focus articles
Back to homepageപുസ്തകങ്ങളുടെ മാലാഖമാർ
ഇ.പി.രാജഗോപാലൻ ഒരാളുടെ ആത്മകഥ (ജീവചരിത്രവും) അയാൾ വായിച്ച പുസ്തകങ്ങളുടെ കഥ കൂടിയാണ്. ആ ആഖ്യാനത്തിൽ പുസ്തകവിതരണക്കാരായ ഒറ്റപ്പെട്ട മനുഷ്യർക്കും സ്ഥലം ഉണ്ട്. പുസ്തകങ്ങൾ ഓർക്കപ്പെടുകയും അവയിൽ പലതും കൊണ്ടുവന്ന ആൾക്കാർ ഓർക്കപ്പെടാതിരിക്കുകയും ചെയ്യുക എന്നത് ഒരുപക്ഷേ, ക്രൂരമായ അനിവാര്യതയാണ്. കത്തുകളിലല്ലാതെ തപാൽക്കാരിൽ ആർക്കാണ് താല്പര്യം എന്നൊക്കെ ചോദിക്കാം.ആ മറവി മര്യാദകേടാണെന്ന് മാത്രം. പുസ്തകവിതരണക്കാരൻകൂടിയായ
Read Moreഅക്കാദമികരചനയെ ആർക്കാണ് പേടി? ഡോ. അശോക് ഡിക്രൂസ്
“എന്റെ മുറിയിൽ ആർക്കും കാണാൻ കഴിയാത്തതും ഒച്ചയുണ്ടാക്കാത്തതും ചൂടില്ലാത്ത തീ തുപ്പുന്നതുമായ ഒരു വ്യാളിയുണ്ടെന്ന് ഞാൻ അവകാശപ്പെട്ടു എന്നു കരുതുക. നിങ്ങൾക്ക് അത് തെറ്റാണെന്ന് തെളിയിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പ്രസ്തുത വാദം ശരിയാണോ തെറ്റാണോ എന്നു പരിശോധിക്കാനും കഴിയില്ല.” ഏതൊരു വാദത്തെയും അന്ധമായി വിശ്വസിക്കുന്നവർ പടച്ചുവിടുന്ന ലോജിക്കൽ ഫാലസി (Logical fallacy) യെക്കുറിച്ചുള്ള കാൾ
Read Moreഅഭിമുഖം: ഡോ.വിനോദ് കെ. ജോസ് – വി. എച്ച്. നിഷാദ്
ഇന്ത്യൻ പത്രപ്രവര്‍ത്തനരംഗത്തെ സമാനതകളില്ലാത്ത ജേണലിസ്റ്റാണ് വിനോദ് കെ. ജോസ്. ഇരുപത്തി ഒന്നാം വയസ്സിൽ വയനാട്ടിൽനിന്ന് ദല്‍ഹിയിലെത്തി ഇന്ത്യൻ എക്‌സ്പ്രസിന്റെ കബ് റിപ്പോര്‍ട്ടറായി ഹ്രസ്വകാലം ജോലിചെയ്തശേഷം റേഡിയോ പെസഫിക്ക എന്ന അമേരിക്കൻ റേഡിയോയുടെ സൗത്ത്-ഏഷ്യൻ പ്രതിനിധിയായാണ് അദ്ദേഹത്തിന്റെ കരിയറിന് തുടക്കം. പക്ഷേ, മലയാളികള്‍ക്ക് വിനോദിനെ പരിചയം ദേശീയതലത്തിൽ മലയാളത്തിൽ സ്വതന്ത്രപത്രപ്രവര്‍ത്തനത്തിന് തുടക്കമിട്ട ‘ഫ്രീ പ്രസ്’ എന്ന മാഗസിന്റെ
Read Moreആത്മഹത്യയുടെ ഭൗതികവത്കരണം – ഡോ. ലാൻസി ലോബൊ
ആത്മഹത്യയ്ക്ക് ഒരു മതനിരപേക്ഷ-ഭൗതിക സ്വഭാവം കൈവന്നിരിക്കുന്ന ആധുനിക കാലത്ത്, മതപരവും ആധ്യാത്മികവുമായ ചിന്തകൾക്ക് ഇടിവ് സംഭവിച്ചിരിക്കുന്ന ഇക്കാലത്ത്, ഭൂരിഭാഗം സമൂഹങ്ങളിലും ആത്മഹത്യയുടെ സംഖ്യ വർധിച്ചിട്ടുണ്ട്. നിരാശയ്ക്കു പുറമേ, മനുഷ്യന്റെ ആവശ്യങ്ങളും അഭിലാഷങ്ങളും ഏറെ വർധിച്ചിട്ടുണ്ട്, ഒപ്പം വ്യക്തിസ്വഭാവവും. ‘ആത്മഹത്യ’ എന്ന് പരക്കെ അറിയപ്പെടുന്ന സ്വന്തം ജീവൻ നശിപ്പിക്കുക അഥവാ സ്വയം ജീവിതത്തിൽ നിന്ന് മാഞ്ഞുമറയുക എന്ന
Read Moreമുൻവാക്ക് – സി. രാധാകൃഷ്ണൻ
അഭിവാദയേ! ലളിതജീവിതവും ഉയർന്ന ചിന്തയുമാണ് വിവേക ലക്ഷണം എന്നത് സര്‍വമത സമ്മതമായ കാര്യമാണ്. എല്ലാ ഗുരുനാഥന്മാരും ഇത് ഏറ്റു പറയും. എന്നാൽ ഇത്തരം ആളുകളെ കാണിച്ചു തരൂ എന്ന് ജിജ്ഞാസുക്കളായ ശിഷ്യർ ആവശ്യപ്പെടുമ്പോഴാണ് ഇക്കൂട്ടർപോലും വിഷമിക്കുക. ഈ വിഷമം കാലം പോകേ ഏറിയും വരുന്നു. പുതിയ ഈടുവയ്പുകൾ നന്നേ ദുർലഭം. ആരെപ്പറ്റി ആയാലും എന്തിനെപ്പറ്റി ആയാലും
Read More