മാധ്യമങ്ങള്‍ വിധിക്കുന്ന കുറ്റവും ശിക്ഷയും -ടി.കെ. സന്തോഷ്‌കുമാര്‍

വസ്തുതകള്‍ക്കും യുക്തിക്കും യാഥാര്‍ത്ഥ്യത്തിനും മീതേ വിശ്വാസങ്ങള്‍ക്കും വികാരാവേശത്തിനും സ്വയം നിര്‍ണ്ണയ സത്യങ്ങള്‍ക്കും മാധ്യമങ്ങളില്‍ വിശേഷിച്ച് ദൃശ്യവാര്‍ത്താ മാധ്യമങ്ങളിലും സൈബര്‍ മാധ്യമങ്ങളിലും മേല്‍കൈ ലഭിക്കുന്ന സവിശേഷ സാഹചര്യം നമ്മുടെ നാട്ടില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ വസ്തുതകള്‍ തീര്‍ത്തും അപ്രധാനമാകുന്നു. മുന്‍വിധി, വൈകാരികത, അമിതാവേശം എന്നിവയെല്ലാം മാധ്യമസംവാദത്തിന്റെയും അഭിപ്രായ രൂപീകരണത്തിന്റെയും കേന്ദ്രമായി മാറുന്നു. വസ്തുതകളും യുക്തിയും യാഥാര്‍ത്ഥ്യവും അപ്രധാനമാകുന്നതോടെ വലിയ വലിയ നുണകള്‍ കേവലസത്യങ്ങളുടെ പദവിയിലേക്ക് എത്തിച്ചേരുന്നു. ഇത് സത്യത്തിന്റെയും, സത്യാനന്തര ലോകത്തിന്റെ സ്വഭാവത്തെയാണ് പ്രകാശിപ്പിക്കുന്നത്. 2016 ലെ ഇംഗ്ലീഷ് പദമായി ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി തിരഞ്ഞെടുത്ത ജീേെ ഠൃൗവേ എന്ന പദം സത്യത്തിന്റെയും വസ്തുനിഷ്ഠതയുടെയും മരവിപ്പിക്കപ്പെട്ട, പിന്‍വാങ്ങപ്പെട്ട അവസ്ഥയെയാണ് അര്‍ത്ഥമാക്കുന്നത്. പൊതുബോധം മാരകമാംവിധം ശകലിതമാകുകയും അതുവഴി സന്നിഗദ്ധതയിലെത്തുകയും ചെയ്യുമ്പോള്‍ വാര്‍ത്തയെ വളച്ചൊടിക്കേണ്ട ആവശ്യമില്ലാതെ വരുന്നു. പകരം ഏതു നുണയും അനായാസം സത്യമായി അവതരിപ്പിക്കാന്‍ കഴിയുന്നു. അങ്ങനെ വരുമ്പോള്‍ ഒരു വാര്‍ത്തയുടെ/വിവരത്തിന്റെ സംപ്രേഷണത്തിന് യാതൊരുവിധ അന്വേഷണവും ആവശ്യമില്ലാതെ വരുന്നു. അത്തരം സന്ദര്‍ഭത്തില്‍ സത്യമാണോ അസത്യമാണോ എന്നുറപ്പിക്കാന്‍ കഴിയാത്ത വാര്‍ത്തകള്‍ പൊതുജീവിതത്തിന്റെ അന്തരീക്ഷത്തില്‍ പറന്നു നടക്കുന്നു. ഒരേ വിഷയത്തില്‍ ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ എല്ലാം ശരിയാണെന്ന പ്രതീതി ജനിക്കുകയും ശരികള്‍കൊണ്ട് (നുണങ്ങള്‍കൊണ്ട്) മാധ്യമങ്ങള്‍ പൊതുബോധത്തെ മരവിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ ഓദ്രേ ലാര്‍ദ്ദ്  ടശഹലിരശിഴ വേല ാമ ൈഎന്നുവിശേഷിപ്പിച്ചു. വാസ്തവത്തില്‍ സത്യാനന്തരകാലത്തെ വലിയൊരപകടം പതിയിരിക്കുന്നു.ഇത് തിരിച്ചറിയാതെയാണ് പലപ്പോഴും മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ പൊതുജനാഭിപ്രായം രൂപപ്പെടുന്നതും പ്രതിഷേധങ്ങള്‍ കൂക്കുവിളിയായി ഉയരുന്നതും! ഇവിടെ വാര്‍ത്ത ഫിക്ഷനായി മാറുകയാണ്. ചലച്ചിത്രങ്ങള്‍ക്കും സീരിലുകള്‍ക്കും പകരമായി കണ്ടാസ്വാദിക്കാവുന്ന ഒന്നായി രൂപപ്പെടുന്നു. 
ചലച്ചിത്രങ്ങളുടെയും സീരിയലുകളുടെയും കേന്ദ്ര പ്രമേയമാകുന്നത് അധികവും സെക്‌സും (ലൈംഗികതയും) ക്രൈമും (അതിക്രമവും) ആണ്. രണ്ടും കൂടി കുഴയുകയും ചെയ്യുന്നു. ഇത്തരം കൂടിക്കുഴഞ്ഞ സന്ദര്‍ഭങ്ങള്‍ നിത്യ ജീവിതത്തില്‍ ധാരാളം ഉള്ളതുകൊണ്ടാണ്, ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ അതിനായി പ്രത്യേക വാര്‍ത്താബുള്ളറ്റിന്‍ – ക്രൈം ന്യൂസ് ബുള്ളറ്റിന്‍ – സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ അത്തരം ബുള്ളറ്റിനപ്പുറം ഏതു വാര്‍ത്താ ബുള്ളറ്റിന്റെയും പ്രധാന ഉള്ളടക്കമോ മുഴുനീളെ ഉള്ളടക്കമോ ആയി സെക്‌സും ക്രൈമും കൂടിക്കുഴയുന്നു. ലൈംഗികാതിക്രമത്തില്‍ ആരോപണവിധേയനായി പൊതുമണ്ഡലത്തില്‍ അറിയപ്പെടുന്ന അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഒരാള്‍ ഉണ്ടെങ്കില്‍ യാതൊരു നീക്കുപോക്കുമില്ലാതെ മറ്റെല്ലാ സുപ്രധാന വാര്‍ത്തകളെയും ആ വാര്‍ത്ത വിഴുങ്ങിക്കളയും. പക്ഷേ ഇത്തരം വാര്‍ത്തകളുടെ ആഖ്യാനം വാസ്തവത്തില്‍ സത്യമേത് അസത്യമേത് എന്ന സന്നിഗ്ദ്ധത രൂപപ്പെടുത്തുന്നു. ഒരാള്‍ അല്ലെങ്കില്‍ ഒരാള്‍ക്കൂട്ടം പറയുന്ന മൊഴികളെ മുന്‍നിര്‍ത്തി, മാധ്യമങ്ങള്‍ യാതൊരുവിധ സ്വതന്ത്ര അന്വേഷണവും നടത്താതെ, എന്നാല്‍ ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണ സംവിധാനത്തില്‍ വിശ്വസിക്കാതെ ആരോപണവിധേയനെ മതിയായ തെളിവുകള്‍ ലഭിക്കുന്നതിനുമുന്നേ കുറ്റവാളിയായി പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ഇവിടെ വാര്‍ത്ത അല്ലെങ്കില്‍ വിവരം അന്വേഷണത്തിന്റെ ഫലമല്ലാതായിത്തീരുന്നു. മാധ്യമങ്ങളും അവര്‍ നല്‍കുന്ന മതിയായതെളിവുകളില്ലാത്ത വാര്‍ത്തകളെ വിശ്വസിച്ചിറങ്ങുന്ന ആള്‍ക്കൂട്ടവും തീരുമാനിക്കുന്നവിധം നമ്മുടെ രാജ്യത്തെ നീതിന്യായ സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ പൗരജീവിതം ഇരുട്ടിലാണ്ടുപോകും എന്ന കാര്യത്തില്‍ സംശയമില്ല. ചില കേസുകളില്‍ അതിക്രമത്തിന് വിധേയമായ കാലത്തുനിന്ന്, അത് പുറത്തും നീതിന്യായ സംവിധാനങ്ങളിലും പരാതിയായി പറയുന്ന കാലത്തിനും ഇടയ്ക്കുള്ള ദൈര്‍ഘ്യം പല സന്ദര്‍ഭങ്ങളിലും നീണ്ടതാണ്. അത്രയും കാലം കാത്തിരുന്നില്ലെങ്കിലും ഒരു വ്യവസ്ഥാപിത ജനാധിപത്യ ഭരണകൂടത്തിന്റെ നീതിനിര്‍വഹണ വ്യവഹാരങ്ങള്‍ക്ക്  – ശാസ്ത്രീയമായ തെളിവുശേഖരണങ്ങള്‍ക്ക് – ആവശ്യമായ സമയം കാത്തിരിക്കുക എന്നത് പ്രധാനമാണ്. എന്നാല്‍ അതിന്റെ മറവില്‍ കേസ് അട്ടിമറിക്കപ്പെടാതിരിക്കുക, പരാതി ഉന്നയിച്ചവര്‍ക്ക് നീതി ലഭിക്കാതിരിക്കുക എന്ന സാഹചര്യങ്ങള്‍ ഉണ്ടാകുകയും ചെയ്യരുത്. ഇവിടെയെല്ലാം വസ്തുതകള്‍ക്കും യുക്തിക്കും യാഥാര്‍ത്ഥ്യത്തിനും തന്നെയാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത്. പകരം വിശ്വാസങ്ങള്‍ക്കും (മുന്‍വിധികള്‍ക്കും) കേട്ടുകേള്‍വിക്കും വികാരാവേശത്തിനും മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയാല്‍ അത് വാര്‍ത്തയെ (വസ്തുതയെ) ചലച്ചിത്രമായി/സീരിയലായി മാറ്റുന്നതിനു തുല്യമാണ്. സത്യമേത് അസത്യമേത് എന്നുറപ്പിക്കാതെ ഏതു നുണകളും പ്രചരിപ്പിക്കുക വഴി യഥാര്‍ത്ഥ പ്രതി രക്ഷപെടാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നത്.
ബലാല്‍സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണമായി നിരോധനം ഏര്‍പ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞകൂട്ടത്തില്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം വളരെ പ്രധാനമാണ്: അത്തരം വിഷയങ്ങള്‍ വിവാദമാക്കരുത്; മാധ്യമവിചാരണ പാടില്ല- ഇതാണ് സുപ്രീംകോടതി നിര്‍ദ്ദേശം. (മിക്ക മാധ്യമങ്ങളും ഈ വാര്‍ത്ത അപ്രധാനമായാണ് പ്രസിദ്ധം ചെയ്തത്). ഏതു സന്ദര്‍ഭത്തിലും സുപ്രീം കോടതി വിധിയെ ഉദ്ധരിച്ചു സംസാരിക്കുന്ന മാധ്യമങ്ങള്‍/മാധ്യമ പ്രവര്‍ത്തകര്‍ ഈ നിര്‍ദ്ദേശം പിന്തുടരുമോ? വസ്തുതകളുടെ അടിസ്ഥാനമില്ലാതെ നി
വസ്തുതകള്‍ക്കും യുക്തിക്കും യാഥാര്‍ത്ഥ്യത്തിനും മീതേ വിശ്വാസങ്ങള്‍ക്കും വികാരാവേശത്തിനും സ്വയം നിര്‍ണ്ണയ സത്യങ്ങള്‍ക്കും മാധ്യമങ്ങളില്‍ വിശേഷിച്ച് ദൃശ്യവാര്‍ത്താ മാധ്യമങ്ങളിലും സൈബര്‍ മാധ്യമങ്ങളിലും മേല്‍കൈ ലഭിക്കുന്ന സവിശേഷ സാഹചര്യം നമ്മുടെ നാട്ടില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇവിടെ വസ്തുതകള്‍ തീര്‍ത്തും അപ്രധാനമാകുന്നു. മുന്‍വിധി, വൈകാരികത, അമിതാവേശം എന്നിവയെല്ലാം മാധ്യമസംവാദത്തിന്റെയും അഭിപ്രായ രൂപീകരണത്തിന്റെയും കേന്ദ്രമായി മാറുന്നു. വസ്തുതകളും യുക്തിയും യാഥാര്‍ത്ഥ്യവും അപ്രധാനമാകുന്നതോടെ വലിയ വലിയ നുണകള്‍ കേവലസത്യങ്ങളുടെ പദവിയിലേക്ക് എത്തിച്ചേരുന്നു. ഇത് സത്യത്തിന്റെയും, സത്യാനന്തര ലോകത്തിന്റെ സ്വഭാവത്തെയാണ് പ്രകാശിപ്പിക്കുന്നത്. 2016 ലെ ഇംഗ്ലീഷ് പദമായി ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി തിരഞ്ഞെടുത്ത ജീേെ ഠൃൗവേ എന്ന പദം സത്യത്തിന്റെയും വസ്തുനിഷ്ഠതയുടെയും മരവിപ്പിക്കപ്പെട്ട, പിന്‍വാങ്ങപ്പെട്ട അവസ്ഥയെയാണ് അര്‍ത്ഥമാക്കുന്നത്. പൊതുബോധം മാരകമാംവിധം ശകലിതമാകുകയും അതുവഴി സന്നിഗദ്ധതയിലെത്തുകയും ചെയ്യുമ്പോള്‍ വാര്‍ത്തയെ വളച്ചൊടിക്കേണ്ട ആവശ്യമില്ലാതെ വരുന്നു. പകരം ഏതു നുണയും അനായാസം സത്യമായി അവതരിപ്പിക്കാന്‍ കഴിയുന്നു. അങ്ങനെ വരുമ്പോള്‍ ഒരു വാര്‍ത്തയുടെ/വിവരത്തിന്റെ സംപ്രേഷണത്തിന് യാതൊരുവിധ അന്വേഷണവും ആവശ്യമില്ലാതെ വരുന്നു. അത്തരം സന്ദര്‍ഭത്തില്‍ സത്യമാണോ അസത്യമാണോ എന്നുറപ്പിക്കാന്‍ കഴിയാത്ത വാര്‍ത്തകള്‍ പൊതുജീവിതത്തിന്റെ അന്തരീക്ഷത്തില്‍ പറന്നു നടക്കുന്നു. ഒരേ വിഷയത്തില്‍ ഒട്ടേറെ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ എല്ലാം ശരിയാണെന്ന പ്രതീതി ജനിക്കുകയും ശരികള്‍കൊണ്ട് (നുണങ്ങള്‍കൊണ്ട്) മാധ്യമങ്ങള്‍ പൊതുബോധത്തെ മരവിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ ഓദ്രേ ലാര്‍ദ്ദ്  ടശഹലിരശിഴ വേല ാമ ൈഎന്നുവിശേഷിപ്പിച്ചു. വാസ്തവത്തില്‍ സത്യാനന്തരകാലത്തെ വലിയൊരപകടം പതിയിരിക്കുന്നു.ഇത് തിരിച്ചറിയാതെയാണ് പലപ്പോഴും മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ പൊതുജനാഭിപ്രായം രൂപപ്പെടുന്നതും പ്രതിഷേധങ്ങള്‍ കൂക്കുവിളിയായി ഉയരുന്നതും! ഇവിടെ വാര്‍ത്ത ഫിക്ഷനായി മാറുകയാണ്. ചലച്ചിത്രങ്ങള്‍ക്കും സീരിലുകള്‍ക്കും പകരമായി കണ്ടാസ്വാദിക്കാവുന്ന ഒന്നായി രൂപപ്പെടുന്നു. 
ചലച്ചിത്രങ്ങളുടെയും സീരിയലുകളുടെയും കേന്ദ്ര പ്രമേയമാകുന്നത് അധികവും സെക്‌സും (ലൈംഗികതയും) ക്രൈമും (അതിക്രമവും) ആണ്. രണ്ടും കൂടി കുഴയുകയും ചെയ്യുന്നു. ഇത്തരം കൂടിക്കുഴഞ്ഞ സന്ദര്‍ഭങ്ങള്‍ നിത്യ ജീവിതത്തില്‍ ധാരാളം ഉള്ളതുകൊണ്ടാണ്, ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ അതിനായി പ്രത്യേക വാര്‍ത്താബുള്ളറ്റിന്‍ – ക്രൈം ന്യൂസ് ബുള്ളറ്റിന്‍ – സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ അത്തരം ബുള്ളറ്റിനപ്പുറം ഏതു വാര്‍ത്താ ബുള്ളറ്റിന്റെയും പ്രധാന ഉള്ളടക്കമോ മുഴുനീളെ ഉള്ളടക്കമോ ആയി സെക്‌സും ക്രൈമും കൂടിക്കുഴയുന്നു. ലൈംഗികാതിക്രമത്തില്‍ ആരോപണവിധേയനായി പൊതുമണ്ഡലത്തില്‍ അറിയപ്പെടുന്ന അല്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്ന ഒരാള്‍ ഉണ്ടെങ്കില്‍ യാതൊരു നീക്കുപോക്കുമില്ലാതെ മറ്റെല്ലാ സുപ്രധാന വാര്‍ത്തകളെയും ആ വാര്‍ത്ത വിഴുങ്ങിക്കളയും. പക്ഷേ ഇത്തരം വാര്‍ത്തകളുടെ ആഖ്യാനം വാസ്തവത്തില്‍ സത്യമേത് അസത്യമേത് എന്ന സന്നിഗ്ദ്ധത രൂപപ്പെടുത്തുന്നു. ഒരാള്‍ അല്ലെങ്കില്‍ ഒരാള്‍ക്കൂട്ടം പറയുന്ന മൊഴികളെ മുന്‍നിര്‍ത്തി, മാധ്യമങ്ങള്‍ യാതൊരുവിധ സ്വതന്ത്ര അന്വേഷണവും നടത്താതെ, എന്നാല്‍ ഭരണകൂടം പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണ സംവിധാനത്തില്‍ വിശ്വസിക്കാതെ ആരോപണവിധേയനെ മതിയായ തെളിവുകള്‍ ലഭിക്കുന്നതിനുമുന്നേ കുറ്റവാളിയായി പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ഇവിടെ വാര്‍ത്ത അല്ലെങ്കില്‍ വിവരം അന്വേഷണത്തിന്റെ ഫലമല്ലാതായിത്തീരുന്നു. മാധ്യമങ്ങളും അവര്‍ നല്‍കുന്ന മതിയായതെളിവുകളില്ലാത്ത വാര്‍ത്തകളെ വിശ്വസിച്ചിറങ്ങുന്ന ആള്‍ക്കൂട്ടവും തീരുമാനിക്കുന്നവിധം നമ്മുടെ രാജ്യത്തെ നീതിന്യായ സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ പൗരജീവിതം ഇരുട്ടിലാണ്ടുപോകും എന്ന കാര്യത്തില്‍ സംശയമില്ല. ചില കേസുകളില്‍ അതിക്രമത്തിന് വിധേയമായ കാലത്തുനിന്ന്, അത് പുറത്തും നീതിന്യായ സംവിധാനങ്ങളിലും പരാതിയായി പറയുന്ന കാലത്തിനും ഇടയ്ക്കുള്ള ദൈര്‍ഘ്യം പല സന്ദര്‍ഭങ്ങളിലും നീണ്ടതാണ്. അത്രയും കാലം കാത്തിരുന്നില്ലെങ്കിലും ഒരു വ്യവസ്ഥാപിത ജനാധിപത്യ ഭരണകൂടത്തിന്റെ നീതിനിര്‍വഹണ വ്യവഹാരങ്ങള്‍ക്ക്  – ശാസ്ത്രീയമായ തെളിവുശേഖരണങ്ങള്‍ക്ക് – ആവശ്യമായ സമയം കാത്തിരിക്കുക എന്നത് പ്രധാനമാണ്. എന്നാല്‍ അതിന്റെ മറവില്‍ കേസ് അട്ടിമറിക്കപ്പെടാതിരിക്കുക, പരാതി ഉന്നയിച്ചവര്‍ക്ക് നീതി ലഭിക്കാതിരിക്കുക എന്ന സാഹചര്യങ്ങള്‍ ഉണ്ടാകുകയും ചെയ്യരുത്. ഇവിടെയെല്ലാം വസ്തുതകള്‍ക്കും യുക്തിക്കും യാഥാര്‍ത്ഥ്യത്തിനും തന്നെയാണ് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കേണ്ടത്. പകരം വിശ്വാസങ്ങള്‍ക്കും (മുന്‍വിധികള്‍ക്കും) കേട്ടുകേള്‍വിക്കും വികാരാവേശത്തിനും മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയാല്‍ അത് വാര്‍ത്തയെ (വസ്തുതയെ) ചലച്ചിത്രമായി/സീരിയലായി മാറ്റുന്നതിനു തുല്യമാണ്. സത്യമേത് അസത്യമേത് എന്നുറപ്പിക്കാതെ ഏതു നുണകളും പ്രചരിപ്പിക്കുക വഴി യഥാര്‍ത്ഥ പ്രതി രക്ഷപെടാനുള്ള അവസരമാണ് സൃഷ്ടിക്കപ്പെടുന്നത്.
ബലാല്‍സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണമായി നിരോധനം ഏര്‍പ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞകൂട്ടത്തില്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം വളരെ പ്രധാനമാണ്: അത്തരം വിഷയങ്ങള്‍ വിവാദമാക്കരുത്; മാധ്യമവിചാരണ പാടില്ല- ഇതാണ് സുപ്രീംകോടതി നിര്‍ദ്ദേശം. (മിക്ക മാധ്യമങ്ങളും ഈ വാര്‍ത്ത അപ്രധാനമായാണ് പ്രസിദ്ധം ചെയ്തത്). ഏതു സന്ദര്‍ഭത്തിലും സുപ്രീം കോടതി വിധിയെ ഉദ്ധരിച്ചു സംസാരിക്കുന്ന മാധ്യമങ്ങള്‍/മാധ്യമ പ്രവര്‍ത്തകര്‍ ഈ നിര്‍ദ്ദേശം പിന്തുടരുമോ? വസ്തുതകളുടെ അടിസ്ഥാനമില്ലാതെ നിരന്തരം നിര്‍ഭയം കോലാഹലം സൃഷ്ടിക്കുന്നതല്ല ദൃശ്യ വാര്‍ത്താഖ്യാനത്തിന് വേണ്ടത്. സത്യാനന്തരകാലത്ത് സത്യത്തെ തിരിഞ്ഞു പിടിക്കലാണ്.