PEOM & FICTION
Back to homepageഅവന് – പവിത്രന് തീക്കുനി
സ്വപ്നങ്ങള്‍ വാറ്റിക്കുടിക്കുമ്പോഴാണ് അവന് ഭ്രാന്തനാവുന്നത് ഭ്രാന്ത് സിരകളിലൂടെയൊഴുകി ശിരോലിഖിതങ്ങളെ ചുവപ്പിക്കുമ്പോഴാണ് അവന് ഉന്മാദിയാകുന്നത് . ഉന്മാദം കൊണ്ടാണ് അവന്റെ അക്ഷര യുദ്ധം . ജയിച്ച രാജ്യത്തിന്റെ മരിച്ച സൈന്യാധിപനാണ് അവനെന്ന് പൂമ്പാറ്റകളാണ് ഓര്‍മ്മിപ്പിക്കുന്നത് . മഴയില്‍ പച്ചയില്‍ കത്തിപ്പോയ മരങ്ങളുടെ ചില്ലയിലാണ് പൂമ്പാറ്റകളപ്പോള്‍ .. കവിതയുടെ അപകട വളവുകളില്‍ അവന് നട്ടതാണ് മഴയില്‍ കത്തുന്ന പച്ച
Read Moreപ്രത്യുപകാരത്തിന്റെ കാലം -വൈക്കം മുരളി
റഷ്യന്‍ കവി ഗെന്നാഡി ഏയ്ഗിയുടെ കവിതയുടെ അനന്തമായ പ്രകാശധാരകള്‍ തേടുന്ന ഒരു സമാഹാരമായ ടൈം ഓഫ് ഗ്രാറ്റിറ്റിയൂട് എന്ന അസാധാരണ പുസ്തകത്തിന്റെ വായന. വെളിച്ചത്തിനുള്ളിലെ വിശ്വാസ പൂര്‍ണ്ണിമയ്ക്ക് ഏറ്റവും അനുയോജ്യമായ കാലം രാത്രിയാണ്. ഈ വാക്കുകള്‍ മഹാനായ ഗ്രീക്ക് ചിന്തകന്‍ പ്ലേറ്റോയുമായി ബന്ധപ്പെടുത്തിയാണ് അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച റഷ്യന്‍/ഷുവാഷ് കവിയായ ഗെന്നാഡി ഏയ്ഗിയുടെ (Gennady
Read Moreഅതിജീവനം മനസ്സിലൂടെ
ഭീതിജനകവും അപകടകരവും ജീവനുതന്നെ ഭീഷണിയാകുന്ന ദുരന്തങ്ങള്‍ ഓര്‍ക്കാപ്പുറത്ത് മനുഷ്യര്‍ നേരിടേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടാകുമ്പോള്‍ അത് മനസ്സിനെ വല്ലാതെ ഉലയ്ക്കും. ദീര്‍ഘനാളത്തേക്കു നീണ്ടുനില്‍ക്കുന്ന മാനസികാരോഗ്യ പ്രശ്നമായി അത് മാറാനും ഇടയുണ്ട്. എല്ലാവരും അത്തരം ഒരു മാനസികപിരിമുറുക്കത്തിനു അടിമപ്പെടണമെന്നില്ല. ഓരോ വ്യക്തിയുടെയും പ്രകൃതങ്ങള്‍, സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ചെറുത്തുനില്ക്കാനുള്ള കഴിവ്, അവരെ പിന്തുണയ്ക്കുന്ന ശക്തികള്‍ അതുപോലുള്ള ഘടകങ്ങള്‍
Read Moreഇല്ലത്ത് നിന്ന് ഇതുവരെ ഇറങ്ങാത്ത ക്രിസ്ത്യാനികള്‍- ജിഫിന് ജോര്‍ജ്
കെവിന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഓര്മ വന്നത് അരുന്ധതി റോയുടെ ഗോഡ് ഓഫ് സ്മോള്‍ തിങ്സിലെ വെളുത്തയുടെയും എസ്തേറിന്റെയും പ്രണയകഥയാണ്.മീനച്ചിലാറില്‍ വെളുത്ത മരണപ്പെടുമ്പോള്‍ ജയിക്കുന്ന നസ്രാണിയുടെ സവര്ണബോധത്തിന് അവന്റെ പാരമ്പര്യം മുതലേ താങ്ങുന്ന ദുര്‍ഗന്ധമുണ്ട്. കോട്ടയത്ത് നിന്നു കുടിയേറി വന്ന തിയ്യനായ ഒരാളെ പെങ്ങള് വിവാഹം കഴിച്ചതിനാല്‍ മറ്റു പെങ്ങന്മാരെ കെട്ടിക്കാന്‍ നാടുവിട്ട ഒരു വലിയ കൂട്ടുകുടുംബം
Read Moreപെലക്കളറും വീട് വിട്ട പെങ്ങളും -നിയു കുര്യന്
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആ ക്രിസ്മസിന് അമ്മയുടെ തറവാട്ട് വീട്ടില്‍ എല്ലാവരും ഒത്തുകൂടി.വലിയ കുടുംബമാണ്.അതിനൊരു രണ്ട് മാസം മുന്‍പ് കുടുംബക്കാരുടെ മുഴുവന്‍ അഭിമാനം വ്രണപ്പെടുത്തിയ ഒരു സംഭവം അരങ്ങേറിയിരുന്നു. അമ്മാവന്റെ മകള്‍ അന്യമതക്കാരനെ പ്രേമിച്ച് കല്യാണം കഴിച്ചു .സ്വാഭാവികമായും വീട്ടില്‍ നിന്നിറക്കിവിട്ടു.പടി ചവിട്ടിയെക്കരുതെന്ന് ഭീഷണിയും..ആ സംഭവം ആണ് നാലാള് കൂടുന്നിടത്തെയെല്ലാം ചര്‍ച്ച.ഇവിടെയും അതുതന്നെ വിഷയം. എന്നാലും
Read More