ചിരി – ഒരു ദിവ്യഔഷധം – സുകുമാര്‍
”അല്ലാ, ഭാസ്കരാ, എന്തായിത്? ആ കൈ കാണട്ടെ!” നട്ടുച്ചവെയിലത്ത് കോളെജില്‍ നിന്നും ‘മാതൃഭൂമി’ പത്രമോഫീസിന്റെ മുകളിലത്തെ നിലയിലെ ‘സഞ്ജയന്’ മാസികയ്ക്കുവേണ്ടി ഒഴിച്ചുവച്ച ഭാഗത്തേക്ക് കോണിപ്പടി വേച്ചുവേച്ച് ഒരുവിധത്തില്‍ എത്തിപ്പെട്ട പ്രഫസര്‍ മാണിക്കോത്ത് രാമുണ്ണി നായര്‍ ആ കാഴ്ച കണ്ട്, എല്ലാം മറന്ന് അങ്ങോട്ടേയ്ക്കോടിച്ചെന്ന്, ‘എം.ബി’ എന്ന ആര്‍ട്ടിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായ എം. ഭാസ്കരന്റെ വലംകൈയില്‍ കേറിപ്പിടിച്ചുകൊണ്ട് ആശ്ചര്യത്തോടെ ചോദിച്ചു. ഭാസ്കരന് കുതറിമാറി. പക്ഷേ, പിടിവിട്ടില്ലെന്നുമാത്രമല്ല, ബലപ്പിക്കുകയും ചെയ്തു, പ്രഫസര്‍.
”മാഷേ വിടൂ! വിടൂ!”
അദ്ദേഹം ആ കൈപ്പടം ശക്തിയോടെ വിടര്‍ത്തി. ദൈവമേ! വിളിച്ചുപോയി. വിയര്ത്തുകുളിച്ചുനിന്നുകൊണ്ട് ചോദിച്ചു-
”എന്റെ ഭാസ്കരാ, ഈ കുറ്റി വിരലാലാണോ താന്‍ ഈ ചിത്രങ്ങളൊക്കെ വരയ്ക്കുന്നത്? അയ്യോ” അദ്ദേഹം അര്‍ദ്ധബോധാവസ്ഥയില്‍ അടുത്തുള്ള കസേരയിലേക്കു മറിഞ്ഞു. ഭാസ്കരന് കയറിപ്പിടിച്ചില്ലായിരുന്നെങ്കി
”നമുക്കെന്താ ഭാസ്കരാ, ഇങ്ങനെയൊക്കെ വരാന്‍?… എനിക്ക് ക്ഷയരോഗം. തനിക്ക്…”
”അതേ മാഷേ, സാക്ഷാല്‍ കുഷ്ഠരോഗം”
”ഭാസ്കരാ, ആ വാക്കുച്ചരിക്കാണ്ടിരിക്കൂ, എനിക്ക് സഹിക്കില്ല്യ”
”ഹ! നമ്മള് ഭാഗ്യവാന്മാരാ മാഷേ! ചൊറിയും കരപ്പനുമില്ല, മഹാരാജാക്കന്മാര്ക്കൊക്കെ വരുന്ന രാജരോഗങ്ങളല്ലേ നമുക്ക് ദൈവം തന്ന് അനുഗ്രഹിച്ചിരിക്കണത്! മാഷിന് രാജയക്ഷ്മാവ്. എനിക്ക്… സംസ്കൃതത്തിലെന്താ മാഷേ?”
”ഭാസ്കരാ!” അദ്ദേഹം അയാളെ ഗാഢമായി പുണര്‍ന്ന് തേങ്ങി.
ഇരുവരും നിശ്ശബ്ദരായി…
ഒന്ന്, ‘സഞ്ജയന്’ എന്ന പ്രഖ്യാത ഹാസസാഹിത്യകാരന്, കോഴിക്കോട് മുനിസിപ്പാലിറ്റിയേയും, ഈ നാടിനേയും ലോകത്തെത്തന്നെയും തന്റെ സുവര്ണതൂലികയാല് തല്ലിയും തലോടിയും കേരളത്തെ, വിശേഷിച്ചും ഉത്തരകേരളത്തെ, മലയാള വായനക്കാരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് കേവലം മുപ്പത്തിരണ്ട് വര്‍ഷം മാത്രം അര്‍ത്ഥവത്തായി ജീവിച്ചു. ഇനിയൊരു ദുഃഖവും ദുരിതവും അനുഭവിക്കാന്‍ ബാക്കിവയ്ക്കാതെ കടന്നുപോയ, മൂന്ന് എം.എക്കാരനും (മലയാളം, ഇംഗ്ലീഷ്, സംസ്കൃതം) കോളെജ് അധ്യാപകനും, യൗവനത്തില്‍ത്തന്നെ ഭാര്യയും, ഏകമകനും നഷ്ടപ്പെട്ട സന്യാസതുല്യം ജീവിതം നയിച്ച്, അപ്പോഴും ”ചിരിച്ചുകൊണ്ടായാലും, കരഞ്ഞുകൊണ്ടായാലും, ചിരിപ്പിക്കുവതേ വിദൂഷക ധര്‍മ”മെന്നും ”പരിഹാസപ്പുതുപനീര് ചെടിക്ക് ചിരിയത്രേ പുഷ്പം, മുള്ളല്ലെന്നോര്ക്കണം” എന്നും മലയാളത്തിലെ എഴുത്തുകാരെ ഓര്‍മിപ്പിച്ച അഭൗമ പ്രതിഭാധനന്!
രണ്ട്, മലയാള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ആദ്യകാല ഹാസ്യചിത്രകാരന്‍ എം. ഭാസ്കരന്!
‘സഞ്ജയന്’ ഉത്തര കേരളത്തില്‍ ഹാസ്യപതാക പറപ്പിച്ച് ജനാവലിയെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടിരുന്
അതുകേട്ട ഇ.വിയുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ – അവിടെയുണ്ടായിരുന്ന ഒരു തൂണിനു സമീപം മറ്റൊന്നായി അദ്ദേഹം സ്തബ്ധനായി സ്തംഭിച്ചുനിന്നുപോയി.
ഭാഷയിലെ ആദ്യത്തെ ഫലിതജ്ഞനായ തോലനാട് വാഴുന്ന തമ്പുരാന് ഒരിക്കല്‍ മഹാകവിയോട് ”ഭാര്യയെങ്ങനെ, സുന്ദരിയാണോ? ഫലിതവാസനയൊക്കെയുണ്ടോ? എന്ന ചോദ്യത്തിന് മറുപടിയായി തോലന് പറഞ്ഞല്ലോ.
”അന്നൊത്ത പോക്കീ കുയിലൊത്ത പാട്ടീ,
തേനൊത്ത വാക്കീ തിലപുഷ്പമൂക്കീ,
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ,”
ചാര്‍ലി ചാപ്ലിന് ഒരു മഴയത്ത് നനഞ്ഞു കുളിച്ച് പോകുമ്പോള്‍ ഒരു വഴിയാത്രക്കാരന്റെ ‘എന്താ ഇങ്ങനെ?’ എന്നു ചോദിച്ചതിന് അദ്ദേഹത്തിന്റെ മറുപടി ‘കണ്ണീര് അറിയാതിരിക്കാന്‍’ എന്നു പറഞ്ഞത് ചാപ്ലിന്റെ ആത്മകഥയിലുണ്ട്.
ഇത്രയൊക്കെ ‘കണ്ണീരിന്റെ പുഞ്ചിരി’യാണെങ്കില്‍, ചിരിയുടെ പലവിധ വകഭേദങ്ങളില്പ്പെട്ട എത്രയോയിനം വേറെയുണ്ട്! അവയെല്ലാം വിശദമായി പറയാന്‍ സ്ഥലപരിമിതി അനുവദിക്കാത്തതിനാല്‍ ചിലവമാത്രം ഇവിടെ ചുരുക്കി പറയാം.
പ്രപഞ്ചത്തില്‍ മനുഷ്യര്‍ക്കുമാത്രമേ ചിരിക്കാനറിയൂവെന്നു പറയുന്നത്, അവര്‍ക്കു മാത്രമേ അതു പറയാന്‍ കഴിവുള്ളൂവെന്നതുകൊണ്ടാണ്. വിഷുക്കാലത്ത് കൊന്ന ചിരിക്കുന്നു. ഓണക്കാലത്ത് എത്രയെത്ര ചെടികളാണ് പൂപ്പുഞ്ചിരി പൊഴിക്കുന്നത്. മകരമഞ്ഞില്‍ എത്രയെത്ര പൂക്കള്‍ വിരിഞ്ഞ് സുഗന്ധം പരത്തുന്നു. പാലപ്പൂമണം പാമ്പുകളെപ്പോലും മത്ത് പിടിപ്പിക്കുന്നു. ഇളങ്കാറ്റും കുളിര്‍ക്കാറ്റും ചൂടുകാറ്റും കൊടുങ്കാറ്റും മാറിമാറി ചിരിപ്പിക്കുകയും ത്രസിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. എന്തിനേറെ, പക്ഷിമൃഗാദികളും വൃക്ഷലതാദികളും അരുവികളും നദികളും കടലും കായലും എല്ലാം ഓരോ വിധത്തില്‍ ചിരിക്കുന്നു. കേവലം ഇഴഞ്ഞുപോകുന്ന അട്ടപോലും ചിരിക്കുന്നു. പക്ഷേ, അതിനെ നമ്മള് വ്യാഖ്യാനിക്കുന്നത് അട്ടഹാസമായിട്ടാണ്.