focus articles
Back to homepageകേരളത്തിന്റെ വികസനവും, ഭരണവും : പുനർവിചിന്തനം അനിവാര്യം. – കെ. ഫ്രാൻസിസ് ജോർജ്.
സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ വികസനമുന്നേറ്റം വിലയിരുത്തുമ്പോൾ പൊതുവിൽ കേരളം മികച്ച പ്രകടനം കാഴ്ചവച്ചതായാണ് കരുതപ്പെടുത്തുന്നത്. “കേരള മോഡൽ ഓഫ് ഡെവലപ്മെന്റ്” എന്ന രീതിയിൽ വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ വികസനയാത്ര എത്രത്തോളം നമ്മെ മുന്നോട്ട് നയിച്ചു, ഉദ്ദേശിച്ച അല്ലെങ്കിൽ സാധ്യമായ തലത്തിലേക്ക് നമുക്ക് ഉയരുവാൻ കഴിഞ്ഞിട്ടുണ്ടോ എന്നത് സത്യസന്ധമായി, വസ്തുതാപരമായി നമ്മൾ വിലയിരുത്തേണ്ടിയിരിക്കുന്നു. പൊതുവിൽ എല്ലാവരും അംഗീകരിക്കുന്ന ഒരു
Read Moreജ്യോതിസ്സിനെ കവി വീടാക്കിയ ഫാ. അടപ്പൂർ – എം.കെ.ശശീന്ദ്രൻ
നമ്മുടെ വൈജ്ഞാനികസാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരനായിരുന്നു ഈയിടെ വിടവാങ്ങിയ ഫാദർ ഡോ.എ.അടപ്പൂർ. ദൈവശാസ്ത്രവും ഫിലോസഫിയും മനഃശാസ്ത്രവും ആഴത്തിൽ പഠിച്ചതിന്റെ വലിയ പശ്ചാത്തലം അദ്ദേഹത്തിന്റെ ഉന്മിഷത്തായ ചിന്തകൾക്കുണ്ട്. ആ കരുത്തിന്റെ പിൻബലത്തിലാണ് എഴുത്തിലും പ്രസംഗങ്ങളിലും ചർച്ചകളിലും തിളങ്ങിനിന്ന്, അവഗണിക്കാനാവാത്ത വ്യക്തിയെന്ന നിലയിൽ പൊതുസമൂഹത്തിൽ ഇടം നേടുന്നതിന് കഴിഞ്ഞത്. മാനവികതയെ ഉയർത്തി പിടിക്കുന്നതിനുള്ള സംസ്കരിക്കപ്പെട്ട വിചാരധാരയിൽ സ്ഫുടംചെയ്ത ചിന്തകളാണ് അദ്ദേഹം
Read Moreജസ്റ്റീസ് (റിട്ട) സിറിയക്ക് ജോസഫ് -ധന്യൻ, ഫാദർ അടപ്പൂർ
ഈശോസഭയ്ക്കു മാത്രമല്ല, കത്തോലിക്കാസഭയ്ക്കും, മലയാള സാഹിത്യലോകത്തിനും സാംസ്‌കാരികരംഗത്തിനും വലിയ നഷ്ടം ആയിരുന്നു ഫാദർ എബ്രാഹം അടപ്പൂരിന്റെ നിര്യാണം. മരണാനന്തരം ഒരു മനുഷ്യനു നല്കാവുന്ന ഏറ്റവും നല്ല വിശേഷണം, അയാൾ ഒരു ധന്യമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു എന്നതാണ്. എല്ലാ അർത്ഥത്തിലും ധന്യമായ ജീവിതത്തിനുടമയായിരുന്നു ഫാദർ അടപ്പൂർ. 54 വർഷത്തെ പരിചയത്തില്‍നിന്നും സൗഹൃദത്തില്‍നിന്നും ലഭിച്ച ബോധ്യത്തില്‍നിന്നാണു ഞാൻ
Read Moreത്രിശങ്കുവിൽനിന്ന് പറയുന്ന കഥ – സുനീത ബാലകൃഷ്ണന്‍
2022-ലെ ബുക്കർ സമ്മാനാർഹമായ ‘ദ് സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ദ’ എന്ന ശ്രീലങ്കൻ നോവൽ, അവിടത്തെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, 1989-90 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ്. ഷെഹാൻ കരുണതിലകയുടെ ആദ്യത്തെ നോവലായ ‘ചൈനാമാൻ’ ശ്രീലങ്കൻ രാഷ്ട്രീയത്തെക്കുറിച്ച് എഴുതാൻ വിസ്മൃതിയിലാണ്ട ഒരു ക്രിക്കറ്ററെ തിരയുന്ന ഒരു പത്രപ്രവർത്തകന്റെ ശബ്ദമാണ് ഉപയോഗിച്ചത്. ‘സെവൻ മൂൺസി’ലെ ശബ്ദം മാലി അൽമെയ്ദ
Read Moreലഹരിക്കെതിരെ ‘നാടക ലഹരി’ – ജോയ്സ് ജോയ്
റിപ്പോർട്ട് അടുക്കളയിൽ കഞ്ചാവ് ചെടി വളർത്തിയതിന് യുവദമ്പതികൾ അറസ്റ്റിലായത് ഈ അടുത്തകാലത്താണ്. അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തിയതിന് വീട്ടുടമസ്ഥൻ അറസ്റ്റിലായതും യുവതി പിടിയിലായതും കേരളത്തിലാണ്. കഞ്ചാവ് കേസിൽ അറസ്റ്റിലായ യുവാവ് കഞ്ചാവ് ഒരു വെജിറ്റബിളല്ലേ എന്ന് നിസ്സംഗതയോടെ ചോദിച്ച് ഭാവിതലമുറയിൽ തെറ്റായ ധാരണകൾ കുത്തിവയ്ക്കുന്നതു ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്. ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ ജീവിതം
Read More