focus articles

Back to homepage

സ്കറിയാ സക്കറിയ  തുറന്നിട്ട മലയാള വഴികൾ – ബിജു ജോർജ്

അധ്യാപനവും അക്കാദമിക പ്രവർത്തനവും സർഗാത്മകമായ ഒരു സൗന്ദര്യജീവിതമാണെന്ന് മലയാളിയെ ആഴത്തിൽ അനുഭവിപ്പിച്ച പണ്ഡിതനായിരുന്നു, ഡോ.സ്കറിയാ സക്കറിയ. നവീനതയും ബഹുസ്വരതയും മുഖമുദ്രകളാക്കിയ അദ്ദേഹം മലയാള ഭാഷയ്ക്കും കേരള സംസ്കാരപഠനത്തിനും ഗവേഷണരീതിശാസ്ത്രത്തിനും നല്കിയ സംഭാവനകൾ കേരളത്തിന്റെ അക്കാദമികരംഗം പുതുക്കിപ്പണിയാൻ സഹായകരമായി.മലയാള സാഹിത്യം, സംസ്കാരപഠനം,ഭാഷാശാസ്ത്രം, വ്യാകരണം തർജമപഠനം, താരതമ്യസാഹിത്യം, വാമൊഴിചരിത്രം, പ്രാദേശികചരിത്രം, ഫോക്‌ലോർ എന്നിങ്ങനെ വിവിധ വിജ്ഞാനലോകങ്ങളിലേക്ക് പടർന്നു കിടക്കുന്നതാണ്

Read More

നീത്ഷെ : ലൗകികതയുടെ സങ്കീർത്തനം – എബി കോശി

ലോകത്തെയും ജീവിതത്തെയും നിഷേധിക്കുന്ന ആധുനിക മാനവസംസ്ക്കാരത്തെ തിരസ്ക്കരിച്ച് ഈ ഭൂമിയേയും അതിലെ സർവ ജീവൽപ്രവാഹത്തെയും വാഴ്ത്തുന്ന ലൗകികതയുടെ മറ്റൊരു മതസംസ്ഥാപനമെന്ന ലക്ഷ്യമായിരുന്നു ഫ്രഡറിക്ക് നീത്ഷേയുടെ ദാർശനിക പദമുദ്രകളെ ചലിപ്പിച്ചത്. പോയ രണ്ടായിരം കൊല്ലക്കാലം ലോകത്തെ നിയന്ത്രിച്ചു നിറുത്തിയ മതങ്ങളുടെയും തത്ത്വചിന്താവ്യവഹാരങ്ങളുടെയുമൊക്കെ ആത്യന്തികമായ സംഭാവനയെന്തായിരുന്നുവെന്ന് ഒന്നു തുരന്നുനോക്കിയാൽ അന്തരാളങ്ങളിൽ കാണാനാവുക സർവപ്രകാശധാരകളും കൊട്ടുപോയ നിഷേധത്വത്തിന്റെ ഇരുളു മാത്രമായിരിക്കും.

Read More

തിളക്കത്തിൽ നിന്നകലെ – റെജിമോൻ കുട്ടപ്പൻ

ഖത്തർ ലോകകപ്പ് ഉരുളാൻ ഏതാനും ദിവസം മാത്രം.പക്ഷേ, സ്റ്റേഡിയവും കെട്ടിടങ്ങളും പണിത മലയാളികളടക്കമുള്ളവർ ശമ്പളം കിട്ടാതെ അലയുന്നു. കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി കുടിയേറ്റം നടത്തിയവരെ തൊഴില്‍ദാതാക്കൾ ചൂഷണം ചെയ്യുന്നതിന്റെ നേരനുഭവങ്ങൾ…  നവംബർ 20-ന് ഖത്തറിലെ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള അൽ ബയാത്ത് സ്റ്റേഡിയത്തിൽ ഖത്തർ-ഇക്വഡോർ ഉദ്ഘാടന മത്സരത്തോടെ പാകിസ്ഥാൻ

Read More

പഴമയുടെ ഭാണ്ഡത്തിൽ തലവച്ചുറങ്ങാത്തവർ – ലിഡ ജേക്കബ്

ചെറുപ്പക്കാർ ഇന്ത്യയില്‍നിന്ന് ഉപജീവനാര്‍ത്ഥം വിദേശരാജ്യങ്ങളിലേക്ക് കുടിയേറുക എന്നത് പുതിയ കാര്യമല്ല. 1960 മുതൽത്തന്നെ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ജോലിതേടിപ്പോയ മുന്‍തലമുറയെക്കുറിച്ച് നമുക്കറിയാം. ഇതിൽ മിക്കവരും നഴ്സ്,ഡോക്ടര്‍,അധ്യാപകര്‍ തുടങ്ങിയവർ ആയിരുന്നു. അവരുടെ എണ്ണവും വളരെ കുറവായിരുന്നു.എന്നാൽ ഇന്നതല്ല സ്ഥിതി. വിദേശത്തേയ്ക്ക് കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. ഇന്ന് എല്ലാ തൊഴിൽ മേഖലകളിലേയ്ക്കും വളരെയധികം ഉദ്യോഗാർത്ഥികൾ പോകുന്നുണ്ട്. അതിനേക്കാള്‍

Read More

തൊഴിൽതേടി, വിദ്യ തേടി പലായനങ്ങൾ – ഡോ. കെ. ബാബു ജോസഫ്

തൊഴിലിന്, വിദ്യയ്ക്ക്, അല്ലെങ്കിൽ രണ്ടിനുമായി അന്യനാടുകളിലേക്ക് പോകുന്ന  കേരളീയരുടെ സംഖ്യ അടിക്കടി വർദ്ധിച്ചുവരുന്നതിൽ ഉത്കണ്ഠപ്പെടുന്നവരുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ മറിച്ചുള്ള ഒരു പരിഹാരം ചിന്തനീയമല്ലെന്ന് ചൂണ്ടിക്കാട്ടുകയാണീ ലേഖനത്തിന്റെ ലക്ഷ്യം. ആഗോളവത്കരണം ഒരു യാഥാർത്ഥ്യമാകുന്നതിന് എത്രയോ മുമ്പ് ഇത്തരമൊരു പ്രതിഭാസത്തിന് ആരംഭം കുറിച്ചവരാണ് നമ്മൾ! ആദ്യമൊക്കെ, വിദ്യാഭ്യാസത്തേക്കാൾ തൊഴിലിനാണ് സംസ്ഥാനം വിട്ടവർ പ്രാമുഖ്യം നൽകിയത്. അസമർത്ഥതൊഴിൽ (unskilled labour)

Read More