ന്യൂസ് സ്റ്റോറിയിലെ സ്റ്റോറി കെട്ടുകഥയാകുമ്പോള്‍ – ടി.കെ സന്തോഷ്‌കുമാര്‍

ന്യൂസ് സ്റ്റോറിയിലെ സ്റ്റോറി കെട്ടുകഥയാകുമ്പോള്‍ –  ടി.കെ സന്തോഷ്‌കുമാര്‍
മലയാളത്തില്‍ വാര്‍ത്ത എന്നാണ് പറയാറുള്ളതെങ്കിലും ഇംഗ്ലീഷില്‍ ന്യൂസിനെ ന്യൂസ് സ്റ്റോറി എന്നാണ് വ്യവഹരിക്കുന്നത്. സ്റ്റോറിയുടെ സാമാന്യാര്‍ത്ഥം കഥ എന്നാണ്. കഥയ്ക്ക് മേഹല എന്നും പറയുന്നുണ്ടല്ലോ. മേഹലഎന്നതിന് ചില മലയാള സന്ദര്‍ഭങ്ങളില്‍ ‘കടങ്കഥ’ എന്നും പ്രയോഗിക്കാറുണ്ട്. ഷേക്‌സ്പിയറിന്റെ ഒരു കഥാപാത്രം പറയുന്ന വിഖ്യാതമായ സംഭാഷണം ഉണ്ടല്ലോ – ‘ഡലേശെമ മേഹല ീേഹറ യ്യ ശി ശറശീ’േ ഇത് ജീവിതം വിഡ്ഢി പറഞ്ഞ കടങ്കഥയാണ് എന്നു മൊഴിമാറ്റിയതില്‍ മേഹല എന്നത് കടങ്കത ആയത് ഓര്‍ക്കുക. ഇവിടെ വിഡ്ഢി പറഞ്ഞത് എന്നതിനാലാകാം മേഹല കഥയില്‍ നിന്ന് കടങ്കതയുടെ പദവിയിലേക്ക് ഉയര്‍ന്നത്. ഏതായായും ന്യൂസ് സ്റ്റോറി വാര്‍ത്തയുടെ പദവിവിട്ട് കഥയുടെയും കടങ്കഥയുടെയും കെട്ടുകഥയുടെയും തലത്തിലേക്ക് മാറുന്നു. വാര്‍ത്ത ഫിക്ഷന്‍ ആയി മാറുകയാണ്. പാട്ടുരൂപത്തിലുള്ള നാടന്‍പാട്ടുകള്‍ – വടക്കന്‍, തെക്കന്‍പാട്ടുകള്‍ – പാണന്മാര്‍പാടി നടക്കുന്നതായിരുന്നു. അവയെല്ലാം കെട്ടുകഥയുടെ സ്വഭാവമുള്ളതായിരുന്നു. അപദാനങ്ങളോ വീരകഥകളോ ആയിരുന്നു; വിശേഷിച്ച് വടക്കന്‍പാട്ടുകള്‍. അന്ന് വിവരവിനിമയത്തിന് ഏറ്റവും നല്ല മാര്‍ഗമായിരുന്നു അത്തരം പാട്ടുകള്‍. ആ പാട്ടുകള്‍ പാടി നടന്നവര്‍, അന്നത്തെ റിപ്പോര്‍ട്ടര്‍മാര്‍ ആയിരുന്നു. ഒരിടത്തു നടന്നത് മറ്റൊരിടത്ത് എത്തിക്കുന്നവര്‍. ഇത്തരം കെട്ടുപാട്ടുകളുടേയും പാട്ടുപാണന്മാരുടെയും നില ഉത്തരാധുനികകാലത്തെ വാര്‍ത്താവിനിമയത്തിനുണ്ടാകുന്നത് സത്യാനന്തരകാലത്തെ ഫേക്‌ലോറുകളെയാണ് സാക്ഷ്യപ്പെടുത്തുന്നത്.   കേരളീയ മാധ്യമചരിത്രത്തിലെ ഏറ്റവും വലിയ കെട്ടുകഥാവേലയായിരുന്നു ചാരക്കേസ് (1994) എന്നപേരില്‍ അറിയപ്പെട്ടത്. ബഹിരാകാശ ഗവേഷണത്തിലെ രഹസ്യവിവരങ്ങള്‍ സ്ത്രീകളെ ഉപയോഗിച്ച് ശാസ്ത്രജ്ഞന്മാരില്‍നിന്ന് ചോര്‍ത്തിയത്രേ. മാലി സ്വദേശികളായ സ്ത്രീകള്‍. അവര്‍ ശാസ്ത്രജ്ഞന്മാരെ എല്ലാ വിധത്തിലും വശീകരിച്ചു. ഒരു ചാരസുന്ദരി കിടക്കയില്‍ ട്യൂണയെപ്പോലെ പിടയ്ക്കുമെന്നുവരെ മാധ്യമഭാവന നീണ്ടു. അറസ്റ്റും നിരന്തര പീഡനവുമായി നിരപരാധികള്‍ ഇരകളായി. അതിനെ മറയാക്കി സംസ്ഥാനത്ത് ഭരണമാറ്റംതന്നെയുണ്ടായി. അസത്യത്തിനുമുന്നില്‍ കീഴടങ്ങാതെ നിലകൊണ്ടു നമ്പിനാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍ വര്‍ഷങ്ങളോളം സുപ്രീം കോടതിയില്‍ നടത്തിയ നിയമപോരാട്ടമാണ് ചാരക്കേസ് കെട്ടുകഥയായിരുന്നെന്നു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയത്. അന്ന് ആ വാര്‍ത്തയില്‍ കഴമ്പില്ലെന്ന് ആദ്യഘട്ടത്തില്‍ വിശ്വസിച്ച പത്രങ്ങള്‍ക്കാകട്ടെ നിറംപിടിപ്പിച്ച കെട്ടുകഥകളുടെ കുത്തൊഴുക്കില്‍ സര്‍ക്കുലേഷനില്‍ അടിപതറിപ്പോകുമോ എന്ന ഭയത്താല്‍, മാറിനില്‍ക്കാനായില്ല. (മലയാള മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന തോമസ് ജേക്കബ്, അക്കാലത്തെ അനുഭവങ്ങളെപ്പറ്റി വിവരിച്ചപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ട്രൂകോപ്പി തിങ്, 08 ജൂലൈ, 2020). അന്ന് ദൂരദര്‍ശന്‍ മാത്രമാണ് വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തിരുന്ന മലയാളം ടെലിവിഷന്‍. വളരെ കരുതലോടെ മാത്രമായിരുന്നു ഇത്തരം വാര്‍ത്തകള്‍ അവര്‍ കൈകാര്യം ചെയ്തത്. കേരളത്തിലെ സ്വകാര്യമേഖലയിലെ ആദ്യത്തെ ടെലിവിഷന്‍ ആയ ഏഷ്യാനെറ്റ്, വാര്‍ത്താ ബുള്ളറ്റിന്‍ സംപ്രേഷണം ചെയ്തുതുടങ്ങിയത് 1995 സെപ്തംബര്‍ 30 മുതല്‍ ആയിരുന്നു. ചാരക്കേസ് വിഷയത്തില്‍ ഏഷ്യാനെറ്റിന് വ്യക്തമായ നിലപാടുണ്ടായിരുന്നു. ആ നിലപാട് ടി.എന്‍ ഗോപകുമാറിന്റെ കണ്ണാടി എന്ന സമകാലിക വാര്‍ത്താധിഷ്ഠിത പരിപാടിയില്‍ നന്നായി പ്രതിഫലിച്ചിരുന്നു.   1995-ല്‍ കണ്ണാടി സംപ്രേഷണം ചെയ്ത മൂന്ന് എപ്പിസോഡുകളില്‍, ചാരക്കേസ് വ്യാജമായ ഒന്നാണെന്ന് സംശയത്തിനടയില്ലാതെ ടി.എന്‍. ഗോപകുമാര്‍ പറഞ്ഞു. ആനന്ദ് പാര്‍ത്ഥസാരഥി 1995 ജനുവരി 13ന് ദ് ഹിന്ദുവിലെ പംക്തിയില്‍ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന നിലപാടാണ് സ്വീകരിച്ചത്. 1995-ല്‍ത്തന്നെ ജെ. രാജശേഖരന്‍ നായര്‍ ചാരക്കേസിലെ കള്ളക്കളികളെപ്പറ്റി (അതായത് വ്യാജമാണെന്ന് ഉറപ്പിച്ചുപറഞ്ഞുകൊണ്ട്) ഠവല ടമമ്്യ എന്ന പ്രസിദ്ധീകരണത്തില്‍ എഴുതി. ജെ. രാജശേഖരന്‍ നായര്‍ പില്‍ക്കാലത്ത് ‘ടുശല െളൃീാ ുെമരല: ഠവല കൃെീ ളൃമാല ൗു (ഗീിമൃസ ജൗയഹശവെലൃ,െ 1999) എന്ന പുസ്തകം എഴുതി. 1995-ല്‍ ഏഷ്യാനെറ്റിലും ദ് ഹിന്ദുവിലും ദ് സാവിയിലും അത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടും മലയാളം അച്ചടിമാധ്യമങ്ങള്‍ പൊതുവേ, പൊടിപ്പും തൊങ്ങലും നിറഞ്ഞ കഥകളുമായി മുന്നേറുകയായിരുന്നു. വസ്തുതാപരിശോധനയ്ക്ക് ഏതു വാര്‍ത്തയിലും ഏതുകാലത്തും പ്രാധാന്യമുണ്ട് എന്ന പാഠമാണ് പില്‍ക്കാലത്ത് ചാരക്കേസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. വാര്‍ത്തകളെ കെട്ടുകഥകളാക്കരുത്; പുരാവൃത്തങ്ങളുടെയും ഐതീഹ്യങ്ങളുടെയും സ്വഭാവത്തിലേക്ക് പരിവര്‍ത്തിപ്പിക്കരുത് എന്ന പാഠം. അച്ചടിമാധ്യമങ്ങളുടെ ചുവടുപിടിച്ച് അതിനേക്കാള്‍ ഫലപ്രദമായി കെട്ടുകഥകളുടെ ദൃശ്യപാഠങ്ങള്‍ വാര്‍ത്താബുള്ളറ്റിനില്‍ നല്‍കുന്നതു കൂടാതെ പ്രത്യേക പരിപാടികളായി – പരമ്പരകളായി – ഏഷ്യാനെറ്റിന് സംപ്രേഷണം ചെയ്യാമായിരുന്നു. അങ്ങനെ കൂടുതല്‍ കാണികളിലേക്ക് എത്തിച്ചേരാമായിരുന്നു. 1994-ല്‍ ചാരക്കേസിന്റെ കെട്ടുകഥകള്‍ പത്രങ്ങളില്‍ വന്നുകൊണ്ടിരുന്നപ്പോള്‍ത്തന്നെ, ഏഷ്യാനെറ്റിലെ പത്രവിശേഷം എന്ന ദൃശ്യപംക്തിയില്‍ ബി.ആര്‍.പി. ഭാസ്‌കര്‍ അതിന് ജേണലിസ്റ്റിക് കാഴ്ചപ്പാടിലും സക്കറിയ സാമൂഹിക കാഴ്ചപ്പാടിലും അവലോകനം ചെയ്ത് വിമര്‍ശന വിധേയമാക്കിയിരുന്നു. ബി.ആര്‍.പി. പലപ്പോഴും ആ കഥകളുടെ സ്രോതസ്സിന്റെ ആധികാരികതയായിരുന്നു ചോദ്യം ചെയ്തു. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നത് വിശ്വസിക്കാം. കാരണം അവര്‍ കോടതിയില്‍ ആ പറഞ്ഞതിനെ ശരിവയ്ക്കുന്ന തെളിവുകള്‍ നല്‍കാന്‍ ബാധ്യസ്ഥരാണ്.