”സാമാന്യബോധം” തലകുത്തി വീഴുമ്പോള്‍ – ടി.കെ. സന്തോഷ് കുമാര്‍
ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ചിലര്‍ ഇരിക്കുന്ന കസേരയുടെയും ചെയ്യുന്ന ജോലിയുടെയും അര്‍ത്ഥം എന്താണെന്ന് പലപ്പോഴും വിസ്മരിച്ചുപോകുന്നു. ദൃശ്യവാര്ത്തയോടും അതിലെ സംവാദപരിപാടിയോടും സാധാരണ കാണികള്‍ക്ക് വെറുപ്പുണ്ടായിപ്പോകുന്ന സന്ദര്‍ഭങ്ങള്‍ അനവധിയാണ്. മലയാളത്തിലെ ഒരു പ്രധാന ചാനലിന്റെ പ്രധാന ഉടമസ്ഥന്മാരില് ഒരാളുടെ ചരമവാര്ത്തയില്പ്പോലും ശ്രദ്ധിക്കാതിരിക്കുന്ന രീതി ദൃശ്യമാധ്യമപ്രവര്‍ത്തനത്തിലെ അപചയത്തെയാണ് പ്രത്യക്ഷമാക്കുന്നത്. അംഗീകാരങ്ങള്‍ നേടിയ എഴുത്തുകാരന്, രാഷ്ട്രീയ ധൈഷണികസാന്നിധ്യം, കേന്ദ്ര-സംസ്ഥാന മന്ത്രിസഭകളിലെ അംഗം – ഇതിനേക്കാള്‍ ഉപരി മരിച്ചയാള്‍, ആ സ്ഥാപനത്തിന്റെ ഉടമയാണെന്ന ഓര്‍മ്മയെങ്കിലും ഉണ്ടാവേണ്ടതായിരുന്നു. ഉച്ചയ്ക്ക് 12.20ന് എയര്‍ ചെയ്ത ഒരു ന്യൂസ് സ്റ്റോറി. അതില്‍പ്പറയുന്നു, അദ്ദേഹത്തിന്റെ മൃതദേഹം രാവിലെ 11 മണിക്ക് കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കൊണ്ടുപോകുമെന്ന്. ഈ സ്റ്റോറി ന്യൂസ് ഫുട്ടേജ് ആയി അപ്ഡേറ്റ് ചെയ്യേണ്ട ഉത്തരവാദിത്തം ആരുടേതാണ്? ആ സ്റ്റോറിയില്‍ അങ്ങനെയൊരു സമയം പറയുന്നുണ്ട് രാവിലെ 11 മണിക്കുശേഷം അത് സംപ്രേഷണം ചെയ്യരുത് എന്ന് ഓര്‍ത്തിരിക്കേണ്ടത് ആരാണ്? ആ ന്യൂസ് സ്റ്റോറി തയ്യാറാക്കിയ റിപ്പോര്‍ട്ടര്‍ മുതല്‍ ന്യൂസ് ഡെസ്കില്‍ ജോലി ചെയ്ത ഏതൊരാള്‍ക്കും അതിന്റെ ഉത്തരവാദിത്തം ഉണ്ട്. ഇത് നിസ്സാരകാര്യമായി കരുതുന്നവരുണ്ടാകാം. പക്ഷേ ഇത് ആ ചാനലില്‍ ജനത്തിനുള്ള വിശ്വാസ്യത ഇല്ലാതാക്കുകയാണ്. കാരണം വാര്‍ത്താ സംപ്രേഷണത്തില്‍ ആ ചാനല്‍ അത്രമാത്രമേ ശ്രദ്ധ കൊടുക്കുന്നുള്ളൂ എന്ന് സ്വയം ജനത്തോട് പറയുകയാണ്. അതേ ചാനലില്‍ത്തന്നെ നടന്ന മറ്റൊരു ‘കുറ്റകൃത്യം’ ചലച്ചിത്രകാരനായ സച്ചിയുടെ അകാല നിര്യാണം സംബന്ധിച്ചു നടന്ന ഒരു ചര്‍ച്ചാ പരിപാടിയാണ്.
അതിഥികളായി രഞ്ജിത്, രണ്‍ജിപണിക്കര്‍ എന്നിവര്‍ക്കൊപ്പം ‘അയ്യപ്പനും കോശിയും’ എന്ന ചലച്ചിത്രത്തില്‍ ഗാനം പാടിയ അട്ടപ്പാടിക്കാരിയായ നഞ്ചമ്മയും ഉണ്ട്. അവര്‍ക്ക് പൃഥ്വിരാജ് ആരെന്നോ ബിജുമേനോന് ആരെന്നോ അവര്‍ ഏത് സിനിമയിലാണ് പാടിയതെന്നോ അറിയില്ല. അറിയാവുന്നത് സച്ചിയെയാണ്. അയാളുടെ വിയോഗം അവരെ വല്ലാതെ തളര്‍ത്തി. അവരെയാണ് ക്യാമറയ്ക്കുമുന്നില്‍ പിടിച്ചിരുത്തിയത്. അവര്‍ ചോദ്യങ്ങള്‍ക്ക് ഒരുത്തരവും പറഞ്ഞില്ല. ഇന്നത്തെ ദിവസം എനിക്കൊന്നും പറ്റുന്നില്ല എന്നവര്‍ പറയുന്നുണ്ട്. അട്ടപ്പാടിക്കാരുടെ ഗോത്ര സ്വഭാവമാര്‍ന്ന ഭാഷയില്‍ സംസാരിക്കുന്ന അവരോട് അച്ചിവടിവില് അവതാരകന് ചോദ്യങ്ങള്‍ ചോദിച്ചു. ചോദ്യത്തിനൊടുവില്‍ ഒരു ആവശ്യവും ഉന്നയിച്ചു – സിനിമയില്‍ പാടിയ ആ പാട്ട് ഒന്നുപാടാന്‍. അവര്‍ നിശ്ശബ്ദയായി ഇരുന്നു. അവരുടെ നിസ്സഹായാവസ്ഥ കണ്ട് സംവിധായകന് രണ്‍ജിത്ത് ഇടപെട്ടു: ”അവരെ ബുദ്ധിമുട്ടിക്കണോ?….” തുടര്‍ന്ന് രഞ്ജിത്ത് പറഞ്ഞു: ”ആ പാവം എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് എനിക്കും സാമാന്യബോധമുള്ള ആള്‍ക്കാര്‍ക്കും മനസ്സിലാകും.” അങ്ങനെയൊരിടപെടല് ഉണ്ടായതുകൊണ്ട് അവതാരകന്, പാട്ടുപാടിക്കലില് നിന്ന് പിന്‍വാങ്ങി. പക്ഷേ സ്വയം ന്യായീകരണം നടത്തി: ”വേദനിക്കുന്ന സമയത്ത് പാടുന്ന പാട്ടുകൂടിയാണല്ലോ അത്” ഇതിനെയാണ് വീണിടത്തുകിടന്ന് ഉരുളുന്ന പണി എന്ന് പഴമക്കാര്‍ പറയുന്നത്. രഞ്ജിത്ത് പറഞ്ഞ ”സാമാന്യബോധം” എന്നത് ജേണലിസത്തില്‍ വളരെ പ്രധാനമാണ്. അത് ഇല്ലാതായാല്‍ ഉണ്ടാകുന്ന അപകടങ്ങളാണ് ഇതെല്ലാം. മറ്റൊരു പ്രധാന ചാനല്‍, ഒരു പഴയ കായികതാരത്തെ അദ്ദേഹത്തിന്റെ മകന് കൊലപ്പെടുത്തിയതിനെപ്പറ്റി ചര്‍ച്ച നടത്തുന്നതുകണ്ടു. ഒരുകാലത്ത് നാലാള് അറിഞ്ഞിരുന്ന സംഭാവന ചെയ്തയാള്‍ തന്നെയാണ് മരിച്ചത്.
ആ സംഭാവനയെപ്പറ്റി പറയേണ്ടുതന്നെയാണ്. പക്ഷേ, മനഃശാസ്ത്രവിദഗ്ധരെ ഉള്‍പ്പെടെ അണിനിരത്തി ആ കൊലപാതകത്തെ ചര്‍ച്ചചെയ്യുന്നതില്‍ എന്തെങ്കിലും പ്രസക്തിയുണ്ടോ? ആ വാര്‍ത്തയില്‍ നിന്നും ചര്‍ച്ചയില്‍ നിന്നും മനസ്സിലാക്കിയ വിവരം, ലോക്ഡൗണ്‍ മൂലും പൂട്ടിക്കിടന്ന മദ്യശാലകള്‍ തുറന്നപ്പോള്‍ മുതല്‍ മരിച്ചയാളും മകനും മദ്യം വാങ്ങി തുടര്‍ച്ചയായി കുടിച്ചുകൊണ്ടിരിക്കുകയായിരുന്