editorial

Back to homepage

സി.എ. ജോസഫ് : കാലം ഒളിപ്പിച്ചുവച്ച ഒരു കവി -വി.ജി. തമ്പി

മലയാളം മറന്നുപോയ ഒരു കവിയെക്കുറിച്ച്, സി.എ. ജോസഫ് ഓര്‍മയായിട്ട് ഇരുപത്തിയഞ്ച് വര്‍ഷം. ചില കവികള്‍ അങ്ങനെയാണ്. സ്വന്തം ജീവിതകാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ വായിക്കപ്പെടാതെ കടന്നുപോകും. നിശ്ശബ്ദവും ഏകാന്തവുമായ കാവ്യജീവിതവൃത്തി മറ്റൊരു കാലം തിരിച്ചറിഞ്ഞു തുടങ്ങും. കവിതയുടെ മാത്രം സ്വത്വബലംകൊണ്ട് ആ കവിതകള്‍ക്ക് പിന്നീടൊരു ജീവിതം കിട്ടും. ഭാഷയുടെയും ദര്‍ശനങ്ങളുടെയും അതിശയകരമായ മൗലികത തൊട്ടറിയാന്‍ തുടങ്ങും. അന്തസ്സാരശൂന്യമായ

Read More

എഴുത്തില്‍ ആണെഴുത്തും പെണ്ണെഴുത്തും ഇല്ല – ചന്ദ്രമതി

ഒരുപാട് വിപരീത സാഹചര്യങ്ങളോട് പൊരുതി നില്‍ക്കേണ്ട അവസ്ഥയായിരുന്നു മലയാളത്തില്‍ എഴുത്തുകാരികളുടേത്. പ്രണയത്തെക്കുറിച്ചും മറ്റും ഒരു പെണ്‍കുട്ടി കഥ എഴുതുകയാണെങ്കില്‍ അത് അവളുടെ അനുഭവമാണെന്നു വിലയിരുത്തുന്ന ഒരു സമൂഹമാണ് ഇവിടെ നിലനിന്നിരുന്നത്. അങ്ങനെയൊരു കാലഘട്ടത്തില്‍ കഥകള്‍ എഴുതി നിഷേധിയായി ജീവിച്ച ഒരു പെണ്‍കുട്ടിയാണ് ഞാന്‍. എന്നെ സംബന്ധിച്ച് കഥ എഴുത്ത് എനിക്കു മുന്‍പേ എഴുതിയിട്ടുള്ളവരില്‍ നിന്ന് വേറിട്ട്

Read More

വിവരാവകാശ നിയമം സംരക്ഷിക്കുക – സെഡ്രിക്ക് പ്രകാശ്

2019 ജൂലൈ 25-ാം തീയതി ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് ഒരു കറുത്തദിനമായിരുന്നു. അന്നാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചു പാസാക്കിയത്. ഭൂരിഭാഗം പ്രതിപക്ഷാംഗങ്ങളും ഈ വിവരാവകാശ ഭേദഗതി ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നും കൂടുതല്‍ സൂക്ഷ്മമായി പഠിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയാണുണ്ടായത്. തുടര്‍ന്നുണ്ടായ വോട്ടെടുപ്പില്‍ ബി.ജെ.ഡി, ടി.ആര്‍.എസ്., വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ഒത്തുകളിക്കുകയും

Read More

ഇന്ത്യയുടെ വിവര്‍ത്തന സംസ്‌കാരം – സച്ചിദാനന്ദന്‍

പലതരത്തിലുള്ള സാഹിത്യ വിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കൊളോണിയല്‍ പൂര്‍വ്വകാലത്തിലേക്ക് നീണ്ടു ചെല്ലുന്നതാണ് ഇന്ത്യയുടെ വിവര്‍ത്തന സംസ്‌കാരം, -നമ്മുടെ പൂര്‍വ്വികര്‍, അവര്‍ ചെയ്തിരുന്നത് വിവര്‍ത്തനങ്ങളായിരുന്നു എന്ന് അവകാശപ്പെട്ടേക്കില്ലെങ്കിലും. കവികള്‍ (കബീര്‍, മീര, നാനാക്, വിദ്യാപതി) ഒരു ഭാഷയില്‍ നിന്ന് വേറൊരു ഭാഷയിലേക്ക് അവരറിയാതെ തന്നെ നീങ്ങിക്കൊണ്ടിരിക്കുകയും വ്യതിയാനങ്ങളുടെ പേരില്‍ വിവര്‍ത്തകരെ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെടുമെന്ന ഭയം വിവര്‍ത്തകര്‍ക്ക് ഇല്ലാതിരിക്കുകയും

Read More

സമൂഹം ആത്മവിമര്‍ശനം നടത്തണം – സുനില്‍ പി. ഇളയിടം

കേരളത്തില്‍ ആത്മവിമര്‍ശനാത്മകമായ രീതിയില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. ഭൂരിപക്ഷത്തിന്റെ വീക്ഷണങ്ങളെയും അവബോധത്തെയുമൊക്കെ രൂപപ്പെടുത്തുന്നത് നിര്‍ത്ഥകങ്ങളായ വാദങ്ങളാണ്. സമകാലിക കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ ഇനിയും സംഭവിക്കേണ്ട നവോത്ഥാനം എന്താണ് ? എവിടെയൊക്കെയാണ് ? സാമൂഹിക വളര്‍ച്ചയില്‍ ധാരാളം മികവുകള്‍ ഉള്ള സമൂഹമാണ് നമ്മുടേത്. അത് നമ്മള്‍ നിഷേധിക്കേണ്ട കാര്യമില്ല. വിദ്യാഭ്യാസവ്യാപനം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം അങ്ങനെ എല്ലാ മേഖലയിലും ആപേക്ഷികമായി ഒരു

Read More