focus articles

Back to homepage

മീഡിയോക്രിറ്റികൾ തിങ്ങിനിറയുന്ന കേരളം – സക്കറിയ

മലയാളി യുവതയുടെ പലായനവും അതിഥിത്തൊഴിലാളി കുടിയേറ്റവും   കേരളത്തോട് സംസാരിക്കുന്നത്? കേരളത്തിൽ നിന്ന് യുവതികളുടെയും യുവാക്കളുടെയും പലായനം തുടങ്ങിയിട്ട് ഏറ്റവും കുറഞ്ഞത് അരനൂറ്റാണ്ടായി. അതിന്റെ കാരണം ലളിതമാണ്. 1947-നുശേഷം കേരളം ഭരിച്ച ഭരണകൂടങ്ങൾ കേരളത്തിന്റെ പ്രകൃതിദത്തമായ സാധ്യതകൾക്കും മനുഷ്യവിഭവശേഷിക്കും പ്രത്യേക ആവശ്യങ്ങൾക്കുമിണങ്ങിയ ഒരു സാമ്പത്തിക വികസനപദ്ധതി കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു. രാഷ്ട്രീയപ്പാർട്ടികൾ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയെ ആസ്ഥാനവൽക്കരിച്ചത് ആ പരാജയത്തെ

Read More

കേരളത്തിലെ തൊഴിലിടങ്ങൾ നിർമിക്കുന്ന ‘പുതിയ മലയാളി’ – ഡോ.പ്രസാദ്.  ആർ

കേരളത്തിന്റെ സവിശേഷമായ പ്രവാസചരിത്രത്തിനു പുതിയ അധ്യായം കുറിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍  ആരാണ്? ഭാവികേരളത്തിൽ എന്തു പ്രസക്തിയാണ് ഇവർക്കുള്ളത്? കേരളത്തിലെ പൊതുസമൂഹത്തിനും സർക്കാരിനും ഇവരോടുള്ള സമീപനം എന്താണ്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ്  ഇതരസംസ്ഥാന തൊഴിലാളി വിഭാഗങ്ങൾക്കിടയിൽ ദീര്‍ഘകാലം ഗവേഷണം നടത്തിയ ലേഖകൻ. കേരളീയ ജനതയുടെ ചരിത്രം എന്നത് കുടിയേറ്റങ്ങളുടെ ചരിത്രമാണ്. സ്വാതന്ത്ര്യേതര ഇന്ത്യയിൽ ഉപജീവനത്തിനായി മലയാളി 

Read More

ചരിത്രത്തിലെ കുറ്റവാളികൾ കൊമ്പുകോർക്കുന്നു – സി. നാരായണൻ

‘ദേശീയതയ്ക്ക് ലഹരി പിടിക്കുമ്പോൾ സമാധാനം ഒരു കുറ്റവും യുദ്ധം പുണ്യവുമായിത്തീരും. യുദ്ധത്തിനെതിരായി പ്രസംഗിച്ചതിനാണ് സമാധാനവാദിയായ ബർട്രാൻഡ് റസ്സലിനെ പള്ളിമുറ്റത്ത് അടിച്ചു വീഴ്ത്തിയത്. യുദ്ധത്തിന്റെയും ഹിംസയുടെയും നീതിശാസ്ത്രം സമാധാനത്തിന്റെതല്ല. യുദ്ധം അനീതികളെയെല്ലാം നീതീകരിക്കുന്നു. കൂട്ടായ കുറ്റകൃത്യങ്ങൾക്ക് യുദ്ധം മാല്യം ചാർത്തുന്നു. ഹിംസയെ ഉത്സവമാക്കുന്ന എന്തോ ഒന്ന് നമ്മുടെ മനസ്സുകളെയും കീഴടക്കുന്നു.’–എം.എൻ.വിജയൻ അധികാരക്കൊതിയുടെയും ആഗോള വിപണിയുടെയും അജണ്ടയാണ് എല്ലാ

Read More

ദൂരെയിരുന്ന് യുദ്ധം കാണുന്ന നമ്മൾ അറിയാതെ പോകുന്നത് ബെന്യാമിൻ

എത്രയും ഭാഗ്യം ചെയ്ത ജനതയാണ് നമ്മൾ മലയാളികൾ, സമീപ ഭൂതകാലത്തിലെങ്ങും നമുക്ക് യുദ്ധം എന്ന കെടുതി നേരിട്ട് അനുഭവിക്കേണ്ടി വന്നിട്ടേയില്ല. (നാട്ടുരാജ്യങ്ങൾ തമ്മിലുള്ള ഗുസ്തിയിൽ നമ്മുടെ പൂർവികർ ധാരളം യുദ്ധപ്രതിസന്ധികൾ അനുഭവിച്ചിരിക്കാൻ ഇടയുണ്ട്) അതുകൊണ്ടുതന്നെ യുദ്ധം വെറും വാർത്തമാത്രമാണ്, അവയ്‌ക്കൊപ്പം പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിലേക്ക് ഒരുനിമിഷം കണ്ണോടിച്ച് നെടുവീർപ്പിട്ടശേഷം നമ്മുടെ പതിവുകളിലേക്ക് ഇറങ്ങിപ്പോകുന്ന നിസ്സംഗതയാണ് നമ്മെ ഭരിക്കുന്ന

Read More

റഷ്യ-യുക്രൈൻ യുദ്ധം: അനന്തരഫലങ്ങൾ – കെ.പി. ഫാബിയൻ

ശിൽഭദ്രതയുള്ളതും ലിഖിതവുമായ ഇതിവൃത്തം പോലുമില്ലാത്ത ഒരു ഗ്രീക്ക് ദുരന്തനാടകത്തെ തിരശീല നീക്കി കാണിക്കുന്നവിധം, ഉടനെ അവസാനിക്കുമെന്ന യാതൊരു സൂചനയും നൽകാത്ത രീതിയിൽ, യൂറോപ്പിൽ തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം ഏതാനും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. തീർച്ചയായും, സെന്റ് അഗസ്റ്റിന്റെ ഭാഷയിൽ പറഞ്ഞാൽ, ഇതൊരു ധർമയുദ്ധമേ അല്ല. യുക്രൈനിയൻ ജനതയ്‌ക്കെതിരെയുള്ള ഒരു യുദ്ധമാണിത്. ജനീവാ കൺവെൻഷന്റെ വ്യക്തമായ ലംഘനം ഇതിലുണ്ട്.

Read More