focus articles
Back to homepageദുരന്തത്തെ അതിജീവിച്ച കേരളം -ഡോ.എം.പി.പരമേശ്വരന്‍
പഴയകാലതിന്മകള്‍ തീണ്ടാത്ത, അഴുക്കിനെ അഴകും അര്‍ത്ഥവുമാക്കി മാറ്റുന്ന പുതിയ കേരളം നിര്‍മിക്കാന്‍ 1. കേരളം അതിഭീകരമായ ഒരു ദുരന്തത്തെ അതിജീവിച്ചുകഴിഞ്ഞ സന്ദര്‍ഭമാണിത്. അതിവര്‍ഷം സൃഷ്ടിച്ച പ്രളയവും മണ്ണിടിച്ചിലും 500 ഓളം പേരുടെ ജീവനപഹരിച്ചു. 10,000-കണക്കിന് ജന്തുജീവികള്‍ മരണപ്പെട്ടു. ലക്ഷക്കണക്കിനാളുകളുടെ പാര്‍പ്പിടങ്ങളും ഉപജീവനോപാധികളും നഷ്ടപ്പെട്ടു. കൃഷി നശിച്ചു. മൊത്തം നഷ്ടം 20,000 കോടി രൂപയിലധികം വരുമെന്നാണ് മതിച്ചിരിക്കുന്നത്.
Read Moreഅഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ഗാന്ധിയുടെ കത്ത് -കെ. അരവിന്ദാക്ഷന്‍
1940 ഡിസംബര്‍ 24-നാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ഗാന്ധി വാര്‍ധാ ആശ്രമത്തില്‍ നിന്ന് കത്തെഴുതുന്നത്. എന്നാല്‍, അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ കത്ത് തമസ്‌ക്കരിച്ചു. 1939 ജൂലൈ 23-ന് ഗാന്ധി ഹിറ്റ്‌ലര്‍ക്ക് എഴുതിയ കത്തും തമസ്‌ക്കരിക്കപ്പെട്ടിരുന്നു. ഇന്ന് നമ്മുടെ രാജ്യം കടന്നുപോകുന്നത് സ്വേച്ഛാധികാരത്തിന്റെ വിഷക്കാറ്റിലൂടെയാണ്. അത് ഫാസിസമാണോ, ഹിന്ദുത്വ മതാധികാര റിപ്പബ്ലിക്കിലേക്കുള്ള കുറുക്കുവഴിയാണോയെന്ന് പറയാനാവില്ല. എന്നാല്‍, അതിസൂക്ഷ്മമാണ്
Read Moreഅപരന്‍ എന്ന അപകടകാരി -ബി.ആര്‍.പി. ഭാസ്‌കര്‍
ഭൂരിപക്ഷ വിഭിന്നമായ ഭാഷ സംസാരിക്കുന്നതും, മതം പിന്തുടരുന്നതും സാംസ്‌കാരികമായും ചരിത്രപരമായും വേറിട്ടു നില്‍ക്കുന്നവരും ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരും ഭീതിദമായ വിധത്തില്‍ അപരവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദേശീയതയുടെ പേരില്‍ നടക്കുന്ന ഇത്തരം വിഭജനങ്ങളിലൂടെ പൊതുബോധത്തിനകത്ത് അപരത്വം നിര്‍മ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്. കുട്ടികളുടെ ഭാവന ഇല്ലാത്ത കൂട്ടുകാരെ സൃഷ്ടിക്കുമ്പോള്‍ മുതിര്‍ന്നവരുടെ ഭാവന ഇല്ലാത്ത ശത്രുക്കളെ സൃഷ്ടിക്കുന്നു എന്ന് പറയാറുണ്ട്. കുട്ടികള്‍ അപരന്മാരെ മിത്രങ്ങളായും മുതിര്‍ന്നവര്‍
Read Moreഗാന്ധിയും അപരവല്‍ക്കരണവും -എം.എന്‍. കാരശ്ശേരി
ഇന്ന് രാഷ്ട്രീയ ചര്‍ച്ചകളിലും സാംസ്‌കാരിക സംവാദങ്ങളിലും സാമൂഹ്യവിവാദങ്ങളിലും ധാരാളമായി കേള്‍ക്കുന്ന പദമാണ് ‘അപരവല്‍ക്കരണം’. മതം, ജാതി, ലിംഗം, ഭാഷ, പ്രദേശം, വംശം തുടങ്ങിയവകൊണ്ട് വ്യത്യസ്തമായ സമൂഹങ്ങളെ കൂട്ടത്തില്‍ കൂട്ടാതെ അകറ്റി നിര്‍ത്തുന്നതിനും അവരോട് വിവേചനം കാണിക്കുന്നതിനുംവേണ്ടി എഴുത്തും പ്രസംഗവും പ്രവര്‍ത്തനവും വഴി ഒരു പൊതുബോധം ഉല്പാദിപ്പിക്കുന്നതിനെയാണ് ‘അപരവല്‍ക്കരണം’ എന്നു പറയുന്നത്. തത്വചിന്തയില്‍ നേരത്തേ ഉപയോഗിച്ചുപോന്ന പ്രയോഗമാണ്
Read Moreഅപരാഭിമാനങ്ങള്‍ -പി.എന്‍. ഗോപീകൃഷ്ണന്‍
ശ്രീനാരായണ ഗുരുവിന്റെ ദാര്‍ശനിക കൃതിയായ ആത്‌മോപദേശ ശതകത്തിന്റെ അടിസ്ഥാനത്തില്‍ ആധുനിക ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന അപരത്വത്തിന്റെയും ഹിംസയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം വിശകലനം ചെയ്യുന്നു. ഈയ്യടുത്ത കാലത്ത്, ഗൗരി ലങ്കേഷിന്റെ കൊലയാളി എന്ന് വിശ്വസിക്കപ്പെടുന്ന പരശുറാം വാഘ്‌മോറെയെ പിടികൂടിയപ്പോള്‍, അയാള്‍ പോലീസിന് ഇങ്ങനെ മൊഴി നല്‍കിയതായി പറയപ്പെടുന്നു. ‘ആ സ്ത്രീ നല്ലവളായിരുന്നു എന്ന് തോന്നുന്നു. ഞാന്‍ അവരെ കൊല്ലാന്‍
Read More