വരാനുള്ളതിനെ വഴിയില്‍ തടയണം – സി. രാധാകൃഷ്ണന്‍

വരാനുള്ളതിനെ വഴിയില്‍ തടയണം – സി. രാധാകൃഷ്ണന്‍
പ്രളയംഒരുവിധം അവസാനിച്ചു. ദുരിതംതുടരുന്നു. പുനരധിവാസം പ്രയാസവും പണച്ചെലവേറിയതുമാണ്. അത്കൂടുതല്‍ ദുരിതപൂര്‍ണ്ണമാകാതിരിക്കാന്‍ നമുക്ക്എന്തുചെയ്യാന്‍ കഴിയും?
എല്ലാവെള്ളപ്പൊക്കങ്ങളുടെയും പിന്നാലെ പതിവായിരണ്ടു ഭൂതങ്ങള്‍ വരാറുണ്ട്. ക്ഷാമവും പകര്‍ച്ചവ്യാധിയും. എന്റെകുട്ടിക്കാലത്തുണ്ടായരണ്ടുവെള്ളപ്പൊക്കങ്ങളുടെ കഥ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. വീടുംകുടിയും പോയവര്‍ മരച്ചുവടുകളില്‍വരെകഴിഞ്ഞുകൂടിയിരുന്നു. വെള്ളമിറങ്ങിയിട്ടുംകഷ്ടപ്പാടുകള്‍ മാറിയില്ല. പാഴ്‌വസ്തുക്കള്‍ ചീഞ്ഞുംചെളിയടിഞ്ഞുംകിണറുകളെല്ലാംമലിനമായി. കാട്ടുതീപോലെവിഷൂചിക (കോളറ) പടര്‍ന്നു പിടിച്ചു. വെള്ളംതിളപ്പിച്ചുമാത്രംകുടിച്ചാല്‍ ഈ വ്യാധിയെചെറുക്കാമെന്ന് പൊതുജനങ്ങളെഅറിയിക്കാന്‍ വളണ്ടിയര്‍മാര്‍ഓടി നടന്നിട്ടും ഫലമുണ്ടായില്ല. തീ കത്തിക്കാന്‍ തീപ്പെട്ടിയുംവിറകുംവേണ്ടേ? തീപ്പെട്ടി ഒരുഅമൂല്യവസ്തു!ഇത്തിരി തീ ഒരുചകിരിപ്പൊളിയില്‍ആരോടെങ്കിലുംകടംവാങ്ങാമെന്നുവെച്ചാലും നനയാത്ത എന്തെങ്കിലുംവേണ്ടേ തീപ്പൂട്ടാന്‍?ദാഹംസഹിക്കാതാവുമ്പോള്‍ കിട്ടിയവെള്ളംകുടിച്ചു. കുടുംബത്തോടെമരിച്ചുപോയവര്‍ നിരവധി.
ഈ അവസ്ഥഇപ്പോഴില്ല.എങ്കിലും ക്ഷാമം തീര്‍ച്ചയായുംവരും. ആ ഭൂതത്തിനു വരാന്‍ കൂടുതല്‍ സൗകര്യംഇപ്പോഴാണ്. ഉല്പാദനവുംവിതരണവുംകൂടുതല്‍ കേന്ദ്രീകൃതമാണല്ലോ. പൂഴ്ത്തിവെക്കാനും കൃത്രിമവിലക്കയറ്റംസൃഷ്ടിച്ച്അമിതലാഭമുണ്ടാക്കാനും അധികസൗകര്യങ്ങളുണ്ട്.
അല്ലെങ്കിലേഉല്പാദനത്തില്‍ഗണ്യമായകുറവുവരുമെന്നു നിശ്ചയം. പ്രത്യേകിച്ചുംകാര്‍ഷികമേഖലയില്‍. മുന്‍പേതന്നെ മുടന്തുന്ന തുറയാണിത്. ഇപ്പോള്‍അംഗഭംഗവുമായി. കൃഷിനാശം വന്‍തോതിലാണ് ഉണ്ടായത്. സ്വാഭാവികമായുംദൗര്‍ലഭ്യം വരും.
ദീര്‍ഘകാലാടിസ്ഥാനത്തിലുംകാര്‍ഷികരംഗം ക്ഷീണിക്കും.എത്രയോവര്‍ഷങ്ങള്‍ ‘കൊത്തുംകിളയും’ തട്ടിയുംഉഴുതുമറിഞ്ഞുംനൈട്രജന്‍ ആഗീരണംചെയ്ത, മണ്ണിരയാലുംമറ്റുജൈവാംശങ്ങളാലും ഫലഭൂയിഷ്ടമായ, മേല്‍മണ്ണ് മിക്കവാറുംകലങ്ങിയൊഴുകികായലിലും കടലിലും പോയി! ജൈവികതയുള്ളമണ്ണ് പെട്ടെന്ന്ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്ന ഉരുപ്പടിയല്ല.
പലവ്യവസായശാലകളുംവെള്ളംകയറി നാശപ്പെട്ടതിനാല്‍കേരളത്തിന്റെ പ്രതിശീര്‍ഷവ്യാവസായികോല്പാദനം കുത്തനെ ഇടിയും. അത്രയുംതൊഴിലവസരങ്ങളുംകുറയും.
വായ്പത്തിരിച്ചടവുകള്‍ കുഴപ്പത്തിലാവുന്നതോടെകാര്യങ്ങള്‍ കുറേക്കൂടികുഴയും. സര്‍ക്കാറിനുതന്നെ അതിന്റ കടബാധ്യതകള്‍ നല്‍കാന്‍ കഴിയാതെതവണയടവുകള്‍ കുടിശ്ശികയാകാന്‍ സാധ്യതയുണ്ട്.
ഏറെക്കാലത്തെ ചരിത്രം പരിശോധിച്ചാല്‍കേരളം വന്‍പ്രകൃതിദുരന്തങ്ങള്‍ തീണ്ടാത്ത ഭൂപ്രദേശമാണ് – ദൈവത്തിന്റെസ്വന്തം നാടുതന്നെ. വല്ലപ്പോഴുമൊക്കെ വെള്ളപ്പൊക്കംവരികയാണെങ്കില്‍ത്തന്നെ ആറുകള്‍ മെല്ലെമെല്ലെഉയര്‍ന്ന്, മനുഷ്യന് ഒഴിഞ്ഞുപോകാന്‍ സാവകാശം നല്‍കിയാണ്‌വരിക പതിവ്. ഇപ്പോഴിത്ഓര്‍ക്കാപ്പുറത്തൊരടിപോലെയായിരുന്നു.