focus articles

Back to homepage

വിജയികളുടെ ഘോഷയാത്ര – എം.വി. ബെന്നി

സ്‌കൂള്‍ ക്ലാസ്സുകളിലെ പരീക്ഷാഫലം അറിയുമ്പോള്‍ തന്നെ വിജയികളുടെ വീടുകളില്‍ ആരവം ഉയരും. മധുരം വിളമ്പല്‍, അഭിനന്ദനങ്ങള്‍, ആലിംഗനങ്ങള്‍ എന്നിങ്ങനെ. തൊട്ടുപിന്നാലെ പരിസരങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയരും. തീര്‍ച്ചയായും സ്‌കൂള്‍ ക്ലാസ്സിനു മുന്നിലും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉണ്ടാകും. പിന്നെ, നാട്ടിലെ റെസിഡന്‍സ് അസോസിയേഷനുകള്‍, സമുദായ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ തുടങ്ങി അഭിനന്ദന പ്രവാഹങ്ങള്‍ നീളും.

Read More

ജീവനകലയിലെ തോല്‍വി എന്ന കല – അഗസ്റ്റിന്‍ പാംപ്ലാനി

സ്വീഡിഷ് സംവിധായകന്‍ ഇംഗ്മാര്‍ ബെര്‍ഗ്മാന്റെ (Ingmar Bergman) വിഖ്യാതമായ സിനിമയാണ് ഏഴാമത്തെ മുദ്ര (The Seventh Seal). മനുഷ്യന്റെ അന്തിമപരാജയമായ മരണത്തെ സാഹസികമായും കലാപരമായും എങ്ങനെ നേരിടണമെന്ന ഭാവനാത്മകമായ ഒരു ചിത്രീകരണം ഇതിലുണ്ട്. കുരിശുയുദ്ധത്തില്‍ നിന്നു മടങ്ങിവരുന്ന പ്രഭു (Antonius Block) ഒരു വലിയ വിശ്വാസ പരീക്ഷണത്തിലൂടെ കടന്നുപോവുകയാണ്. മഹാമാരിയായ പ്ലേഗ് യൂറോപ്പിനെ കാര്‍ന്നുതിന്നുന്ന കാലം.

Read More

തോല്‍വിയെ പ്രചോദനമാക്കാം – ഡോ. സി.ജെ ജോണ്‍

ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമായ കാര്യങ്ങള്‍ നേടാന്‍ പറ്റാത്തതിനെയൊക്കെയാണ് നമ്മള്‍ പരാജയം എന്നു വിളിക്കുന്നത്. നമ്മള്‍ നേടണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നതായിട്ടുള്ള കാര്യങ്ങള്‍ എത്തിപ്പിടിക്കാന്‍ പറ്റാതെ വരുമ്പോള്‍ അതിനെ പരാജയം തോല്‍വി എന്നെല്ലാം വ്യാഖ്യാനിക്കും. ഇതു പലതും ആപേക്ഷികമായിരിക്കാം. എല്ലാവരും എ പ്ലസ് നേടണമെന്ന് സമൂഹം ആഗ്രഹിക്കുമ്പോള്‍ ഒരു വിഷയത്തിന് എ പ്ലസ് കിട്ടാത്തവര്‍ പരാജയപ്പെട്ടവരായി കാണേണ്ടതില്ല. യഥാര്‍ത്ഥത്തില്‍ അതില്‍

Read More

അസ്വസ്ഥദ്വീപിന് പാരസ്പര്യത്തിന്റെ സ്വാന്തനലേപം – ജെഹാന്‍ പെരേര

ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ശ്രീലങ്ക നീറുകയാണ്. ശ്രീലങ്കന്‍ സമാധാന സമിതി അധ്യക്ഷനും, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, മാധ്യമപ്രവര്‍ത്തകനുമായ ലേഖകന്റെ അനുഭവസാക്ഷ്യങ്ങള്‍… ശ്രീലങ്കയിലെ സുരക്ഷിതത്വ സാഹചര്യം അസ്ഥിരതയും അസ്വാസ്ഥ്യങ്ങളും നിറഞ്ഞതാണ്. സ്‌കൂള്‍ യൂണിഫോം അണിഞ്ഞ കുട്ടികളെയൊന്നും തെരുവുകളില്‍ കാണാനേയില്ല. നിര്‍ബന്ധപൂര്‍വം ഏറെ നാളായി അടച്ചിട്ടിരുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ ഈയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം എടുത്തിരുന്നതാണ്.

Read More

ശബ്ദം ശത്രുവാകാം ചിലപ്പോള്‍ സംഗീതവും – സത്യന്‍ അന്തിക്കാട്

കുഞ്ഞുണ്ണി മാഷ് (കവി കുഞ്ഞുണ്ണി) ജോലിയില്‍ നിന്നു വിരമിച്ച് സ്വന്തം നാടായ വലപ്പാട് സ്ഥിരതാമസത്തിനെത്തിയകാലം. ഏതോ സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ ഞാന്‍ മാഷെ കാണാന്‍ പോയി. മനസ്സിലെ ഗുരുനാഥനാണ്. പഠിക്കുമ്പോള്‍ ഞാനെഴുതിയ പൊട്ടക്കഥകളും കവിതകളും ക്ഷമാപൂര്‍വ്വം വായിച്ച് തിരുത്തിത്തരികയും, ചിലതൊക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

Read More