columnist

Back to homepage

എന്റെ ലാറ്റിന്‍ ജീവിതം – സിന്ധു മരിയ നെപ്പോളിയന്‍

ഡിഗ്രിക്ക് ചേരുന്നതു വരെയും കേരളത്തിലെ ക്രിസ്ത്യാനികള്‍ എല്ലാവരും ഒരുപോലുള്ളവരാണെന്ന് നിഷ്‌ക്കളങ്കമായി വിശ്വസിച്ചിരുന്ന ആളാണ് ഞാന്‍. ക്രിസ്തുമസ്സിനും ഈസ്റ്ററിനും മുന്നോടിയായുള്ള നോമ്പിന്റെ സമയത്തും ഞാന്‍ മീനും ഇറച്ചിയുമൊക്കെ ചേര്‍ത്തു പൊതിഞ്ഞ ചോറു പൊതികള്‍ കൊണ്ടു വരുന്നത് കണ്ട് നീ ഇതെവിടുത്തെ ക്രിസ്ത്യാനിയാണെന്ന് ആരോ ചോദിച്ചപ്പോഴാണ് ജീവിതത്തിലാദ്യമായി ക്രിസ്ത്യാനികള്‍ക്കിടയില്‍ എന്തൊക്കെയോ ഏറ്റക്കുറച്ചിലുകളുള്ള കാര്യം തിരിച്ചറിഞ്ഞത്. ഏതാണ്ട് ഇതേ സമയത്ത്

Read More

അഭിമാനത്തില്‍ നിന്ന് ദുരഭിമാനത്തിലേക്കുള്ള ദൂരം -ഡോ. ആര്‍. ശ്രീലതാവര്‍മ്മ

വ്യത്യസ്ത സാംസ്‌കാരിക ധാരകളുടെ കലര്‍പ്പിലൂടെയാണ് മനുഷ്യരാശി എന്നും പുരോഗമിച്ചിട്ടുള്ളത്. മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും എല്ലാം വേറിട്ട അറകളില്‍ ശ്വാസംമുട്ടുംവിധം അടച്ചിട്ടുകൊണ്ടല്ല, മറിച്ച്, വിശാലവും ബഹുമുഖവുമായ ഒരു തുറസിലേക്ക് സ്വതന്ത്രമാക്കിക്കൊണ്ടാണ് നമ്മുടെ നാട് എന്നും മാതൃകയായിത്തീര്‍ന്നിട്ടുള്ളത്. ഈ തുറസില്‍, ഓരോന്നിനും സ്വന്തമായ ഇടം ഉള്ളപ്പോള്‍ തന്നെ അവ പരസ്പരം തികച്ചും സമവായത്തിന്റെ പാതയില്‍ വിഘടനം കൂടാതെ സഞ്ചരിക്കുന്ന കാഴ്ചയാണ്

Read More

ഭയം രാജ്യം ഭരിക്കുന്നു

അശോകന്‍ ചരുവില്‍ കുട്ടിക്കാലത്തെ ഒറ്റ വായന കൊണ്ടു തന്നെ ചില പുസ്തകങ്ങള്‍ മനസ്സില്‍ കയറിപ്പറ്റും. അതിലൊന്നാണ് പി.കേശവദേവിന്റെ ‘റൗഡി.’ റൗഡി എന്നാല്‍ ഗുണ്ട. ഇപ്പോഴത്തെ ഭാഷയില്‍ ക്വട്ടേഷന്‍ ടീം അംഗം എന്നു പറയാം. പണ്ട് അന്തിച്ചന്ത സമയത്ത് അങ്ങാടിമുക്കില്‍നിന്ന് ഗുണ്ടകള്‍ കത്തി കാണിച്ചു (ആരെയെന്നില്ലാതെ) വെല്ലുവിളിക്കുന്നതു കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ ‘റൗഡി’യിലെ നായകന്‍ പരമുവിനെ ഓര്‍മ്മിച്ചിരുന്നു.

Read More

കണ്‍കെട്ട് (അനുഭവക്കുറിപ്പ്)

ഗ്രേസി ആകാശം പൊട്ടിപ്പിളര്‍ന്ന് ഭൂമിയിലേക്ക് പതിച്ച ഒരു ഇടവപ്പാതിയിലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് മഴയും ഞാനും ഏറ്റവും അടുത്ത ചങ്ങാതിമാരായി. കുട്ടിക്കാലത്ത്, ഇരച്ചുവരുന്ന മഴയെ തോല്‍പ്പിക്കാന്‍ കുതിച്ചു പായുകയും പാതിവഴിയില്‍ എന്നെ പിടികൂടുന്ന മഴയുമായി ഉരുണ്ടുമറിഞ്ഞ് കളിക്കുകയും ചെയ്യുമ്പോള്‍ വീട്ടില്‍നിന്നുയരുന്ന ശകാരങ്ങളെ ഞങ്ങള്‍ ഗൂഢമായ ഒരു ചിരിയോടെ നേരിട്ടു. കൗമാരക്കാലത്ത് മഴ എന്നെ പൂണ്ടടക്കം പിടിക്കുമ്പോള്‍

Read More

എന്നെ രൂപെപ്പടുത്തിയ ഭയങ്ങള്‍

സുനിത ടി.വി വലുതാവുമ്പോള്‍ എന്തായിത്തീരുമെന്ന് ഞാന്‍ ഒരുപാട് ആശങ്കപ്പെട്ടിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതല്‍ മാത്രം സ്‌കളില്‍ പോയിത്തുടങ്ങുകയും ജീവിതത്തില്‍ പല കാരണങ്ങള്‍കൊണ്ട് തോറ്റുപോയ ഒരുപാട് മനുഷ്യരെ പ്രത്യേകിച്ച്, സ്ത്രീകളെ കാണുകയും ചെയ്ത എനിക്ക് വല്ലാത്ത പേടിയായിരുന്നു ജീവിതത്തെ. ഒറ്റക്കാവുക എന്ന വാക്കിനു താങ്ങാന്‍ പറ്റുന്ന അത്രയും അളവില്‍ ഒറ്റയായിരുന്ന എനിക്ക് വീടിനടുത്തുള്ള റെഡ്ഡണ്‍ ലൈബ്രറി പൊളിച്ചപ്പോള്‍

Read More