ഗുരുത്വം എന്ന മൂന്നക്ഷരം

ഗുരുത്വം എന്ന മൂന്നക്ഷരം

ഈ വര്‍ഷത്തെ ജെ.സി ദാനിയേല്‍ പുരസ്‌ക്കാര ജേതാവായ പ്രസിദ്ധ സിനിമാ സംവിധായകന്‍ ഹരിഹരന് ആദരം അര്‍പ്പിച്ചുകൊണ്ട്‌

ഹരിഹരനെ ഞാനാദ്യം കാണുമ്പോള്‍ അദ്ദേഹം വെള്ളയും വെള്ളയും വസ്ര്രമാണണിഞ്ഞിരു ന്നത്‌. ഏറ്റവും ഒടുവില്‍ കൊറോണ ദിനങ്ങള്‍ക്ക്‌ തൊട്ടുമുമ്പ്‌ കാണുമ്പോഴും അതേ വേഷം വെള്ള യും വെള്ളയും തന്നെ.

ആദ്യം കണ്ടത്‌ എം എസ്‌ മണിയുടെ എഡിറ്റിംഗ്‌ റൂമില്‍ വച്ചാണ്‌. മുവിയോള എഡിറ്റിംഗ്‌ ധാര യില്‍ അരങ്ങുവാഴുന്ന നാളുകള്‍. സംവിധായകന്‍ കെ എസ്‌ സേതുമാധവന്‍ എം എസ്‌ മണിയെ കാ ണേണ്ട കാര്യമുണ്ടായിരുന്നു. ഞാന്‍ കൂടെ ചെന്നുവെന്ന്‌ മാത്രം. ഹരിഹരന്റെ ഒരു ചിത്രത്തിന്റെ എ ഡിറ്റിംഗ്‌ നടക്കുന്നു. അന്ന്‌ മലയാള സിനിമയുടെ മുഖ്യധാരയിലെ ഏറ്റവും തിരക്കേറിയ വിജയശില്‍പ്പികളിലൊരാളാ ണ്‌ ഹരിഹരന്‍. വന്ന വിവരം പറയുവാന്‍ വാതില്‍പ്പാളി അല്‍പ്പം തുറന്ന്‌ അകത്തേക്ക്‌ മുഖമെത്തിച്ച്‌ കാണിക്കുമ്പോള്‍ ആ വിടവില്‍ കണ്ട കാഴ്ച: എഡിറ്റിംഗ്‌ ടേബിളിനോട്‌ ചേര്‍ന്നുള്ള കസേരയില്‍ എം എസ്‌ മണി ഇരിക്കുന്നു. തൊട്ടടുത്ത്‌ സംവിധായകനുള്ള കസേരയില്‍ ഒപ്പത്തിനൊപ്പം ഇരിക്കാ തെ അതിന്റെ ചാരില്‍ പിടിച്ച്‌ പുറകില്‍ നിന്നുകൊണ്ട്‌ സംവിധായകന്‍ ഹരിഹരന്‍ റീല്‍ മാര്‍ക്ക്‌ ചെ യ്യുന്നു.

ആ ദൃശ്യം ഫ്രീസ്‌ ചെയ്ത്‌ മനസ്സില്‍ ഞാന്‍ സൂക്ഷിക്കുന്നു.

എം എസ്‌ മണി ഹരിഹരന്‍ ഗുരുവാണ്‌; എം കൃഷ്ണന്‍നായരും. ഇരുവരുമൊപ്പം ജോലിചെയ്യു മ്പോള്‍ ഹരിഹരന്‍ ഒപ്പം ഇരിക്കില്ല; നില്‍ക്കുകയേ ഉള്ളു. അങ്ങനെ നിയമമോ വഴക്കമോ ഇല്ല. ഗുരു ത്വത്തിന്റെ ഒരാചാരമാണത്‌. അതൊരു സംസ്കാരമാണ്‌.

കാലമിത്ര കഴിഞ്ഞിട്ടും ഹരിഹരന്‍ ആ നിഷ്ഠ ഉപേക്ഷിച്ചിരിക്കില്ല. ഒപ്പം ഇരിക്കാതെ നിന്നുകൊ ണ്ട്‌ കൂടെ ജോലിചെയ്യാമെന്ന്‌ ഹരിഹരന്‍ തോന്നിപ്പിക്കുന്ന ഗുരുമുഖങ്ങള്‍ ഇല്ലാതെയായി എന്നുമാ ത്രം. വൈറ്റ്‌ ആന്‍ഡ്‌ വൈറ്റിലും ഹരിഹരന്‍ മാറ്റം വരുത്തിയിട്ടില്ല.

ഇവ രണ്ടും മാറ്റിനിര്‍ത്തിയുള്ള ഇടങ്ങളിലോ?

ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രം വരുന്നു എന്നറിഞ്ഞാല്‍ പ്രേക്ഷകര്‍ക്കും ഇന്‍ഡസ്‌ ട്രിക്കും ഇന്നും വലിയ പ്രതീക്ഷകളുണ്ട്‌. താരങ്ങളുള്ള ചിത്രമായാലും അഥവാ പുതുമുഖങ്ങളായാലും ഹരിഹരന്‍ ചിത്രത്തിലുള്ള വിശ്വാസം കൂടിയിട്ടേയുള്ളു. ഒരുപക്ഷേ, ഇത്ര നീണ്ടകാലം സിനിമയില്‍ സ്വീകാരൃതയില്‍ മുന്‍നിന്ന്‌ തുടരുവാന്‍ കഴിഞ്ഞ മറ്റൊരാളെ ഇന്ന്‌ നമുക്ക്‌ ചൂണ്ടിക്കാണിക്കാനാവില്ല.