റഷ്യ-യുക്രൈൻ യുദ്ധം: അനന്തരഫലങ്ങൾ – കെ.പി. ഫാബിയൻ

ശിൽഭദ്രതയുള്ളതും ലിഖിതവുമായ ഇതിവൃത്തം പോലുമില്ലാത്ത ഒരു ഗ്രീക്ക് ദുരന്തനാടകത്തെ തിരശീല നീക്കി കാണിക്കുന്നവിധം, ഉടനെ അവസാനിക്കുമെന്ന യാതൊരു സൂചനയും നൽകാത്ത രീതിയിൽ, യൂറോപ്പിൽ തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധം ഏതാനും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. തീർച്ചയായും, സെന്റ് അഗസ്റ്റിന്റെ ഭാഷയിൽ പറഞ്ഞാൽ, ഇതൊരു ധർമയുദ്ധമേ അല്ല. യുക്രൈനിയൻ ജനതയ്‌ക്കെതിരെയുള്ള ഒരു യുദ്ധമാണിത്. ജനീവാ കൺവെൻഷന്റെ വ്യക്തമായ ലംഘനം ഇതിലുണ്ട്. ഇത് അനാവശ്യമായ ഒരു യുദ്ധമാണെന്നതാണ് അതിനെ കൂടുതൽ ദുരന്തമാക്കുന്നത്. പക്ഷേ, ഈ യുദ്ധം തീരുമാനിച്ച് തിരഞ്ഞെടുത്തതായിരുന്നു.


2022-ൽ നടക്കുന്ന ഈ സംഭവങ്ങൾ ശരിക്കു മനസ്സിലാക്കണമെങ്കിൽ, 1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധിയും ന്യൂക്ലിയർ യുദ്ധം മൂലം ഉണ്ടാകാനിടയുള്ള മനുഷ്യചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ആസന്നമായ അന്ത്യത്തെക്കുറിച്ചുള്ള അന്നത്തെ ഭയാശങ്കകളും നാം അറിയേണ്ടതുണ്ട്. 1961 ഏപ്രിൽ മാസം സിഐഎ ബെ ഓഫ് പിഗ്‌സ് എന്ന ദ്വീപിൽ ഫീദെൽ കാസ്‌ട്രോയ്ക്ക് എതിരെ കുപ്രസിദ്ധമായ ഒരു നീക്കം നടത്തി. അമേരിക്കയുടെ പിന്തുണയോടെ ക്യൂബയിൽ അധികാരത്തിലിരുന്ന ഫുൾജൻഷിയോ ബാറ്റിസ്റ്റയെ 1959-ൽ ഫിങൽ കാസ്‌ട്രോ പുറത്താക്കി അധികാരം പിടിച്ചെടുത്തു. കാര്യക്ഷമതയില്ലായ്മയുടെ ഒരു മികച്ച ഉദാഹരണവും പാഠവുമാണ് അന്നത്തെ ഈ അമേരിക്കൻ നീക്കം.