focus articles

Back to homepage

തുറന്നു പറഞ്ഞാൽ

രാഷ്ട്രീയമെന്നാൽ രാഷ്ട്രത്തെ കുറിച്ചുള്ളത് എന്നാണല്ലോ അർത്ഥം. എന്നുവച്ചാൽ നാട്ടിലുള്ള കല്ലിനെയും മണ്ണിനെയും കുറിച്ചല്ല അവിടത്തെ ജനങ്ങളെ കൂടി കുറിച്ചുള്ളത് എന്നുതന്നെ. പക്ഷേ അങ്ങനെയല്ലാതെ ആയിട്ട് ഏറെക്കാലമായി. ഇത് ഇവിടെ മാത്രമുള്ള ഒരു പ്രശ്നമല്ല. ലോകത്ത് പലയിടത്തും ഇങ്ങനെ തന്നെയാണ്. വല്ല സ്കാൻഡിനേവിയൻ രാഷ്ട്രങ്ങളിലും സ്വിറ്റ്സർലൻഡിലും മറ്റും മാത്രമാണ് അല്ലാതെ ഉള്ളത്. ജനങ്ങൾ ആശിക്കുന്നതും അവർക്ക് കിട്ടുന്നതും

Read More

സാംസ്‌കാരിക നിര്‍മിതിയുടെ പാഠങ്ങള്‍

ഡോ. പി.ആര്‍ ജയശീലന്‍ മലയാളചെറുകഥ അതിന്റെ തുടക്കം എന്നു പറയാവുന്ന വാസനാവികൃതി മുതല്‍ ഒരല്പം വികൃതിയോടെ തന്നെയാണ് മുന്നോട്ട്‌വന്നിട്ടുള്ളത്. അതായത് പരീക്ഷണ വ്യഗ്രമായ പരിണാമവിധേയമായ ഒരു വഴി അത് എക്കാലത്തും വെട്ടിത്തുറന്നിട്ടുണ്ട് എന്നര്‍ത്ഥം. കഥയ്ക്കു സംഭവിച്ച ഈ പരിണതി കവിതയ്‌ക്കോ നോവലിനോ അത്രകണ്ട് ഉണ്ടായിട്ടുണ്ടെന്ന് പറയാനാവില്ല. നോവലും കവിതയും കുറച്ചുകൂടി അക്കാദമികം, സാഹിത്യം എന്നു വിശേഷിപ്പിക്കാവുന്ന

Read More

ശാസ്ത്രം ജനക്ഷേമത്തിന്

ഡോ. എസ്. ഇഗ്നാസി മുത്തു മനുഷ്യജീവിതത്തെ വിവിധ തലങ്ങളില്‍, ആഴത്തില്‍ സ്വാധീനിക്കാനുള്ള കഴിവ് ശാസ്്ത്ര-സാങ്കേതിക വിദ്യകള്‍ക്കുണ്ട്. നമുക്ക് എന്തെല്ലാം ഉണ്ട് എന്തെല്ലാം നേടാം, നാം എങ്ങനെ ഇപ്രകാരമായി, നാം ഇനി എന്താകണം എന്നെല്ലാം തീരുമാനിക്കുന്നതില്‍ വലിയ പങ്കാണ് അവ നിര്‍വഹിക്കുന്നത്. ലോകത്തെയും പ്രപഞ്ചത്തെയും മനസ്സിലാക്കുന്നതിനും പ്രശ്‌നങ്ങളെ അപഗ്രഥിക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമുള്ള ഉപകരണങ്ങള്‍ അവ നമുക്ക്

Read More

മനുഷ്യക്കടത്തിന്റെ പ്രവര്‍ത്തന വഴികള്‍

(ഡോ. രവീന്ദ്രനാഥ് ഷാന്‍ബാഗ്) മനുഷ്യകടത്തെന്ന ഭീകര യാഥാര്‍ത്ഥ്യം ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളെ ഗ്രസിച്ചിരിക്കുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്റ്, മിസോറാം, മേഘാലയ, മണിപ്പൂര്‍ തുടങ്ങി കര്‍ണ്ണാടക, കേരളം, ഗോവ എന്നീ വിവിധ സംസ്ഥാനങ്ങളില്‍ മനുഷ്യക്കടത്തിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ ഏജന്റിനും ഒരാളെ നല്കിയാല്‍ ലഭിക്കുന്ന തുക 25,000/ രൂപയാണ്. ഇരുപത്തഞ്ചു മുതല്‍ മുപ്പതുവരെ പെണ്‍കുട്ടികളെയാണ് ഒരുവര്‍ഷം ഓരോ ഏജന്റും

Read More

മതവും രാഷ്ട്രീയവും അംബേദ്ക്കറിന്റെ ചിന്തകളില്‍ നവഭൗതികവാദ കാലത്തെ പുനര്‍വായന

യാഹു വിനയരാജ് നവഭൗതികവാദ വ്യവഹാരത്തില്‍ മതവും രാഷ്ട്രീയവും രണ്ട് വ്യത്യസ്ത സങ്കല്പങ്ങളല്ല; പരസ്പര പൂരകങ്ങളാണ്. മതം ഒരു രാഷ്ട്രീയ നിര്‍മിതി ആയിരിക്കുന്നതുപോലെ രാഷ്ട്രീയചിന്ത രൂപപ്പെട്ടതിന് പിന്നിലും മതത്തിന്റെ സ്വാധീനമുണ്ട്. പാശ്ചാത്യ-യൂറോപ്യന്‍ ചിന്താധാരയിലായാലും പൗരാണിക ഇന്ത്യന്‍ സംസ്‌കാരത്തിലായാലും അത് യാഥാര്‍ത്ഥ്യമാണ്. സംഘടിത മത രൂപങ്ങളെല്ലാം തന്നെ കാലത്തെ അതിജീവിച്ചത് ആധിപത്യ രാഷ്ട്രീയ സ്ഥാപനകളുടെ നിഴലിലാണ്. ആധിപത്യത്തിന്റെ ചിഹ്നങ്ങള്‍

Read More