focus articles
Back to homepageകേരളത്തിൽ അക്രമവാസന വ്യാപകമാകുന്നത് എന്തുകൊണ്ട്? – എം. പി. മത്തായി
കുട്ടികളുടെ സ്വഭാവം രൂപപ്പെടുന്നതും പൊതുമര്യാദകളും മൂല്യങ്ങളും അവർ ആദ്യമായി ഉൾക്കൊള്ളുന്നതും സ്വന്തം ഗൃഹാന്തരീക്ഷത്തിൽനിന്നാണ്. കേരളത്തിലെ കുട്ടികളിൽ അക്രമത്തോടും ലഹരിയോടും ഇത്ര ശക്തമായ ആഭിമുഖ്യവും ആസക്തിയും സൃഷ്ടിക്കുന്നതിലും ഉറപ്പിക്കുന്നതിലും ഇവിടുത്തെ കുടുംബാന്തരീക്ഷം വഹിക്കുന്ന പങ്ക് നിർണായകമാണ്. ദിനംപ്രതി വർധിച്ചുവരുന്ന അക്രമങ്ങൾക്കും കൊലകൾക്കും മുമ്പിൽ പകച്ചുനിൽക്കുകയാണ് കേരളം. പൈശാചികമായ അക്രമോത്സുകത അതിവേഗം യുവാക്കളിലേക്കും അവരിൽനിന്ന് കൗമാരക്കാരിലേക്കും പടർന്നിരിക്കുന്നു. കേരളയുവത
Read Moreമാഗ്നകാർട്ട പൗരസ്വാതന്ത്ര്യരേഖയുടെ എണ്ണൂറ് വർഷങ്ങൾ – ബിനോയ് പിച്ചളക്കാട്ട്
മാഗ്നകാർട്ടയുടെ പ്രതീകാത്മകത, അതിന്റെ യഥാർത്ഥ ഉള്ളടക്കത്തെക്കാൾ വളരെ ശക്തമാണ്. ചരിത്രത്തിലുടനീളം, വിവിധ പ്രസ്ഥാനങ്ങളും വ്യക്തികളും ഇതിനെ തങ്ങളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ചിഹ്നമായി ഉപയോഗിച്ചിട്ടുണ്ട്. ഇന്ന്,എണ്ണൂറ് വർഷങ്ങൾക്കിപ്പുറവുംമാഗ്നകാർട്ടയുടെ ചരിത്രപരമായ പ്രാധാന്യം അംഗീകരിക്കപ്പെടുന്നുണ്ടെങ്കിലും, അതിന്റെ നിയമപരമായ പ്രയോഗം പരിമിതമാണ്. എന്നിരുന്നാലും, നിയമവാഴ്ചയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. മാഗ്നകാർട്ട ഉടമ്പടിയുടെ എണ്ണൂറാം
Read Moreസാംസ്കാരികകേരളം റിവേഴ്സ് ഗിയറിൽ – ഹമീദ് ചേന്നമംഗല്ലൂർ
കേരളത്തിന്റെ സാംസ്കാരികമൂല്യച്യുതിയെക്കുറിച്ചുള്ള ഒരു വിമർശനാത്മക വിലയിരുത്തൽ. ഒരുകാലത്ത് പുരോഗമനപരവും സാംസ്കാരികസമ്പന്നവുമായിരുന്ന കേരളം ഇന്ന് ‘റിവേഴ്സ് ഗിയറിൽ’ സഞ്ചരിക്കുകയാണെന്നുവേണം കരുതാന്.ബുദ്ധിജീവികളുടെ വിധേയത്വം, റാഗിങ് പോലുള്ള സാമൂഹിക ദുഷ്പ്രവണതകൾ, വർദ്ധിച്ചുവരുന്ന അക്രമങ്ങൾ, ദുരഭിമാനക്കൊലകൾ, പൗരബോധമില്ലായ്മ, ശാസ്ത്രീയ വീക്ഷണത്തിന്റെയും നവോത്ഥാനമൂല്യങ്ങളുടെയും തകർച്ച തുടങ്ങിയ നിരവധി ആശങ്കാജനകമായ പ്രവണതകൾ ചൂണ്ടിക്കാട്ടാനുണ്ട്.വിദ്യാഭ്യാസസമ്പ്രദായത്തിലെയും രാഷ്ട്രീയപ്പാർട്ടികളുടെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിലെയും വീഴ്ചകളെയുംകുറിച്ച് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. എഴുത്തുകാർ സർക്കാരിനോടൊപ്പം
Read Moreപ്രഫ.എം.കൃഷ്ണൻ നായർ സാഹിത്യവാരഫല സാമ്രാജ്യത്തിലെ ചക്രവര്ത്തി – അഡ്വ.പാവുമ്പ സഹദേവൻ
മലയാളസാഹിത്യത്തിലെ മാലിന്യംനിറഞ്ഞ ഈജിയൻതൊഴുത്ത് വൃത്തിയാക്കിയ ഹെർക്കുലീസുമായിരുന്നു എം.കൃഷ്ണൻ നായർ. അസ്തിത്വവാദ തത്വചിന്തയിലുണ്ടായിരുന്ന അസാമാന്യ പരിജ്ഞാനം അദ്ദേഹത്തിലെ നിരൂപകന്റെ ബൗദ്ധികമൂർച്ചയെ കൂടുതൽ സൂക്ഷ്മതലത്തിലേക്കുയർത്തി. പശ്ചാത്യലിബറലിസവും റൊമാന്റിസിസവും അഡ്വഞ്ചറിസവും സ്വാതന്ത്ര്യബോധവുമാണ് അദ്ദേഹത്തെ നിർഭയനും കരുത്തുറ്റവനുമായ സാഹിത്യ-നിരൂപക-വിമർശകനാക്കി മാറ്റിയത്. ജാതിമതഭാഷാദേശീയരാഷ്ട്രീയ പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകൾക്കതീതമായി സാഹിത്യത്തെ നിരൂപണ വിമർശനങ്ങൾക്ക് വിധേയമാക്കിയ അതുല്യപ്രതിഭാശാലിയായിരുന്നു എം.കൃഷ്ണൻ നായർ. സാഹിത്യലോകത്തെ, ശക്തമായ പ്രതിപക്ഷവിമർശനംകൊണ്ട് അദ്ദേഹം ജനാധിപത്യവൽക്കരിക്കുകയും
Read Moreയു.ജി.സിയുടെ കരട് നിർദേശങ്ങൾ ഉന്നതവിദ്യാഭ്യാസ മേഖല ചലനാത്മകമാക്കും – ഡോ. സാബു തോമസ്
യുവതലമുറയുടെ വൈവിധ്യമാർന്ന അഭിരുചികളെയും കഴിവുകളെയും ഫലപ്രദമായി പ്രയോജനപ്പെടുത്തി, നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ കൂടുതൽ ചലനാത്മകവും അന്താരാഷ്ട്ര നിലവാരമുള്ളതുമാക്കുന്നതിന് ഘടനാപരവും വീക്ഷണപരവുമായ പരിവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ ഗുണനിലവാരവും സാമൂഹിക പങ്കാളിത്തവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി പുതിയ മാർഗനിർദേശങ്ങളുടെ കരട് ദേശവ്യാപകമായ അക്കാദമിക ചർച്ചകൾക്കും നിർദേശങ്ങൾക്കും വേണ്ടി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) ചെയർമാന്റെ
Read More