focus articles

Back to homepage

അപരിചിതരുമായുള്ള സമ്പർക്കങ്ങൾ – മൊഴിയാഴം – എൻ.ഇ. സുധീർ

കടന്നുപോകുന്ന ഓരോദിവസവും നിങ്ങൾ വിചാരിക്കുന്ന രീതിയിലല്ല തുടങ്ങുന്നതും അവസാനിക്കുന്നതും. ഇതേ മട്ടുതന്നെയാണ് ഓരോ വർഷത്തിനും – ജീവിതത്തിനുതന്നെയും. താൻ മുൻകൂട്ടികാണുന്ന സകലതും പിഴയ്ക്കാൻ പോവുകയാണെന്ന് നിങ്ങൾ നിശ്ചയിക്കുമ്പോഴാണ് അതിൽ ചിലത് നന്നായി നടന്നുപോകുന്നത്; അതും നിങ്ങളുടെ ഭാവിപദ്ധതികൾക്ക് വിഘാതമാവുകയാണ്. എല്ലാം അനിശ്ചിതമാണ്  എന്ന  സുനിശ്ചിതസത്യമേ ഇതിൽനിന്നെല്ലാം പഠിക്കാനുള്ളൂ.   നമുക്കുചുറ്റും ധാരാളം പുസ്തകങ്ങളുണ്ട്. അയ്യായിരം വർഷത്തെ

Read More

വക്രീകരിക്കപ്പെട്ട ചരിത്രം കൊണ്ട് മുറിവേറ്റ ഇന്ത്യ എന്ന ആശയം – ഡോ. ടിന്റു കെ. ജോസഫ്

ഇന്ത്യ എന്ന ആശയം ഇന്ന് ആഴത്തിലുള്ള ഭീഷണികൾക്ക് വിധേയപ്പെട്ടിരിക്കുന്നു. ചരിത്രമെന്ന വിജ്ഞാന ശാഖയ്ക്ക് തിരിച്ചറിയാനാവാത്ത വിധം പരിക്കേറ്റിരിക്കുന്നു. മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ പങ്കാളികളല്ലാത്ത, സാമ്രാജ്യത്വത്തോട് സന്ധി ചെയ്ത മതവർഗ്ഗീയശക്തികൾ ഇന്ത്യ എന്ന ആശയത്തെ തകർക്കുന്നതിനുവേണ്ടി ചരിത്രത്തെ ആയുധവത്കരിച്ചിരിക്കുന്നു.   ഓർമ്മയും ചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള പണ്ഡിതനാണ് ഫ്രഞ്ച് അനാൽ ചരിത്രകാരനായ പിയറി

Read More

ഇന്ത്യയിൽ ഭരണകൂടങ്ങളല്ല, ചരിത്രകാരന്മാർ ചരിത്രം നിർമ്മിക്കട്ടെ – ഡോ.സെബാസ്റ്റ്യൻ ജോസഫ്

‘’Nations without a past are contradictions in terms. What makes a nation is the past, what justifies one nation against others is the past, and historians are the people who produce it.”   Eric Hobsbawm   ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ

Read More

കുറുപ്പാശാനും മുടിയേറ്റിന്റെ ലോകവും – ഇ.സി.സുരേഷ്

കല/കിരീടംവച്ച കല ചാലക്കുടിയുടെ സാംസ്കാരിക പൈതൃകത്തിൽ അനുഷ്ഠാനകലയുടെ തനിമ പതിപ്പിച്ച മുടിയേറ്റ് എന്ന കലാരൂപത്തെയും, അതിനെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച കിഴക്കേവാരണാട്ട് നാരായണക്കുറുപ്പിനെ പരിചയപ്പെടുത്തുന്ന ലേഖനം. അതോടൊപ്പം മുടിയേറ്റിന്റെ ചരിത്രപശ്ചാത്തലം, ഐതിഹ്യം, അവതരണരീതികൾ, സാമൂഹികപ്രസക്തി തുടങ്ങിയവയും വിശദീകരിക്കുന്നു. ചാലക്കുടിയുടെ സാംസ്കാരികഭൂപടത്തിൽ അനുഷ്ഠാനകലയുടെ ഗരിമ ചാർത്തിക്കൊടുത്ത ഒരു പേരുണ്ട് – കിഴക്കേവാരണാട്ട് നാരായണക്കുറുപ്പ്. നാട്ടുകാർക്കും കലാലോകത്തിനും ഒരുപോലെ

Read More

കഥയുടെ കാല്‍ച്ചിലമ്പൊച്ചുകൾ – എം.വി.ഷാജി

വടക്കൻ കേരളത്തിന്റെ സാഹിത്യത്തിനും ചിത്രകലയ്ക്കും നാടകത്തിനും സിനിമയ്ക്കും മറ്റു കലാരൂപങ്ങള്‍ക്കുമെല്ലാം തെയ്യപ്പുരാവൃത്തങ്ങളുമായുള്ള നാഭീനാളബന്ധം മുറിച്ചുമാറ്റാൻ കഴിയാത്തതാണ്‌. ഈ സാമൂഹിക-സാംസ്കാരിക ജീവിതം മലയാള കഥാസാഹിത്യത്തിലും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. അനുഭവരാശിയിലും ആത്മാവിലും എന്നല്ല, ശരാശരി വടക്കേ മലബാറുകാരന്റെ രക്തത്തിൽപ്പോലും തെയ്യവും തോറ്റവും ഒക്കെ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്‌.തെയ്യത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മലയാള ചെറുകഥകളിലൂടെയുള്ള സഞ്ചാരം അധഃസ്ഥിതന്റെയും പാര്‍ശ്വവല്‍കൃതന്റെയും വിമോചനസ്വപ്നങ്ങളെയും പ്രതിരോധത്തെയും തോറ്റിയുണര്‍ത്തിയ ഗോത്രവീര്യത്തിന്റെ

Read More