columnist

Back to homepage

വ്യാജവാര്‍ത്തകളും കെട്ടുകാഴ്ചകളുടെ രാഷ്ടീയവും – ടി.കെ. സന്തോഷ്‌കുമാര്‍

ബഹുജനമാധ്യമങ്ങളെ ഫ്രഞ്ച് ഫിലോസഫറായ ജീന്‍ ബോദ്രിലാര്‍ദ് ബഹുജനങ്ങളെ നിശബ്ദമാക്കുന്ന-silencing the mass-മാധ്യമം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഒരേ വിഷയത്തില്‍ യാതൊരന്വേഷണവുമില്ലാതെ ഓരോ മാധ്യമവും വെവ്വേറെ വാര്‍ത്തകള്‍ / വിവരങ്ങള്‍ ബഹുജനത്തിന്റെ മുന്നിലേക്ക് എടുത്തിടുന്നു. അതെല്ലാം കണ്ടും കേട്ടും ഏതാണ് ശരി എന്നറിയാതെ ജനം നിശബ്ദരായിപ്പോകുന്നു. വാര്‍ത്തകൊണ്ട് ജനത്തിന്റെ വായ്മൂടിക്കെട്ടുന്ന സ്ഥിതി. നാക്ക് മരവിക്കുന്ന അവസ്ഥ. എന്നാല്‍ സത്യത്തെ

Read More

അനുഭവക്കണ്ണാടി – ഗോപി മംഗലത്ത്

പുഴപോലെയാണ് മനുഷ്യജന്മം. യാത്ര തുടങ്ങിയയിടത്തേക്ക് തിരിച്ചൊഴുക്കില്ല, ഒരിക്കലും. അതിനാല്‍ കാണാത്ത കാഴ്ചകള്‍ കണ്ട് അറിയാത്തയിടങ്ങളിലൂടെ ഒഴുകി നല്ലതും ചീത്തയും ഏററുവാങ്ങി വറുതിയില്‍ ഉണങ്ങിയും വര്‍ഷത്തില്‍ കവിഞ്ഞും കെടുതിയില്‍ കോലംകെട്ടും അനന്തമായ യാത്ര തുടരുന്നു; ഒടുവിലൊടുങ്ങുന്നു… ഓരോ യാത്രയും ഓരോര്‍ത്തര്‍ക്കും വേറിട്ടതാണ.് ഓരോര്‍ത്തരും തുടരുന്നു. ഒരാള്‍ നടന്നു പോന്ന വഴികളും കണ്ട കാഴ്ചകളും, ആളുകളും അയാളുടെ മനസ്സില്‍

Read More

ശാസ്ത്രവും ആത്മീയതയും ഊര്‍ജാദ്വൈതം – ഡോ. കെ. ബാബുജോസഫ്

അദ്വൈതം എന്ന വാക്കിന് ദ്വൈതം, അല്ലെങ്കില്‍ രണ്ട് അല്ലാത്തതെന്ന അര്‍ത്ഥമാണുള്ളത്. വേദാന്തദര്‍ശനത്തിന് മൂന്നു തരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ട്: ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം. രാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതത്തെപ്പറ്റി സുകുമാര്‍ അഴീക്കോട് (തത്ത്വമസി) പറയുന്നതിങ്ങനെ: ‘ഉപാസകനായ ഭക്തന്‍ സഗുണമായ ബ്രഹ്മത്തോട്… അഭിന്നത പ്രാപിച്ചാലും അത് രൂപപരമായ അദ്വൈതമേ ആകുന്നുള്ളൂ. വ്യക്തിയുടെ വ്യത്യാസം അപ്പോഴും നിലനില്ക്കും.’ ശങ്കരാചാര്യരുടെ അദ്വൈതദര്‍ശനത്തില്‍ ഒറ്റപ്പെട്ട ആത്മ (Self)

Read More

മൊഴിയാഴം – എന്‍.ഇ. സുധീര്‍

കാശ്മീരിന്റെ ദുഃഖം – ‘അന്ധര്‍ ബധിരര്‍ മൂകര്‍’ പട്ടാളക്കാര്‍ നിലോഫര്‍ ഭട്ടിന്റെ വീട്ടിലേക്ക് ഇരച്ചുകയറി. ജഗന്‍ മോഹന്‍ കാശ്മീര്‍ ഗവര്‍ണറായി ചാര്‍ജെടുത്ത ദിവസമായിരുന്നു അത്. നിലോഫര്‍ ഭട്ട് കോതിബാഗ് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ അദ്ധ്യാപികയായിരുന്നു. ജോലി കിട്ടിയതുകൊണ്ടാണ് അവര്‍ കുപ്വാരയില്‍ നിന്ന് ശ്രീനഗറിലേക്ക് വന്നതാണ്. ഖഗഘഎ നേതാവായിരുന്ന മഖ്ബൂല്‍ ഭട്ടിന്റെ അകന്ന ബന്ധുവായിരുന്നു നിലോഫര്‍. എന്നാലും

Read More

വീട്ടിലേക്കുള്ള വഴി – ബോബി ജോസ് കട്ടികാട്

തമ്പിൽ വലിച്ചുകെട്ടിയ വല പോലെയാണ് വീട്. വിസ്മയിപ്പിക്കുന്ന ആകാശ ഉൗഞ്ഞാലാട്ടങ്ങൾക്കിടയിൽ കാലിടറി വീഴുമ്പോഴുള്ള അവസാനത്തെ അഭയം. ഒരു ദേശം മുഴുവൻ അവരുടെ വീട്ടിലേക്കു മടങ്ങുകയാണ്. ഞലൃേലമ േമലയാളിക്ക് പരിചയമുള്ള വാക്കാണ്. ആമരസ ീേ യമലെ എന്നാണർത്ഥം. വാഗാ അതിർത്തിയിൽ ഒാരോ സന്ധ്യയിലും സോദരരാജ്യങ്ങളിലെ സൈനികർ ചെയ്യുന്നതുപോലെ, കാറ്റിലാടിയ പതാകകൾ താഴ്ത്തി ആദരപൂർവം പിറകോട്ട് മാറി നിൽക്കുന്ന

Read More