columnist

Back to homepage

ആര്‍ക്കെന്ത് ? – സക്കറിയ

പുരാതനകാലംമുതൽ വിഗ്രഹങ്ങൾ മതാധികാരത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും ഉപകരണങ്ങളായിരുന്നു. ആർഭാടഭരിതമായ ആരാധനാലയങ്ങളിൽ കുടിയിരുത്തിയ ദൈവവിഗ്രഹങ്ങളെ ഉപയോഗിച്ച് ഒരുകൂട്ടർ സാമൂഹികാധികാരം സ്ഥാപിച്ചു. ജനങ്ങൾ ദൈവവിഗ്രഹങ്ങളെ ഭയപ്പെടുകയും തന്മൂലം പൂജിക്കുകയും ചെയ്തു. ഭരണാധികാരികൾ തങ്ങളുടെ കൂറ്റൻ പ്രതിമകൾ – ഫലത്തിൽ വിഗ്രഹങ്ങൾ – പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച് തങ്ങളുടെ അധികാരം സർവവ്യാപിയാണെന്ന പ്രതീതിയുളവാക്കി. നിരായുധരും നിസ്സഹായരുമായ ജനങ്ങൾ ഭയഭക്തി ബഹുമാനങ്ങളോടെ അവയെ വണങ്ങി.

Read More

ഒരു ഗാന്ധിയൻ പ്രതിഷേധംപോലും സാധ്യമാണോ – കെ. അരവിന്ദാക്ഷൻ

ഇക്കഴിഞ്ഞ ഡിസംബർ 13, ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്നു നമ്മുടെ പ്രധാനമന്ത്രി ആവർത്തിച്ചുപറയുന്ന ഇന്ത്യൻ പാർലമെന്റിനുനേരെ ഇസ്ലാമിക ഭീകരസംഘടനകളായ ജയ്‌ഷെ മുഹമ്മദും ലഷ്‌കറെ തൊയ്ബയും നടത്തിയ പൈശാചികാക്രമണത്തിന്റെ (2001) ഇരുപത്തിരണ്ടാം വാർഷികദിനമായിരുന്നു. 2001-ൽ അഞ്ചു ഭീകരർ കൊല്ലപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് ഇന്ത്യക്കാർ രക്തസാക്ഷികളായി. പാർലമെന്റിനു പുറത്തുവച്ചായിരുന്നു ഏറ്റുമുട്ടൽ. അകത്ത് ഉപരാഷ്ട്രപതി കൃഷ്ണകാന്തും ആഭ്യന്തരമന്ത്രി ലാൽകൃഷ്ണ അദ്വാനിയും

Read More

തീവണ്ടിയാത്രയിലെ പുസ്തകവായന – എൻ. ഇ. സുധീർ

ഒരിക്കൽ കെ.ആർ.നാരായണൻ (മുൻ രാഷ്ട്രപതി)  മദ്രാസിൽനിന്ന് ഡൽഹിയിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. യാത്രയിൽ സോമർസെറ്റ് മോമിന്റെ ‘പെയിന്റഡ് വെയിൽ’ (Painted Veil) എന്ന നോവൽ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു. കഥാനായികയുടെ ഒരു മാദകരൂപമാണ് പുസ്തകത്തിന്റെ കവർചിത്രമായി കൊടുത്തിരുന്നത്. അദ്ദേഹമതു വായിക്കാനെടുത്തു. ഇനി ആ തീവണ്ടിയാത്രയിൽ നടന്നത് അദ്ദേഹം വിവരിക്കുന്നത് വായിക്കാം.  “ഞാൻ പുസ്തകം തുറന്നു വായിക്കാൻ തുടങ്ങുന്നതിനു മുമ്പ്

Read More

നവ ആത്മീയത  നീതിയുടെ സൗന്ദര്യം – വി. ജി. തമ്പി

കടന്നുപോകുന്ന ഓരോ നിമിഷവും ഉള്ളിലുള്ള അനന്തതയുമായി പ്രണയത്തിലാകുമ്പോഴാണ് പുതിയ ആത്മീയത ഉറവ പൊട്ടുന്നത്. ശരീരമുരിഞ്ഞുകളയാതെ ആത്മാവ് ആഘോഷിക്കപ്പെടുന്നു. ഉടലിൽ അമർന്നിരുന്ന് ഉടലിനെ അതിലംഘിക്കുന്ന പ്രപഞ്ചത്തിലേക്ക് മുഴുവനായി വ്യാപിപ്പിക്കുന്ന അനുഭൂതിയാണത്. അറിവല്ല, അനുഭൂതികളാണ് വ്യക്തികളെ നിർണയിക്കുന്നത്. ആത്മീയത സ്വകാര്യതയുടെ ഒരു അടഞ്ഞമുറിയല്ല. എല്ലാതരം മനുഷ്യരെയും ഒരുമിപ്പിച്ചു നിറുത്തുന്ന, എല്ലാത്തരം വിഭജനങ്ങളെയും മായ്ക്കുന്ന അനുഭൂതി വിശേഷം. പുനരധനിവേശത്തിന്റെ കാലത്തും

Read More

കുഞ്ഞാമൻ  എന്ന ഇടതുപക്ഷം – സി.നാരായണന്‍

പ്രശസ്ത തമിഴ്-മലയാളി എഴുത്തുകാരൻ ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’ എന്ന വിഖ്യാത നോവലിൽ ഒരു സന്ദര്‍ഭമുണ്ട്. ധര്‍മപാലൻ എന്ന കളക്ടർ തന്റെ ഐ.എ.എസ് യോഗ്യത അഭിമുഖത്തിൽ നേരിട്ട ഒരനുഭവം അദ്ദേഹം ഓര്‍ക്കുന്നത്. അഭിമുഖം നടത്തുന്നയാളിന്റെ ആദ്യ ചോദ്യംതന്നെ ധര്‍മപാലന്റെ ജാതിയെക്കുറിച്ചുള്ളതായിരുന്നു. നായാടി വിഭാഗക്കാരനായ ധര്‍മപാലന്റെ ഗോത്രജീവിതം ഒരു തമാശപോലെ ആസ്വദിച്ചശേഷം വന്നു മറ്റൊരു ചോദ്യം: ‘നിങ്ങൾ ഓഫീസറായി

Read More