ആയിരം റോബോട്ടുകളും ഒരു തൂപ്പുകാരനും – വര്‍ഗീസ് പി.മാത്യു

ആയിരം റോബോട്ടുകളും ഒരു തൂപ്പുകാരനും – വര്‍ഗീസ് പി.മാത്യു
കോവിഡാനന്തര ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ നീതിയും ധര്‍മവും പുനഃസ്ഥാപിക്കല്‍ റൂബിനി: മഹാദുരന്തത്തെക്കുറിച്ചുള്ള പ്രവാചകശൈലിയിലുള്ള മുന്നറിയിപ്പ്   അമേരിക്കയില്‍ 2008-ല്‍ ഭവനവായ്പാ രംഗത്തുണ്ടായ വന്‍ തകര്‍ച്ചയെക്കുറിച്ച് പ്രവചനം നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞനാണ് നൂറിയല്‍ റൂബിനി. കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകസമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്ന വന്‍വിപത്തിനെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അനുഭവപ്പെടുന്ന സാമ്പത്തികമാന്ദ്യം വലിയതോതിലുള്ള സാമ്പത്തിക തകര്‍ച്ചയിലേക്കു നയിക്കുമെന്നും ആഗോളതലത്തില്‍ പല സമൂഹങ്ങളേയും അത് തകര്‍ത്തു തരിപ്പണമാക്കുമെന്നും റൂബിനി പ്രവചിക്കുന്നു. കോവിഡ്-19 എന്ന മഹാമാരിയുടെ അനന്തരഫലമായി റൂബിനി മുന്നില്‍ കാണുന്നത്, വളരെ മന്ദഗതിയിലുള്ള ‘യു’ ആകൃതിയിലുള്ളതുമായ ഈ സാമ്പത്തിക തിരിച്ചുവരവ്, ആഗോള സാമ്പത്തികവ്യവസ്ഥകളുടെ കടബാധ്യതകളുടെ ഭാരത്തിനിടയില്‍പ്പെട്ട് തകര്‍ന്നടിയുമെന്നാണ് റൂബിനി ഊന്നിപ്പറയുന്നത്. 2008-ലെ സാമ്പത്തിക തകര്‍ച്ചയ്ക്കുശേഷമുണ്ടായ സ്വകാര്യമേഖലയിലെ ഭീമമായ കടങ്ങള്‍ ഇവിടെ സുപ്രധാനമാണ്. കോവിഡ്-19 പ്രതിസന്ധിമൂലം ഉപഭോഗത്തില്‍ വലിയ മാന്ദ്യം ഉണ്ടാവുമെന്നും തന്മൂലം അല്പായുസ്സുള്ള പ്രതീക്ഷിക്കുന്ന ഈ വീണ്ടെടുക്കലിനെത്തന്നെ അത് ക്ഷീണിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.   നാണയപ്പെരുപ്പം വര്‍ധിക്കുകയും, രാജ്യാന്തര വ്യാപാരക്കരാറുകള്‍ റദ്ദാക്കപ്പെടുകയും വഴി സാമ്പത്തിസ്ഥിതി കൂടുതല്‍ മോശമാവുമെന്നും അദ്ദേഹം പ്രവചിക്കുന്നുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരം ഇപ്പോള്‍ത്തന്നെ നിലച്ചിരിക്കുന്നു. എല്ലാറ്റിനുമുപരി, കാലാവസ്ഥാവ്യതിയാനം മൂലമുള്ള കെടുതികളും കൂടുതലായി സമ്പദ്‌വ്യവസ്ഥകളെ വരും വര്‍ഷങ്ങളില്‍ ബാധിച്ചേക്കാം. ഇത്തരം കൊടിയസംഭവങ്ങള്‍ കുടക്കൂടെ സംഭവിക്കുന്നു, അവ കൂടുതല്‍ ഉള്‍നാടുകളിലേക്കും വരുന്നുവെന്നു ശാസ്ത്രം പറയുന്നു. അവ വരുത്തിവയ്ക്കുന്ന കെടുതികള്‍ വര്‍ധിക്കുന്നു. അവ ഇപ്പോള്‍ത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നു. അവയ്ക്കുവേണ്ടി 30 വര്‍ഷം ഒന്നും കാത്തിരിക്കേണ്ടതില്ല. കാലാവസ്ഥാ വ്യതിയാനംമൂലമുള്ള സാമ്പത്തികനഷ്ടം കൂടുതല്‍ മോശമായിത്തീര്‍ന്നു. ഉദാഹരണത്തിന് തലസ്ഥാനം ജക്കാര്‍ത്തയില്‍നിന്ന് ഉള്‍നാട്ടിലേക്ക് മാറ്റി സ്ഥാപിക്കാന്‍ ഇന്തോനേഷ്യ തീരുമാനിച്ചിരിക്കുന്നു. കാരണം, ഇപ്പോഴത്തെ തലസ്ഥാനം മുഴുവനും പ്രളയത്തിലകപ്പെടാന്‍ പോകുന്നു.   ഇപ്പോഴത്തെ പ്രതിസന്ധിയില്‍ കടംവാങ്ങി ചെലവുചെയ്യല്‍ ആവശ്യമാണെങ്കിലും സാമ്പത്തിക വീണ്ടെടുക്കലിന്റെ കാലത്ത് അത് ഹിതകരമാണെന്നു തോന്നുമെങ്കിലും പണപ്പെരുപ്പം എന്ന വലിയ അഗ്നിബാധയ്ക്ക് തിരികൊളുത്തുകയായിരിക്കും അത്. വസ്തുവകകളുടെ ലഭ്യതയിലെ പൊടുന്നനെയുള്ള ഏറ്റക്കുറച്ചിലുകള്‍ മൂലം യഥാര്‍ത്ഥ വിഭവങ്ങളുടെ വിലവര്‍ധന ഉണ്ടാവും. വലിയ തോതിലുള്ള ചൂഷണത്തിനും ജോലിഭാരത്തിനും വിധേയരാവുന്ന തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന വേതനവും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നു. വിലവര്‍ധനയോടൊപ്പം വികസനം ക്ഷയിക്കുന്നു.   സാധാരണ ജനങ്ങള്‍ പടിപടിയായി ഉപഭോഗം കുറയ്ക്കുന്നു. സ്തംഭനാവസ്ഥ സാമ്പത്തികമാന്ദ്യം സൃഷ്ടിക്കും. ഈ മാന്ദ്യം കൂടുതല്‍ മാന്ദ്യത്തിനു വഴിവയ്ക്കും. ഇവയിലൂടെ മനുഷ്യരാശി കൂടുതല്‍ അസ്വാഭാവികമായ വിപത്തുകള്‍ സഹിക്കേണ്ടിവരും. അതിരൂക്ഷമായി കാലാവസ്ഥാനുഭവങ്ങള്‍ക്കും മനുഷ്യനിര്‍മിത കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും ജൈവവ്യവസ്ഥയെ ആകെ തകര്‍ത്തതുമൂലമുണ്ടായ മഹാമാരികള്‍ക്കുവരെ അവ വേദിയൊരുക്കും.   കഷ്ടതകളുടെ ഒരു ദശവര്‍ഷത്തിനുശേഷം സകലരെയും ഉള്‍ക്കൊള്ളുകയും ആശ്ലേഷിക്കുകയും ചെയ്യുന്നതും സഹകരണാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമായ ഒരു അന്തര്‍ദേശീയ ക്രമവും സംവിധാനവും ഉടലെടുക്കുമെന്നാണ് റൂബിനി കരുതുന്നത്. ശുഭമായ ഏതൊരു അന്തവും അനുമാനിക്കുന്നതുപോലെ ഈ പ്രതിസന്ധിയെയും പ്രയാസകാലത്തെയും നാം അതിജീവിക്കുമെന്നും, റൂബിനി കൂട്ടിച്ചേര്‍ക്കുന്നു. 2020 ലേക്കു മാത്രമുള്ളതല്ല തന്റെ പ്രവചനമെന്നും അത് വരുന്ന ദശാബ്ദത്തിന്റെ പകുതിവരെ പ്രസക്തമാണെന്നും റൂബിനി പറയുന്നു. ഹ്രസ്വകാലത്തിനിടയില്‍ വിപണിയില്‍ ഒരു മുന്നേറ്റം പ്രകടമാകാം. വമ്പിച്ച തോതിലുള്ള സാമ്പത്തിക ഉത്തേജനം, നികുതി ഇളവുകള്‍ എല്ലാം അതിനു വഴിവച്ചേക്കാം. ഈ മഹാമാരിക്ക് ഉടനെതന്നെ ഒരു അറുതി ഉണ്ടാവുമെന്നും രോഗത്തെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ താമസിയാതെ വികസിപ്പിച്ചെടുക്കുമെന്നും ജനങ്ങള്‍ പ്രത്യാശിക്കുന്നുണ്ട്.   ഭാവിയിലെ ഫാക്ടറിയില്‍ 1000 റോബോട്ടുകളെ നിയന്ത്രിക്കാന്‍ ഒരാളും പിന്നെ തറ തുടച്ചുവൃത്തിയാക്കുന്നതിന് മറ്റൊരാളും മാത്രമാണുണ്ടാവുക. ഒടുവില്‍ തറ തുടക്കുന്നയാളുടെ സ്ഥാനത്ത് ഒരു റൂബയെ പ്രതിഷ്ഠിക്കും. റൂബയ്ക്ക് യാതൊരു ആനുകൂല്യവും വേണ്ട; വിശ്രമവേളകള്‍ വേണ്ട; രോഗമൊന്നുമില്ലാതെ 7 ദിവസവും 24 മണിക്കൂറും ജോലിചെയ്യും. അമേരിക്കയില്‍, 35 മുതല്‍ 40 ദശലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇതിനോടകം ജോലി നഷ്ടപ്പെട്ടുകഴിഞ്ഞു. അവര്‍ക്ക് ജോലി തിരിച്ചുകിട്ടുകയാണെങ്കില്‍ത്തന്നെ, അവ പാര്‍ട്ട്-ടൈം ജോലികളായിരിക്കും. ആനുകൂല്യങ്ങളോ അര്‍ഹിക്കുന്ന വേതനമോ ഉണ്ടാവില്ല. കോര്‍പ്പറേറ്റുകള്‍ക്ക് നിലനില്‍ക്കാന്‍ മറ്റൊരു മാര്‍ഗമില്ല. കാരണം, ഇപ്പോള്‍ത്തന്നെ കമ്പനികളെല്ലാം പരമാവധി സമ്മര്‍ദ്ദത്തിലാണ്. ചെലവ് ചുരുക്കാന്‍ കോര്‍പ്പറേറ്റുകളും നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളികളുടെ എണ്ണവും വേതനവും വെട്ടിക്കുറയ്ക്കുകയാണ് എളുപ്പവഴി. നേരെ മറിച്ച് തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം ഉപഭോഗത്തിനായി ചെലവഴിക്കപ്പെടുമെന്ന വസ്തുതയുണ്ട്. കുറഞ്ഞ വേതനം ലഭിക്കുന്ന അവസരത്തില്‍ കുടുംബത്തില്‍ വരുമാനം കുറയും. അപ്പോഴും അല്പം തുക മിച്ചം പിടിച്ചുകൊണ്ട്, കൊറോണ വൈറസ് പോലുള്ള പ്രതിസന്ധിയെ നേരിടുന്നതിന് അവര്‍ നിര്‍ബന്ധിതരാകും. തത്ഫലമായി, ഉപഭോഗത്തിന്റെ അളവ് വീണ്ടും താഴേക്കു പതിക്കും. ‘യു’ ആകൃതിയിലുള്ള ഒരു തിരിച്ചുവരവിനെക്കുറിച്ചുള്ള പ്രവചനത്തിന്റെ യുക്തി ഇവിടെ നമുക്ക് കണ്ടെത്താനാവും.