focus articles

Back to homepage

ഇന്ത്യന്‍ ജനാധിപത്യം : പ്രതിസന്ധിയുടെ ആഴവും പരിഷ്‌ക്കരണത്തിന്റെ ആവശ്യകതയും

1947 ആഗസ്റ്റ് 15-ന് നടന്നൊരു സംഭവം ഓര്‍മവരുന്നു. സ്വാതന്ത്ര്യത്തിന്റെ മഹത്വത്തെക്കുറിച്ച്  സമീര്‍ഘോഷ് എന്ന ഐ.സി.എസ്സുകാരന്‍ ബീഹാറിലെ ഒരു ഗ്രാമത്തില്‍ നടത്തിയ പ്രഭാഷണമാണ് പശ്ചാത്തലം. ചടങ്ങെല്ലാം കഴിഞ്ഞപ്പോള്‍  ജനങ്ങള്‍ക്ക് പക്ഷേ, അറിയേണ്ടിയിരുന്നത് മണ്ണെണ്ണയുടെ ലഭ്യതയെക്കുറിച്ച് മാത്രമായിരുന്നു! 1947 നും 2021 നും ഇടയ്ക്ക് രാജ്യം  പലവുരു ജനിക്കുകയും മരിക്കുകയും ചെയ്തു. ഓരോ തലമുറയുടെ പിറവിയും, പിറവിയെടുത്ത തലമുറകളുടെ

Read More

കോവിഡ് കാലം നഷ്ടമാക്കുന്ന കുരുന്നുബാല്യങ്ങള്‍

കോവിഡ് കാലം നഷ്ടമാക്കുന്ന കുരുന്നുബാല്യങ്ങള്‍ ഡോ. അബേഷ് രഘുവരന്‍ ബാല്യം എന്ന വസന്തം ചിന്തകളില്‍ നിന്നും മാഞ്ഞുപോകുമ്പോള്‍, നാം തിരക്കിന്റെയും പ്രതിസന്ധികളുടെയും ജീവിതക്രമങ്ങളോട് പടവെട്ടി അതിജീവനത്തിന്റെ ബാലികേറാമല നടന്നു തീര്‍ക്കുമ്പോള്‍, ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടംപോലും സാധ്യമാകാതെ വരുമ്പോള്‍ നാം മനസ്സിലാക്കണം; ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായ 'ബാല്യം' നമ്മുടെ ഓര്‍മകളില്‍ നിന്നുതന്നെ തുടച്ചുമാറ്റപ്പെടുകയാണ് ചെയ്യുന്നതെന്ന്. ഈ Read More

അരങ്ങ്- ജോണ്‍ പോള്‍

'നിന്റെ രാജ്യം വരേണമെ!'' 67 വര്‍ഷം തുടര്‍ച്ചയായി പ്രഫഷണല്‍ നാടകരംഗത്ത് നിറഞ്ഞുനിന്നിരുന്ന അഭിനേതാവാണ് നാടകംതന്നെ ജീവിതമാക്കിയ മരട് ജോസഫ്. പാട്ടിന്റെ വഴിയിലൂടെയാണ് നാടകനടനായത്. പകര്‍ന്നാടിയ വേഷങ്ങള്‍ മാത്രം സമ്പത്തായുള്ള അരങ്ങിലെ കാരണവര്‍ അഭിനയ യൗവ്വനം ചോരാതെ ഇപ്പോള്‍ തൃപ്പൂണിത്തുറയിലെ 'അഞ്ചുതൈക്കല്‍' വീട്ടില്‍ വിശ്രമജീവിതത്തിലാണ്. വളരെ വൈകിയാണ് ഞാന്‍ മരട് ജോസഫിനെ പരിചയപ്പെടുന്നത്. കേരള സംഗീത നാടക Read More

കൊറോണ വൈറസും ദരിദ്ര ജനവിഭാഗവും

കൊറോണ വൈറസും ദരിദ്ര ജനവിഭാഗവും ഡോ. എം.കെ. ജോര്‍ജ് എസ്‌ജെ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുക: പതിവായി സോപ്പും വെള്ളവുമുപയോഗിച്ച് കൈകള്‍ കഴുകുക; സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, വീട്ടില്‍ത്തന്നെ തങ്ങുക, മാസ്‌ക് ധരിക്കുക, പോഷകാഹാരം കഴിക്കുക, വാക്‌സിന്‍ എടുക്കുക. ഇവയൊന്നും പാവപ്പെട്ടവര്‍ക്ക് ലഭ്യമാകുന്നതല്ല. ലോകജനസംഖ്യയില്‍ 36 ശതമാനവും പാവപ്പെട്ടവരത്രേ. ലഭ്യമായ സ്ഥിതിവിവരക്കണക്കനുസരിച്ച് Read More

ആരാണ് സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശത്രു ?

ബാലചന്ദ്രൻ വടക്കേടത്ത് ആചാര്യ നരേന്ദ്രദേവിനെ ഇപ്പോഴാരും ഉദ്ധരിക്കാറില്ല. ഇന്ത്യൻ സോഷ്യലിസ്റ്റുകൾക്കുണ്ടായ വഴിമാറിപ്പോകൽ അവരിൽ പലരേയും മറവിയിലേക്കെത്തിച്ചു എന്ന യാഥാർത്ഥ്യം നമ്മുടെ മുമ്പിലുണ്ട്. എന്നാൽ സോഷ്യലിസ്റ്റുകളിൽ ചിലർ ജനാധിപത്യത്തെക്കുറിച്ചു പറഞ്ഞ കാര്യങ്ങളിൽ ചിലതൊക്കെ ഇന്നും പ്രസക്തമായിരിക്കുന്നു എന്ന് ഞാൻ വിചാരിക്കുന്നു. അതിലൊന്നാണ് നരേന്ദ്രദേവിന്റെ പ്രതിപക്ഷ സംസ്‌കാരത്തെക്കുറിച്ചുള്ള ഉപദർശനം. അത് നെഹ്‌റുവിന്റെ ഭരണകാലത്തായിരുന്നു. എടുത്ത് പറയാവുന്ന പ്രതിപക്ഷസാന്നിദ്ധ്യം പാർലമെന്റിലില്ല. Read More