focus articles

Back to homepage

നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ? – ഡാനിയേല്‍ പാപ്പച്ചന്‍ (Rtd. Judge)

ഭരണഘടനയാണ് ഇന്ത്യയുടെ പരമപ്രധാനമായ നിയമസംഹിത. നിയമനിര്‍മാണം, നിയമനിര്‍മാണ സമിതിയുടെ അല്ലെങ്കില്‍ ലെജിസ്ലേച്ചറിന്റെ അധികാരപരിധിയില്‍ മാത്രം വരുന്നതുമാണ്. എന്നാല്‍ അപ്രകാരം ക്രോഡീകരിക്കുന്ന നിയമം ഭരണഘടനാനുസൃതമാണോ എന്നു പരിശോധിക്കുന്നതിനുള്ള അധികാരം ഇന്ത്യന്‍ ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരം സുപ്രീംകോടതിക്കും 226-ാം അനുച്ഛേദപ്രകാരം ഹൈക്കോടതികള്‍ക്കും നല്‍കിയിട്ടുണ്ട്. നിയമനിര്‍മാണം ഭരണാഘടനാനുസൃതമാണോ എന്നു പരിശോധിക്കുമ്പോള്‍ ജുഡീഷ്വല്‍ മുന്‍ഗണനയുടെ (Judicial Precedents) അടിസ്ഥാനത്തില്‍ ജഡ്ജ് മെയ്ഡ്

Read More

ഭാരതീയ ധാര്‍മികത തിരിച്ചുപിടിക്കുക – ജസ്റ്റിസ് കെ. അബ്രഹാം മാത്യു

നിയമവും നീതിയും നിയമവും നീതിയും രണ്ടു സങ്കല്‍പ്പങ്ങളാണ്. അവ പരസ്പരപൂരകങ്ങള്‍ കൂടിയാണ്. പക്ഷേ, പ്രായോഗികമായി അങ്ങനെയാകണമെന്നില്ല. നിയമം എന്ന് പറയുന്നത് ചട്ടങ്ങളുടെ ഒരു കൂട്ടമാണ്. അതിന്റെ  ഉടനെയുള്ള ലക്ഷ്യം സമൂഹത്തില്‍ ഒരു അടുക്കും ചിട്ടയും ഉണ്ടാക്കുക എന്നതാണ്. എന്നാല്‍ അതിന്റെ ആത്യന്തിക  ലക്ഷ്യം നീതി നടപ്പാക്കുകയാണ്. നിയമം യഥാര്‍ത്ഥത്തില്‍ മാര്‍ഗവും നീതി ലക്ഷ്യവുമാണ്. അല്ലെങ്കില്‍, അങ്ങനെ

Read More

അയോധ്യ വിധിയും മതേതര ഇന്ത്യയുടെ ഭാവിയും – എന്‍.ഇ.സുധീര്‍

ഇന്ത്യയിലെ മറ്റൊരു  ആരാധനാലയവും അസ്ഥിത്വ തര്‍ക്കവുമായി കോടതി കയറാതിരിക്കട്ടെ. ഇവിടെ തോറ്റുപോകുന്നത് ഭക്തിയും വിശ്വാസവുമാണ്. ജയിക്കുന്നത് മതഭ്രാന്തന്മാരും അധികാരക്കൊതിയന്മാരുമാണ്. നമുക്ക് നിയന്ത്രണമില്ലാതിരുന്ന  ഭൂതകാലത്തിന്റെ പേരില്‍ കോടതി കയറുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിനോ, ഭാരതീയ പാരമ്പര്യത്തിനോ ചേര്‍ന്നതല്ല എന്ന വലിയ പാഠം നമ്മള്‍ ഇനിയെങ്കിലും ഉള്‍ക്കൊള്ളണം. അത് വലിയൊരു രാഷ്ടീയ വിദ്യാഭ്യാസം കൂടിയാണ്. ഹിന്ദുക്കള്‍ക്ക് രാമജന്മഭൂമി തിരിച്ചു

Read More

ഭിന്നാഭിപ്രായങ്ങള്‍ തുറന്നടിച്ചുപറഞ്ഞ കാപ്പനെ ഓര്‍ക്കുമ്പോള്‍ – ശിവ വിശ്വനാഥന്‍

നമുക്ക് മുമ്പേ ജനിച്ചവരോടും പക്വത ആര്‍ജിച്ചവരോടും എനിക്ക് പലപ്പോഴും വല്ലാത്ത അസൂയ തോന്നിയിട്ടുണ്ട്. മഹദ് വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുവാന്‍ അവര്‍ ഭാഗ്യം ലഭിച്ചവരാണ്. പണ്ഡിതന്മാരും നൂതനമായ കണ്ടുപിടുത്തങ്ങള്‍ നടത്തിയവരും പ്രചോദിപ്പിക്കുക മാത്രമല്ല നമ്മെ സമ്പന്നമാക്കാന്‍ കഴിയുന്ന വിലയേറിയ ഓര്‍മകള്‍കൂടി ഇവിടെ അവശേഷിപ്പിച്ചിട്ടുണ്ട്. ഇവരുടെ കഥ പറയുവാനുള്ള ഓരോ ശ്രമവും ഈ ധന്യജീവിതങ്ങളുടെ അടയാളപ്പെടുത്തലാണ്. ഈ കാലഘട്ടത്തില്‍

Read More

സംസ്‌കാരവൈവിധ്യം സൗന്ദര്യമാണ് – എസ്. പൈനാടത്ത് എസ്‌ജെ

മതങ്ങളിലെ വൈവിധ്യം ആദരിച്ചുകൊണ്ടുതന്നെ ആദ്ധ്യാത്മികതയിലെ സമന്വയരേഖകള്‍ അന്വേഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലാണ് മനുഷ്യകുലത്തിന്റെ ഭാവി. മതാത്മകത സംസ്‌കാരബദ്ധമാണ്; അതില്‍ വൈവിധ്യമുണ്ട്. വൈവിധ്യം ആദരിക്കണം. വൈവിധ്യം – ഏകത്വം വൈവിധ്യം സൗന്ദര്യമാണ്. നമ്മുടെ ചുറ്റുമുള്ള പ്രകൃതിയിലേക്കു നോക്കുക: രണ്ടിലകള്‍ പൂര്‍ണ്ണമായും ഒരുപോലെയിരിക്കുകയില്ല. ഒരു വൃക്ഷത്തില്‍ ആയിരക്കണക്കിന് ഇലകള്‍ ഉണ്ടെങ്കിലും രണ്ട് ഇലകള്‍ ഒരുപോലെയല്ല. പക്ഷേ, വൃക്ഷം ഒന്നാണ്. ധന്യമായ

Read More