സഹപുരോഹിതനെന്ന നിലയില്‍ ഫാ. സ്റ്റാന്‍ സ്വാമി എസ്.ജെ.യെ അങ്ങ് എങ്ങനെയാണ് നോക്കിക്കാണുന്നത്.
അദ്ദേഹത്തെ നേരില്‍ക്കാണാനും വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനും എനിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വ്യക്തമായ ദര്‍ശനവും, കാര്യങ്ങളെ വിശകലം ചെയ്ത് വിമര്‍ശനബുദ്ധിയോടെ കാണുനുള്ള കഴിവും സമൂഹത്തിന്റെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളിലും പ……………. പ്രവര്‍ത്തനങ്ങളിലും അര്‍ത്ഥം കണ്ടെത്താനുള്ള സിദ്ധിയും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നു. സമൂഹത്തെ വിശകലനം ചെയ്യുന്നതില്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ച ക്രാന്തദര്‍ശിത്വം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതിബദ്ധത നിസ്തുലമായിരുന്നു. അതേ സമയം, അദ്ദേഹത്തിന്റെ അഗാധമായ ലാളിത്യലും സന്ന്യാസിയെന്ന നിലയിലുള്ള മനോഭാവവും എടുത്തുപറയേണ്ട ഗുണങ്ങളാണ്. പേര്, പ്രശസ്തി, ധനം, സ്ഥാനമാനം എന്നിവ അദ്ദേഹം ഒരിക്കലും തേടിയില്ല. പാവപ്പെട്ടവരുടെ പ്രത്യേകിച്ച്, ആദിവാസികളുടെ പ്രശ്‌നങ്ങളാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ജസ്വിറ്റ് പുരോഹിതന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിശ്വാസവും ഉത്തമബോധ്യവും പ്രതിബദ്ധതയും ആവശ്യപ്പെട്ടത് അതായിരുന്നു.
വഴിവിട്ട് സഞ്ചരിക്കുന്ന, ‘സാമൂഹ്യ വിരുദ്ധ’ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സഭപോലും െൈകയൊഴിഞ്ഞ പുരോഹിതനാണ് ഫാ. സ്റ്റാന്‍ സ്വാമി എന്നു ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇവിടെ ഉദ്ദേശ്യം വളരെ സ്പഷ്ടമാത്രേ! എന്നാല്‍, ഒരുകാര്യം ഞാന്‍ വ്യക്തമാക്കട്ടെ. സഭയിലെ സമാദരണീയനായ ഒരു പുരോഹിതനാണ് സ്റ്റാന്‍ സ്വാമി. സഭയുടെ മേലധികാരികളുടെ അറിവോടും അംഗീകാരത്തോടും കൂടിത്തന്നെയാണ് സ്റ്റാന്‍ സ്വാമി പ്രവര്‍ത്തിച്ചതും സേവനം ചെയ്തതുമെല്ലാം.
ഈ പിന്തുണയുടെ ഹൃദയത്തില്‍ രണ്ടു വസ്തുതകളുണ്ട്. ഒന്ന്, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം യേശുവിന്റെ ദൗത്യത്തോടും ദര്‍ശനത്തോടും കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളോടും തികച്ചും നീതിപുലര്‍ത്തുന്ന തരത്തിലായിരുന്നു. രണ്ട്. അദ്ദേഹത്തിന്റെ പ്രവൃത്തികളെല്ലാം, സാര്‍വത്രിക അപ്പസ്‌തോലിക മുന്‍ഗണനകള്‍ (Universal Apostolic Preference) എന്ന പേരില്‍ ആഗോള ഈശോസഭ അടുത്തകാലത്ത് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുന്നതുമാണ്. ആയതിനാല്‍, ദുഷ്ടബുദ്ധിയോടെ അദ്ദേഹത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങളെ അവഗണിക്കേണ്ടതുണ്ട്.
2. രാജ്യദ്രോഹക്കുറ്റം ചെയ്തതായി അദ്ദേഹത്തിനെതിരെ ആരോപണമുണ്ടായി. എന്തുകൊണ്ട്?
ഭീമാ-കൊറെഗാവ് കേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്തത് വ്യാജമായ ആരോപണത്തിന്റെ പേരിലാണ്. ഈ കേസുമായോ, സ്ഥലവുമായോ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം തന്നെ സത്യപ്രസ്തവാന നടത്തിയിട്ടുണ്ട്. ഈ കേസില്‍ ആരോപണവിധേയരായവുടെ ലാപ്‌ടോപ്പില്‍ കൃത്രിമം കാണിച്ച് കള്ളത്തെളിവ് ഉണ്ടാക്കുകയായിരുന്നു. ആരെയും ആശങ്കാകുലരാക്കുന്ന ഒരു പ്രവൃത്തിയാണിത്. തന്റെ ലാപ്‌ടോപ്പില്‍ കാണാനിടയായ കാര്യങ്ങള്‍ തന്റേതല്ലായെന്ന് ഫാ. സ്റ്റാന്‍ സ്വാമി ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളവയാണ്. ഇതു ശരിയാണെങ്കില്‍, അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നു വ്യക്തം. സര്‍ക്കാര്‍ ചെയ്യേണ്ടത്, ഇത്തരം വ്യാജമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയല്ല. പ്രത്യുത സത്യം കണ്ടെത്തുന്നതിനായി നിഷ്പക്ഷമായ അന്വേഷണം നടത്തുകയാണ്, അതിനുത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുകയുമാണ്. അല്ലെങ്കില്‍ നിയമത്തിനു കീഴ്‌വഴങ്ങി ജീവിക്കുന്ന പൗരന്മാര്‍ക്ക് ഇത്തരം അനുഭവം ഭാവിയില്‍ ഉണ്ടാകും.
രാജ്യത്തിനെതിരെയുള്ള കുറ്റത്തെക്കുറിച്ചു പറയട്ടെ. ഒരു പ്രവൃത്തി രാജ്യത്തിനെതിരാവുന്ന്ത്, അത് ഭരണഘടനയ്ക്ക് എതിരാവുമ്പോഴാണ്. യഥാര്‍ത്ഥത്തില്‍ ഫാ. സ്റ്റാന്‍ സ്വാമിടയുടെ സകലപ്രവൃത്തികളും ഭരണഘടനയുടെ സങ്കല്പങ്ങള്‍ക്കും, നിര്‍ദ്ദേശങ്ങള്‍ക്കും നിരക്കുന്നവയാണ്. നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതും നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടുന്നതും ഉള്‍പ്പെടെയാണവ പരിഗണിക്കേണ്ടത്. മരിക്കുന്നതിനു മുന്‍പ് അദ്ദേഹം മുംബൈ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ്, സുഎപിഎ അനുസരിച്ച് ജാമ്യം നിഷേധിക്കുന്നതിന്റെ ഭരണഘടനാ സാധൂതയെത്തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു. ഇത്തരം പ്രവൃത്തികള്‍ എങ്ങനെയാണ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാവുക? തന്റെ പേരിലുള്ള ആരോപണം തെറ്റാണെന്നു തെളിയിക്കുന്നതിന് ഒരവസരംപോലും അദ്ദേഹത്തിനു നല്കുകയുണ്ടായില്ല. അങ്ങനെ അദ്ദേഹം കുറ്റാരോപിതാനായി അന്തരിച്ചു. വിചാരണ കൂടാതെ അദ്ദേഹത്തെ ശിക്ഷിക്കുകയായിരുന്നു!
3. മാവോയിസ്റ്റുകളുമായുള്ള ബന്ധം ആരോപിക്കപ്പെട്ടാണ് അദ്ദേഹം അറസ്റ്റിലാവുന്നത്. ഈ ആരോപണത്തിന്റെ സത്യാവസ്ഥയെന്താണ്?
എന്‍ഐഎ (NIA) ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്യുന്നത് ഭീമാ-കൊറെഗാവ് അക്രമണത്തിന് പ്രേരിപ്പിച്ചവരില്‍ ഒരാള്‍ എന്നും അതുപോലെ മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും ആരോപിച്ചുകൊണ്ടാണ്. ഇവ രണ്ടുമായും തനിക്ക് യാതൊരു ബന്ധവും ഇല്ലായെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളതാണ്യ തുടക്കം മുതല്‍ തന്നെ. മാവോയിസ്റ്റുകള്‍ ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കാത്തവരാണ്. സായുധ സമരമാണ് അവര്‍ ഉപദേശിക്കുന്നത്. ലാപ്‌ടോപ്പില്‍ നിന്നു ”കണ്ടെത്തിയ തെളിവുകളെ” ക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ അവയെല്ലാം വ്യാജമായി ചമച്ചതാണെന്നു പറഞ്ഞിട്ടുണ്ട്. അങ്ങനെ അദ്ദേഹത്തെ മാവോയിസ്റ്റായി മുദ്രകുത്തി ഭീകരപ്രവര്‍ത്തനം (\n-tcm[-\) നിയമ പ്രകാരം അറസ്റ്റു ചെയ്യുകയാണുണ്ടായത്. സത്യം എന്താണ്?
എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്താനും നിശ്ശബ്ദമാക്കാനുമുള്ള രാഷ്ട്രീയ തന്ത്രം മാത്രമാണത്. നഗര നക്‌സലുകള്‍ (Urvan Naxals) എന്നും മാവോയിസ്റ്റുകള്‍ എന്നും പരക്കെ ഇന്ന് മുദ്രകുത്തപ്പെടുന്നുണ്ട്. ഇവിടെ നാം കാണേണ്ട ഒരു വലിയ വൈരുദ്ധ്യമുണ്ട്. ഇന്ത്യന്‍ ഭരണഘടനയെത്തന്നെ നിരസിക്കുന്നവരും സായുധ കലാപം തങ്ങളുടെ മാര്‍ഗമാണെന്നു വിശ്വസിക്കുന്നവരുമാണവര്‍. എന്നാല്‍ ഫാ. സ്റ്റാന്‍ സുസ്ഥിരമായി, അഹിംസാമാര്‍ഗത്തോടു പ്രതിബദ്ധത പുലര്‍ത്തിയ വ്യക്തിയായിരുന്നു. ഭരണഘടനാനുസൃതമായിരുന്നു, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. ആദിവാസികള്‍ക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിയമപരമായിരുന്നു. നിലവിലുള്ള ഭൂനിയമവും വനനിയമവും നടപ്പിലാക്കണമെന്നു മാത്രമാണ് ഫാ. സ്റ്റാന്‍ ആവശ്യപ്പെട്ടത്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ സമൂഹത്തിലെ എല്ലാവിധ ജനവിഭാഗങ്ങളുമായി അദ്ദേഹത്തിനു ഇടപെടേണ്ടിവരുക തികച്ചും സ്വാഭാവികം. മറ്റുള്ളവരെ സഹായിക്കുകയെന്ന ദൗത്യം ഏറ്റെടുത്തിട്ടുള്ള എല്ലാവരുടെയും കാര്യത്തില്‍ ഇതു പൂര്‍ണമായും ശരിയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ സാമൂഹ്യപ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, അഡ്വക്കേറ്റ്‌സ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ്. അങ്ങനെ ഇക്കൂട്ടത്തില്‍ ആരെ വേണമെങ്കിലും ക്രിമിനലുകളായി ചാര്‍ജ് ചെയ്യാം
ഫാ. പോള്‍ തേലക്കാട്ട് ഫാ. പി.റ്റി. മാത്യുവുമായി നടത്തിയ അഭിമുഖം.
Print this article
Font size -16+