focus articles

Back to homepage

എന്റെ വായന  ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഈയുള്ളവന്‍ – സുസ്‌മേഷ് ചന്ത്രോത്ത്

സാഹിത്യത്തിന് ഉത്കൃഷ്ടം, ഉത്കൃഷ്ടതരം, ഉത്കൃഷ്ടതമം എന്ന വിഭജനമാകാമെന്ന് പറയാറുണ്ട്. ഇത് വായനയ്ക്കും വായനക്കാരനും ബാധകമാകുമല്ലോ. വിഭജനങ്ങള്‍ക്ക് മുതിര്‍ന്നാല്‍ ഈ മൂന്ന് ശ്രേണിയിലും വ്യാപരിക്കുന്ന വായനക്കാരെ കണ്ടെത്താന്‍ കഴിയും. ഇത് വായനക്കാരുടെ കാര്യം. ഞാനാലോചിക്കുന്നത് എഴുത്തുകാരിലെ വായനക്കാരെക്കുറിച്ചാണ്. അവരിലും മേല്‍പ്പറഞ്ഞപോലെ ഉപരിസ്ഥം, മദ്ധ്യമപദസ്ഥം, അധഃസ്ഥം എന്നിങ്ങനെ തരംതിരിവുകള്‍ കാണുകയില്ലേ. മികച്ച കൃതികള്‍ മാത്രം വായിക്കുന്നവരും ഇടത്തരം സാഹിത്യം

Read More

പുതിയ കേരളം സാധ്യമാകുമോ? – എം സുചിത്ര  

കാലാവസ്ഥാദുരന്തങ്ങളും പ്രകൃതിദുരന്തങ്ങളും മനുഷ്യനിര്‍മിത ദുരന്തങ്ങളും കൂടിക്കുഴഞ്ഞു വളരെ സങ്കീർണമായിരിക്കുന്നു കേരളത്തിലെ സ്ഥിതിഗതികൾ. സംസ്ഥാനത്തിന്റെ പാരിസ്ഥിതികതകർച്ചയെപ്പറ്റി മുന്നറിയിപ്പ് നല്കുന്നവർ വികസനവിരുദ്ധരും പരിസ്ഥിതി തീവ്രവാദികളായും മുദ്രകുത്തപ്പെടുകയാണ്.  ആവാസവ്യവസ്ഥയുടെ സംരക്ഷണവും വീണ്ടെടുക്കലുമാണ് ഇപ്പോൾ നടക്കേണ്ട ഏറ്റവുംവലിയ വികസനമെന്നു മനസ്സിലാക്കാനുള്ള സാക്ഷരത കേരളം  ഇനിയും ആർജ്ജിച്ചതായി തോന്നുന്നില്ല. സമ്പൂർണസാക്ഷരസംസ്ഥാനമാണെങ്കിലും പാരിസ്ഥിതിക സാക്ഷരതയുടെ കാര്യത്തിൽ വളരെ പിറകിൽത്തന്നെയാണ് ഇപ്പോഴും. 2018,കേരളത്തിലെ ജനങ്ങളുടെ കൂട്ടായ ഓര്‍മയിലെ

Read More

ദന്തക്ഷയം വിനോദ് കൃഷ്ണ ഈച്ചകള്‍ പാവങ്ങളാണ്. അവയ്ക്ക് മനസ്സിന്റെ വ്രണങ്ങളില്‍ പ്രവേശിക്കാനാവില്ല.     –  തൗ വാന്‍ ചായി

നിലാവുള്ള കവിതകള്‍ അയാള്‍ക്കിഷ്ട്ടമല്ല. അത്തരം കവിതകള്‍   വായിക്കാനിടയായാല്‍, താളുകള്‍ കീറിയെടുത്തു കുമ്പിള്‍ കുത്തി അതില്‍ തുപ്പിവെക്കും. രണ്ട് ദിവസം കഴിഞ്ഞു നിലാവ് ചത്ത കടലാസ് ആഹ്ലാദത്തോടെ ചുരുട്ടി എറിയും. പല്ലുവേദന അവസാനിക്കുന്ന നിമിഷം ലഭിക്കുന്ന  ആശ്വാസം പോലെ ഒരനുഭവം അതയാള്‍ക്ക് നല്‍കാറുണ്ട്.  എക്കാലം മുതലാണ് തനിക്കു പലദിവസങ്ങള്‍ നീണ്ടുനില്‍ക്കാറുള്ള പല്ലുവേദന വന്നുതുടങ്ങിയത്?  ഒന്നും കൃത്യമായി

Read More

മരുഭൂക്കാഴ്ച്ചകള്‍ – സുഭാഷ് ഒട്ടുംപുറം

കുറേ നേരമായിരുന്നു ഞങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട്. ഞങ്ങളെന്ന് പറഞ്ഞാല്‍ ഞാനും അയാളും. സൂര്യന്‍ ഒരു കൈയ്യകലത്തിലെന്നപോലെ ചൂട് ചൊരിഞ്ഞു കൊണ്ടിരുന്നു. എന്റെ കൈയ്യിലുള്ള കുപ്പിയില്‍ ഇത്തിരി മാത്രമേ വെള്ളമുണ്ടായിരുന്നുള്ളൂ. ഇനിയെത്ര ദൂരം നടക്കണം അയാള്‍ പറഞ്ഞ സ്ഥലത്തേക്കെന്ന് ഞാനാലോചിച്ചു. ”നടന്ന അത്രയും” – അയാള്‍ പറഞ്ഞു. എനിക്ക് വല്ലാത്ത നിരാശ തോന്നി. വരേണ്ടായിരുന്നു. പിന്നീടാലോചിച്ചപ്പോള്‍ ഇത്തിരി

Read More

റാണി       –  സിതാര.എസ്

 കാറ്റും വെളിച്ചവും കടക്കാത്ത, ഇതുപോലെ ഉഷ്ണത്തിൽ കുമിഞ്ഞ ഒരൊറ്റ മുറിയിലാണ് കമലയുടെ ആദ്യ കിടപ്പറ ഷൂട്ടിങ് നടന്നത്. ഇരുപത്തിയേഴ്‌ വർഷങ്ങൾക്കു മുൻപ്. ഒരുകൂട്ടം നോട്ടങ്ങൾക്കും കടുത്ത മഞ്ഞവെളിച്ചത്തിനും ഇടയിൽ അരയിൽ മാത്രം വസ്ത്രവുമായി വിയർത്തും വിവശയായും കിടന്നത്, ദേഹത്തേക്ക് കൃത്രിമമായ ആവേശത്തോടെ വന്നു വീണുകൊണ്ടിരുന്ന സഹനടന്റെ പുരുഷത്വം നീണ്ട ഷോട്ടുകൾക്കിടയിലെപ്പോഴോ നിസ്സഹായമായി തന്നിലേക്ക്തന്നെ തലപൂഴ്ത്തിയത്, അതുകണ്ട് പാവം തോന്നിയത്, വിശന്നു തളർന്ന എത്രയോ മണിക്കൂറുകൾക്കൊടുവിൽ കിട്ടിയ കാറച്ച എണ്ണച്ചുവയുള്ള ഹാഫ് ബിരിയാണി ആർത്തിയോടെ വാരിത്തിന്നത്… അവിടുന്നും ഇവിടുന്നും ഉള്ള എന്തൊക്കെയോ ഓർaകൾ. സംവിധായകന്റെ റോളിലുള്ള മനുഷ്യന്റെ അക്ഷമയിൽ കുതിർന്ന ആക്രോശങ്ങളും ഓർക്കുന്നു. താനുദ്ദേശിച്ച രീതിയിൽ സീൽക്കാരങ്ങളും മുഖത്തെ മദഭരിത ഭാവങ്ങളും ഉൽപ്പാദിപ്പിക്കാത്തതിന്റെ അമർഷമായിരുന്നു അയാൾക്ക്. എന്തായിരുന്നു അയാളുടെ പേര്? പിന്നീട് നല്ലകാലത്തെപ്പോളോ ഡേറ്റ് ചോദിച്ച് അയാൾ കമലയുടെ വീട്ടിലേക്ക് വന്നിട്ടുണ്ട്. സ്വന്തമായിരുന്ന ആ വലിയ വീട് ഇന്നില്ല. ആദ്യത്തെ കുടുസ്സുമുറിയിൽനിന്നും വലിയവ്യത്യാസമൊന്നുമില്ലാത്ത ഒരു കുഞ്ഞു ഫ്ലാറ്റിലാണ് കുറച്ചുകാലമായി താമസം. അൽപ്പസമയം മുൻപ് അവിടേക്കിരച്ചു കയറി പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് വരുമ്പോൾ, നെടുവീർപ്പുകളൊന്നുമില്ലാതെ അതിന്റെ വാതിലുകൾ പുറകിൽ ചേർന്നടഞ്ഞു. സ്റ്റേഷനിൽ നിശ്ശബ്ദതയിലുറഞ്ഞ നാലു പെൺകുട്ടികൾക്കും വേവലാതിയിൽ വിയർത്ത രണ്ടു പുരുഷന്മാർക്കും ഇടയിൽ മെഴുകുപോലെ മരവിച്ചിരിക്കെ, ഇരുപത്തിയേഴ്‌ വർഷങ്ങളിലെ ഉഷ്ണം കമലയുടെ മനസ്സിലേക്ക് കാറമണത്തോടെ ഒഴുകി. “പൂജാ റാണിയെന്നല്ലേ പേര്?” എതിരെയിരിക്കുന്ന ഇൻസ്‌പെക്ടർ ചുഴിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.  “അതെ,” കമല മറുപടി പറഞ്ഞു. ഇരുപത്തിയേഴ്‌ വർഷങ്ങൾക്കു മുൻപ് ആ കുടുസ്സു മുറിയിൽ വച്ച് വസ്ത്രങ്ങൾക്കും ആത്മാഭിമാനത്തിനും ഒപ്പം സ്വന്തം പേരും ഉരിഞ്ഞു പോയിരിക്കുന്നു. ആദ്യത്തെ പടം തിയേറ്ററിലേക്കൊളിച്ചു പോയി കണ്ടുവന്നശേഷം രഘുവാണ് പുതിയ പേര് ടീന എന്നാണെന്ന് പറഞ്ഞു തന്നത്. സംവിധായകന്റെ പരിഷ്കാരമായിരുന്നിരിക്കാം. അന്ന് ഒന്നും തോന്നിയില്ല. മരണത്തിലും  വലുതല്ലല്ലോ ഒരു പേര്.  “നിങ്ങളുടെ ഫ്ലാറ്റ് റെയ്ഡ് ചെയ്തതും നിങ്ങളെ അറസ്റ്റ് ചെയ്തതും എന്തിനാണെന്നറിയാമല്ലോ അല്ലേ?” ഇൻസ്‌പെക്ടർ ഗൂഢമായൊരു ചിരിയോടെ ചോദിച്ചു. അറിയാം. ശരീരം മാത്രമായ ഒരുവൾക്ക് അതൊക്കെ എങ്ങനെ അറിയാതിരിക്കാൻ? “ഇല്ല സർ, അറിയില്ല. ഞങ്ങൾ എന്തു തെറ്റു ചെയ്തു? ഒരു സിനിമാ ഷൂട്ടിങ് നടക്കുകയണവിടെ.. ക്യാമറയും ലൈറ്റുകളും സാറ് കണ്ടതല്ലേ?” “ഓഹ് ഷൂട്ടിംഗ്!”, ഇൻസ്‌പെക്ടർ അലറിച്ചിരിച്ചു,  “കൊള്ളാം. ആരുടേതാണ് തിരക്കഥ?” കമല കണ്ണുകൾ താഴ്ത്തി. ഇതിന്റെ തിരക്കഥകളൊക്കെ എന്നേ എഴുതപ്പെട്ടതാണ് സർ. അക്ഷരങ്ങളും വാക്കുകളുമല്ല, വെറും വരകൾ. സ്റ്റേഷനിലും അസഹ്യമായ ചൂടായിരുന്നു. പറഞ്ഞല്ലോ, ഇരുപത്തിയേഴ്‌ വർഷങ്ങൾക്കപ്പുറത്തെ ആ മുറിയിലെന്നപോലെ. ഉഷ്ണത്തിനു നമ്മുടെ തലച്ചോറിനെ ഭാരരഹിതമാക്കാനാവും. തപിക്കുന്ന ആവിയിലൂടെ, മദ്യലഹരിയിലെന്നവണ്ണം ശരീരം ഒഴുകിനടക്കും. ചിന്തകൾ നേരെ നിൽക്കാതെ വട്ടംചുറ്റും. കണ്ണുകളിൽ നിന്നും വിഭ്രമങ്ങളുടെ പുകയുയരും. “നിങ്ങളൊരുകാലത്തു ബി ഗ്രേഡ് സിനിമകളുടെ റാണി ആയിരുന്നെന്ന് ഇവിടെ എല്ലാവർക്കുമറിയാം. ഫീൽഡൗട്ടായ ശേഷം നിങ്ങളെങ്ങനെയാണ് ജീവിക്കുന്നതെന്നും അറിയാം.”  അതിന്? ജീവിക്കുന്നവരെ എന്തിനു തടയണം സർ… കാലം പോകെ ഞാനും നിങ്ങളും ഇരുണ്ട വരകൾ മാത്രമാവാൻ പോകുന്നവർ… തേഞ്ഞ്, ചിതറി, മാഞ്ഞ്, ഒന്നുമല്ലാതെ, എവിടെയോ.  കമല നിവർന്നിരുന്നു. “ഒക്കെ കെട്ടുകഥകളാണ് സർ. അപവാദം. ചെറിയ സിനിമകളും ഷോർട്ട് ഫിലിമുകളും ചെയ്താണ് ഞങ്ങൾ ജീവിക്കുന്നത്. ഈ പാവം പെൺകുട്ടികൾ എന്റെ സഹായികൾ മാത്രമാണ്.”  “അതെന്താ പെൺകുട്ടികൾ മാത്രം? നിങ്ങൾക്ക് ആണുങ്ങളുടെ സഹായം വേണ്ടേ? അതോ അവർ അഭിനേതാക്കൾ മാത്രമാണോ?”, ഇൻസ്പെക്ടറുടെ ചുണ്ടിൻ കോണിൽ ഒരു വഷളൻ ചിരിനിറഞ്ഞു, “അതും പോട്ടെ – നിങ്ങൾ എന്നിട്ടിത് വരെ എത്ര സിനിമകൾ, ഷോർട്ട് ഫിലിമുകൾ പുറത്തിറക്കീട്ടുണ്ട്? ഒന്നുപോലും എവിടെയും കണ്ടതായി അറിവില്ലല്ലോ.. എവിടെയാണിതൊക്കെ റെജിസ്റ്റർ ചെയ്തിരിക്കുന്നത്?”  പിടഞ്ഞു ചാകാനൊരുങ്ങുന്ന ജീവശ്വാസത്തിനെ ചില നിമിഷങ്ങളിലേക്കു കൂടി വലിച്ചു വലിച്ചെത്തിക്കുമ്പോൾ ലഭിക്കുന്ന നിസ്സഹായമായ ആശ്വാസം. അതാണ് സർ ഞങ്ങളുടെ റജിസ്‌ട്രേഷൻ.. അതുമാത്രമാണ് സർട്ടിഫിക്കറ്റും. ജീവിച്ചിരിക്കാൻ സാധിക്കുക എന്നത് എത്ര വലിയ യുദ്ധവും സമാധാനവും ആണെന്ന് നിങ്ങൾക്കറിയാതെ വയ്യല്ലോ. കണ്ണുകളിലെ കയ്പ്പ് ഒരു വിരൽകൊണ്ട് തുടച്ചുമാറ്റാൻ വിഫലമായി ശ്രമിച്ചുകൊണ്ട്‌ കമല നിവർന്നിരുന്നു. “പൈസയുടെ ബുദ്ധിമുട്ടുകൊണ്ടാണ് സർ. ഷൂട്ടിങ് ഒരു ലെവലിൽ എത്തിക്കോട്ടെന്നു കരുതീട്ടാണ്. കാശില്ലാത്തതpകൊണ്ട് വിചാരിച്ചതുപോലെ ഒന്നും നടന്നില്ല.” “നിർത്തൂ”, ഇൻസ്‌പെക്ടർ കർക്കശഭാവത്തിൽ ചൂണ്ടുവിരലുയർത്തി, “ഹോ സമ്മതിക്കണം. പറയുന്ന ന്യായങ്ങൾക്കും ഒരു ന്യായം വേണ്ടേ…”   ന്യായം? ലോകത്തേറ്റവും വലിയ അന്യായമാണാ വാക്ക്. കൽപ്പാന്തകാലത്തോളം നിരന്തരമായി ചോരയും ചലവും ഊറിയൊഴുകിക്കൊണ്ടിരിക്കുന്ന, ഒരിക്കലുമുണങ്ങാത്ത ഒരു മുറിവ്. ഇരുപത്തിഏഴല്ല നാൽപ്പത്തിയേഴു വർഷങ്ങളായി എന്റെ അസ്തിത്വമാണ് സർ ന്യായമെന്ന ഈ അന്യായം. ആ എന്നോട് ന്യായത്തിന്റെ പേരിൽ നിങ്ങൾ ക്ഷുഭിതനാകരുത്.  “മാപ്പാക്കണം സർ”, കമലയുടെ സ്വരം നേർത്തു, “ഗതിയില്ലാത്തവരുടെ സങ്കടം ആർക്കും മനസ്സിലാവാഞ്ഞിട്ടാണ്. എന്തൊക്കെ ദുരിതങ്ങൾ കടന്നാണ് ഈ നിമിഷത്തിൽ ജീവിതം എത്തി നിൽക്കുന്നതെന്ന് സാറിനറിയുമോ? നിയമങ്ങളൊന്നും മനxപൂർ

Read More