focus articles

Back to homepage

കാലാവസ്ഥാവ്യതിയാനത്തിന്റെ വെല്ലുവിളികളും പ്രാദേശികമായ അനുരൂപീകരണവും  – ഡോ.അഭിലാഷ് എസ്., ബൈജു കെ.കെ

കാലാവസ്ഥാവ്യതിയാനം കേരളത്തിന്റെ (പ്രത്യേകിച്ചും പശ്ചിമഘട്ടത്തിലെ) ഭൂസ്ഥിതിയെയും, മനുഷ്യനും ഇതര ജീവജാലങ്ങളും അടങ്ങിയ ആവാസവ്യവസ്ഥയെയും ആശങ്കാജനകമായ അസ്ഥിരതയിലേക്ക് എത്തിച്ചിരിക്കുന്നു. ആഗോളതലത്തിൽത്തന്നെ കാലാവസ്ഥാവ്യതിയാനം ഒരു പ്രതിസന്ധിയാവുകയാണ്. നമ്മൾ ഒരു കാലാവസ്ഥാ അടിയന്തിരാവസ്ഥയിലേക്കു നീങ്ങുകയാണെന്നു ഭരണകൂടങ്ങൾ ഇനിയും തിരിച്ചറിയാൻ വൈകിക്കൂടാ. സമീപദശകങ്ങളിലെ വർധിതമായ ആഗോളതാപനത്തിന്റെ പരിണതിയായി കേരളത്തിലെ കാലാവസ്ഥയിലും അന്തരീക്ഷസ്ഥിതിയിലും അതിതീവ്രമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിലെ കാലാവസ്ഥാവ്യതിയാനങ്ങൾ

Read More

മലയാളികളുടെ മാനസികാരോഗ്യവും ഭാവി കേരളീയ സമൂഹവും – റ്റിസി മറിയം തോമസ്, ആഷ്‌ലി മറിയം പുന്നൂസ്

സഹസ്രാബ്ദങ്ങളുടെ സാംസ്കാരിക അടിത്തറയും, പ്രകൃതിയുടെ ജൈവസമൃദ്ധിയും ചേർന്ന് രൂപപ്പെടുത്തിയ അക്ഷയഖനിയാണ് കേരളം. ഇരുൾനിറഞ്ഞകാലത്തെ ഫ്യൂഡൽ ദുഷ്പ്രഭുത്വത്തിന്റെയും ജാതിവ്യവസ്ഥയുടെയും യാഥാസ്ഥിതികത്വത്തിന്റെയും മുഖംചട്ടകൾ അഴിച്ചുവച്ചതോടെ നാം നവോത്ഥാന മൂല്യങ്ങളാൽ നിർവചിക്കപ്പെട്ട സമൂഹമായി മാറി. കാലത്തിന്റെ ഗതിവേഗങ്ങൾക്കൊപ്പം വ്യത്യസ്ത മേഖലകളിൽ മാറ്റങ്ങൾ സ്ഥിരമായി ഉണ്ടാകുന്നുണ്ട്. ഈ മാറ്റങ്ങൾ മലയാളി സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനവും അതിന്റെ മാനസികമാനങ്ങളുമാണ് ഈ ലേഖനം ചർച്ചചെയ്യുന്നത്. മാനസികസ്ഥിരതയ്ക്കും

Read More

വിയോജിക്കാനും ഇടംവേണം – എം.വി.ബെന്നി

പൊളിറ്റിക്കൽ ഹണിമൂൺ എന്നപ്രയോഗം നിങ്ങളും കേട്ടിട്ടുണ്ടാകും. രാഷ്ട്രീയമധുവിധുവെന്നു വേണമെങ്കിൽ നമുക്കതിനെ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്താം. പുതുതായി അധികാരത്തിലെത്തുന്ന പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഭരണ നിർവഹണത്തിന്‌ പ്രാപ്തരായ ആളുകളെ കണ്ടെത്തി മന്ത്രിസഭ രൂപവത്കരിക്കണം, ഭരണമുന്നണിയുടെ നയപരിപാടികൾ നിശ്ശബ്ദമായും കാര്യക്ഷമമായും നടപ്പിലാക്കാ൯ കെല്പുള്ള ഉദ്യോഗസ്ഥരെ മർമസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുകയും വേണം. അതിനൊക്കെശേഷമാണ്‌ യഥാർഥഭരണം ആരംഭിക്കുന്നത്‌. അത്തരം ഭരണപരമായ നിയമനങ്ങള്‍ക്കാവശ്യമായ ഏകദേശ സമയമായി ജനാധിപത്യ

Read More

ശങ്കരക്കുറുപ്പിന്റെ കത്തുകൾ – എൻ.ഇ. സുധീർ

“പ്രിയപ്പെട്ട എൻ.വി., ‘ഭൂമിക’കിട്ടി. ഇത്രയും ശ്രദ്ധിച്ച്, ശ്രദ്ധേയമായ ഒരവതാരിക എഴുതാൻ പ്രേരിപ്പിച്ച സൗഹൃദത്തെയും സൗമനസ്യത്തെയും ഞാൻ ആ രണ്ടിന്റെയും പൂർണമായ രൂപത്തിൽ കാണുന്നു; ആഹ്ലാദിക്കുന്നു. ‘കഥാകാവ്യം’ ഉപക്രമവിഷയമാക്കിയിരുന്നെങ്കിൽ, ഇത്രയും ഉജ്ജ്വലമാകുമായിരുന്നോ എന്നു സംശയമാണ് ‘ഭൂമിക’. അവതാരികയെക്കുറിച്ചു സന്തോഷിക്കയും ശ്ലാഘിക്കുകയും ചെയ്യുന്നതുകൊണ്ട്, അതിൽ എനിക്കു തന്നിട്ടുള്ള മേന്മ അങ്ങനെത്തന്നെ ഞാൻ വിശ്വസിക്കുന്നു എന്നോ, തെറ്റിദ്ധരിക്കരുത്. അതിൽ ഒരുകാര്യം

Read More

ഞാൻ ശരിക്കും സ്വതന്ത്രനാണോ? ഒരു വ്യക്തിഗത അന്വേഷണം – വിനോദ് നാരായണ്‍

ഈ കുറിപ്പ് എഴുതുന്ന ജൂലൈ നാലിന് അമേരിക്കയിൽ സ്വാതന്ത്ര്യദിനമാണ്. ഓഗസ്റ്റ് 15-ന് ഇന്ത്യയിലും സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുന്നു. ഇത്തരം ദിനങ്ങളിൽ പരേഡുകളും ആഘോഷങ്ങളും സാധാരണയാണ്. എന്നാൽ, ഈ ആഘോഷങ്ങളിൽ പങ്കെടുക്കാതെ വീട്ടിൽത്തന്നെ ഇരിക്കാനുള്ള സ്വാതന്ത്ര്യവും ചൂടുള്ള കാലാവസ്ഥയിൽ എയര്‍ കണ്ടീഷനർ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും നമുക്കുണ്ട്. ഇങ്ങനെ നോക്കുമ്പോൾ, നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു പുസ്തകം എഴുതാൻപോലും സാധിക്കും.

Read More