കവിത ക്രിസ്തുമസ് ദ്വീപ്

by ezhuthuadmins2 | December 2, 2017 11:01 am

ബൈജു വര്‍ഗീസ്

കടല്‍ കയറിവന്നത് ഡിസംബര്‍ 26ന് ആയിരുന്നു 24-ല്‍ കടല്‍ ഇറങ്ങിപോയിരുന്നു വയലുപോലെ ചെളിനിറഞ്ഞ വെളിച്ചം കാണാത്ത രഹസ്യത്തില്‍ ഭൂമിയോളം പഴക്കമുള്ളവ സമുദ്രത്തോളം പ്രായമുള്ളത് അത്ഭുതത്തിന്റെ പരമ്പരയില്‍ ചെങ്കടല്‍ പകുത്ത നടവഴികള്‍ 25-ന് പാതിരാക്കുര്‍ബാനയ്ക്ക് പള്ളിയില്‍പോയി ഉണ്ണിയേശു വിനെ വണങ്ങി പുല്‍ക്കൂട് പൂര്‍ത്തിയാക്കി കരോള്‍ ഗാനം പാടി തിമിര്‍ത്ത് ഭാര്യയും കുഞ്ഞു ങ്ങളുമായി വരുമ്പോള്‍ മഞ്ഞുള്ള രാത്രിയില്‍ നാടും നഗരം പൂത്തിരി കത്തിച്ച ആനന്ദനൃത്തമാടും… രാവിലെ ഉണര്‍ന്ന് കേക്കും വൈനും കുടിച്ചും, ഉച്ചയ്ക്കും രാത്രിയിലും ആട്ടിറച്ചിയും പോത്തിറച്ചിയും ബീയറും കള്ളും സമാസമം ചേര്‍ത്ത് മൃഷ്ടാനഭോജനവും ഭോഗവും 26-ല്‍ നേരം പുലര്‍ന്നപ്പോള്‍ പോയതിലും വേഗതയില്‍ കടല്‍ തിരിച്ചുവന്നു. ഉയര്‍ന്നുപൊന്തിനിന്നു ജലവിഭ്രാന്തി! പോയപ്പോള്‍ എല്ലാം കവര്‍ന്നുകൊണ്ടുപോയി മരങ്ങളും മൃഗങ്ങളും വീടുകളും സ്ഥാപനങ്ങളും ഒടുവില്‍ ജീവനുള്ള, ഇല്ലാത്ത മനുഷ്യരേയും… ഭൂപടം മായ്ച്ചുകളഞ്ഞ സമുദ്രം ഇരമ്പലായി കാതില്‍ കണ്ണില്‍ ജലപര്‍വ്വതം പൊട്ടിവിരിഞ്ഞു നില്‍ക്കുന്നുണ്ട്!

Source URL: http://ezhuthu.org/%e0%b4%95%e0%b4%b5%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b8%e0%b5%8d-%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%80%e0%b4%aa%e0%b5%8d/