ഗുരുത്വാകര്‍ഷണം ഒരു മൗലികബലമല്ല -താണു പദ്മനാഭന്‍/ കെ. ബാബു ജോസഫ്

ഗുരുത്വാകര്‍ഷണം ഒരു മൗലികബലമല്ല -താണു പദ്മനാഭന്‍/ കെ. ബാബു ജോസഫ്
പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ മൗലികബലങ്ങള്‍ നാല് എന്ന് സാമ്പ്രദായിക ഭൗതികശാസ്ത്രം പറയുന്നു. ഏറ്റവും ദുര്‍ബ്ബലമായ ബലം ഗുരുത്വാകര്‍ഷണം (ഏൃമ്ശമേശേീി) ആണ്. എന്നാല്‍, ഏകീകൃത വിദ്യുത്കാന്തിക ക്ഷീണ (ഡിശളശലറ ലഹലരൃേീംലമസ) ബലം, തീവ്രബലം (ടൃേീിഴ എീൃരല) എന്നിങ്ങനെ രണ്ട് അടിസ്ഥാന ബലങ്ങളേ ഉള്ളൂ എന്നും, ഗുരുത്വാകര്‍ഷണം ഒരാവിര്‍ഭവിത (ലാലൃഴലി)േ ബലമാണെന്നും വിശ്വസിക്കുന്ന ഒരു പ്രമുഖ സൈദ്ധാന്തികഭൗതികജ്ഞനാണ് മലയാളിയായ ഡോ. താണു പദ്മനാഭന്‍. ഗുരുത്വാകര്‍ഷണം, പ്രപഞ്ചഘടനകളുടെ രൂപവല്‍ക്കരണം, ക്വാണ്ടം ഗുരുത്വാകര്‍ഷണം എന്നീ മേഖലകളിലാണ് അദ്ദേഹം പ്രധാനമായും ഗവേഷണ പഠനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 260-ല്‍പരം പ്രബന്ധങ്ങളുടെ കര്‍ത്താവായ അദ്ദേഹം തമോ ഊര്‍ജ (ഉമൃസ ഋിലൃഴ്യ)ത്തിന്റെ ഉത്ഭവത്തെക്കുറിച്ച് നൂതന ആശയങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പൂനെയിലെ ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സ് (കഡഇഅഅ) എന്ന സ്ഥാപനത്തില്‍ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസ്സര്‍ എന്ന സ്ഥാനം വഹിക്കുന്നു.
തിരുവനന്തപുരത്ത് ജനിച്ച്, യൂണിവേഴ്‌സിറ്റി കോളജില്‍ ബി.എസ്‌സി., എം.എസ്‌സി. എന്നീ കോഴ്‌സുകള്‍ ഒന്നാം റാങ്കോടെ പാസായി ഠമമേ കിേെശൗേലേ ീള ഞലലെമൃരവ (ഠകഎഞ) ല്‍ നിന്ന് പിഎച്ച്.ഡി. ബിരുദം നേടി. ബിരുദ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ത്തന്നെ, അദ്ദേഹം ഐന്‍സ്റ്റൈന്റെ അതിസങ്കീര്‍ണ്ണമായ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തില്‍ സ്വന്തമായ ഗവേഷണം നടത്തി പ്രബന്ധം രചിച്ച്, മുന്‍നിരയിലുള്ള ഒരു ഭൗതികശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചുവെന്ന അസാധാരണ നേട്ടം കൈവരിച്ചു. അതിന്റെ കോപ്പി അന്ന് ലേഖകന് അയച്ചുതന്നതായി ഓര്‍ക്കുന്നു.
1986-87ല്‍, കേംബ്രിഡ്ജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്‌ട്രോണമിയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയിരുന്നു അദ്ദേഹം. 1992 മുതല്‍ 2015 വരെ, കഡഇഅഅ ല്‍ അക്കാദമിക പ്രോഗ്രാമുകളുടെ ഡീന്‍ ആയി പ്രവര്‍ത്തിച്ചു. ശാന്തിസ്വരൂപ് ഭട്‌നാഗര്‍ അവാര്‍ഡ് ഹോമിഭാഭാ ഫെലോഷിപ്പ്, ഗ്രാവിറ്റി ഫൗണ്ടേഷന്‍ എസ്സേ പ്രൈസ് (പലതവണ), പദ്മശ്രീ, തേര്‍ഡ് വേള്‍ഡ് അക്കാദമി ഓഫ് സയന്‍സിന്റെ ഭൗതികശാസ്ത്ര പുരസ്‌കാരം, ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ പുരസ്‌കാരം, ജെ.സി. ബോസ് നാഷണല്‍ ഫെലോഷിപ്പ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്റെ കോസ്‌മോളജി കമ്മീഷന്റെ തെരഞ്ഞെടുത്ത പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂവര്‍ ആന്റ് അപ്ലൈഡ് ഫിസിക്‌സിന്റെ അസ്‌ട്രോഫിസിക്‌സ് കമ്മീഷന്റെ ചെയര്‍മാന്‍; കാള്‍ടെക്ക്, പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ വിസിറ്റിംഗ് ഫാക്കല്‍റ്റി – ഇത്തരത്തിലുള്ള വിവിധ ബഹുമതികളും അംഗീകാരങ്ങളും അദ്ദേഹത്തെതേടി വന്നു. ഉന്നതസാങ്കേതിക നിലവാരമുള്ള 10 പുസ്തകങ്ങളും; കൂടാതെ, ജനപ്രിയ ശാസ്ത്രത്തില്‍ രണ്ട് പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
? പ്രൊഫ. പദ്മനാഭന്‍, താങ്കള്‍ വിദ്യാഭ്യാസ, ഗവേഷണരംഗങ്ങളില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. കേരളത്തിന് വളരെ അഭിമാനകരമാണ് താങ്കളുടെ പ്രവര്‍ത്തനങ്ങള്‍. പണ്ട്, നിങ്ങള്‍ മൂന്നു നാലുപേര്‍ ചേര്‍ന്ന് സയന്‍സ് സൊസൈറ്റി എന്നൊരു സംഘടന തിരുവനന്തപുരത്ത് തുടങ്ങിയല്ലോ. അതേക്കുറിച്ച്?
ഞങ്ങള്‍ക്ക് മുന്‍പും ഈ സംഘടന ഉണ്ടായിരുന്നു. ഞാന്‍ അതില്‍ ചേരുക മാത്രമാണ് ചെയ്തത്. 10 വര്‍ഷമേ, ഇത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുള്ളൂ. ഞാന്‍ ചേരുമ്പോള്‍ പ്രഗത്ഭ ശാസ്ത്രജ്ഞരായ പരമേശ്വരന്‍ നായര്‍ ഒരു കൊല്ലം സീനിയറും രാജീവ് ഒരു കൊല്ലം ജൂനിയറും ആയിരുന്നു. സംഘടന നടത്തിയതും, അതിന്റെ ഭാരവാഹിത്വം വഹിച്ചതും വിദ്യാര്‍ത്ഥികളായിരുന്നു. അംഗങ്ങളുടെ വരിസംഖ്യ മാത്രമായിരുന്നു അതിന്റെ വരുമാനമാര്‍ഗ്ഗം. ഞങ്ങള്‍ മൂവരും കൂടി പ്രവര്‍ത്തിച്ച സമയത്താണ് സംഘടന നല്ല രീതിയില്‍ പോയത്. അരുണ്‍കുമാറെന്ന വിദ്യാര്‍ത്ഥിയാണ് സംഘടന ആരംഭിച്ചത്. പില്‍ക്കാലത്ത്, അദ്ദേഹം ഒബാമ ഭരണകൂടത്തില്‍ അംഗമായി ചേര്‍ന്നു.
അച്ഛനും, ഒരു മുതിര്‍ന്ന ബന്ധുവായ നീലകണ്ഠശര്‍മയും സയന്‍സില്‍ താല്പര്യമുള്ളവരായിരുന്നു. ഗണിതത്തില്‍ നല്ല താല്പര്യം ഉണ്ടായിരുന്നു അച്ഛന്. ബ്രിട്ടീഷ് കൗണ്‍സില്‍, ഡടകട ലൈബ്രറികളില്‍ മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് എന്നോട് ആദ്യം പറഞ്ഞത് ഇവരാണ്. എട്ടോ, ഒന്‍പതോ ക്ലാസ്സില്‍ എത്തിയപ്പോഴേ, കാല്‍ക്കുലസ് പഠിച്ചു. അത് അച്ഛന്റെ പ്രചോദനം മൂലമാണ്. വനംവകുപ്പില്‍ സൂപ്രണ്ടായിരുന്നു അച്ഛന്‍. സാമ്പത്തികബുദ്ധിമുട്ടുകള്‍ കാരണം, പഠനം തുടരാനാവാതെ ജോലിയില്‍ പ്രവേശിച്ചതാണദ്ദേഹം. പക്ഷേ, ഗണിതത്തിലുള്ള തന്റെ ഗാഢമായ താല്പര്യം മക്കളിലേക്ക് പകര്‍ന്നുതന്നു. അതുകൊണ്ടുതന്നെ, വീട്ടില്‍ ജ്യോമെട്രിയിലും മറ്റും ചര്‍ച്ചകള്‍ നടക്കുക പതിവായിരുന്നു. അതാണ് എനിക്ക് പ്രചോദനമായത്.
? താങ്കളുടെ കോളജ് വിദ്യാഭ്യാസത്തെപ്പറ്റി ചുരുക്കിപ്പറയാമോ?
അധ്യാപനത്തില്‍ കമ്പവും ഉത്സാഹവും പ്രദര്‍ശിപ്പിച്ച അധ്യാപകര്‍ ഉണ്ടായിരുന്നു. വലിയ അറിവുള്ളവരായിരുന്നില്ലെങ്കിലും, ആത്മാര്‍ത്ഥതയോടെയാണ് അവര്‍ ജോലിചെയ്തിരുന്നത്. ഗോവിന്ദന്‍, ഫിലിപ്പ്, മഹാദേവന്‍ എന്നീ അധ്യാപകര്‍ എപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.
? ഗവേഷണ പരിശീലനം എങ്ങനെ ആയിരുന്നു?
ഠകഎഞ ല്‍ ഞാന്‍ പഠിച്ച സമയത്ത് 10 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു പ്രവേശനം. ഇപ്പോള്‍ അത് 60-70 പേരായി. സൗകര്യങ്ങള്‍ വര്‍ധിച്ചെങ്കിലും, ഗുണനിലവാരം നിലനിര്‍ത്തുക പ്രശ്‌നമാണ്. ഠകഎഞനുശേഷം, കഡഇഅഅല്‍, 1992-ല്‍ എത്തി. അതിനുമുമ്പ് ഒരുവര്‍ഷം, 1986-ല്‍, കേംബ്രിഡ്ജില്‍ ഉണ്ടായിരുന്നു. ഠകഎഞ ല്‍ ചേര്‍ന്ന് ആറുമാസത്തിനുശേഷം റെഗുലര്‍ ഫാക്കല്‍റ്റി ആയിത്തീര്‍ന്നു. ഈ സമയത്താണ് അവിടെനിന്ന് പി.ച്ച്.ഡി. ബിരുദം എടുക്കുന്നത്. തുടര്‍ന്ന്, അവിടെ റിസേര്‍ച്ച് അസോസിയേറ്റായി. മാര്‍ട്ടിന്‍ റീസ്, ഡൊണാള്‍ഡ് ലിണ്ടന്‍ – ബെല്‍ തുടങ്ങിയ പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞര്‍ ഠകഎഞ സന്ദര്‍ശിച്ചത് ഓര്‍ക്കുന്നു. ഞാന്‍ ഡോക്ടറല്‍ ഗവേഷണം നടത്തിയത് ക്വാണ്ടം ഗ്രാവിറ്റി – ക്വാണ്ടം കോസ്‌മോളജി എന്ന മേഖലയിലാണ്. ഗുരുത്വാകര്‍ഷണത്തിന് മേല്‍ക്കയ്യുള്ള വ്യൂഹങ്ങളില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മെക്കാനിക്‌സ് എങ്ങനെ ഉപയോഗിക്കണം; വസ്തുക്കള്‍ എങ്ങനെ വിതരണം ചെയ്യപ്പെടുന്നു തുടങ്ങിയ സമസ്യകളാണ് എന്റെ പരിഗണനയില്‍വന്നത്.