focus articles

Back to homepage

ഭയം സിനിമയുടെ നിശാവസ്ത്രം

ഭയം ചലച്ചിത്രത്തിന്റെ ഒസ്യത്തും ജന്മാവകാശവുമാണ്. ഭയജനകത്വമെന്ന വാസന അതിനു ജന്മസഹജവും. 1895ല്‍ ലൂമിയര്‍ സഹോദരന്മാരുടെ ഉദ്യമഫലമായി ആദ്യമായൊരു കൊട്ടകയില്‍ തീവണ്ടി കാണികളുടെ മുമ്പിലേക്ക് അവര്‍ക്കറിയില്ലാതിരുന്നൊരു സുരക്ഷിതയകലം പാലിച്ച് പാഞ്ഞുവന്നുനിന്നപ്പോള്‍ കാണികള്‍ പിടഞ്ഞെണീറ്റു പാഞ്ഞൊളിച്ച സംഭവം (ഒരുപക്ഷേ കഥ!) ആ ഭീതിജനകവാസനയെ തെളിയിക്കുന്നുണ്ട്. പിന്നീടും സിനിമ ഭയത്തിന്റെ നിഴലുപറ്റിത്തന്നെയാണല്ലോ ഇക്കാലമത്രയും സഞ്ചരിച്ചത്. സാങ്കേതികമായും അതുവഴി സാങ്കേതികകലാപരമായും സിനിമ

Read More

ഭീതിയുടെ ഉള്ളറകള്‍

ഡോ. അരുണ്‍ ബി. നായര്‍ ഏതു പ്രായത്തിലുള്ള മനുഷ്യനെയും ബാധിക്കുന്ന ഒരടിസ്ഥാന വികാരമാണ് ഭയം. ഒരു ജീവിയുടെ ആത്മരക്ഷയ്ക്ക് സഹായകമാകുന്ന ഒന്നാണ് ഭയം. എന്നാല്‍ ഭയം അമിതമാകുമ്പോള്‍, അതുതന്നെ ഒരു രോഗാവസ്ഥയായി മാറുന്നതായും കണ്ടുവരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍, ഭയത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് പരിശോധിക്കും. വഴിയിലൂടെ നടന്നുപോകുമ്പോള്‍ ഒരു പട്ടി നമ്മെ നോക്കി കുരച്ചാല്‍ നമുക്ക് ഭയം

Read More

ദൈവസ്പര്‍ശം തുണയായി

ഫാ. ടോം ഉഴുന്നാലില്‍/ ബിനോയ് പിച്ചളക്കാട്ട് ? ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത അനുഭവമാണെങ്കിലും സഹപ്രവര്‍ത്തകരായ സന്യാസിനിമാരെയും വൃദ്ധസദനത്തിലെ അന്തേവാസികളെയും കൊലപ്പെടുത്തിയ് നേര്‍ക്കണ്ടതിന്റെ നടുക്കത്തെക്കുറിച്ചാണ് ഞാനാദ്യം അച്ചനോട് ചോദിക്കുന്നത്. ഭയാനകമായ ആ സംഭവത്തിന്റെ ഓര്‍മ്മകള്‍ അച്ചന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും എങ്ങനെയാണ് ബാധിച്ചത്? 2010 മുതല്‍ ഞാന്‍ യമനില്‍ പ്രേഷിതവേല ചെയ്യുന്നു. ചെറിയൊരു ഇടവേളക്കായി 2015-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ബാംഗ്ലൂരിലും

Read More

മീസാന്‍കല്ലുകള്‍ക്ക് നാവുമുളക്കുന്നു

റഷീദ് പാനൂര്‍ അറുപതുകള്‍ക്കുശേഷം ആധുനികതയുടെ മധ്യാഹ്നസൂര്യന്‍ മലയാള നോവല്‍, കഥാസാഹിത്യത്തില്‍ കത്തിനില്‍ക്കുന്ന കാലത്താണ് പുനത്തില്‍ കുഞ്ഞബ്ദുള്ള സാമൂഹ്യപ്രസക്തിയുള്ള കഥകളുമായി രംഗത്തുവന്നത്. എഴുപതുകളില്‍ മലയാള നോവല്‍ സാഹിത്യത്തേയും, ചെറുകഥാ സാഹിത്യത്തേയും നവീകരിച്ച എഴുത്തുകാരില്‍ ഒ.വി. വിജയനും, ആനന്ദും, സേതുവും, കാക്കനാടനും, എം. മുകുന്ദനും, ടി.ആറും, സക്കറിയയും, പുനത്തില്‍ കുഞ്ഞബ്ദുള്ളയും ഉണ്ടായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആഴമില്ലാത്ത സാമൂഹ്യചിത്രങ്ങള്‍ തിരിച്ചും

Read More

ഗള്‍ഫ് കുടിയേറ്റവും കുടിയിറക്കവും മാറുന്ന കുടിയേറ്റ ഭൂമികകളും മലയാളിയും

കെ.യു.ഇഖ്ബാല്‍ നാളെ ചരിത്രം രേഖപ്പെടുത്തുന്നവര്‍ക്ക് വിടാം. അറുപതുകളുടെ ആദ്യ പകുതിയില്‍ തുടങ്ങിയ ഗള്‍ഫ് കുടിയേറ്റത്തിന് വേഗത കൈവരുന്നത് എഴുപതുകളുടെ പകുതിയോടെയാണ്. എണ്‍പതുകളില്‍ ഇത് ഒരു ഒഴുക്കായി മാറി. ഗള്‍ഫില്‍ നിന്ന് മലയാളി അയക്കുന്ന പണം കേരളത്തിന്റെ മുഖഛായ മാറ്റി. വിദേശ മലയാളി കേരളത്തിലെ ബാങ്കുകള്‍ വഴിയും കുഴല്‍ പണമായും നാട്ടിലെത്തിച്ച പണത്തിന്റെ അടിത്തറയിലാണ് നാം ഇന്നത്തെ

Read More