മലയാള കവിതയിലെ മേഘരൂപന്‍ പ്രൊഫ. – എം. കൃഷ്ണന്‍ നമ്പൂതിരി

മലയാള കവിതയെ ആധുനികവത്കരിച്ച, ആറ്റിക്കുറുക്കിയ വരികളില്‍, ഒട്ടും ധാരാളിത്തമില്ലാതെ കവിതകളെഴുതിയ ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് എഴുത്തിന്റെ ആദരാഞ്ജലി. മലയാള കവിതയില്‍ ആധുനികതയെയും ദ്രാവിഡ പാരമ്പര്യത്തെയും നവീനമായ ഒരു ഭാവുകത്വ പരിസരത്തില്‍ സമന്വയിപ്പിച്ച കവിയാണ് ആറ്റൂര്‍ രവിവര്‍മ്മ. അയ്യപ്പപ്പണിക്കര്‍, മാധവന്‍ അയ്യപ്പത്ത്, എന്‍.എന്‍. കക്കാട്, കടമ്മനിട്ട, എന്‍.വി. കൃഷ്ണവാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പം കവിതയിലെ സംക്രമണകാലത്തെ നിര്‍ണയിക്കാന്‍ ആറ്റൂര്‍ രവിവര്‍മ്മയും ഉണ്ടായിരുന്നു.

Read More

ഇടനിലങ്ങള്‍ – വി.കെ.ശ്രീരാമന്‍

ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനയത്തോട് ഒരിക്കലും ഒരു കമ്പവും തോന്നിയിട്ടില്ല. സിനിമയിലഭിനയിക്കുന്നതിനു മുമ്പ് നാടകത്തിലോ ഏതെങ്കിലും അഭിനയക്കളരിയിലോ പോയിട്ടുമില്ല. സി.വി.ശ്രീരാമന്റെ കൂടെ തൊട്ടാളായി നടക്കുന്ന കാലത്ത് യാദൃച്ഛികമായാണ് അരവിന്ദന്‍ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അതു കഴിഞ്ഞിട്ട് ഇപ്പോള്‍ പത്തു നാല്‍പ്പതു വര്‍ഷം പിന്നിടുന്നു. കൊടിയേറ്റം ഗോപി, നെടുമുടി വേണു മുതലായവര്‍ക്കൊപ്പം കുറച്ചു ദിവസം തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്ത്

Read More

അഭിമുഖം : ഡോ. രാജശേഖരന്‍ നായര്‍ / അഗസ്റ്റിന്‍ പാംപ്ലാനി

ഡോ. രാജശേഖരന്‍ നായര്‍ കേരളക്കരയ്ക്ക് പ്രത്യേകിച്ച് ആമുഖം ആവശ്യമുള്ള വ്യക്തിത്വമ ല്ല. ശൂരനാട് കുഞ്ഞന്‍പിള്ളയുടെ പൈതൃകം പേറുന്ന, കേരളം കണ്ടിട്ടുള്ള പ്രഗത്ഭനായ ന്യൂറോളജിസ്റ്റും സാഹിത്യസാംസ്‌കാരിക നായകനുമായിട്ടുള്ള വ്യക്തിയാണ.് ശാസ്ത്രവും സംഗീതവും കലയുമെല്ലാം ഒരുപോലെ സമന്വയിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ പ്രതിഭ. ബ്രിട്ടീഷ് ചിന്തകനായ കിറ്റ് പെട്‌ലര്‍ പറഞ്ഞിരുന്നു: ‘ഐന്‍സ്‌റ്റൈന്റെയും നീല്‍സ്‌ബോറിന്റെയുമെല്ലാം കൃതികള്‍ വായിച്ചതിനു ശേഷമാണ് എനിക്ക് മനസ്സിലായത് അവര്‍

Read More

ഓര്‍മ്മ – ജോണ്‍പോള്‍

വര്‍ഷങ്ങള്‍… അല്ല, പതിറ്റാണ്ടുകള്‍ക്കുമുമ്പ് രണ്ടാമത്തെ ജ്യേഷ്ഠന്‍ ബോംബെയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥി. അവധി കഴിഞ്ഞു ബോംബെയ്ക്ക് മടങ്ങുമ്പോള്‍ എറണാകുളത്തെ ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍വരെ (അന്ന് അതിന്റെ പേര് നോര്‍ത്ത് സ്റ്റേഷന്‍) ചെന്നു യാത്രയാക്കുക എന്റെയും തൊട്ടു മൂത്ത ജ്യേഷ്ഠന്റെയും പതിവു ചുമതല. സ്റ്റേഷനിലെത്തി. വണ്ടി വരാന്‍ ഇനിയും സമയമുണ്ട്. ഞാന്‍ അന്ന് തൊട്ടടുത്തു റെയിലിനപ്പുറം ലിസി ഹോസ്പിറ്റലിനോടു

Read More

മൂല്യങ്ങളുടെ സ്വരലയം – ഗായത്രി

നീലഗിരി മലനിരകളിലെ ഒരു മെയ് മാസം. പ്രകൃതി അതിന്റെ എല്ലാ പ്രഭാവത്തോടും പ്രകാശിച്ചു നില്ക്കുന്ന സമയം. വിടര്‍ന്നു നില്‍ക്കുന്ന പൂക്കള്‍, സുഖമുള്ള തണുപ്പ്, പക്ഷിനിരീക്ഷകരുടെ ആനന്ദകാലം. മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകി വരുന്ന ട്രെയിന്‍, വെള്ളച്ചാട്ടങ്ങളും അരുവികളും എല്ലാംകൊണ്ട് പ്രസന്നവദനയായി നില്‍ക്കുന്ന ആ സമയത്താണ് വിനോദസഞ്ചാരികളെല്ലാം നീലഗിരിയിലേക്ക് പറന്നെത്തുക. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിന്റെ ഇരുവശവും പച്ചപ്പുകൊണ്ട് പ്രസരിച്ചുകിടക്കും. അങ്ങനെ

Read More