ആഗോളഗ്രാമം ശബരിമല വിധിയില്‍ മാധ്യമങ്ങള്‍ക്ക് ഭ്രാന്തുപിടിക്കാമോ? -ടി.കെ. സന്തോഷ്‌കുമാര്‍

മാധ്യമങ്ങള്‍ക്ക് ഭ്രാന്തുപിടിച്ചാല്‍ അത് ചങ്ങലയ്ക്കു ഭ്രാന്തുപിടിച്ചതിനു സമമാണ്. പരമോന്നത നീതിപീഠത്തിന്റെ വിധി നടപ്പാക്കുന്നതിനെതിരെ, ഒരു വിഭാഗം നടത്തുന്ന പേക്കൂത്തുകള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നു! നിയമപരിജ്ഞാനത്തിന്റെ ബാലപാഠങ്ങള്‍പോലും അറിയാത്തവരാണോ നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍. വര്‍ഷങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ അന്തഃസത്ത ചോര്‍ന്നുപോകാതെ നടപ്പാക്കുക എന്ന ഉത്തരവാദിത്തം സ്വാഭാവികമായും എക്‌സിക്യൂട്ടീവിനുണ്ട്. ആ വിധിക്കെതിരെ ഒരു ഭരണഘടനാ

Read More

കാഴ്ചയിലെ പെണ്ണുഴുത്തുകള്‍ – മഞ്ജുഷ ഹരി

ഒറ്റയായും കൂട്ടമായുമുള്ള മുന്നേറ്റങ്ങള്‍ സമൂഹത്തിലെ ഏതു മേഖലയിലും സാധ്യമാക്കുകയാണ് സമകാലിക സ്ത്രീജീവിതങ്ങള്‍. ‘പാട്രിയാര്‍ക്കലായ സാമൂഹികഘടന’യെന്ന ആവര്‍ത്തനവിരസത ഉള്‍ക്കൊള്ളാതെ ഇത്തരം ഇടങ്ങളെക്കുറിച്ചുള്ള ചര്‍ച്ച മുന്നോട്ടുനീങ്ങുന്നില്ല. മാറ്റമില്ലാതെ തുടരുന്ന സാമൂഹിക സ്ഥാപനങ്ങളുടെ ചെറുമാതൃകകള്‍ ലിംഗസമത്വമെന്ന വിശാലസങ്കല്പത്തെ അതിലംഘിച്ചുകൊണ്ട് എവിടെയും പ്രത്യക്ഷമാകുന്നു. ഈ സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ പാര്‍ശ്വ-കീഴാളവത്കരണ സമവാക്യങ്ങളില്‍ നിന്ന് കുതറി നീങ്ങുവാനുള്ള സ്ത്രീയുടെ ഏതൊരു ശ്രമവും ശ്രദ്ധേയമാകുന്നു. ജനപ്രിയതയില്‍

Read More

ഗുരുത്വാകര്‍ഷണം ഒരു മൗലികബലമല്ല -താണു പദ്മനാഭന്‍/ കെ. ബാബു ജോസഫ്

പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ മൗലികബലങ്ങള്‍ നാല് എന്ന് സാമ്പ്രദായിക ഭൗതികശാസ്ത്രം പറയുന്നു. ഏറ്റവും ദുര്‍ബ്ബലമായ ബലം ഗുരുത്വാകര്‍ഷണം (ഏൃമ്ശമേശേീി) ആണ്. എന്നാല്‍, ഏകീകൃത വിദ്യുത്കാന്തിക ക്ഷീണ (ഡിശളശലറ ലഹലരൃേീംലമസ) ബലം, തീവ്രബലം (ടൃേീിഴ എീൃരല) എന്നിങ്ങനെ രണ്ട് അടിസ്ഥാന ബലങ്ങളേ ഉള്ളൂ എന്നും, ഗുരുത്വാകര്‍ഷണം ഒരാവിര്‍ഭവിത (ലാലൃഴലി)േ ബലമാണെന്നും വിശ്വസിക്കുന്ന ഒരു പ്രമുഖ സൈദ്ധാന്തികഭൗതികജ്ഞനാണ് മലയാളിയായ

Read More

ക്ഷീരപഥത്തിന്റെ സഹോദരഗാലക്‌സി വീണ്ടെടുത്തു – ഡോ. റിച്ചാര്‍ഡ് ഡിസൂസ/ബിനോയ് പിച്ചളക്കാട്ട്

ക്ഷീരപഥത്തിന് ഒരു സഹോദര ഗാലക്‌സിയുണ്ടെന്ന കണ്ടുപിടുത്തത്തിലൂടെ പ്രപഞ്ചവിജ്ഞാനീയത്തില്‍ പുത്തന്‍ വാതായനങ്ങള്‍ തുറന്ന ജസ്വിറ്റ് ജോത്യശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡിസൂസ എഴുത്തുമാസികയ്ക്ക് നല്‍കിയ അഭിമുഖം. ജീവിതരേഖ ആീഃ 1978-ല്‍ പൂനയിലാണ്, എന്റെ ജനനം. മാതാപിതാക്കള്‍ ഇപ്പോള്‍ ഗോവയിലാണ്. ആദ്യകാലം ഞങ്ങള്‍ ചെലവഴിച്ചത് കുവൈറ്റിലാണ്. 1990-ല്‍ മാതാപിതാക്കള്‍ക്കൊപ്പം ഗോവയിലേക്ക് മടങ്ങി വരികയും അവിടെ ഒരു ഈശോസഭാ വിദ്യാലയത്തില്‍ ചേരുകയും ചെയ്തു.

Read More