focus articles

Back to homepage

ആഗോളഗ്രാമം മാറുന്ന മാധ്യമ അതിരുകളും ചാനലുകളുടെ പ്രതിസന്ധിയും

തിയോഡര്‍ അഡോര്‍ണയുടെ ‘How to look at television’ എന്ന പഠനം, വ്യക്തിമനസ്സിനെ സംസ്‌കാരവ്യവസായം എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്‌. കമ്പോള ടെലിവിഷന്‍ കാണികള്‍ക്ക്‌ നല്‍കുന്നത്‌ ഉല്‍പന്നങ്ങളാണ്‌; കച്ചവടമാണ്‌ അതിന്റെ ആത്യന്തിക ലക്ഷ്യം. യഥാര്‍ത്ഥകലയുടെ വ്യാജപ്രതീതിയാണ്‌ അവിടെ അവതരിപ്പിക്കുന്നത്‌. ഓരോ പരിപാടിയും കമ്പോളത്തിന്റെ ദാഹവും വിശപ്പും ശമിപ്പിക്കുന്ന വിനോദരസങ്ങളുടെ ആഘോഷമാണ്‌. ഉത്സവങ്ങളുടെ ലഹരിമോന്തിയ കൊളാഷുകളില്‍ ബഹുജനത്തെ

Read More

നടന്നു തീരാത്ത വഴികള്‍

ആരോ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അതു തേടിയാണ്‌ ഞാന്‍ പോയത്‌. കണ്ടില്ല. അതിനാല്‍ ഞാന്‍ തന്നെ ഒരു പാതയാകുന്നു. പറന്നു പോയ ഒരു കുരുവി തിരികെ വന്ന്‌ പണ്ടു മറന്നു പോയ ഒരു കൂടിനോട്‌ പരിഭവം പറയുന്നതുപോലെയാണ്‌ യാത്രാനുഭവങ്ങളുടെ പങ്കുവയ്‌ക്കലുകള്‍. വിട്ടുപോയ കൂടിനോട്‌ അതിന്‌ നിത്യവിദ്വേഷമുണ്ടായിരിക്കും. പക്ഷേ ഒരു മധുരം അകലങ്ങളേയും അടുപ്പങ്ങളേയും ചേര്‍ത്തുവയ്‌ക്കും. എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ഓരോ

Read More

എന്നില്‍നിന്ന്‌ അനേകരിലൂടെ എന്നിലേയ്‌ക്ക്‌

നാഗാലാന്റിലെ കോഹിമയില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ഹോര്‍ണ്‍ബില്‍ ഫെസ്റ്റിവല്‍ കാണാന്‍ പോകുന്ന വിശേഷം ലെസ്‌ലിയോട്‌ സുഹൃത്തായ സതീശ്‌ പങ്കുവച്ചു. 2014-ല്‍ കണ്ണൂര്‍ ചെമ്പേരി സ്വദേശിനി ലെസ്‌ലി അഗസ്റ്റിന്‍ കേരളത്തില്‍നിന്ന്‌ തവാംഗിലേയ്‌ക്ക്‌ നടത്തിയ ബൈക്ക്‌ യാത്രയുടെ പിന്നിലെ പ്രേരകശക്തി, ഈ സംഭാഷണമായിരുന്നു. കലാലയങ്ങള്‍, തൊഴില്‍ സ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളില്‍നിന്ന്‌ ഔദ്യോഗികമല്ലാത്ത ദീര്‍ഘദൂരയാത്രകള്‍ ഒറ്റയ്‌ക്കോ കൂട്ടായോ നടത്താന്‍ മലയാളി യുവതികള്‍ക്ക്‌

Read More

മതം: ആത്മീയശക്തിയും രാഷ്‌ട്രീയശക്തിയും

മതങ്ങളുടെ പ്രഖ്യാപിതലക്ഷ്യം ധാര്‍മ്മികവും ആത്മീയവുമാണ്‌. രാഷ്‌ട്രീയാധികാരവും ഭൂമി അടക്കമുള്ള പ്രകൃതിവിഭവങ്ങളുടെ മേല്‍ ആധിപത്യവം ലക്ഷ്യമാക്കുമ്പോള്‍ മതം രാഷ്‌ട്രീയപ്പാര്‍ട്ടിയാകുന്നു. സാമ്പ്രദായിക രാഷ്‌ട്രീയപാര്‍ട്ടികളേക്കാള്‍ ആഴത്തില്‍ ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോട്ടമുള്ള രാഷ്‌ട്രീയ സംഘടനകളായാണ്‌ ഞാന്‍ മതങ്ങളെ കാണുന്നത്‌. മതങ്ങളുടെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ്‌ എന്റെ നിഗമനത്തിന്റെ അടിസ്ഥാനം. ധാര്‍മ്മിക/ആദ്ധ്യാത്മിക ശക്തി എന്നതിലുപരി മതം ലോകത്തിലെ വലിയ രാഷ്‌ട്രീയശക്തിയാണ്‌. ഏഷ്യന്‍ രാജ്യങ്ങളില്‍

Read More