focus articles

Back to homepage

ചെപ്പേടുകളിലെ ശബരിമല : പഠനം, വ്യാഖ്യാനം, ചരിത്രം – സന്തോഷ് ഇ.

സമീപകാലത്ത് ശബരിമല, വാര്‍ത്തകളിലും ചാനല്‍ ചര്‍ച്ചകളിലും ഇടം പിടിച്ചത് യുവതി പ്രവേശനം സംബന്ധിച്ചുണ്ടായ സുപ്രീംകോടതി വിധിയും അനുബന്ധ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഈ ലേഖനത്തിലെ വിഷയം മേല്‍പറഞ്ഞതല്ല എന്ന് ആദ്യമെ പറഞ്ഞുവയ്ക്കട്ടെ. ശബരിമലയെ സംബന്ധിച്ച് പല കാലങ്ങളിലുണ്ടായ സുപ്രധാന ചരിത്രരേഖകളായ മൂന്നു ചെപ്പേടുകളിലൂടെ വെളിവാകുന്ന ശബരിമല എന്താണെന്ന് വിശകലനം ചെയ്യുകയും പില്‍ക്കാല രാഷ്ട്രീയ വ്യതിയാനങ്ങള്‍ അവിടെ

Read More

വളരുന്ന തീവ്രവലതുപക്ഷവും ആശങ്കയിലാകുന്ന അഭയാര്‍ത്ഥി പുനരധിവാസവും – അമല്‍. ബി

അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് അടുത്ത നാളില് മെക്സിക്കോയുമായുള്ള തങ്ങളുടെ രാജ്യാതിര്ത്തിയില് പടുകൂറ്റനൊരു മതില് പണിതുയര്ത്തുവാന് തീരുമാനമെടുത്തു. പക്ഷേ, യു.എസ് കോണ്ഗ്രസിന്റെ അംഗീകാരം ലഭിക്കാത്തതു മൂലം അദ്ദേഹത്തിനു തീരുമാനവുമായി മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണ്. വൈദേശിക ആക്രമണങ്ങളെ ചെറുക്കാനോ രാജ്യസുരക്ഷയ്ക്കോ വേണ്ടിയായിരുന്നില്ല, ജന്മദേശങ്ങളിലെ അരക്ഷിതാവസ്ഥകളില് നിന്നും പലായനം ചെയ്ത് സൈ്വര്യമായൊരു ജീവിതം മാത്രം കൊതിച്ചെത്തുന്ന നിരാലംബരായ ഒരു

Read More

വ്യവസ്ഥാപിത മതപ്രസ്ഥാനങ്ങളും നവോത്ഥാന പാരമ്പര്യവും -ഡോ. ആന്റണി പാലയ്ക്കല്‍

ശബരിമല വിഷയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെക്കുറിച്ച് അരങ്ങേറുന്ന സംവാദങ്ങളുടെ പശ്ചാത്തലത്തില്‍, വ്യവസ്ഥാപിത മതപ്രസ്ഥാനങ്ങളെക്കുറിച്ച് സാമൂഹ്യശാസ്ത്രത്തിന്റെ കാഴ്ചവട്ടത്തില്‍ നടത്തുന്ന ഏതാനും നിരീക്ഷണങ്ങളും വിചിന്തനങ്ങളുമാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യം. കേരളത്തിന് സമ്പന്നവും ഉദാത്തവുമായ ഒരു മത-സാംസ്‌കാരിക പാരമ്പര്യമുണ്ട്. ഈ നാടിന്റെ നവോത്ഥാന ചരിത്രം വികസ്വരമാകുന്നതുതന്നെ ആത്മീയ ആചാര്യന്മാരുടേയും ഗുരുവര്യരുടെയും കര്‍മ്മനിരതമായ മഹത്‌സാന്നിധ്യം കൊണ്ടാണ്. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍,

Read More

ജാതിവിരുദ്ധത ജീവിതപ്രമാണമായി സ്വീകരിക്കുക – സണ്ണി കപിക്കാട്

നവോത്ഥാനം എന്ന ചരിത്രപ്രക്രിയയെ തെറ്റിദ്ധരിച്ച സമൂഹമാണ് നമ്മുടേത്. നവോത്ഥാനം എന്ത് മൂല്യമാണ്, എന്ത് ജീവിതവീക്ഷണമാണ് കേരളീയ സമൂഹത്തിന് നല്‍കിയതെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം അവസാനിക്കുന്നില്ല. നവോത്ഥാനം എന്ന സങ്കല്പനം യൂറോപ്പിലെ അടിസ്ഥാനപരമായ ചരിത്രമാറ്റത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് വന്ന വാക്കാണ്. ഒരു സമൂഹം കൊണ്ടുനടന്നിരുന്ന മൂല്യങ്ങളെ കൈയ്യൊഴിയുകയും പുതിയൊരു മൂല്യബോധത്തിലേക്കും ജീവിതത്തിലേക്കും ജീവിതവീക്ഷണത്തിലേക്കും സമൂഹം അടിസ്ഥാനപരമായി പരിവര്‍ത്തനപ്പെടുന്ന

Read More

നവോത്ഥാനം പാശ്ചാത്യപരികല്പന പരിഷ്‌ക്കരണത്തിന്റെ ആവശ്യം – എം.ആര്‍ രാഘവവാര്യര്‍

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദിയിലുമായി ഭാരതത്തിലെ പ്രാദേശിക സംസ്കൃതിയിലൂന്നിയ നവോത്ഥാനം പൊതുവേ ബ്രട്ടീഷ് സ്വാധീനത്തിന്റെ സത്ഫലമായിട്ടാണ് വിശദീകരിച്ചുപോരുന്നത്. പരന്ന ഏകമുഖമായ ഈ നിമിത്തകഥനത്തിന് വലിയൊരു പരിമിതിയുണ്ട്. പൗരസ്ത്യവാദച്ചായ്വുള്ള ഈ കാഴ്ചപ്പാട് ആവര്ത്തിച്ചുറപ്പിക്കുന്നത്, കോളനിസംസ്ക്കാരങ്ങള്ക്ക് സ്വയം പരിവര്ത്തനത്തിനുള്ള ആന്തരികശേഷി ഇല്ലെന്നാണ്. അതിനെത്തുടര്ന്ന്, നാട്ടുപരിഷ്കൃതികള് തമ്മിലും അവയോരോന്നും വൈദേശികസംസ്കൃതികളുമായും സമ്പര്ക്കത്തിലാവുമ്പോള് ഉള്ള പ്രതികരണങ്ങളുടെ സൂക്ഷ്മഭേദങ്ങളെ ആ

Read More