്രസ്സ് ജേർണലിലൂടെ 1950-ൽ പത്രപ്രർത്തനരംഗത്ത് വന്ന അദ്ദേഹം പിന്നീട് ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യു, ഏഷ്യാവീക്ക് എന്നി അന്താരാഷ്ട്ര മാധ്യമങ്ങളുടെ

Read More

ലോത് : ധർമവ്യഥകളുടെ തീച്ചൂളയിൽ – വി.വിജയകുമാർ

            ‘കറ’ എന്ന നോവൽ എഴുതുന്നതിനു മുന്നേ ബൈബിൾ പഴയനിയമത്തിലെ കഥകളെ ആധാരമാക്കുന്ന യൂനായുടെ ഒളിച്ചോട്ടങ്ങൾ, സാറായിയുടെ മറുദേശങ്ങൾ, എസ്‌തെർ എന്നീ നോവലൈറ്റുകൾ സാറാജോസഫ് എഴുതിയിരുന്നു. ഭാവിയിൽ എഴുതാനിരിക്കുന്ന നോവലുകളുടെ പ്രമേയസ്ഥലങ്ങളെ ആദ്യം സന്ദര്‍ശിക്കുന്ന നിരീക്ഷകന്മാരാണ് ആനന്ദിന്റെ കഥകൾ എന്ന കെ.സി. നാരായണന്റെ നിരീക്ഷണത്തെ ഓർമിച്ചുകൊണ്ടു പറയട്ടെ, ഇവിടെയും സമാനമായ ഒരു അനുഭവമുണ്ട്. എഴുതപ്പെടാനിരിക്കുന്ന മഹാനോവലിന്റെ 

Read More

സംസ്കാരത്തെ പുതുക്കിപ്പണിയുന്നവർ – സുനിൽ പി. ഇളയിടം

ഇന്നു ഭരണകൂടത്തിന്റെ മുൻകൈയിൽ നടക്കുന്ന സാംസ്കാരികമായ പുനരുജ്ജീവന ശ്രമങ്ങൾ വാസ്തവത്തിൽ സംസ്കാരത്തിന്റെ ഊർജസ്വലതയിലേക്ക് നയിക്കും എന്നു കരുതാവുന്നതല്ല. കാരണം, അടിസ്ഥാനപരമായി മനുഷ്യസംസ്കൃതിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതം അത് വൈവിധ്യപൂർണവും ബഹുസ്വരവുമാണ് എന്നതാണ്. അതിന്റെ ഏറ്റവും സൂക്ഷ്മരൂപം മുതൽ സ്ഥൂലരൂപം വരെ ഈ വൈവിധ്യവും ബഹുസ്വരതയും അതുണ്ടാക്കുന്ന സങ്കീർണതകളും ഉണ്ട്. ആ വൈവിധ്യത്തെ വൈരുധ്യങ്ങളിലേക്ക് ശത്രുതാപരമായ സംഘർഷങ്ങളിലേക്കൊ

Read More

നവകേരള ചിന്തകളിൽ ചിലത്‌ – കല്പറ്റ നാരായണൻ

എന്റെ നാട്ടിൽ  സദാ, അമ്മേ ഭഗവതീ എന്ന്‌ ഉരുവിട്ട്‌ കൂന്നു നടക്കുന്ന ഒരു ഭക്തയുണ്ടായിരുന്നു. ഏകമകൻ മുപ്പതാം പിറന്നാളിന്‌ റോഡ്‌ മുറിച്ചുകടക്കുമ്പോൾ ബസ്സ്‌ തട്ടി മരിച്ചു. ഭഗവതിയോട്‌ അവര്‍ക്ക്‌ ക്ഷമിക്കാനായില്ല. മകന്റെ ക്ഷേമമല്ലാത്തതൊന്നും ആ ഭക്ത അമ്മയോടാവശ്യപ്പെട്ടിരുന്നില്ല. ഒരുനിമിഷം മുന്‍പോ പിന്‍പോ ആണ്‌ റോഡ്‌ മുറിച്ചു കടന്നിരുന്നെങ്കിൽ ഒരു ജലദോഷംപോലും പിടിപെടാതെ താൻ കാത്തുസൂക്ഷിച്ച മകൻ

Read More

കുറ്റവാളി ഗോത്രങ്ങൾ – എം.വി.ബെന്നി

ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പിന്‌ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള എഴുതിയ ആമുഖകുറിപ്പിൽ കാവ്യാത്മകമായ ഒരു വാക്യമുണ്ട്‌, “സുഖം എന്ന പദത്തിന്റെ അർഥം എന്റെ നിഘണ്ടുവിൽ കൊടുത്തിട്ടുണ്ടെന്ന്‌ വരികിലും പരമാർഥത്തിൽ അതെങ്ങനെയിരിക്കുമെന്ന്‌ ഞാൻ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല.” 34 വര്‍ഷം  പണിയെടുത്താണ്‌ ശ്രീകണ്ഠേശ്വരം, ശബ്ദതാരാവലി എഴുതി പൂര്‍ത്തിയാക്കിയത്‌. ഇന്നും ഒരു മലയാള വാക്കിന്റെ അർഥം ഉറപ്പുവരുത്തണമെങ്കിൽ വായനക്കാര്‍ക്ക്‌ ശബ്ദതാരാവലി മറിച്ചുനോക്കണം. നിഘണ്ടുക്കൾ

Read More