ഒരു വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നത് അയാളുടെ നാടാണ്. താങ്കൾ ജനിച്ചുവളർന്ന നാടിനെക്കുറിച്ച് പറയാമോ?

ഞാൻ ജനിച്ചതും എന്റെ ശൈശവകാലവും കോട്ടൂരിലായിരുന്നു. അമ്മയുടെ നാടാണ് അത്. മൂന്നാം ക്ലാസ്സിലേക്ക് ചേരുന്ന സമയത്താണ് ഞാൻ പാലേരിയിലേക്ക് പോകുന്നത്. അച്ഛന്റെ നാടാണ് പാലേരി. കോട്ടൂരിൽ വലിയ സന്തോഷത്തോടെയായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്. അവിടെയായിരുന്നപ്പോൾ ഞാൻ സ്‌കൂളിൽ പോയിരുന്നില്ല.  ഒന്നും രണ്ടും ക്ലാസ്സുകളിൽ ഞാൻ പഠിച്ചിട്ടില്ല.


എനിക്ക് അക്ഷരജ്ഞാനം തന്നത് പാലേരിയാണ്. വായിക്കാനും പഠിക്കാനും എണ്ണാനുമൊക്കെ തുടങ്ങുന്നത് ഇവിടെനിന്നാണ്. കുറ്റ്യാടിപ്പുഴയുടെ തീരത്താണ് പാലേരി. ചെമ്പനോട ഭാഗത്തുനിന്ന് വന്ന് പെരുവണ്ണാമൂഴിഒറ്റക്കണ്ടം എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കുറ്റ്യാടിയിൽ നിന്ന് വളഞ്ഞ് വേളം ഭാഗത്തുകൂടി ഒഴുകുകയാണ് ചെയ്യുന്നത്. ശരിക്കും കുറ്റ്യാടിപ്പുഴ ‘ ആകൃതിയിലാണ്. അത് പാലേരി മാണിക്യത്തിൽ ഞാൻ എഴുതിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ നാലുഭാഗത്തും പുഴകളുള്ള ഒരു ദ്വീപാണ് പാലേരി. ഏത് ഭാഗത്തുനിന്നും വന്നാലും പുഴ കടക്കാതെ പാലേരിയിൽ എത്താൻ കഴിഞ്ഞിരുന്നില്ല അക്കാലത്ത്. ഇതുകൊണ്ടുതന്നെ പാലേരിക്കാരുടെ പുറത്തേക്കുള്ള പോക്ക് കുറവായിരുന്നു. അവർ അവിടെത്തന്നെ ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെടുന്നവരായിരുന്നു.


പുഴ കടന്നാൽ ജാനകിക്കാടാണ്. അതുകഴിഞ്ഞാൽ മലയോരപ്രദേശം. ഇവയ്ക്കിടയിലായി കുറച്ചുജനങ്ങൾവിവിധ മതക്കാർജാതിക്കാർ ഇടകലർന്ന് ശത്രുതയില്ലാതെ ജീവിച്ചുഞാൻ വളരുന്നത് ഇതിനിടയിലാണ്.


എന്റെ അച്ഛന്റെ അച്ഛൻ നാഷണൽ മൂവ്‌മെന്റിൽ ഉണ്ടായിരുന്ന ആളാണ്. വലിയ മതവിശ്വാസിയുമാണ്. മിക്കസമയത്തും നെറ്റിയിൽ ചന്ദനക്കുറി ഉണ്ടാകുമായിരുന്നു. അദ്ദേഹത്തെ ആളുകൾ പാലേരി ഗാന്ധി എന്നായിരുന്നു വിളിച്ചിരുന്നത്. നാട്ടിൽ പന്തിഭോജനവും ഇതരമത ബഹുമാനവുമൊക്കെ അദ്ദേഹം പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് അയൽപക്കത്തെ കുഞ്ഞഹമ്മത് ഹാജി എന്ന ആളാണ്. അദ്ദേഹത്തിന്റെ നെറ്റിയിൽ നിസ്‌കാരത്തഴമ്പൊക്കെയുണ്ട്. മുത്തച്ഛന്റെ നെറ്റിയിലെ ചന്ദനക്കുറി തൊട്ടുനോക്കുന്ന അതേ സ്വാതന്ത്ര്യത്തോടെ നിസ്‌ക്കാരത്തഴമ്പിലും ഞാൻ തൊട്ടുനോക്കും. ഒരു ശത്രുതയും അങ്ങോട്ടുമിങ്ങോട്ടുമുണ്ടായിരുന്നില്ല.


മതം ഒരിക്കലും വ്യക്തിബന്ധത്തെയോ സ്‌നേഹത്തെയോ ബാധിച്ചിരുന്നില്ല. ആളുകൾ അക്കാലത്ത് വലിയ ബിരുദധാരികളൊന്നും ആയിരുന്നില്ല. എട്ടാംക്ലാസ്സായിരുന്നു ഉയർന്ന പഠനം.


എൽ.പി.സ്‌കൂൾ അടുത്തുതന്നെയുണ്ട്. ഹൈസ്‌കൂളിൽ പോകണമെങ്കിൽ ആറ് കിലോമീറ്റർ നടക്കണം. ഞാൻ അങ്ങനെയാണ് പഠിച്ചിരുന്നത്. ഇന്നത്തെ അർത്ഥത്തിൽ പുരോഗമനത്തിന്റെ ഒരു ലാഞ്ഛനപോലും അങ്ങോട്ടെത്തിയിരുന്നില്ല. പക്ഷേ ആളുകൾക്ക് സ്‌നേഹമുണ്ടായിരുന്നു.


ഇന്നാണെങ്കിൽ റോഡുകൾ ടാറിട്ടുസ്‌കൂളുകളൊക്കെ ഹൈടെക്കായിഎല്ലാ വീട്ടിലും കാറ് വന്നുകേബിൾ ടിവി വന്നുമൊബൈൽ വന്നുഎല്ലാവരും എം.എക്കാരുംഎം.എസ്.സി. ക്കാരുംബി.ടെക്ക് കാരും ആയി മാറി. എന്നാൽ  പഴയ സ്‌നേഹബന്ധം ഇപ്പോൾ തീരെയില്ലാതെയായി. പരസ്പരമുള്ള സ്പർദ്ധ കൂടിവന്നു. സമ്പത്തും വിദ്യാഭ്യാസവും കൂടുംതോറും മനുഷ്യർ തമ്മിലുള്ള അകലം വല്ലാതെ കൂടി വരുന്നുണ്ട്.


ഇന്ന് അമ്പലക്കുളത്തിലോ പള്ളിക്കുളത്തിലോ മുങ്ങിത്തപ്പിയാൽ ബോംബും വിടവാളുമൊക്കെയാണ് കിട്ടുക. അന്ന് അതുണ്ടായിരുന്നില്ല. മനുഷ്യസ്‌നേഹംപരസ്പര ബഹുമാനംഅനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നീ ഗുണങ്ങളൊക്കെ എനിക്ക് തന്നിട്ടുള്ളത് പാലേരിയിലെ ജീവിതമാണ്. പിന്നെ പ്രകൃതിയോടുള്ള അടുപ്പവും ബഹുമാനവും മമതയും  എനിക്ക് ഇവിടെനിന്ന് കിട്ടിയതാണ്.


യഥാർത്ഥത്തിൽ എഴുത്തിന്റെ അടിത്തറ ഉണ്ടാകുന്നത് എങ്ങനെയാണ്ആരോടൊക്കെയാണ് കടപ്പെട്ടിരിക്കുന്നത് ?


അച്ഛനാണ് വായനയുടെ അടിത്തറ. അദ്ദേഹം മലയാളം വിദ്വാൻപരീക്ഷ പാസായ ആളാണ്. നല്ല വായനയും ഉണ്ടായിരുന്നു. കവിതയാണ് കൂടുതൽ വായിച്ചിരുന്നത്. കുറച്ചൊക്കെ എഴുതുമായിരുന്നു. ചിലതൊക്കെ പ്രസിദ്ധീകരിച്ചുവരുന്നത് കണ്ടിട്ടുണ്ട്. പിയുടെയും വള്ളത്തോളിന്റെയും ചങ്ങമ്പുഴയുടെയും കവിതകൾ അച്ഛനെനിക്ക് ചൊല്ലിത്തരുമായിരുന്നു. അങ്ങനെയാണ് കവിതകളുമായി ബന്ധം വരുന്നത്. പിന്നീട് അച്ഛൻ കവിത വായിപ്പിക്കാൻ തുടങ്ങി.


എന്നാൽവടക്കുമ്പാട് സ്‌കൂളിൽ ചെന്നപ്പോഴാണ് എനിക്ക് പുതിയൊരു ലോകം കിട്ടുന്നത്. അവിടുത്തെ അധ്യാപകരായ പി.വി.കൃഷ്ണൻ മാസ്റ്റർപി.ടി.കുഞ്ഞിരാമൻ മാസ്റ്റർഗോപാലക്കുറപ്പ് മാസ്റ്റർ എന്നിവരുടെയൊക്കെ ക്ലാസ്സുകളാണ് എനിക്ക് ഒരു വലിയ മാറ്റമുണ്ടാക്കിയത്.


പാലേരിയിലെ മാണിക്യത്തെക്കുറിച്ച്; ആരാണ് പാലേരി മാണിക്യം 

ഇത് ഒരു നോവലായതിന് പിന്നിലെ പ്രചോദനം എന്തായിരുന്നു

ഞാൻ ജനിക്കുന്നതിനുമുൻപാണ് മാണിക്യം പാലേരിയിൽ ജീവിച്ച് മരിച്ചത്കൊല്ലപ്പെടുന്നത്. ശരിക്കുള്ള വീട് ആവളയിലാണ്. പാലേരിയിൽ കല്യാണം കഴിച്ച് കൊണ്ടുവന്നതാണ്. എന്റെ വീടിന്റെ രണ്ടുപറമ്പ് അപ്പുറത്ത്. ഇവിടെയുള്ള ഒരു മുസ്ലിം ജന്മിയുടെ ആശ്രിതന്റെ വീട്ടിലാണ് കല്യാണം കഴിച്ചുകൊണ്ടുവന്നത്. മാണിക്യം മരിച്ചതുമായി ബന്ധപ്പെട്ട് പലതരം കഥകൾ നാട്ടിൽ പ്രചാരത്തിലുണ്ട്.


സന്ധ്യയായിക്കഴിഞ്ഞാൽ മാണിക്യം കൊല്ലപ്പെട്ട വീടിനടുത്തുകൂടെ പോകാൻ വലിയപേടിയായിരുന്നു. ഒരു ദുരൂഹത നിറഞ്ഞ ഇടവഴിയാണത്. മാണിക്യത്തിന്റെ മരണശേഷം ആ സ്ഥലമങ്ങനെ മനുഷ്യവാസമില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ആ ഭയത്തിൽ ഒരു ത്രിൽ ഉണ്ടായിരുന്നു. ഉള്ളിൽ ഒരുതരം ഉന്മാദം നൽകുന്ന ഭയമായിരുന്നു അത്.


മാണിക്യത്തെക്കുറിച്ച് പറഞ്ഞുകേട്ട കഥകളിൽ രണ്ട് ആഖ്യാനങ്ങളുണ്ടായിരുന്നു. അവർ അതിസുന്ദരിയായിരുന്നു എന്ന് പറയുന്നവരുണ്ട്. തിരേ സൗന്ദര്യം ഇല്ല എന്ന് പറയുന്നവരും ഉണ്ട്. രണ്ടാഴ്ചമാത്രമേ മാണിക്യം പാലേരിയിൽ ജീവനോടെ താമസിച്ചിട്ടുള്ളു.


ബഷീർ ബാല്യകാലസഖി ഇംഗ്ലീഷിലാണ് ആദ്യമെഴുതുന്നത്. അതേപോലെ പാലേരിമാണിക്യവും ആദ്യമെഴുതുന്നത് ഇംഗ്ലീഷിലാണ്. ഇംഗ്ലീഷെഴുത്തും മലയാളമെഴുത്തും എങ്ങനെയാണ് വ്യത്യസ്തമായി അനുഭവപ്പെടുന്നത്?


ഞാൻ പാലേരി മാണിക്യം ഇംഗ്ലീഷിലെഴുതാൻ ചെറിയൊരു നിമിത്തമുണ്ട്. അത് ഒരു ആഖ്യാന കവിതയാക്കുവാനായിരുന്നു ഉദ്ദേശിച്ചത്. വടക്കൻ പാട്ടുരീതിയിൽ. എഴുത്ത് പകുതിയായപ്പോഴേക്കും എനിക്ക് മടുപ്പുതോന്നി. അത് ഈണത്തിൽനിന്ന് ചാടിപ്പോവുകയോ ഈണത്തിലെത്താതിരിക്കുകയോ ചെയ്തു. പിന്നീട് ഗദ്യത്തിലെഴുതാൻ തീരുമാനിച്ചു. അപ്പോഴതിന്റെ  ഒതുക്കത്തിലേക്ക് വന്നതുമില്ല. കവിതപോലെ ചുരുക്കിയെഴുതാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. മലയാളത്തിൽ എഴുതിയപ്പോഴാവട്ടെ എഴുത്താകെ പരന്നുപോയി എഴുത്തിൽ അനിയന്ത്രിയമായ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഭാഷ നേർത്തുപോയി. അതിനെ മറികടക്കാനാണ് നോവൽ ഇംഗ്ലീഷിലെഴുതിത്തുടങ്ങിയത്. പറയേണ്ട കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ എനിക്ക് ഇംഗ്ലീഷിലെഴുതാൻ കഴിഞ്ഞു. ഇത് നോവലിന് ഒരു ഒതുക്കം നൽകിയിട്ടുണ്ട്. മലയാളത്തിലാണ് എഴുതിയതെങ്കിൽ നോവൽ ഇങ്ങനെയാകുമായിരുന്നില്ല. അങ്ങനെ പരന്നുപോകും.


പാലേരി മാണിക്യം ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോഴുണ്ടായ അനുഭവം?

ഇംഗ്ലീഷ് ടെക്സ്റ്റിനെ അതേപോലെ ആവർത്തിക്കുകയല്ല ചെയ്തത്. ഘടനയിൽ ചില മാറ്റങ്ങൾ വരുത്തി. നോവൽ ഇംഗ്ലീഷിലെഴുതുന്ന സമയത്ത് മാണിക്യത്തിന്റെ കൊലപാതകത്തെക്കുറിച്ചുള്ള പോലീസ് – കോടതി രേഖകളെയാണ് ആശ്രയിച്ചത്. പിന്നെ എന്റേതായിട്ടുള്ള വ്യാഖ്യാനങ്ങളും. പക്ഷേമലയാളത്തിലേക്ക് മാറ്റിയപ്പോൾ ഞാൻ പൂർണ്ണമായും ആശ്രയിച്ചത് ഇംഗ്ലീഷ് പാഠത്തെയാണ്.


കെ.ടി.എൻ. കോട്ടൂർ ഒരു സാങ്കല്പിക കഥാപാത്രമാണോഈ നോവൽ രൂപപ്പെടാനുള്ള കാരണമെന്താണ്?


എല്ലാ അർത്ഥത്തിലും കെ.ടി.എൻ. കോട്ടൂർ ഒരു സാങ്കല്പിക കഥാപാത്രമാണ്. അതേസമയം, അയാളോടൊത്തുനിൽക്കുന്ന ധാരാളം ആളുകൾ സമൂഹത്തിലുണ്ടുതാനും.


ദുർബലർക്കെതിരെ അധികാരം എങ്ങനെ ഗൂഢാലോചന ചെയ്യുന്നു എന്നുള്ളതിന്റെ അന്വേഷണമാണല്ലോ പാലേരി മാണിക്യം. അതേപോലെ കെ.ടി.എൻ. കോട്ടൂരിൽ ഞാൻ പറയാൻ ശ്രമിച്ചത് വ്യക്തിയും പൗരനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ്. അതാണെന്റെ അടിസ്ഥാനപരമായ അന്വേഷണം. ഉദാഹരണത്തിന് ഞാനൊരു വ്യക്തിയാണ്. അതേസമയം പൗരനുമാണ്. വ്യക്തി എന്ന നിലക്ക് എനിക്ക് പരിമിതകളില്ല. എനിക്ക് എന്തും സ്വപ്‌നം കാണാം എനിക്ക് എന്തും ആഗ്രഹിക്കാംഎന്തും ചെയ്യാം വ്യക്തി നിയമം പാലിക്കേണ്ടതില്ല. പൗരന് ഇതൊന്നും സാധ്യമല്ല. നിയമങ്ങൾക്കകത്താണ് പൗരൻ. അവൻപോലീസിനെ പേടിക്കണംഅദ്ധ്യാപകരെ പേടിക്കണംഅച്ഛനമ്മമാരെ പേടിക്കണംകോടതിയെ  പേടിക്കണം. വ്യക്തിക്കു നിയന്ത്രണം വരുമ്പോഴാണ് ഒരാൾ പൗരനാകുന്നത്. പൗരന് സ്വപ്‌നം കാണാൻ പരിമിതികളുണ്ട്. വ്യക്തിക്ക് എന്തും കാണാം.