മതം, അനുഷ്ഠാനം, പ്രതിനിധാനം: നവഭൗതികവാദ കാഴ്ചപ്പാടുകള്‍

മതം, അനുഷ്ഠാനം, പ്രതിനിധാനം: നവഭൗതികവാദ കാഴ്ചപ്പാടുകള്‍
ഡോ. വൈ. ടി. വിനയരാജ്

ആചാരങ്ങളും അനുഷ്ഠാനങ്ങളും മതജീവിതത്തിന്റെ ഭാഗമാണ്. എന്നുതന്നെയല്ല, ആചാരാനുഷ്ഠാനങ്ങളിലൂടെയാണ് മതം അതിന്റെ സ്വരൂപം നിലനിര്‍ത്തുന്നത് തന്നെ. ഈ ആചാരാനുഷ്ഠാനങ്ങള്‍ ചരിത്രപരമായി രൂപപ്പെട്ട സാസ്‌കാരിക ക്രമങ്ങളാണെങ്കിലും അവയ്ക്ക് നിയതമായ ദൈവവിജ്ഞാനീയ അടിത്തറയുണ്ട്. കാലാകാലങ്ങളായി ഉണ്ടാകുന്ന സാംസ്‌കാരിക മാറ്റങ്ങള്‍ ആചാരാനുഷ്ഠാനങ്ങളുടെ ആവിഷ്‌കാരങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കിയുണ്ടെങ്കിലും ദൈവവിജ്ഞാനീയപരമായ ചിഹ്നവ്യവസ്ഥ അഥവാ പ്രതിനിധാനവ്യവസ്ഥ നിലനിര്‍ത്തുകയും അതിന്റെ അടിസ്ഥാനത്തില്‍ മതാധിപത്യഘടനകളുടേയും ശുദ്ധാശുദ്ധക്രമങ്ങളുടേയും നീതിമത്കരണം സാധ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രക്രിയയുടെ ഇരകളാക്കപ്പെടുന്ന വിഭാഗങ്ങള്‍ പ്രത്യേകിച്ചും സ്ത്രീകളും കീഴാളരും ഇതിനെതിരെ പ്രതിരോധങ്ങള്‍ എല്ലാക്കാലത്തും തീര്‍ക്കുകയും മതഘടനയുടെ ജനാധിപത്യവത്കരണത്തിന് ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.  ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ സമകാലികമായ ഒരു ഉദാഹരണമാണ്. അനുഷ്ഠാനങ്ങള്‍ ചരിത്രപരമായി രൂപപ്പെട്ടതാണന്ന് സമ്മതിക്കുമ്പോള്‍ തന്നെ, അതിന്റെ മാറ്റിക്കൂടായ്ക പ്രഖ്യാപിക്കുന്ന മതങ്ങള്‍ നിരന്തരം പുരോഗമിക്കുന്ന സമൂഹത്തിന്റെ സാംസ്‌കാരിക ഉള്‍കൃഷ്ടതകള്‍ തിരിച്ചറിയാതെ പോവുകയാണോ? മാറ്റിക്കൂടാതവണ്ണം ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും നിയതമാക്കുന്ന ചിഹ്നവ്യവസ്ഥ എന്താണ്? പ്രസ്തുത ചിഹ്നവ്യവവസ്ഥകളെ നീതിമത്കരിക്കുന്ന പ്രതിനിധാനങ്ങളുടെ ജ്ഞാനാടിത്തറയെന്താണ്? അങ്ങനെയെങ്കില്‍ സമകാലിക സമൂഹത്തില്‍ മതബോധ്യങ്ങളുടെ പൊളിച്ചെഴുത്ത് അനിവാര്യമാകുന്ന തരത്തില്‍ ആചാരങ്ങളുടെയും ആനുഷ്ഠാനങ്ങളുടെയും എന്തുതരത്തിലുള്ള പുനര്‍നിര്‍മ്മിതിയാണ് ആഗ്രഹിക്കാനാകുക? നവ ക്യാപ്പിറ്റലിസത്തിന്റെ വര്‍ത്തമാന കാലത്തില്‍ മനുഷ്യാളത്തങ്ങളുടെ വിമോചനാത്മക സംഘാടനങ്ങളെ ത്വരിതപ്പെടുത്തുന്ന നവഭൗതിക ചിന്തകളുടെ വെളിച്ചത്തിലുള്ള ഒരു വിശകലനത്തിനാണ് ഇവിടെ മുതിരുന്നത്.
ആചാരാനുഷ്ഠാനങ്ങളുടെ ഉദ്ഭവത്തെക്കുറിച്ച് വ്യത്യസ്തങ്ങളായുള്ള നിര്‍വ്വചനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പ്രസിദ്ധ ഫെനോമെനോളജിസ്റ്റ് ങശൃരലമ ഋഹശമറല യുടെ അഭിപ്രായമാണ് കൂടുതല്‍ സംഗതമായിട്ടുള്ളത്. മതങ്ങള്‍ രൂപപ്പെടുത്തിയ സൂപ്പര്‍നാച്ചുറല്‍ ബിലീഫുമായി ബന്ധപ്പെട്ടാണ്  ഋഹശമറല ആചാരങ്ങളെ നിര്‍വ്വചിക്കുന്നത്. പ്രതിനിധാനത്തിന്റെ തലത്തില്‍ മാത്രം സങ്കല്‍പ്പിക്കാന്‍ കഴിയുന്ന അതിഭൗതികമായ വ്യവസ്ഥ (സേക്രട്ട് ഓര്‍ഡര്‍)യുമായുള്ള ബന്ധത്തില്‍ നിലനില്‍ക്കുന്ന വ്യവസ്ഥയെന്നാണ് ഋഹശമറല വ്യക്തമാക്കുന്നത്.1 ഈ സേക്രട്ട് ഓര്‍ഡര്‍ അഥവാ പ്രതിനിധാന ചിഹ്നവ്യവസ്ഥ യഥാര്‍ത്ഥ ഭൗതികാവസ്ഥയെ ഭാവനാലോകത്തിന്റെ അനുബന്ധമായി നിര്‍വ്വചിക്കാന്‍ സഹായിക്കുന്നുവെന്ന് ഇഹശളളീൃറ ഏലലൃ്വേ വ്യക്തമാക്കിയിട്ടുണ്ട്.2 ഇവിടുത്തെ പ്രശ്‌നം യഥാര്‍ത്ഥ ലോകവും ഭാവനാ ലോകവും ശ്രേണീബദ്ധതയില്‍ ക്രമീകരിക്കപ്പെടുന്നു എന്നുമാത്രമല്ല. യഥാര്‍ത്ഥ ലോകം നശ്വരമെന്നും (ൗിേെമയഹല) അതീത ലോകം അനശ്വരമെന്നും(േെമയഹല മിറ ലലേൃിമഹ) ഉള്ള ആധിപത്യചിന്ത ന്യായവല്‍ക്കരിക്കപ്പെടുന്നു എന്നതാണ്. യഥാര്‍ത്ഥ ലോകത്തെ ചില ഇല്ലായ്മകളില്‍  നിര്‍വ്വചിക്കാനുള്ള ഈ ശ്രമം അതിന്റെ പരിവര്‍ത്തനാത്മകത അതീന്ദ്രിയലോകത്ത് കൊണ്ടുകെട്ടുന്നുവെന്ന് മാത്രമല്ല ഭൗതികയാഥാര്‍ത്ഥ്യത്തിന്റെ സ്വയപരിവര്‍ത്തനാത്മകതയെ എന്നെന്നേക്കുമായി നിഷേധിക്കുകയും ചെയ്യുന്നുവെന്നുള്ളതാണ്. പ്രതിനിധാനത്തിന്റെ ചിഹ്നവ്യവസ്ഥയില്‍ അടിസ്ഥാനപ്പെടുന്നതുകൊണ്ട് ആചാരാനുഷ്ഠാനങ്ങള്‍ കീഴാളശരീരങ്ങളുടേയും ഇടങ്ങളുടേയും വിധി നിര്‍ണയിക്കുവാന്‍ പര്യാപ്തമാണെന്ന പരമ്പരാഗതമായ മതചിന്ത വിമര്‍ശിക്കപ്പെടുന്നത് അതുകൊണ്ടാണ്.
മനുഷ്യന്റെ ഉണ്മാബോധ്യം ചില ഇല്ലായ്മകളിലാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നതെന്ന ഫ്രോയിഡിന്റെ വാദത്തെ(ഛലറശുൗ െഇീാുഹലഃ) ചെറുക്കുന്ന ജ്വാക്വിസ് ലക്കാന്റെ മാനസികാപഗ്രഥനം  പ്രധാനമായിത്തീരുന്നത് ഇവിടെയാണ്. ലക്കാനെ സംബന്ധിച്ചിടത്തോളം ഫ്രോയിഡിന്റെ ഭാവനാലോക  നിര്‍മിതി അടിസ്ഥാനപരമായി ആധിപത്യത്തെ നീതിമത്കരിക്കുന്നതും അതുവഴി സ്ത്രീ-പുരുഷ, കീഴാള-മേലാള ദ്വന്ദ്വബോധം ചിഹ്നാത്മകമായി കൂട്ടിക്കെട്ടുകയും ചെയ്യുന്നുവെന്നതാണ്. സ്ത്രീ-കീഴാള അപരത്വങ്ങള്‍ ഇല്ലായ്മകളെക്കുറിച്ച് വ്യാകുലപ്പെടുകയും ഭാവനാത്മകമായി അത് മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴും ആത്യന്തികമായി പ്രസ്തുതഭാവനാലോകം അപരത്വങ്ങളുടെ ലോകക്രമത്തെ ന്യായീകരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ബദല്‍ ചിഹ്നവ്യവസ്ഥകള്‍ രൂപവത്കരിച്ച് കീഴാളര്‍ക്ക് സാമൂഹ്യാധികാരത്തിലേക്കും പദവിയിലേക്കും കടന്നുവരാന്‍ സാധിക്കുമെന്ന പിയറി ബോര്‍ദ്യോവിന്റെ സിദ്ധാന്തം അപര്യാപ്തമായിത്തീരുന്നതും ഇവിടെയാണ്. പകരം, നവഭൗതികവാദിയായ ഗീല്‍ ദെലേസ് വ്യക്തമാക്കുന്നത് ഭൗതികലോകം(സ്ത്രീ/കീഴാള ശരീരങ്ങള്‍) അതില്‍ത്തന്നെ ഭാവനാത്മകവും സ്വയം പരിവര്‍ത്തനാത്മകവുമാണെന്നും അതിനപ്പുറത്തുള്ള മറ്റൊരു ചിഹ്നവ്യവസ്ഥ പരിവര്‍ത്തനത്തിന് അനിവാര്യമല്ല എന്നുമാണ്(അിശേ ഛലറൗുൗ)െ.3
പ്രതിനിധാനത്തിന്റെ പ്രശ്‌നം
ആചാരാനുഷ്ഠാനങ്ങളിലെ ചിഹ്നവ്യവസ്ഥ അതീതയാഥാര്‍ത്ഥ്യവും യാഥാര്‍ത്ഥ്യവും മനസ്സും ശരീരവും ആത്മാവും ലോകവുമൊക്കെത്തമ്മിലുള്ള ശ്രേണീബദ്ധബന്ധം നിലനിര്‍ത്തുമ്പോള്‍ അപരത്വങ്ങളുടെ ലോകമാണ് നിര്‍മിക്കപ്പെടുന്നതെന്ന് ഗീല്‍ ദെലേസ് പറയുന്നു. ദെലേസിനെ സംബന്ധിച്ചിടത്തോളം അപരത്വങ്ങളെ നിര്‍മ്മിച്ചെടുക്കുന്ന പ്രതിനിധാനങ്ങള്‍ നിഷേധിക്കപ്പെടേണ്ടതുണ്ട്. അതീതയാഥാര്‍ത്ഥ്യവും ഭൗതികയാഥാര്‍ത്ഥ്യവും തമ്മില്‍ പ്രതിനിധാനപരമായ വൈരുദ്ധ്യമില്ലെന്നും അതുകൊണ്ടുതന്നെ ഭൗതികയാഥാര്‍ത്ഥ്യത്തിന്റെ സ്വയം പരിവര്‍ത്തനാത്മകതയിലൂന്നിയ ബദല്‍ ഉണ്മാബോധ്യം രൂപപ്പെടുത്തണമെന്നും ദെലേസ് വാദിക്കുന്നു. ചിന്തയും മനുഷ്യാളത്തവും മനസ്സും ശരീരവും ആത്മാവും ലോകവും തമ്മില്‍ വൈരുദ്ധ്യങ്ങളില്ല. പാശ്ചാത്യചിന്ത പ്രസ്തുത വൈരുദ്ധ്യത്തെ നിഷേധിക്കാന്‍ പക്ഷേ, മുന്നോട്ടുവച്ച ഏകതാനത മെറ്റഫിസിക്കലായിരുന്നു. പ്ലേറ്റോണിസവും ആധുനികകാലത്തെ ഇമ്മാനുവേല്‍ കാന്റിന്റെ തത്വചിന്തയും മാത്രമല്ല, ഇന്ത്യയിലെ അദ്വൈത ചിന്തയിലും ഇത് വെളിപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള മെറ്റഫിസിക്കല്‍ ഏകതാനത ഉപരിവര്‍ഗ്ഗ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ അധികാരത്തിന്റെയും ജ്ഞാന സിദ്ധാന്തത്തിന്റെയും ന്യായവല്‍ക്കരണത്തിനാണ് ചരിത്രത്തില്‍ വഴിതെളിയിച്ചതെന്ന കീഴാള പ്രസ്ഥാനങ്ങളുടെ വിമര്‍ശനം വളരെ പ്രധാനമാണ്. അതുകൊണ്ട്, ചിന്തയുടെ നിരന്തരമായ പ്രേരണാശക്തിയിലും അതുവഴി മനുഷ്യശരീരത്തിന്റെയും സാമൂഹ്യശരീരത്തിന്റെയും സ്വയം പരിവര്‍ത്തനാത്മകത(യലരീാശിഴ) അടയാളപ്പെടുത്തുന്ന അന്തഃസ്ഥിതമായ ഉണ്മാബോധമാണ് ഇന്നാവശ്യമായിരിക്കുന്നതെന്ന ദെലേസ്യന്‍ ഭൗതികവാദ ചിന്ത, അതീത യാഥാര്‍ത്ഥ്യത്തിലടിസ്ഥാനപ്പെട്ട മതബോധ്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും അപനിര്‍മ്മിക്കുവാന്‍ പര്യാപ്തമാണ്.