ക്ഷീരപഥത്തിന്റെ സഹോദരഗാലക്‌സി വീണ്ടെടുത്തു – ഡോ. റിച്ചാര്‍ഡ് ഡിസൂസ/ബിനോയ് പിച്ചളക്കാട്ട്

ക്ഷീരപഥത്തിന്റെ സഹോദരഗാലക്‌സി വീണ്ടെടുത്തു – ഡോ. റിച്ചാര്‍ഡ് ഡിസൂസ/ബിനോയ് പിച്ചളക്കാട്ട്
ക്ഷീരപഥത്തിന് ഒരു സഹോദര ഗാലക്‌സിയുണ്ടെന്ന കണ്ടുപിടുത്തത്തിലൂടെ പ്രപഞ്ചവിജ്ഞാനീയത്തില്‍ പുത്തന്‍ വാതായനങ്ങള്‍ തുറന്ന ജസ്വിറ്റ് ജോത്യശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഡിസൂസ എഴുത്തുമാസികയ്ക്ക് നല്‍കിയ അഭിമുഖം.
ജീവിതരേഖ ആീഃ
1978-ല്‍ പൂനയിലാണ്, എന്റെ ജനനം. മാതാപിതാക്കള്‍ ഇപ്പോള്‍ ഗോവയിലാണ്. ആദ്യകാലം ഞങ്ങള്‍ ചെലവഴിച്ചത് കുവൈറ്റിലാണ്. 1990-ല്‍ മാതാപിതാക്കള്‍ക്കൊപ്പം ഗോവയിലേക്ക് മടങ്ങി വരികയും അവിടെ ഒരു ഈശോസഭാ വിദ്യാലയത്തില്‍ ചേരുകയും ചെയ്തു. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍നിന്ന് ഫിസിക്‌സില്‍ ബി.എസ്‌സി. ബിരുദവും ജര്‍മനിയിലെ ഹൈഡല്‍ബര്‍ഗ് യുനിവേഴ്‌സിറ്റിയില്‍ നിന്ന് എം.എസ്‌സി.യും സമ്പാദിച്ചു. പൂനയില്‍ തിരിച്ചെത്തി ഫിലോസഫിയിലും തുടര്‍ന്ന് തിയോളജിയിലും ഓരോ ബിരുദംകൂടി കരസ്ഥമാക്കി. ലുഡ്‌വിഗിലെ മാക്‌സിമിലീയന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ്, ജ്യോതിശാസ്ത്രത്തില്‍ പി.എച്ച്ഡി. നേടിയത്. മിഷിഗണ്‍ യൂനിവേഴ്‌സിറ്റിയില്‍ ഇപ്പോള്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയിലെ ജ്യോതിശാസ്ത്രജ്ഞനുമാണ്.
ക്ഷീരപഥത്തിന്റെ സഹോദരഗാലക്‌സി എന്ന കണ്ടുപിടുത്തത്തിലേക്ക് എത്തിച്ചേരാന്‍ എത്ര വര്‍ഷങ്ങള്‍ എടുത്തു? അതിനുമുമ്പ് താങ്കള്‍ നടത്തിയ ഗവേഷണത്തിന്റെ സ്വഭാവം എന്തായിരുന്നു?
ഏകദേശം ഒന്നര വര്‍ഷം മുമ്പാണ്, ഈ പ്രൊജക്ടിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കാന്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഈ സമയത്ത് ഞങ്ങള്‍ അതിന് ഒരു ലിഖിതരൂപം നല്‍കാന്‍ തുടങ്ങി. 6 മാസം കൊണ്ട് അത് ഏറെക്കുറെ പൂര്‍ത്തിയാക്കി. ‘നേച്ചര്‍’ മാസികയിലൂടെ നടത്തിയ പുനരവലോകനത്തിന് 6 മാസം കൂടി വേണ്ടിവന്നു. മുമ്പ്, ഡോക്ടറേറ്റിനുവേണ്ടി ജര്‍മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തില്‍ ആയിരുന്നപ്പോള്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്, കൂടുതല്‍ അകലെയുള്ള ഗാലക്‌സികളിലെ നക്ഷത്രപ്രഭയുടെ ആഴത്തിലുള്ള നിരീക്ഷണങ്ങള്‍ ലഭിക്കുന്നതിലായിരുന്നു.
താങ്കളുടെ കണ്ടെത്തലിനു ആധാരമായിട്ടുള്ള ഡിജിറ്റല്‍ സര്‍വെ ഡേറ്റ ബേയ്‌സ് (ഉശഴശമേഹ ടൗൃ്‌ല്യ ഉമമേ യമലെ) ഏതാണ്?
രണ്ടു പ്രൊജക്ടുകളുമായി ബന്ധപ്പെട്ട ഡേറ്റാ ബേയ്‌സാണതിനാധാരം. മുമ്പ് ശാസ്ത്രലേഖനങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ജഅ ിറ അട സര്‍വെയുടെയും ടജഘഅടഒ സര്‍വെയുടെയും ഡേറ്റ ഞങ്ങള്‍ ഉപയോഗിച്ചു. ആ പ്രൊജക്ടുകളുമായി എനിക്ക് നേരിട്ട് ബന്ധമില്ല.
പ്രപഞ്ചത്തിന്റെ ഉല്‍പത്തിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങളെ താങ്കളുടെ കണ്ടെത്തല്‍ എത്രമാത്രം പൂര്‍ത്തീകരിക്കുകയും സാധൂകരിക്കുകയും ചെയ്യുന്നു? അല്ലെങ്കില്‍ ഈ കണ്ടെത്തല്‍  പഴയ സങ്കല്‍പങ്ങളില്‍നിന്നും തികച്ചും ഭിന്നമാണോ?
(മ) ഗാലക്‌സി രൂപവത്കരണത്തെ സംബന്ധിച്ച് ഏകീകരിക്കപ്പെട്ട ഒരു മാതൃകാരൂപമാണ്, ഞങ്ങളുടെ സങ്കല്‍പത്തിലുള്ളത്. ‘ഘമായറമ ഇീഹറ ഉമൃസ ങമേേലൃ (ഘഇഉങ) പ്രപഞ്ചമാണത്. പ്രപഞ്ചോത്പത്തിയെക്കുറിച്ച് ഇപ്പോഴുള്ള സിദ്ധാന്തത്തില്‍ നിന്നും ഞങ്ങളുടെ കണ്ടെത്തല്‍ വ്യത്യസ്തമല്ല. ഈ ഏകീകൃത മാതൃകാ സങ്കല്‍പം സ്വീകരിക്കുമ്പോള്‍ ആന്‍ഡ്രോമീഡയുടെ അതിര്‍ത്തിയെയും പ്രാന്തപ്രദേശങ്ങളെയും സംബന്ധിച്ച്  കൂടുതല്‍ വെളിച്ചം വീശാനാകും. മുമ്പ് ഇതൊരു വലിയ പ്രശ്‌നം ആയിരുന്നു.
(യ) പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ അറിവിനെ, ഈ കണ്ടെത്തല്‍ എങ്ങനെയാണ്, മാറ്റിമറിക്കുക? മിഷിഗണ്‍ യുനിവേഴ്‌സിറ്റിയുടെ ഒരു പത്രക്കുറിപ്പില്‍ ഗാലക്‌സികള്‍ എങ്ങനെയാണ് പരിണമിക്കുന്നത് എന്നതിനെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത അറിവിനെ മാറ്റിമറിക്കാന്‍ പോന്നതാണീ കണ്ടുപിടുത്തമെന്നത്രെ. ഇക്കാര്യം ഒന്നു വിശദീകരിക്കാമോ?
ബൃഹത്തായ ഗാലക്‌സികളുടെ സംയോജനഫലമായി അവയുടെ ഡിസ്‌ക്കുകള്‍ നശിപ്പിക്കപ്പെടുകയും ഗോളാകാരവും അണ്ഡാകാരവുമാര്‍ന്ന (വര്‍ത്തുളവുമായി) ഗാലക്‌സികളായി അവ പരിണമിക്കുകയും ചെയ്യുമെന്നായിരുന്നു, പരമ്പരാഗത ചിന്താപദ്ധതി. ഒരുകാര്യം നമുക്കിപ്പോള്‍ വ്യക്തമായി അറിയാം: ആന്‍ഡ്രോമീഡ ഗാലക്‌സിയുടെ ഡിസ്‌ക്കുകള്‍ ബൃഹത്തായ ഈ സംയോജനത്തെ അതിജീവിക്കുകതന്നെ ചെയ്തു. അതിന്റെ കാരണത്തെ സംബന്ധിച്ച് ഇനിയും വ്യക്തത കൈവരാനുണ്ട്. ഗാലക്‌സികളുടെ പരിണാമത്തെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ശാസ്ത്രസങ്കല്‍പങ്ങളെ തകിടം മറിക്കാന്‍ പോന്നതാണീ കണ്ടെത്തല്‍. നമുക്ക് ഉറപ്പിച്ച് പ്രഖ്യാപിക്കുവാന്‍ സാധിക്കുന്ന ഒരു വസ്തുത ഇതാണ്: മുമ്പ് നാം മനസ്സിലാക്കിയിട്ടുള്ളതിനേക്കാളെല്ലാം അധികമായ അളവില്‍ പൂര്‍വസ്ഥിതിയിലേക്കു മടങ്ങി സുസ്ഥിതി കൈവരിക്കാനുള്ള ശേഷി ഗാലക്‌സികള്‍ക്കുണ്ട് എന്നതാണ്. കൂടുതല്‍ ഗവേഷണപഠനങ്ങള്‍ക്ക് ഇത് ഊര്‍ജം പകരുകയും അതുവഴി, ബൃഹത്തായ ഗാലക്‌സി സംയോജനങ്ങളെ അവയുടെ ഡിസ്‌ക്കുകള്‍ അതിജീവിക്കുന്ന പശ്ചാത്തലം കൂടുതല്‍ വ്യക്തമാവുകയും ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രത്യാശ.
ക്ഷീരപഥത്തിന് ഒരു സഹോദര ഗാലക്‌സിയുണ്ടെന്ന വസ്തുതയുടെ പ്രാധാന്യം എത്രത്തോളമാണ്? ഒരു സഹോദര ഗാലക്‌സിയായി കരുതപ്പെടാനുള്ള സവിശേഷതകള്‍ എന്തൊക്കെയാണ്?
ആന്‍ഡ്രോമീഡയും മില്‍കിവേയും ഏറ്റവും വലുപ്പമുള്ളവയും താരതമ്യേന, അടുത്തായി സ്ഥിതിചെയ്യുന്നവയുമായ പ്രാദേശിക ഗാലക്‌സികളത്രെ. (ഘീരമഹ ഴൃീൗു ീള ഏമഹമഃശല)െ 
ഈ പ്രാദേശിക ഗ്രൂപ്പുകളെക്കുറിച്ചും അവയിലെ ചെറിയ അംഗങ്ങളെക്കുറിച്ചും ജ്യോതിശാസ്ത്രജ്ഞര്‍ വര്‍ഷങ്ങളായി ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അവയുടെ പശ്ചാത്തലത്തെക്കുറിച്ചു സാമാന്യം നല്ലവണ്ണം മനസ്സിലാക്കിക്കഴിഞ്ഞുവെന്നായിരുന്നു, അവരുടെ പൊതു ധാരണ. എന്നാല്‍ ഇപ്പോള്‍ നാം അറിയുന്നു, പണ്ട് ങ32 ജ എന്ന പേരില്‍ ക്ഷീരപഥത്തിന്റെ പകുതിയോളം വലുപ്പത്തില്‍ മറ്റൊരു ഗാലക്‌സി കൂടി ഉണ്ടായിരുന്നുവെന്ന്. ആന്‍ഡ്രോമീഡ അതിനെ നശപ്പിക്കുകയായിരുന്നുവത്രെ. ഏറെ വിസ്മയം ഉളവാക്കുന്ന ഒരു വിവരമാണിത്. പ്രാദേശിക സമൂഹത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഗാലക്‌സിയായിരുന്നു അത്. ട്രയാംഗുലം ഗാലക്‌സി (ഠൃശമിഴൗഹമാ ഏമഹമഃ്യ) എന്ന പേരിലുള്ള ഏറ്റവും ചെറിയ ഗാലക്‌സിയുടെ വലുപ്പം ക്ഷീരപഥത്തിന്റെ എട്ടില്‍ ഒന്നുഭാഗം മാത്രമാണുള്ളത്. അപ്രകാരം യഥാര്‍ത്ഥത്തില്‍ ങ32ജ എന്ന സഹോദര ഗാലക്‌സിയെ ഏറെക്കാലമായി നഷ്ടപ്പെട്ടുവെന്നു കരുതുകയും പിന്നീട് കണ്ടെത്തുകയുമായിരുന്നു. ചര്‍ച്ചചെയ്യപ്പെടാന്‍ ഇഷ്ടമില്ലാത്തതും നഷ്ടപ്പെട്ടതുമായ ഒരു കുടുംബമാണതെന്ന് ഞങ്ങള്‍ ഫലിതം പറഞ്ഞ് ചിരിക്കുമായിരുന്നു.
ഐന്‍സ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം താങ്കളുടെ ഗവേഷണത്തെ എത്രത്തോളം സഹായിച്ചിട്ടുണ്ട്?
ഞങ്ങളുടെ പഠനത്തില്‍ ഐന്‍സ്റ്റൈന്റെ തിയറി നേരിട്ട് ഉപയോഗിക്കുന്നില്ല. ഞങ്ങളുടെ ഗവേഷണപഠന പശ്ചാത്തലവും വ്യവസ്ഥിതിയും ഉയര്‍ന്ന ഗുരുത്വാകര്‍ഷണ മേഖലയുമായി ബന്ധപ്പെടാത്തതിനാല്‍ ന്യൂട്ടോണിയന്‍ ബലതന്ത്രത്തിന്റെ സഫലമായ പ്രയോജനപ്പെടുത്തല്‍  സാധിച്ചു. ഗുരുത്വാകര്‍ഷണ മേഖലയിലെ ‘ശേറമഹ േെൃശുുശിഴ’ നെ സംബന്ധിച്ച ചന്ദ്രശേഖറുടെ സംഭാവനകളാണ് ഞങ്ങളുടെ പഠനത്തിന് ഏറ്റവുമധികം പ്രസക്തമായി ഭവിച്ചത്.
താങ്കളുടെ കണ്ടുപിടുത്തങ്ങള്‍ക്ക് ലഭിച്ച അന്തര്‍ദേശീയ അംഗീകാരങ്ങള്‍ ഏവ? ശാസ്ത്രജ്ഞരുടെ പ്രതികരണം എന്തായിരുന്നു? വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയിലെ സഹപ്രവര്‍ത്തകരുടെ സമീപനം എപ്രകാരമായിരുന്നു?
ഈ ഗവേഷണ പ്രബന്ധം അന്തര്‍ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പെടുകയും ഫീച്ചറുകളായി വിവിധ അച്ചടി മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മീഡിയയിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. മൊത്തത്തില്‍ ശാസ്ത്രജ്ഞന്മാരുടെ പക്ഷത്തുനിന്നും വളരെ അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്. ഞങ്ങളുടെ കണ്ടുപിടുത്തവും നിര്‍ദ്ദേശങ്ങളും ഒരുപോലെ അവരെയും വിസ്മയിപ്പിക്കുകയും അവരില്‍ താല്പര്യം ഉണര്‍ത്തുകയും ചെയ്തു. കൂടുതലായുള്ള ചര്‍ച്ചകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ഇതു വഴിവയ്ക്കുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. ഞങ്ങളുടെ അവകാശ വാദങ്ങളെ അരക്കിട്ടുറപ്പിക്കാനോ അല്ലെങ്കില്‍ പാടെ തിരസ്‌കരിക്കാനോ അവ ഉപകരിക്കട്ടെ. അന്തിമവിശകലനത്തില്‍, ശാസ്ത്രം നിര്‍മമമായ സത്യാന്വേഷണമാണല്ലോ. നൈരന്തര്യമെന്ന് ഒരു സവിശേഷ പ്രക്രിയയും സ്വഭാവവും അതിനു ചാരുതചാര്‍ത്തുന്നു. കൂടുതല്‍ വിശദമായ ഗവേഷണ പഠനങ്ങള്‍ക്ക് ഞങ്ങളുടെ പ്രബന്ധം മറ്റു ശാസ്ത്രജ്ഞരെ പ്രേരിപ്പിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. വത്തിക്കാന്‍ ഒബ്‌സര്‍വേറ്ററിയിലെ സഹപ്രവര്‍ത്തകര്‍ ഞങ്ങsളുടെ കണ്ടുപിടുത്തത്തിലും പ്രബന്ധത്തിലും, അതിനു ലഭിച്ച മാധ്യമ ശ്രദ്ധയിലും അതീവ സംതൃപ്തരാണ്.