താങ്കളുടെ വ്യക്തിജീവിതത്തെയും പ്രഫഷനൽ ജീവിതത്തെയും കുറിച്ച് ഒരു ലഘുവിവരണം നല്കാമോ? – Shashikumar

എന്റെ പ്രഫഷനൽ ജീവിതത്തെക്കുറിച്ചുള്ള ഓർമകൾ ആരംഭിക്കുന്നത് കോളെജ് കാലം മുതലാണ്. പ്രഥമമായ ജീവിതലക്ഷ്യം ഒരു ഫിലിം ഡയറക്ടർ ആവുക എന്നതായിരുന്നു. ദ ഹിന്ദു‘ പത്രത്തിനുവേണ്ടി ഒരു ഫിലിം ക്രിട്ടിക് ആയിക്കൊണ്ടാണ് എന്റെ പ്രഫഷനൽ ജീവിതം ആരംഭിക്കുന്നത്. സിനിമകളെക്കുറിച്ച് വിമർശനപരമായ വിശകലനം നടത്തുന്നതോടൊപ്പം സിനിമയിലെ പ്രതിപാദ്യവിഷയത്തിന്റെ ഉടച്ചുവാർക്കലിനെക്കുറിച്ചും മറ്റും ഞാൻ എഴുതിയിരുന്നു. യൂറോപ്യൻ മാസ്റ്റേഴ്‌സ്ലാറ്റിനമേരിക്കൻ സിനിമപൂർവേഷ്യൻ സിനിമ, സത്യജിത്‌റേയുടെ സിനിമ തുടങ്ങിയവയിൽ  ഞാന്‍ ആകൃഷ്ടനായി. അക്കാലത്ത് സിനിമാമേഖലയിൽ പ്രവേശിക്കാനുള്ള മാർഗവും ഞാൻ തേടിയിരുന്നു. ഇതിനിടെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ദൂരദർശൻ അഞ്ച് പ്രസരണകേന്ദ്രങ്ങൾ തുടങ്ങി ഇംഗ്ലീഷിലും പ്രാദേശികഭാഷയിലും ന്യൂസ്ബുള്ളറ്റിൽ ആരംഭിച്ചു. മദ്രാസിൽ അത് ഇംഗ്ലീഷിലും തമിഴിലുമായിരുന്നു. സിനിമാപ്രവേശം സാധ്യമാകാൻ ടെലിവിഷൻ വാര്‍ത്താവതാരകനാകുന്നതിന് ഞാൻ ശ്രമിക്കുകയുണ്ടായി. ശബ്ദപരിശോധനയിൽ വിജയിക്കുകയും ചെയ്തു. വാർത്താ അവതാരകൻ എന്ന നിലയിൽനിന്ന്  പടിപടിയായി ഉയർന്ന് ന്യൂസ് പ്രൊഡ്യൂസറായിത്തീർന്നു.   ടെലിവിഷൻ മേഖലയിൽ ഏറെക്കാലം പ്രവർത്തിച്ചു. അതിനിടെ പശ്ചിമേഷ്യാമേഖലയിൽ ഒരു വെസ്റ്റ് ഏഷ്യൻ ബ്യൂറോ തുടങ്ങാൻ ദ ഹിന്ദു‘ പത്രത്തിൽ നിന്ന് ഒരു ഓഫർ‘ കൂടി വന്നു.  പൊളിറ്റിക്കൽ റിപ്പോർട്ടിംഗും ഇന്റർനാഷണൽ റിലേഷൻഷിപ്പും കൈകാര്യം ചെയ്തു പരിചയമില്ലാത്തതിനാൽ മടിച്ചായിരുന്നു ആ ദൗത്യം എറ്റെടുത്തത്.   പത്രത്തിന്റെ ചെലവിൽ ഈജിപ്ത്ഗൾഫ് രാജ്യങ്ങൾഇറാൻഇറാക്ക് തുടങ്ങിയ മറ്റു രാജ്യങ്ങളും സന്ദർശിച്ചു. ഒടുവിൽ ബഹ്‌റിൻ ആണ് ഏറ്റവും ഉചിതമായ സ്ഥലമെന്ന്‍ ഞാൻ കണ്ടെത്തി. 1980-കളിൽ ഇറാൻ-ഇറാക്ക് യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയമായിരുന്നു. അവിടെയും എനിക്ക് സംതൃപ്തി ലഭിച്ചില്ല. അച്ചടിമാധ്യമത്തിൽ (print media) ആണ് ഞാൻ പ്രവർത്തിച്ചിരുന്നതെങ്കിലും എന്റെ ഹൃദയം വിഷ്വൽ മീഡിയയിലായിരുന്നു. ഇതിനിടെ ദൂരദർശൻ കൂടുതൽ ഉദാരവത്കരണം നടത്തുകയാണെന്നറിഞ്ഞ് ഞാൻ ഇന്ത്യയിലേക്കു മടങ്ങി. ആ സമയത്തുതന്നെ എനിക്ക് റിലയൻസ് ബിസിനസ്സ് ഗ്രൂപ്പിന്റെ ക്ഷണവും ലഭിച്ചു. അന്ന്എന്റെ ബോസ് അനിൽ അംബാനിയായിരുന്നു. ടെലിവിഷന്റെയും ഫിലിം നിർമാണത്തിന്റെയും ചുമതലയായിരുന്നു എനിക്ക്. എന്നാൽഇതായിരുന്നില്ല എന്റെ ശരിയായ മേഖല എന്ന തോന്നലില്‍ ആറു മാസത്തിനകം അതും ഉപേക്ഷിച്ച് ഡൽഹിയിലെത്തി ന്യൂസ് ഏജൻസിയായ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ (PTI) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടു. അവർ ഒരു ടെലിവിഷൻ പ്രോഗ്രാം ആരംഭിക്കാനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെ പി.ടി.ഐ. ടിവിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ എന്ന നിലയിലും  ചീഫ് പ്രൊഡ്യൂസറായും ഞാൻ ചുമതലയേറ്റു. അവിടെ ടെലിവിഷൻ സ്റ്റുഡിയോ സ്ഥാപിക്കുകയും ആനുകാലിക സംഭവങ്ങളും രാഷ്ട്രീയ വിഷയങ്ങളും ഉള്‍ക്കൊള്ളിച്ച് ദൂരദർശനുവേണ്ടി അനേകം പ്രോഗ്രാമുകൾ തയ്യാറാക്കുകയുണ്ടായി. അക്കാലത്ത് സ്വകാര്യ ടിവി ചാനലുകൾ ഒന്നുംതന്നെയുണ്ടായിരുന്നില്ല. ദൂരദർശൻ മാത്രമേയുള്ളൂ. പൊളിറ്റിക്കൽ ഡോക്കുമെന്ററികളും ഫീച്ചേഴ്‌സും ബജറ്റിനെ സംബന്ധിച്ച ചർച്ചകളുമെല്ലാം അന്ന് ഞങ്ങളാണ് ചെയ്തത്. ചരിത്രംസൃഷ്ടിച്ച പല സംഭവങ്ങളും നടന്നത് അക്കാലത്താണ്. ശ്രീലങ്കയിലെ ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്‌സിന്റെ ഇടപെടൽ, സോവ്യറ്റ് യൂണിയൻ വിഭജനം, ചെഷസ്‌ക്യൂവിന്റെ പതനം, അഫ്ഗാനിസ്ഥാനിൽ നിന്ന് സോവ്യറ്റ് യൂണിയന്റെ പിൻവാങ്ങൽ തുടങ്ങിയ കാര്യങ്ങൾ ഞങ്ങൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി. പി.ടി.ഐ. ടി.വി എന്നത് വലിയൊരു ബാനറും ബ്രാൻഡുമായി വികസിച്ചു.


നുശേഷം മിക്ക മുഖ്യധാരാ മാധ്യമങ്ങളും നിശ്ശബ്ദമായ ജേണലിസംശൈലിയിലേക്കു മാറുന്നുവെന്ന വിമർശനമുണ്ട്. അവ ഭരണകൂടത്തെ തൃപ്തിപ്പെടുത്തുവാൻ മത്സരിക്കുകയാണോ<അതോ ഭയമാണോ


അതേ. ഇതിന്റെയെല്ലാം ഒരു ചേരുവയാണിത്. പരിപൂർണമായും സത്യമാണത്. മുഖ്യധാരാ മാധ്യമങ്ങളിൽ ഒരു വിഭാഗം – അതു ഇലക്‌ട്രോണിക് ആവാം അച്ചടി ആവാം – എന്നാൽകൂടുതലായി ടെലിവിഷൻ തന്നെ – ഭരണകക്ഷിയുടെയും ഹിന്ദുത്വ അജണ്ടയുടെയും വക്താക്കളായിതീർന്നിട്ടുണ്ട്. മതനിരപേക്ഷമായ ഒരു ഭരണകക്ഷിയാണിതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നിരുന്നാലും എനിക്കിതിനെ എതിർക്കാതിരിക്കാനാവില്ല. ഇത് ഒരുതരം ഫാസിസ്റ്റ് കാഴ്ചപ്പാടാണ്. ഇത് വളരെ ഗൗരവത്തോടും ഉത്സാഹത്തോടും കൂടെ അവർ മുമ്പോട്ടുകൊണ്ടുപോവുകയാണ്. ചിലർ ഇക്കാര്യത്തിൽ അമിതമായ ഉത്സാഹം കാണിക്കുന്നുമുണ്ട്. പിന്നെമാധ്യമങ്ങളിലെ ഒരു മധ്യതലമുണ്ട്. അവർ മനസ്സില്ലാമനസ്സോടെയാണ് ഇതെല്ലാം ചെയ്യുന്നത്. അവരെ സംബന്ധിച്ച് ജേണലിസം എന്ന ബിസിനസ്സാണ് കൂടുതൽ പ്രധാനപ്പെട്ടത്. അവർക്ക് ഈ പ്രഫഷനോട് അത്ര പ്രതിബദ്ധതയൊന്നുമില്ല. ഞാനൊന്നുമറിഞ്ഞില്ലകേട്ടില്ലകണ്ടില്ലായെന്നു നടിച്ചുകൊണ്ട് നിശ്ശബ്ദരായിരിക്കുന്ന മറ്റൊരു കൂട്ടരുമുണ്ട്. ആദ്യത്തെ കൂട്ടരെപ്പോലെതന്നെ രണ്ടാമത്തെ കൂട്ടരും ഇവിടെ കുറ്റക്കാരാണ്. പ്രശസ്തനായ റഷ്യൻകവി പ്ലഷകെ പറഞ്ഞു: സത്യത്തിന്റെ സ്ഥാനത്തു മൗനം സ്ഥാനം പിടിക്കുമ്പോൾആ മൗനം ഒരു വലിയ നുണയത്രേ!” യഥാർത്ഥത്തിൽ നമുക്കാർക്കും ഇങ്ങനെ പറയാനാവില്ല. ഞാൻ നിശ്ശബ്ദനാണ്. അതിനാൽ ഞാനില്ല.” എന്റെ മനഃസാക്ഷി ഒരു പ്രശ്‌നമല്ല. നിങ്ങൾക്ക് പറയാൻ ചില കാര്യങ്ങളുണ്ട്. എന്നാൽ നിങ്ങൾ അതു പറയുന്നില്ല. കാരണം നിങ്ങളൊരു ഭീരുവാണെന്നു നിങ്ങൾ അറിയുന്നു. അല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ ധർമം അനുഷ്ഠിക്കുന്നില്ല. ഇവിടെ നിങ്ങൾ ഒരു നുണയനാണ്. ഇതു നിങ്ങൾ അംഗീകരിച്ചേ മതിയാവൂ. ഇവിടെ സത്യം തമസ്‌കരിക്കപ്പെടുന്നത് മൗനത്താലാണ്. ഈ മൗനം നുണയാണ് ഇത് കൂടുതൽ പ്രാധാന്യം നേടുന്നത് ഭൂരിപക്ഷവർഗീയതയുടെ ഭരണവും സ്വാധീനവും നിലനിൽക്കുന്ന അവസരത്തിലാണ്. സത്യത്തിന്റെ ചരിത്രംഏറ്റവും ദൈർഘ്യമുള്ള മിഥ്യയായ പ്രതീക്ഷകളുടെ ചരിത്രം തന്നെയാണ് അവർ ഒരു നുണതന്നെ ആവർത്തിച്ചുകൊണ്ടേയിരിക്കും. അങ്ങനെ ആ നുണയെ സത്യമാക്കാൻ പരിശ്രമിക്കും. സത്യാനന്തരം (post truth) എന്ന പേരുതന്നെ നാം അതിനു കൊടുത്തു.


തെറ്റായ സന്ദേശം രണ്ടുവിധത്തിലാവാം. സന്ദേശം മനഃപൂർവമല്ലാതെ കൈമാറാം. തെറ്റാണെന്ന് പൂർണമായി അറിയുമാവാം. ആദ്യത്തേത് Misinformation അത്രേ. എന്നാൽ രണ്ടാമത്തേത് Disinformation അത്രേ. വ്യാജവാർത്തകൾ സൃഷ്ടിച്ച് ഗൂഢമായ ലക്ഷ്യങ്ങൾ നേടിയെടുക്കാം. അതു ജനങ്ങളെ വഴിതെറ്റിക്കാം. സോഷ്യൽ മീഡിയ മാത്രമല്ലമുഖ്യധാരാ മാധ്യമങ്ങളും ഇതു ചെയ്യാം. ഇത്തരം തെറ്റായ വ്യാജവാർത്തകൾ എല്ലാം അതിന്റെ തനി സ്വഭാവത്തോടെ കൂടുതൽ വിരാജിക്കുകയാണിപ്പോൾ. ഇതു പരിഹരിക്കുന്നതിനു പകരം,  മാധ്യമങ്ങൾ അതിലേക്കുതന്നെ ആണ്ടിറങ്ങുകയാണ്. ഇന്ന്മാധ്യമങ്ങൾ പ്രശ്‌നത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. മാധ്യമങ്ങൾതന്നെ ഇന്നു വാർത്തയായി മാറിയിരിക്കുന്നു. ലോകത്തെസംഭവങ്ങളെഅഭിലാഷങ്ങളെമനുഷ്യർക്കുമുമ്പിൽ അവതരിപ്പിക്കുകയെന്നതാണ് മാധ്യമധർമം. എന്നാൽമാധ്യമം തന്നെ ഇന്ന് ഒരു വലിയ സമസ്യയായി മാറിക്കഴിഞ്ഞിരിക്കുന്നു.


പത്രപ്രവർത്തനരംഗത്ത് താങ്കൾക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെയും വെല്ലുവിളി ഉയർത്തിയ അനുഭവങ്ങളെയും കുറിച്ച് എന്താണ് പറയാനുള്ളത്


ഏറെ അഭിനിവേശത്തോടെയാണ് ഞാൻ ജേണലിസം മേഖലയിൽ പ്രവേശിക്കുന്നത്. ചിന്മയാനന്ദ സ്വാമികളുമായി ഞാൻ നടത്തിയ അഭിമുഖംസ്വാമിജിയുടെ അനുയായികൾക്ക് അത്ര ആശാസ്യമായി അനുഭവപ്പെട്ടില്ല. അതിന് ഒരു പശ്ചാത്തലവുമുണ്ട്. ദൂരദർശൻ ടെലിവിഷൻ സ്റ്റുഡിയോയിൽ വലിയൊരു തർക്കം തന്നെ നടന്നു. അദ്ദേഹം ചെന്നൈയിലെ സ്റ്റുഡിയോയിലേക്ക് വന്നതായിരുന്നു. അതിനുശേഷം എന്റെ ജോലിതന്നെ ഏതാണ്ട് നഷ്ടപ്പെട്ടതുപോലെ ആയി. അക്കാലത്ത് ഇന്റർനെറ്റുമൊന്നുമില്ലല്ലോ.