focus articles
Back to homepageപാലക്കാടിന്റെ മഴയോര്‍മ്മകള്‍ – എ.വി. ഫിര്‍ദൗസ്
കേരളത്തിന്റെ ഹരിതസമ്പന്നതയുടെ അടിത്തറ കാലംതെറ്റാതെ പെയ്തിരുന്ന മഴക്കാലങ്ങളായിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മഴകള്‍ ഋതുക്കളുമായും മാസങ്ങളുമായും കൃത്യമായ ഒരു ബന്ധം കാത്തുസൂക്ഷിച്ചുവന്നു. കാര്‍ഷിക ജീവിതസംസ്കാരത്തിന്റെ ആധാരശീലങ്ങള് രൂപപ്പെട്ടത് മഴകളെ ആശ്രയിച്ചായിരുന്നു. ആധുനിക ജീവിതശീലങ്ങളിലേക്കു പരിണമിക്കുന്നതിനുമുമ്പ് കേരള ജനത ജീവിച്ചത് കൃഷിയുമായും പ്രകൃതിയുമായും ബന്ധപ്പെട്ട ഉപജീവന മാര്‍ഗങ്ങളെ ആശ്രയിച്ചായിരുന്നതിനാല്‍ മഴയെ മുന്‍നിര്‍ത്തിയുള്ള കാലഗണനാരീതി പൊതുവായിത്തീര്ന്നു.
Read Moreമണ്ണുമര്യാദയുടെ അശാന്തപര്‍വ്വം -സി.ടി.തങ്കച്ചന്
കലയും ജീവിതവും പരസ്പരം ഇഴപിരിക്കാനാവാത്ത വിധം ലയിച്ചു ചേര്‍ന്ന അപൂര്‍വ്വചിത്രമെഴുത്തുകാരനായിരുന്നു അശാന്തന് – പൊതുവെ ശാന്തനായി കാണപ്പെട്ട അശാന്തന്റെ അന്തര്‍ സംഘര്‍ഷങ്ങളുടെ അടയാളമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും ചിത്രരചനയും. മണ്ണുമായും മനുഷ്യനുമായുമുള്ള ജൈവ പരമായ അടുപ്പം അയാളുടെ കലാജീവിതത്തില്‍ ഉടനീളം കാണാം. ആധുനിക വികസന സാധ്യതകള്‍ വളഞ്ഞു പിടിക്കുന്ന തന്റെ ഗ്രാമത്തിലിരുന്ന് നമുക്ക് നഷ്ടമാവുന്ന മണ്ണുമര്യാദയെക്കുറിച്ചാണ് അയാള്‍
Read Moreമണ്ണിന്റെ മുലപ്പാല്‍ വിഷം തീണ്ടുന്നു- ഡോ. സി. ആര്. രാജഗോപാലന്‍
മണ്ണറിവുകള്ക്കൊരു ആമുഖം. ഉര്‍വരമായ മണ്ണിടങ്ങള്ക്കു സംഭവിക്കുന്ന വിഷദുരന്തങ്ങള്ക്കൊരു താക്കീത് പഞ്ചഭൂതങ്ങള്‍ നിറഞ്ഞ മണ്ണിനെ മനോഹരമായ ശില്പമാക്കിമാറ്റിയവരാണ് പുരാതനസംസ്കാരങ്ങള്‍. പുരാവസ്തുഖനനത്തിലൂടെ കണ്ടെടുത്ത തിരിവയുടെ കണ്ടുപിടുത്തവും ആലയും ടെറാക്കോട്ടശില്പങ്ങളും കളിമണ്ണിനെ സംസ്കാരപ്പൊലിമയാക്കിമാറ്റിയ മണ്ണിന്റെ ചരിത്രമാണ് വ്യക്തമാക്കുന്നത്. ഭൂമിജാതകം നിര്‍ണയിച്ച് ശ്മശാനഭൂമിയെ കൃഷിഭൂമിയാക്കി വളര്‍ത്തിയെടുത്തവരാണ് പ്രാചീനര്‍. കളിമണ്‍പാത്ര നിര്‍മാണം മാത്രമല്ല രൂപാങ്കനം ചെയ്ത മണ്ഫലകങ്ങളും ചിത്രമെഴുതിയ മണ്‍വീടുകളും പ്രാചീനമനുഷ്യന് നേടിയെടുത്ത
Read Moreപേശാമടന്തയുടെ അത്ഭുതലോകങ്ങള്‍ – എസ്. ശാരദക്കുട്ടി
‘തന്നെ സ്വാധീനിച്ച, അനുഭവങ്ങളുടെ വന്‍കരകളായ, ജീവിതത്തെ സമര്‍ത്ഥമായി നേരിട്ട് ജീവിച്ച് കാണിച്ചുതന്ന സ്ത്രീകളെ തന്റെ ബാല്യകാല ഓര്‍മ്മകളില്‍ വരച്ചിടുകയാണ് ശാരദക്കുട്ടി’… ധാരാളം സ്ത്രീകളുള്ള കുടുംബത്തില്‍ ജനിച്ചു വളരുന്ന ഒരു പെണ്‍കുട്ടിക്ക് അനുഭവങ്ങള്‍ തേടി പുറത്തേക്കെങ്ങും പോകേണ്ടി വരില്ല. വീടിനും ചുറ്റുവട്ടത്തുമുള്ള ഓരോ സ്ത്രീയും അവളെ വ്യത്യസ്തമായ അനുഭവങ്ങളുടെ ഓരോ വലിയ ഭൂഖണ്ഡങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകും. അനുഭവങ്ങളെ
Read Moreവലിയ കുട്ടി ചെറിയ കുട്ടികളോട് പറയുന്നത് -മനോജ് മേനോന്
കൈലാഷ് സത്യാര്‍ഥിയുടെ സ്വപ്നമെന്താണ് എന്നായിരുന്നു അഭിമുഖത്തിലെ അവസാന ചോദ്യം.” കുട്ടികള്‍ കുട്ടികളായിരിക്കുന്ന ഒരു ലോകം. എല്ലാവരും കുട്ടികളായിരിക്കുന്ന ലോകം. എല്ലാവരിലും ഓരോ കുട്ടിയുണ്ട്. കൗതുകം പേറുമ്പോള്‍,ചോദ്യം ചോദിക്കുമ്പോള്‍,ആകാംക്ഷപ്പെടുമ്പോള്‍.. അപ്പോഴൊക്കെ ഈ കുട്ടിയാണ് ഉണര്‍ന്നിരിക്കുന്നത്.”-നൊബേല്‍ സമ്മാന ജേതാവിന്റെ പരിവേഷങ്ങളില്ലാതെ കുട്ടികളെപ്പോലെ ഉറക്കെ ചിരിക്കുകയും ആകാംക്ഷയോടെ ചോദ്യങ്ങള്‍ കേള്‍ക്കുകയും വിദ്യാര്‍ഥിയെ പോലെ ഉത്തരം നല്‍കുകയും ചെയ്ത് കൈലാഷ് സത്യാര്‍ഥി
Read More