focus articles

Back to homepage

ജാതി മതിലുകൾ പണിയുന്നവർ

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ പുത്തന്‍കുരിശ്‌ ചൂണ്ടിയില്‍ നിന്നും രണ്ട്‌ കിലോമീറ്റര്‍ അകത്ത്‌ മാറിയാണ്‌ വടയമ്പാടി ഭജന മഠം കോളനി സ്ഥിതി ചെയ്യുന്നത്‌. അധികമാരാലും അറിയപ്പെടാത്ത സാധാരണക്കാരും കോളനിക്കാരും തിങ്ങി താമസിക്കുന്ന പ്രദേശം. ഭൂരിഭാഗവും കൂലിപ്പണിക്കാര്‍. കാര്യമായ സമരങ്ങളോ പ്രക്ഷോഭങ്ങളോ നടക്കാത്ത ഗ്രാമം. സമീപ പ്രദേശങ്ങളില്‍ നടക്കുന്ന പളളി തര്‍ക്കവും സംഘര്‍ഷവും മാത്രം കേട്ടു ശീലിച്ച പ്രദേശമാണ്‌

Read More

മതം ഒരു ഭീകരസത്വമായ് മാറുന്നുണ്ട്

? മതം ഇന്ന്‌ ഏറ്റവും വലിയ രാഷ്‌ട്രീയ ശക്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ആത്മീയ ശക്തിയായി പ്രകാശഭരിതമാകേണ്ട മതം ലോകത്തിന്റെ ഭൗതികാധികാരത്തിന്റേയും സമ്പത്തിന്റേയും രൂപമാര്‍ജിക്കുന്നതിനെ കുറിച്ചുള്ള വിമര്‍ശനമാണ്‌ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ അടപ്പൂരച്ചന്റെ പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട്‌ പറഞ്ഞത്‌. അതേക്കുറിച്ച്‌ പ്രതികരിച്ചുകൊണ്ട്‌ ഈ സംഭാഷണം ആരംഭിക്കാം ? ഒരു ക്രൈസ്‌തവ വിശ്വാസിയായ എനിക്ക്‌ വൃക്തിഗതമായ ആ വിശ്വാസദര്‍ശനത്തെ ഉള്‍ക്കൊണ്ടുകൊണ്ടല്ലാതെ

Read More

ചരിത്രം പുതച്ച ചിത്രശിലാവനങ്ങള്‍

1. ഹംപി : തുംഗഭദ്രാ തടത്തിലെ മൃതനഗര ശേഷിപ്പുകള്‍ നോക്കുന്നിടത്തൊക്കെ കണ്‍ക്കെട്ടുകളാണ്‌. കാലം നിന്നുപോയ ഒരു പുരാനഗരത്തിന്റെ കരിങ്കല്‍ശേഷിപ്പുകള്‍. വഴിയുടെ ഇരുവശത്തും കാണാം, വലുതും ചെറുതുമായ മലകള്‍. കുട്ടികള്‍ കളിച്ചു കമിഴ്‌ത്തിയ മണ്ണപ്പങ്ങള്‍ പോലെ തുടര്‍ച്ചയറ്റ മലങ്കൂട്ടങ്ങള്‍. അതിന്റെ താഴ്‌വാരങ്ങളില്‍ അങ്ങിങ്ങായി കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങള്‍, വാഴത്തോപ്പുകള്‍. പാടങ്ങള്‍ക്കു നടുവിലുമുണ്ട്‌, മലകളില്‍ നിന്നൂര്‍ന്നുവന്ന വലിയ പാറകള്‍. ആര്‍ക്കോവേണ്ടി

Read More

പ്രാചീനഭാരതത്തിലെ സഞ്ചാരപഥങ്ങള്‍

ഭാരതഖണ്ഡത്തിലെ വിസ്‌തൃതഭൂഭാഗങ്ങള്‍ കാടുതെളിഞ്ഞും കൊഴുപാഞ്ഞും വിളനിലങ്ങളായിത്തീരുന്നത്‌ വൈദികകാലം നീളെച്ചെന്ന നാളുകളിലാണ്‌. ഭക്ഷ്യവിഭവങ്ങളും മറ്റുപഭോഗവസ്‌തുക്കളും കൊറ്റിനുവേണ്ടതിലേറെപ്പെരുകിവന്ന മുറയ്‌ക്ക്‌ അവയുടെ വിനിമയകേന്ദ്രങ്ങളായി നഗരങ്ങള്‍ ഉണ്ടായിവന്നതും ഇക്കാലത്തുതന്നെ. കിഴക്ക്‌ ഇന്നത്തെ കല്‍ക്കത്തയില്‍ നിന്നേറെ ദൂരെയല്ലാതെ ഗംഗയുടെ തുറമുഖത്ത്‌ താമ്രലിപ്‌തി, അവിടന്ന്‌ പടിഞ്ഞാറോട്ട്‌ ചമ്പാപുരി, പാടലീപുത്രം, എന്നീ നഗരങ്ങളുയര്‍ന്നു. ആര്യാവര്‍ത്തത്തിന്റെ മധ്യദേശത്തേക്ക്‌ കാശി അഥവാ വാരാണസി, കൗശാംബി, മഥുര, വിദിശ, ഉജ്ജയിനി

Read More

ആഗോളഗ്രാമം മാറുന്ന മാധ്യമ അതിരുകളും ചാനലുകളുടെ പ്രതിസന്ധിയും

തിയോഡര്‍ അഡോര്‍ണയുടെ ‘How to look at television’ എന്ന പഠനം, വ്യക്തിമനസ്സിനെ സംസ്‌കാരവ്യവസായം എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്‌. കമ്പോള ടെലിവിഷന്‍ കാണികള്‍ക്ക്‌ നല്‍കുന്നത്‌ ഉല്‍പന്നങ്ങളാണ്‌; കച്ചവടമാണ്‌ അതിന്റെ ആത്യന്തിക ലക്ഷ്യം. യഥാര്‍ത്ഥകലയുടെ വ്യാജപ്രതീതിയാണ്‌ അവിടെ അവതരിപ്പിക്കുന്നത്‌. ഓരോ പരിപാടിയും കമ്പോളത്തിന്റെ ദാഹവും വിശപ്പും ശമിപ്പിക്കുന്ന വിനോദരസങ്ങളുടെ ആഘോഷമാണ്‌. ഉത്സവങ്ങളുടെ ലഹരിമോന്തിയ കൊളാഷുകളില്‍ ബഹുജനത്തെ

Read More