ഫാ. സ്റ്റാന്‍നിന്റ രക്തസാക്ഷിത്വം: സ്‌നേഹത്തിന്റെ ഉത്തമ ദൃഷ്ടാന്തം

ജോസഫ് സേവ്യര്‍
ഫാ. സ്റ്റാന്‍നിന്റ രക്തസാക്ഷിത്വം: സ്‌നേഹത്തിന്റെ ഉത്തമ ദൃഷ്ടാന്തം.
അദ്ദേഹം ഏറ്റവും അധികം ശ്രദ്ധിച്ചത്, സമൂഹത്തിലെ അതീവ ദുര്‍ബലരായവരെ, പ്രത്യേകിച്ച്, ആദിവാസികളെയും ദലിതരെയുെ അനുഗമിക്കുന്നതിലായിരുന്നു.
(ഫാ. ജോസഫ് സേവ്യര്‍)
ഏറെ ആശങ്കയോടും വേദനയോടും കൂടിയാണ്, ജൂലൈ -ാം തീയതി ഞാന്‍ ബംഗലുരുവില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടത്. കദനഭാരമുള്ള ഹൃദയത്തോടെയാണ് ഞാന്‍ ജൂലൈ 8-ാം തീയതി ബംഗലുരുവില്‍ തിരിച്ചെത്തിയത്. രക്തസാക്ഷിയുടെ ചിതാഭസ്മം ഞാന്‍ കൊണ്ടുവന്നിരുന്നു. യേശുവിനെ അനുഗമിക്കുന്നതിന്റെ അഗാധമായ തലങ്ങളാണ് ഫാ. സ്റ്റാന്‍ ഇതുവരെ നമ്മെ പഠിപ്പിച്ചത്. തന്റെ ജീവിതവും ദൗത്യവും മരണവും വഴി.
ജൂലൈ 3-ാം തീയതി, രോഗ കാരണങ്ങളാല്‍ ജാമ്യം നല്‍കണമെന്ന അപേക്ഷ ഹിയറിംഗിനു വരുമ്പോള്‍ ഫാ. സ്റ്റാന്‍ പ്രാര്‍ത്ഥനയിലും ഉപവാസത്തിലുമായിരുന്നു, രോഗ ശയ്യയിലായിരുന്നുവെങ്കിലും. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കല്‍ ജൂലൈ 6-ാം തീയതിയിലേക്കു നീട്ടിവച്ചു. 4-ാം തീയതി രാവിലെ, അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് താഴുകാണെന്ന സന്ദേശം എനിക്കു ലഭിച്ചു. രണ്ടു തവണ അദ്ദേഹത്തിനു സി പി ആര്‍ (CPR) നല്കുകയും ഉടനെ തന്നെ വെന്റിലേറ്ററിലേക്കു മാറ്റുകയും ചെയ്തു. ഈ വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. വൈകുന്നേരമായതോടെ നില അല്പം ഭേദപ്പെട്ടതായി തോന്നി. മരണം ആസന്നമാണെന്നു മനസ്സിലാക്കിയ ഞാന്‍ പിറ്റെദിവസം രാവിലെ തന്നെ മുബൈ്ക്കു പുറപ്പെട്ടത് അദ്ദേഹത്തെ കാണാനായിരുന്നു. വിമാനയാത്രയ്ക്ക് ഒരുങ്ങവേ, എനിക്ക് സന്ദേശം ലഭിച്ചു: ”അദ്ദേഹത്തിന്റെ ആസിഡ് ലെവല്‍ വളരെ ഉയര്‍ന്നിരിക്കുന്നു; പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായത്തിലാണ്.” വിമാനം പുറപ്പെടുന്നതിനു ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ്, അഡ്വക്കെറ്റ് മിഹിര്‍ ദേശായി, ഒരു നല്ല വാര്‍ത്ത എന്നോടു പങ്കുവച്ചു: ഹൈക്കോടതിയുടെ ഒരു സ്‌പെഷല്‍ സിറ്റിംഗ് സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ഉച്ചകഴിഞ്ഞ് പരിഗണിക്കുമത്രേ. എനിക്കുടനെ തന്നെ അദ്ദേഹത്തെ കാണാനാവുമെന്നു ഞാന്‍ ആത്മഗതം ചെയ്തു: ”ഞാന്‍ ഭാഗ്യവാനാണ്.”
മുംബൈയില്‍ ഞാന്‍ വിമാനമിറങ്ങുമ്പോള്‍ എനിക്ക് അറിവ് കിട്ടി: ”സ്റ്റാനിന് ഒരു മണിക്കൂര്‍ മുമ്പ് ഹൃദയാഘാതമുണ്ടായി. സ്ഥിതി അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് അദ്ദേഹത്തിനു വീണ്ടും സിപിആര്‍ നല്കുകയും ഹൃദയമിടിപ്പു വീണ്ടെടുക്കുകയും ചെയ്തു. വൈകാതെ തന്നെ, സ്റ്റാന്‍ തന്റെ നിത്യഗേഹത്തിലെത്തിതായി എനിക്കു വിവരം ലഭിച്ചു. ഉത്തരവാദിത്വപ്പെട്ടവരുമായി ആലോചിച്ചശേഷം ഡോക്ടര്‍ തന്നെ മരണവിവരം കോടതിയെ അറിയിക്കുകയാണ് ഉചിതമെന്ന തീരുമാനമെടുത്തു. കോടതി ഉച്ചകഴിഞ്ഞ് 2.30ന് ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വക്കീലിന്റെ ആവശ്യപ്രകാരം, ഹോളിഫാമിലി ഹോസ്പിറ്റലിന്റെ മെഡിക്കല്‍ ഡയറക്ടറെ സംസാരിക്കാന്‍ അനുവദിച്ചു. ഡോ. ഇയാന്‍ ഡിസൂസ പറഞ്ഞു: ”ഉച്ചകഴിഞ്ഞ് 1.24 – ന് ഫാ. സ്റ്റാന്‍ അന്തരിച്ച വിവരം ബ. കോടതിയെ അറിയിക്കുന്നതില്‍ ഖേദമുണ്ട്.”
എല്ലാവരും നിശ്ശബ്ദരായി. ഈ നിശബ്ദതയുടെ അര്‍ത്ഥം വേര്‍തിരിച്ചറിയാന്‍ ഞാന്‍ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഫാ. സ്റ്റാനിന്റെ നിര്യാണം ജഡ്ജിമാരെ ഏതെങ്കിലും തരത്തില്‍ ബാധിച്ചോ? എന്തായിരുന്നു, അവരുടെ മനോഭാവം? വരും ദിവസങ്ങളിലെല്ലാം അതിനുള്ള ഉത്തരം ഞാന്‍ തേടും. പക്ഷേ, ഒരു കാര്യത്തില്‍ എനിക്കുറപ്പുണ്ട്. ദൈവം ഇടപെട്ട് വിധി പ്രസ്താവിക്കുകയായിരുന്നു. ”പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ രക്തസാക്ഷി”യായിത്തന്നെ. സ്റ്റാനിന്റെ മേല്‍ മര്‍ത്ത്യരായ ജഡ്ജിമാര്‍ക്ക് അധികാരം നല്കാതെയുള്ള ദൈവത്തിന്റെ വിധിതീര്‍പ്പ്. ചരമശുശ്രൂഷയുടെ ഭാഗമായി നടത്തിയ വിശുദ്ധ കുര്‍ബാനയില്‍ വായിച്ചത് വി. യോഹന്നാന്റെ സുവിശേഷമായിരുന്നു. ”ഉന്നതങ്ങളില്‍ നിന്നു നല്കപ്പെട്ടില്ലായിരുന്നുവെങ്കില്‍  എന്റെമേല്‍ നിനക്ക് ഒരധികാരവും ഉണ്ടാകുമായിരുന്നില്ല”. (യോഹ. 19:11)  ഈ വചനം സത്യമായിത്തീര്‍ന്നു.
ഫാ. സ്റ്റാനുമായുള്ള എന്റെ അവസാന സംഭാഷണം നടന്നത് ജൂണ്‍ 27-ാം തീയതി ആയിരുന്നു. ”ഞാന്‍ എന്റെ രണ്ടാം ശൈശവത്തിലേക്കു പോവുകയാണ്. അങ്ങാണ് ഇതുവരെ എന്റെ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത്. ജസ്വിറ്റ് എന്ന നിലയില്‍ ഞാന്‍ സാര്‍വത്രിക ഈശോസഭയുടെ ഭാഗമാണ്. ഞാന്‍ എന്നെതന്നെ സമര്‍പ്പിക്കുന്നു. പ്രൊവിന്‍ഷ്യല്‍മാരോടു സംസാരിക്കുക. അവരുടെ ഏതു തീരുമാനവും ഞാന്‍ അനുസരിക്കും. ഇപ്പോള്‍ ഞാന്‍ ഹോളിഫാമിലി ഹോസ്പിറ്റല്‍ സ്റ്റാഫിന്റെയും ഫാ. ഫ്രെയ്‌സറിന്റെയും നല്ല കരങ്ങളിലും ശുശ്രൂഷയിലുമാണ്.
സ്റ്റാന്‍ ഒരു രഹസ്യം
അനേകര്‍ ഫാ. സ്റ്റാനിനെ മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്തു. അതുപോലെ തന്നെ അനേകര്‍ അദ്ദേഹത്തെ തെറ്റിദ്ധരിക്കുകയും ചെയ്തു. ഇവരില്‍ കത്തോലിക്കാ സഭയിലെയും ഈശോ സഭയിലെയും അംഗങ്ങളും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും 1976 മുതല്‍ 1990 വരെ, ബംഗലുരുവിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സോഷ്യല്‍ അനാലിസിസ് കോഴ്‌സില്‍ പങ്കെടുത്തവരും തികഞ്ഞ സ്‌നേഹാദരവോടെയാണ് ഫാ. സ്റ്റാനിനെ കാണുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട എത്രയോ പേര്‍ മെച്ചപ്പെട്ട മനുഷ്യരായി പരിണമിച്ചിട്ടുണ്ട്! എന്നിരുന്നാലും ഏതാനും പേരുടെ സ്ഥിരം പരാതി അദ്ദേഹം വിശുദ്ധബലി അര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ്. അനുഷ്ഠാനങ്ങളില്‍ മാത്രം ഒതുങ്ങിക്കഴിഞ്ഞ ഒരു പുരോഹിതനായിരുന്നില്ല അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതവും ദൗത്യവും യേശുവിന്റെ ജീവിതത്തില്‍ വേരൂന്നിയതായിരുന്നു. പാവപ്പെട്ടവരുടെ ജീവിതകഥകളും, അവരുടെ വേദനയും സഹനവും, അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും, സമരങ്ങളും ദൗര്‍ബല്യങ്ങളും, ശക്തിയും ത്യാഗവും ദിവ്യകാരുണ്യനാഥന്റെ അള്‍ത്താരയിലേക്കു കൊണ്ടുവരുമ്പോള്‍ അദ്ദേഹം ഏറ്റവും ആനന്ദം അനുഭവിച്ച വ്യക്തിയായിരുന്നു. പാവപ്പെട്ടവരുടെ ജീവിതത്തില്‍ അദ്ദേഹം കണ്ടത് യേശുവിന്റെ സഹനമാണ്.
ക്രിസ്ത്യാനിയെന്ന നിലയില്‍ അദ്ദേഹം പതിവായി വിശുദ്ധ കുര്‍ബാനയില്‍ ശാന്തനായി പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തിരുന്നു. ആശുപത്രിക്കിടക്കയിലായിരിക്കുമ്പോഴും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനായി അദ്ദേഹം ഉത്സാഹത്തോടെ കാത്തിരിക്കുമായിരുന്നു, ഓരോ ദിവസവും. ബഗെയ്ച്ചയിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നിത്യേനയുള്ള പ്രഭാത പ്രാര്‍ത്ഥന ‘പതലി’ ന്റെ മുന്‍പിലായിരുന്നു. ബഗെയ്ചുടെ കേന്ദ്രത്തില്‍ സ്ഥാപിച്ചിരുന്ന ശിലയാണ്യ അതില്‍ ആദിവാസി രക്തസാക്ഷികളുടെ പേര് കൊത്തിവച്ചിരുന്നു. ഓരോ ദിവസവും 15 മിനിട്ടുനേരം അദ്ദേഹം അവിടെ പ്രാര്‍ത്ഥനാപുരസ്സരം നില്ക്കുമായിരുന്നു. അവിടെ അദ്ദേഹം പൂക്കള്‍ സമര്‍പ്പിച്ചിരുന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോടു ഇങ്ങനെ ചോദിച്ചു: ”പതലിനു മുന്‍പില്‍ അങ്ങ് എന്താണ് ചെയ്യുന്നത്? ആദിവാസി രക്തസാക്ഷികളുടെ ചൈതന്യം എന്റെ ആത്മാവിനു ചൈതന്യം പകരട്ടെയെന്നാണ്.” അദ്ദേഹത്തിന്റെ സ്വപ്‌നം സഫലമായി. ആദിവാസി രക്തസാക്ഷികളോടൊപ്പമാണ്, അദ്ദേഹം ഇന്ന്.
തലോജ ജയിലില്‍ തടവിലായിരിക്കുമ്പോള്‍ ഒരു പുസ്തകം അയച്ചുകൊടുക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ‘ജീസസ് എ ഹിസ്റ്റോറിക്കല്‍ അപ്രോക്‌സിമേഷന്‍’, എന്നാണ് ആ പുസ്തകത്തിന്റെ തലക്കെട്ട്. ഹൊസെ അന്റോണിയോ പഗോല 2007-ല്‍ സ്പാനിഷ് ഭാഷയില്‍ രചിച്ചതാണീ മൂലഗ്രന്ഥം. ഏറെ ഹൃദ്യമായ ഈ ഗ്രന്ഥത്തില്‍ പഗോല ഗ്രന്ഥത്തിന്റെ കേന്ദ്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത് യേശുവിനെയാണ്. അതിന്റെ അര്‍ത്ഥം, പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും ലഭിക്കുന്ന മുന്‍ഗണനയും അനുകമ്പയും, മനുഷ്യരെ അവരുടെ ജീവിത സാഹചര്യങ്ങളില്‍ അപ്രകാരം സ്ഥീകരിക്കുകയും, ഏവരെയും ഉള്‍ക്കൊള്ളുകയും, കുരിശു വഹിക്കുകയും പിതാവിലുള്ള വിശ്വാസവും ഒക്കെത്തന്നെയാണ്. യേശുവിനെത്തന്നെ മാതൃകയാക്കുകയായിരുന്നു. ഫാ. സ്റ്റാന്‍ മാത്രമല്ല, ഈ പുസ്തകം വായിച്ചത്, ജയിലിലുള്ള മറ്റുപലരുമായിരുന്നു. ഒപ്പം കുറ്റം ആരോപിക്കപ്പെട്ടിരുന്ന ഒരാളുമായുള്ള സംഭാഷണത്തില്‍ ഫാ. സ്റ്റാന്‍ പറഞ്ഞു: യേശുവിന്റെ അനുയായി ആയിരിക്കുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്! കുറ്റാരോപിതരില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞതായി തോന്നുന്നു: ഇതുവരെ ഞാന്‍ ഒരു വിശ്വാസി ആിരുന്നില്ല. എന്നാല്‍, സ്റ്റാന്‍ സ്വാമി എനിക്കു കാണിച്ചുതന്നത്, അനുകമ്പയും കരുണയും നീതിയുമുള്ള യേശുവിന്റെ മുഖമാണ്. ചരിത്രത്തിലെ യേശുവിനെയാണ് അദ്ദേഹം ജയിലിലേക്കു കൊണ്ടുവന്നത്. തന്റെ വേദനയെക്കുറിച്ചോ, സഹനത്തെക്കുറിച്ചോ അദ്ദേഹം ഒരിക്കലും പരാതി പറഞ്ഞില്ല. എപ്പോഴും അദ്ദേഹത്തിന്റെ ആശങ്ക മറ്റുള്ളവരെപ്പറ്റിയായിരുന്നു.
വാക്കുകളെക്കാള്‍ വാചാലമായ പ്രവൃത്തികള്‍.
2020-നവംബര്‍ മാസം. ഫോണില്‍ ഫാ. സ്റ്റാന്‍ സ്വാമി എന്നോട് ആവശ്യപ്പെട്ടു:  36 ഇഞ്ച് സൈസിലുള്ള ഒരു ഷര്‍ട്ടും പിന്നെ ഒരു ലുങ്കിയും എനിക്ക് അയച്ചു തരാന്‍ കഴിയുമോ? ഇത് എന്നെ അല്പം അത്ഭുതപ്പെടുത്തി. ”അങ്ങേയ്ക്കുവേണ്ടിയല്ല ഇവ എന്നെനിക്കറിയാം”. ഞാന്‍ പറഞ്ഞു