focus articles
Back to homepageബാല്യസങ്കീര്‍ത്തനം -പെരുമ്പടവം ശ്രീധരന്‍
അനാഥവും ഏകാന്തവുമായ ഒരു കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളിലാണ് ഞാന്‍ ഇപ്പോഴും ജീവിക്കുന്നത്. ഭൂമിയൊക്കെ ഉണ്ടായ കാലത്തുള്ള ഒരു ഗ്രാമമെന്നാണ് പെരുമ്പടവം ഗ്രാമത്തെക്കുറിച്ചുള്ള എന്റെ വിശ്വാസം. അതങ്ങനെതന്നെയാണ്. ഭൂമിയുടെ ഹൃദയംപോലെയുള്ള ഒരു ഗ്രാമം എന്നാണ് ഞാനതിനെ വിളിക്കാറ്. അവിടത്തെ ഒരു പാവപ്പെട്ട വീട്ടിലാണ് എന്റെ ജനനം. എനിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍ എന്റെ അച്ഛന്‍ മരിച്ചുപോയി. അന്ന് മരണം എന്താണെന്ന് എനിക്കറിയില്ലായിരുന്നു.
Read Moreകളിപ്പാട്ടങ്ങളുടെ കൂട്ടുകാരന്‍- അര്‍വിന്ദ് ഗുപ്ത
”തണുപ്പുകാലമടുത്തപ്പോള്‍ ബുദ്ധന്റെ ശിഷ്യന്‍മാരിലൊരാള്‍ ഒരു പുതപ്പു വേണം എന്നാവശ്യപ്പെട്ടുവത്രെ. പഴയ പുതപ്പിനെന്തുപറ്റി എന്ന് തഥാഗതന്‍ അന്വേഷിച്ചു. പഴയതു കീറിയതുകൊണ്ട് കിടക്ക വിരിയായി ഉപയോഗിക്കാന്‍ തുടങ്ങി. അപ്പോള്‍ പഴയ കിടക്ക വിരിയോ? അത് തലയിണ ഉറയാക്കി. എന്നാല്‍ പിന്നെ പഴയ തലയിണയുറ എന്തു ചെയ്തു? അതാണ് ഇപ്പോള്‍ ചവിട്ടിയായി ഉപയോഗിക്കുന്നത്. പഴയ ചവിട്ടിയോ? അത് നിത്യോപയോഗം കാരണം
Read Moreഅക്ഷരബാല്യം -ജെര്‍ളി
വിരുദ്ധപ്രകൃതികളായ ഒരപ്പനുമമ്മയ്ക്കും ഇടയില്‍ നിരന്തരം വിഭജിക്കപ്പെട്ടു പോയ ഒന്നായിരുന്നുഎന്റെ ബാല്യം. സൗമ്യ പ്രകൃതിയായ അപ്പനും, ഏറെ തീക്ഷ്ണ പ്രകൃതിയായ അമ്മയും. എന്നുവേണമെങ്കിലും മുങ്ങിപ്പോകാവുന്ന ഒരു പെട്ടകമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം കുടുംബം എന്നത്. ഏറ്റവും ചെറിയ ഉലച്ചിലില്‍ പോലും അതുമുങ്ങിപ്പോവുമെന്നറിഞ്ഞ്, സ്ഥിരമായ് ശ്വാസം പിടിച്ചാണ് ഞാനെന്റെ ബാല്യം പിന്നിട്ടത്. ഏതൊരസൗകര്യവും പോലെ അത് പിന്നീടൊരു ശീലവുമായി. ഓര്‍മ്മ
Read Moreഒരിക്കലും മരിക്കാത്ത കുറെ ഓർമ്മകൾ -സേതു
കുട്ടിയായിരിക്കുമ്പോള്‍ വലുതാകാനാവും മോഹം, വലുതാകുമ്പോള്‍ കുട്ടിയാവാനും. അങ്ങനെ എന്നോ കൈ വിട്ടുപോയ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളെ താലോലിക്കുകയെന്നത് ഒരു സുഖമാണ്, പ്രത്യേകിച്ചും നല്ല കാലം കഴിഞ്ഞവര്‍ക്ക്. എന്റെ കുട്ടിക്കാല ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കാലവര്‍ഷക്കാലത്തെ മൂടിക്കെട്ടിയ പകലും, വീശിയടിക്കുന്ന അലിവില്ലാത്ത കാറ്റും, രാവിരുളുമ്പോഴത്തെ മെഴുക്കുമയമുള്ള ഇരുട്ടില്‍ കൂടിപ്പിണയുന്ന കൂറ്റന്‍ മരങ്ങളുടെ നിഴലുകളുമൊക്കെയാണ്. അന്നു ഞങ്ങളുടെ ഭാഗത്ത് വൈദ്യുതി
Read Moreഭരണഘടന മുറിവേൽക്കുമ്പോൾ
ഇന്ത്യന്‍ ഭരണഘടന അതീവഗൗരവമായ വെല്ലുവിളി നേരിടുന്ന ഒരു സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ദേശീയമായി രൂപപ്പെട്ടിരിക്കുന്ന ഏറ്റവും ഹിംസാത്മകമായ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ സാന്നിധ്യത്തില്‍ ജനാധിപത്യ ഇന്ത്യയ്‌ക്കു വേണ്ടി വാദിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്നത് ഇന്ത്യന്‍ ഭരണഘടന മാത്രമാണ്. കാരണം ഇന്ത്യന്‍ ഭരണഘടന കേവലമായ ഒരു നിയമപുസ്‌തകം എന്നതിനപ്പുറം ഒരു മഹാരാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും മാര്‍ഗദര്‍ശിയായ ഒരു
Read More