columnist

Back to homepage

ലൈംഗിക പോര്‍ട്രെയ്റ്റുകളുടെ ഫ്‌ളോറയും ഫോനയും

ടി. കെ. സന്തോഷ്‌കുമാര്‍ ദൃശ്യങ്ങളും ദൃശ്യമാധ്യമങ്ങളും കണ്ടുകണ്ടങ്ങിരിക്കാന്‍ കാണികളെ പ്രേരിപ്പിക്കണം. നോട്ടത്തെ തന്നിലേക്ക് പിടിച്ചടുപ്പിക്കുന്ന വശ്യത അവയ്ക്കുണ്ടാകണം. അത് ജനപ്രിയ മാധ്യമസംസ്‌കാരത്തിന്റെ അലകും പിടിയും ആണ്. അതിന്റെ മൂര്‍ത്തമായ ചിഹ്നങ്ങളാണ് ദൃശ്യങ്ങള്‍. ചാരക്കേസില്‍ കുറ്റാരോപിതയായ മറിയം റഷീദയുടെ ”യൗവനത്വം” നിറഞ്ഞ ഒരൊറ്റ പൂര്‍ണകായചിത്രം അച്ചടിച്ച ദിവസം, അതുവരെയില്ലാത്ത എണ്ണം ആവശ്യക്കാര്‍ മലയാള മനോരമ പത്രത്തിന് ഉണ്ടായി

Read More

പ്രാന്തവല്‍ക്കരണവും അധികാരവും

ഡോ. കെ.എസ് മാധവന്‍ പ്രാന്തവല്‍ക്കരണവും അധികാരവും പ്രാചീനകാലം മുതല്‍ സാമൂഹ്യാധിപത്യം നേടിയെടുത്ത വ്യത്യസ്ത ഗോത്രകുല സമൂഹങ്ങളും ത്രൈവര്‍ണിക കുലങ്ങളും ക്രമേണ ജാതികളായി പരിവര്‍ത്തിച്ച് ജാതിവര്‍ണ സമൂഹമായി തീര്‍ന്നതാണ് ഇന്ത്യയുടെ  സാമൂഹിക ചരിത്രത്തിലെ പ്രധാന പ്രമേയം. ത്രൈവര്‍ണികര്‍ ഉള്‍പ്പെടെയുള്ള വ്യത്യസ്ത ജാതിവിഭാഗങ്ങള്‍ പാരമ്പര്യ തൊഴിലും അന്തര്‍കുല വിവാഹവും നിലനിര്‍ത്തി സാമൂഹ്യാധിപത്യം  നേടിയെടുത്ത വ്യവസ്ഥ കൂടിയായിരുന്നു ഇത്. മേല്‍-കീഴായി

Read More

അര്‍ണോസ് പാതിരിയെന്ന ഏണസ്റ്റ് ഹാങ്‌സ്ലേഡന്‍

ഏതു മനസ്സിലും കാവ്യാനുഭൂതി നിറയ്ക്കുന്ന നാമമാണ് അര്‍ണോസ് പാതിരിയുടേത്. ഫാ. അടപ്പൂര്‍ എസ്.ജെ. രചിച്ച ‘അര്‍ണോസായിത്തീര്‍ന്ന ഏണസ്റ്റ് ഹാങ്‌സ്ലേഡന്‍ – നിസ്തുല പ്രതിഭയായ ഭാഷാശാസ്ത്രജ്ഞന്‍’ എന്ന കൃതി വായിച്ചപ്പോള്‍ അതൊരനുഭവമായിത്തീര്‍ന്നു. ഇംഗ്ലീഷില്‍ വിരചിതമായ കൃതി മലയാളത്തിലേക്ക് അതിമനോഹരമായി വിവര്‍ത്തനം ചെയ്തിരിക്കുന്നത് ഡോ. കെ.എം. മാത്യുവാണ്. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും ഒട്ടേറെ അവാര്‍ഡുകള്‍ നേടിയ പ്രതിഭാശാലിയുമായ ഡോ.

Read More

സൗഹാര്‍ദത്തിലൂടെ അതിജീവനം

കെ. ബാബു ജോസഫ് ‘നിലനില്പിനുവേണ്ടി സമരം; ഏറ്റവും അനുയോജ്യമായതിന്റെ അതിജീവനം’- ഇതാണല്ലോ ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്റെ കാതല്‍. സമൂഹത്തിലെ സംഘര്‍ഷങ്ങളെയും അക്രമങ്ങളെയും വിശദീകരിക്കുന്നതിന് ഈ പരിപ്രേക്ഷ്യം ഉപയോഗിക്കാറുണ്ട്. എന്നാല്‍, മത്സരം മാത്രമല്ല, സൗഹാര്‍ദത്തിലൂടെയും അതിജീവനം സാധ്യമാണെന്ന കണ്ടെത്തലിന് ഏറെ പഴക്കമില്ല. ന്യൂറോശാസ്ത്രവും മനശ്ശാസ്ത്രവും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ചില ഗവേഷണപഠനങ്ങളുടെ ഫലമാണിത്. പരോപകാരശീല (Altruism) ത്തെക്കുറിച്ച് മുന്‍പ് നിര്‍ദേശിക്കപ്പെട്ടിരുന്ന

Read More

ഒരു സിനിമാക്കാലത്തിന്റെ ഓര്‍മക്കാഴ്ചകള്‍

സോക്രട്ടീസ് കെ. വാലത്ത് ഓസ്‌കാര്‍ ബഹുമതിയുടെ പടിവാതില്‍ക്കല്‍ 'ജല്ലിക്കെട്ടി'ന് എത്താന്‍ കഴിഞ്ഞ  ഇന്നത്തെ മലയാള സിനിമാ സംസ്‌കൃതിയില്‍ നിന്ന് ഏതാണ്ട് അര നൂറ്റാണ്ടു പിന്നിലെ മലയാള സിനിമാലോകത്തേക്കു നോക്കുമ്പോള്‍ അക്കാലത്ത് ചില ചലച്ചിത്രകാരന്മാര്‍  നടത്തിയ ധീരമായ വഴിമാറി നടത്തങ്ങള്‍ക്കു മുന്നില്‍ മനസ്സാ നമിച്ചു പോകുന്നു. രാമദാസിന്റെ  ''ന്യൂസ് പേപ്പര്‍ ബോയ്'' കൊളുത്തിയ തിരിവെട്ടം എഴുപതുകളില്‍ ഒരു Read More