focus articles

Back to homepage

മഴ വരികള്‍, മറക്കാത്ത പാട്ടുകള്‍ – സ്മിത ഗിരീഷ്  

അങ്ങനെ നോക്കിയിരിക്കെ ആകാശം കറുത്തിരുണ്ടു വരുന്നു. വീശിയടിച്ചു വരുന്ന കാറ്റില്‍ ഇളകിയാടുന്ന വൃക്ഷത്തലപ്പുകള്‍, പാറിപ്പറന്നു പോകുന്ന കരിയിലകള്‍, കുളത്തില്‍ തിരപോലെയിളകുന്ന താമരക്കാടുകള്‍, ഇരച്ചു വരുന്ന മഴ തടാകത്തിലെ ജലത്തില്‍ വളയങ്ങള്‍ ഇട്ട് മുങ്ങി മാഞ്ഞു പോകുന്നു. കുളക്കരയില്‍ നിന്ന് കുട നീര്‍ത്തി നടന്നു പോകുന്ന ഒരാള്‍, ആകെ നനഞ്ഞ് വെള്ളമിറ്റുന്ന മുടിയും വിറയ്ക്കുന്ന ശരീരവുമായി  ഒരു

Read More

ഞാന്‍ ആരാധിച്ചിട്ടുള്ളത് ക്രിസ്തുവിനെ – സി.വി. ബാലകൃഷ്ണന്‍

എഴുത്തും ജീവിതവും കഥ പറഞ്ഞാലേ ജീവിതം നിലനിര്‍ത്താനാവൂ. മറ്റൊന്നുകൊണ്ടും ജീവിതത്തെ നിലനിര്‍ത്താനാവില്ല. ഒരു കഥയില്‍ നിന്ന് മറ്റൊരു കഥയിലേക്കാണ് ജീവിതം പോകുന്നത്. വാക്കുകള്‍ കൊണ്ട് ജോലി ചെയ്യുന്ന വെറുമൊരു എഴുത്തുകാരന്‍ മാത്രമാണ് ഞാന്‍. ജീവിതം ഓരോ സ്ഥലത്തും എന്നെ പഠിപ്പിച്ച കാര്യങ്ങളാണ് ഞാന്‍ എഴുതിയിട്ടുള്ളത്. ക്രൈസ്തവികതയുടെ ഒരു മണ്ഡലത്തിലെത്തിയപ്പോഴാണ് ഞാന്‍ ‘ആയുസിന്റെ പുസ്തകം’ എഴുതിയത്. അന്‍പതിലധികം

Read More

തോല്‍വി – ഷൗക്കത്ത്

വേദം എന്ന വാക്കുണ്ടായത് വേദനയില്‍ നിന്നാണെന്നു പറയും. എല്ലാം വേദിപ്പിച്ചു തരുന്നതാണ് വേദം. വേദനയാണ് പലപ്പോഴും പലതും വേദിപ്പിച്ചു തരാറുള്ളത്. പിന്നില്‍നിന്ന് ഒരു വെട്ടേറ്റാല്‍ വേദനിക്കും. വേദനയറിഞ്ഞില്ലെങ്കില്‍ നാം രക്തം വാര്‍ന്നു മരിച്ചുപോകും. എന്തോ ഒരപകടം പിണഞ്ഞിട്ടുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ആ വേദന. വേദന മാറ്റാനുള്ള ശ്രമമാണ് നമ്മെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. വേദന ഒരു ഓര്‍മ്മപ്പെടുത്തല്‍

Read More

വിജയികളുടെ ഘോഷയാത്ര – എം.വി. ബെന്നി

സ്‌കൂള്‍ ക്ലാസ്സുകളിലെ പരീക്ഷാഫലം അറിയുമ്പോള്‍ തന്നെ വിജയികളുടെ വീടുകളില്‍ ആരവം ഉയരും. മധുരം വിളമ്പല്‍, അഭിനന്ദനങ്ങള്‍, ആലിംഗനങ്ങള്‍ എന്നിങ്ങനെ. തൊട്ടുപിന്നാലെ പരിസരങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരും. തീര്‍ച്ചയായും സ്‌കൂള്‍ ക്ലാസ്സിനു മുന്നിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉണ്ടാകും. പിന്നെ, നാട്ടിലെ റെസിഡന്‍സ് അസോസിയേഷനുകള്‍, സമുദായ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ തുടങ്ങി അഭിനന്ദന പ്രവാഹങ്ങള്‍ നീളും.

Read More

ജീവനകലയിലെ തോല്‍വി എന്ന കല – അഗസ്റ്റിന്‍ പാംപ്ലാനി

സ്വീഡിഷ് സംവിധായകന്‍ ഇംഗ്മാര്‍ ബെര്‍ഗ്മാന്റെ (Ingmar Bergman) വിഖ്യാതമായ സിനിമയാണ് ഏഴാമത്തെ മുദ്ര (The Seventh Seal). മനുഷ്യന്റെ അന്തിമപരാജയമായ മരണത്തെ സാഹസികമായും കലാപരമായും എങ്ങനെ നേരിടണമെന്ന ഭാവനാത്മകമായ ഒരു ചിത്രീകരണം ഇതിലുണ്ട്. കുരിശുയുദ്ധത്തില്‍ നിന്നു മടങ്ങിവരുന്ന പ്രഭു (Antonius Block) ഒരു വലിയ വിശ്വാസ പരീക്ഷണത്തിലൂടെ കടന്നുപോവുകയാണ്. മഹാമാരിയായ പ്ലേഗ് യൂറോപ്പിനെ കാര്‍ന്നുതിന്നുന്ന കാലം.

Read More