focus articles

Back to homepage

തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രം – എം.വി.ബെന്നി

ദിനവൃത്താന്തം Freedom only for the supporters of the Government, only for the members of one party – however numerous they may be – is no freedom at all. Freedom is always and exclusively freedom for the one who thinks differently.

Read More

ആഗോള കാലാവസ്ഥ അടിയന്തരാവസ്ഥ – ജി. മധുസൂദനൻ

COP28-ന്റെ പശ്ചാത്തലത്തിൽ ഒരു വിശകലനം മനുഷ്യരാശിയും ഭൂമിയിലെ സര്‍വചരാചരങ്ങളും ഇന്നു നേരിടുന്ന ഏറ്റവും വലിയ അസ്തിത്വസമസ്യയാണ് കാലാവസ്ഥാവ്യതിയാനം. പാശ്ചാത്യലോകത്ത് വ്യവസായവിപ്ലവം ആരംഭിക്കുന്നതിനുമുമ്പ് ആഗോള ശരാശരി താപനില 140 C ആയിരുന്നു; ഭൗമാന്തരീക്ഷത്തിലെ കാർബൺഡയോക്സൈഡിന്റെ സാന്ദ്രത   280 ppm (parts per million) എന്നായിരുന്നു. ഭൗമാന്തരീക്ഷത്തിൽ 78% നൈട്രജനും 21% ഓക്സിജനും ബാക്കിയുള്ള ഒരു ശതമാനത്തിൽ കാർബൺഡയോക്സൈഡ്,

Read More

ഏകാന്തതയുടെ ദുർഘടമാർഗം – ഡോ. ജോർജ് ജോൺ

ബോധി മനുഷ്യജീവിതത്തിന്റെ കർമസാന്ദ്രവും അതിസങ്കീർണവുമായ സിംഫണിയിലും ഗാനമേളയിലും ഒരു വിരോധാഭാസം നിലനില്ക്കുന്നുണ്ട്. ഒരേസമയം മൂകവും വാചാലവുമായ ഏകാന്തതയുടെ ശ്രുതിയാണത്. ഏറെ മുഖരിതമായ മുറവിളികൾക്കിടയിലും മൃദുവായ ഈ ശ്രുതി മുഴങ്ങിക്കേൾക്കാം. കാലത്തെ അതിശയിപ്പിക്കുന്ന ഈ ഏകാന്തതാ സങ്കല്പത്തിന് മനുഷ്യബോധത്തോളംതന്നെ പൗരാണികത്വമുണ്ട്. അസ്തിത്വവാദ ദാർശനികനായ ഷാങ് പോൾ സാർത്ര് ഏറെ ഔചിത്യബോധത്തോടെ പ്രസ്താവിച്ചു: ”നിങ്ങൾ ഒറ്റയ്ക്കായിരിക്കുമ്പോൾ ഏകാന്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ

Read More

ടെക്നോളജി നമ്മെ കൊല്ലുമോ? – ജീവൻ ജോബ് തോമസ്

അൾട്രാഇന്റലിജൻസ് മെഷീനുകളുടെ ആവിർഭാവത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുന്ന ഒരു ലേഖനം ബ്രിട്ടീഷ് ഗണിതജ്ഞനും ക്രിപ്റ്റോളജിസ്റ്റുമായ ഐ.ജെ.ഗുഡ്, “സ്പെക്യുലേഷൻസ് കൺസേണിങ്ങ് ദ ഫസ്റ്റ് അൾട്രാഇന്റലിജന്റ് മെഷീൻ” 1965-ൽ എഴുതിയിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നത്, ഭൂമിയിലെ ആദ്യത്തെ അൾട്രാഇന്റലിജന്റ് മെഷീൻ ആയിരിക്കും മനുഷ്യന്റെ അവസാനത്തെ കണ്ടുപിടിത്തം എന്നാണ്. കാരണം, പിന്നീടു കണ്ടുപിടിത്തങ്ങൾ നടത്താൻപാകത്തിനു മനുഷ്യരാശിക്ക് നിലനില്ക്കാൻ ബുദ്ധിമുട്ടായിരിക്കും. അൾട്രാഇന്റലിജൻസ് മെഷീനുകൾ

Read More

കേരളം വിഭവസമാഹരണ സംസ്കാരം വളർത്തിയെടുത്തിരുന്നുവെങ്കിൽ കടമെടുപ്പ് കുറയ്ക്കാമായിരുന്നു- ജോസ് സെബാസ്റ്റ്യൻ/എഴുത്ത് ഡെസ്ക്

സംഭാഷണം കേരളത്തെ ദുരിതത്തിലാക്കിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന്റെ വികസനപദ്ധതികളെ മാത്രമല്ല ക്ഷേമപ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം എവിടെ നിന്നാണ്? ഇപ്പോൾ സംഭവിച്ചിരിക്കുന്ന തീവ്രമായ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാണ്? ഇതിന്റെ തുടക്കം 1980-കളുടെ ഏകദേശം മധ്യംമുതലാണ്. 1983-84 മുതൽ കേരളം തുടർച്ചയായി റവന്യൂകമ്മിയിലാണ്. എന്നുപറഞ്ഞാൽ റവന്യൂവരുമാനം ശമ്പളം, പെൻഷൻ, പലിശ, കെട്ടിടങ്ങൾ, റോഡുകൾ,

Read More