എൺപതിന്റെ നിറവിൽ ഒരു ഭൗതികശാസ്ത്രജ്ഞൻ – പ്രൊഫ. കെ. ബാബു ജോസഫ്

എൺപതിന്റെ നിറവിൽ ഒരു ഭൗതികശാസ്ത്രജ്ഞൻ – പ്രൊഫ. കെ. ബാബു ജോസഫ്

ഇൗ മുഖാമുഖം തയ്യാറാക്കിയത്: ഡോ. അമ്പാട്ട് വിജയകുമാർ, എമരിറ്റസ് പ്രൊഫസർ, ഗണിതശാസ്ത്രവകുപ്പ്, കൊച്ചി സർവകലാശാല


കൊച്ചി സർവകലാശാലയിലെ ഭൗതികവിഭാഗത്തിൽ അധ്യാപകനായി, പിന്നീട് അവിടുത്തെ വൈസ് ചാൻസലറായി വിരമിച്ച, പുറപ്പുഴ വയറ്റാട്ടിൽ കുഴിക്കാട്ടുകുന്നേൽ ഡോ. ബാബു ജോസഫിന് ഇൗയിടെ എൺപത് വയസ്സ് പൂർത്തിയായി. സൈദ്ധാന്തക ഭൗതികത്തിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയ ഗവേഷകൻ, വൈജ്ഞാനിക സാഹിത്യകാരൻ, ശാസ്ത്രപ്രചാരകൻ എന്നീ നിലകളിൽ സുപരിചിതനായ അദ്ദേഹത്തിന്റെ ശാസ്ത്രഗവേഷണ-ശാസ്ത്രസാഹിത്യ അനുഭവങ്ങൾ ലേഖകനുമായി പങ്കുവച്ചു. ഇന്നത്തെ വിദ്യാർത്ഥി-അദ്ധ്യാപക സമൂഹത്തിന് മാതൃക ആയേക്കാവുന്ന ഇൗ മുഖാമുഖത്തിന്റെ ചില പ്രസക്തഭാഗങ്ങളാണീ ലേഖനം. ഗുരുസ്ഥാനീയനായ അദ്ദേഹം നൽപ്പതുവർഷത്തെ അടുപ്പമുള്ള ലേഖകനുമായി, ഒട്ടും ഒൗപചാരികതയില്ലാതെ, തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചു.


? എൺപതിന്റെ നിറവിൽ എന്തു തോന്നുന്നു? ബാല്യം, മാതാപിതാക്കൾ, സ്കൂൾ-കോളേജ് വിദ്യാഭ്യാസം എന്നിവയെപ്പറ്റി.


1940 ജൂലൈ 6-ാം തീയതിയാണ്, അഡ്വ. കെ.ടി. ജോസഫ് – ഏലിയാമ്മ ദമ്പതികളുടെ ഏകപുത്രനായിട്ടുള്ള എന്റെ ജനനം. മൂന്നു സഹോദരിമാർ ഉണ്ടായിരുന്നു. അതിലൊരാൾ, വളരെ ചെറുപ്പത്തിൽത്തന്നെ മരിച്ചുപോയി. അച്ഛൻ തിരുവനന്തപുരത്ത് അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തിരുന്നു. അപ്രതീക്ഷിതമായി ടൈഫോയിഡ് വന്ന് എന്റെ ഏഴാം വയസ്സിൽ അദ്ദേഹം മരിച്ചു. അതുകൊണ്ട് എന്റെ അമ്മവീടായ കുറവിലങ്ങാട് നിധീരിക്കൽ തറവാട്ടിലേക്ക് ഞങ്ങൾ താമസം മാറ്റി. അവിടുത്തെ സെന്റ് മേരീസ് ബോയ്സ് സ്കൂൾ, തുടർന്ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. എന്റെ മുത്തച്ഛൻ എ. മാണി നിധിരി, മദ്രാസ് ക്രിസ്റ്റ്യൻ കോളേജിൽ ഫിലോസഫി, ബി.എക്ക് പഠിച്ചു. പിൽക്കാലത്ത് ഇന്ത്യൻ പ്രസിഡന്റ്, ദാർശിനികൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഡോ. എസ്. രാധാകൃഷ്ണൻ, അവിടെ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. കുറവിലങ്ങാട് ദേവമാതാ കോളേജിൽ പിന്നീട് പ്രിൻസിപ്പലായ എന്റെ അമ്മാവൻ അബ്രഹാം എം. നിധിരിയും ബി.എ. ഫിലോസഫി കോഴ്സിന് അതേ കോളേജിൽത്തന്നെ പഠിച്ചു. ഇവർ രണ്ടുപേരും ചെറുപ്പം മുതൽ നൽകിയ പ്രചോദനമാണ് ഞാൻ ഇപ്പോഴത്തെ നിലയിൽ എത്താൻ കാരണം. ആകാശത്തേയും, നക്ഷത്രങ്ങളേയും കുറിച്ചും, തത്വചിന്താപരമായ വിഷയങ്ങളും വീട്ടിൽ എപ്പോഴും ചർച്ച ചെയ്തിരുന്നു. ധാരാളം പുസ്തകങ്ങളും വീട്ടിൽ ഉണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, വീട്ടിൽ എപ്പോഴും ഒരു അക്കാദമിക് അന്തരീക്ഷമായിരുന്നു.


അസുഖം കാരണം, എസ്.എസ്.എൽ.സി. പരീക്ഷ ആദ്യചാൻസിൽ എഴുതാൻ സാധിച്ചില്ല. അക്കാലത്ത് ഗണിതം ഒട്ടും വഴങ്ങിയിരുന്നില്ല. ബാക്കി വിഷയങ്ങളിൽ നല്ല മാർക്കുകൾ കിട്ടിയിരുന്നുവെങ്കിലും, ഒരിക്കലും പ്രൊഫീഷ്യൻസി സമ്മാനം കിട്ടിയിരുന്നില്ല. അക്കാലത്ത് അത് വളരെ വിഷമമുണ്ടാക്കിയിരുന്നു. പൈ്രമറി ക്ലാസുകളിൽ സഹപാഠികളുടെ സഹായത്തോടെയാണ് കണക്കുകൾ ചെയ്തിരുന്നത്. കേട്ടെഴുത്തിലും മറ്റും അവരെ തിരിച്ചും സഹായിച്ചിരുന്നു. അടുത്ത വർഷത്തെ പത്താം ക്ലാസ് പരീക്ഷവരെ വീട്ടിൽ ഇരുന്ന് പഠിച്ച സമയത്താണ് കണക്ക് എന്താണെന്ന് ശരിക്കും മനസ്സിലായിത്തുടങ്ങിയത്. ബർട്രാന്റ് റസ്സലിന്റേയും മറ്റും ഫിലോസഫി പുസ്തകങ്ങളും, ഇന്റർമീഡിയറ്റ് വിദ്യാർത്ഥികൾക്കുണ്ടായിരുന്ന ആൾജിബ്ര, കാൽക്കുലസ് എന്നിവയിലെ പുസ്തകങ്ങളും വായിച്ചിരുന്നു. കണക്കിന് 95% മാർക്കോടെ പത്താം ക്ലാസ് പാസായി. കണക്കിനോടായിരുന്നു എപ്പോഴും താൽപര്യം. പക്ഷേ, വീട്ടുകാർക്ക് ഞാൻ എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെഡിസിൻ പഠിക്കണമെന്നായിരുന്നു ആഗ്രഹം. അക്കാലത്ത് ഇൗ കോഴ്സുകളുടെ പ്രവേശനത്തിന് തിരുവനന്തപുരത്ത് ഒരു മുഖാമുഖം പതിവായിരുന്നു. അതിൽ കടന്നുകൂടിയില്ല.


? കോളേജ് വിദ്യാഭ്യാസം.


ബി.എസ്സിക്ക് പഠിക്കുന്നതിനായി കോട്ടയം സി.എം.എസ്. കോളേജിലെത്തി. പ്രവേശനത്തിന് എത്തിയ നാലുപേരിൽ, രണ്ടുപേർക്ക് എഞ്ചിനീയറിംഗും, ഒരാൾക്ക് മെഡിസിനും പ്രവേശനം കിട്ടി. ബാക്കി, ഞാൻ മാത്രമായി. അവിടെ, ഭൗതികം പ്രൊഫസറായിരുന്ന റവ. കെ.സി. മാത്യു എന്നോട് ഫിസിക്സ് പഠിക്കാൻ നിർബന്ധിച്ചു. ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും, ഇപ്പോൾ ഞാൻ സന്തോഷവാനാണ്. ഗണിതത്തിന്റെ സഹായത്തോടെ പ്രപഞ്ചത്തെ മൊത്തത്തിൽ നോക്കിക്കാണാൻ എനിക്ക് കഴിഞ്ഞു. സി.എം.എസ്. കോളേജിൽനിന്ന്,വർഷങ്ങൾക്കുമുമ്പ് പഠനം പൂർത്തിയാക്കിപ്പോയ ഇലഞ്ഞിക്കൽ ചാണ്ടി ജോർജ് (ഇ.സി.ജി) സുദർശൻ എന്ന പേര്, പല അദ്ധ്യാപകരുംക്ലാസിൽ പലപ്പോഴും പറഞ്ഞിരുന്നു.


എം.എസ്സി. പഠിക്കുവാനായി ഞാൻ എറണാകുളം മഹാരാജാസ് കോളേജിൽ എത്തി. നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. അവിടെ, പിന്നീട് കൊച്ചി സർവകലാശാലയിൽ സഹപ്രവർത്തകനായിരുന്ന ഡോ. ഗിരിജാ വല്ലഭൻ ബി.എസ്സിക്ക് പഠിക്കുന്നുണ്ടായിരുന്നു. 1961-63 കാലഘട്ടത്തിൽ അവിടെ പഠിച്ചശേഷം, 1963-64ൽ ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ അദ്ധ്യാപകനായി.


? ജോർജ് സുദർശനുമായി പരിചയം.


പിന്നീടുള്ള ഒരു വർഷക്കാലത്തെ അപ്രതീക്ഷിതമായ അനുഭവങ്ങളാണ്, ഗണിതത്തിൽ അധിഷ്ഠിതമായ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ എന്നെ എത്തിച്ചത്. മദ്രാസിലെ പ്രസിഡൻസി കോളേജിൽ പ്രവർത്തിച്ചിരുന്ന ഠവല കിശെേൗേലേ ീള ങമവേലാമൃശരമഹ ടരശലിരല സന്ദർശിക്കുവാനുള്ള അവസരം ലഭിച്ചു. അവിടെ ടെക്സാസ് സർവകലാശാലയിൽ പ്രൊഫസറായിരുന്ന ജോർജ് സുദർശന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ അവസരം ലഭിച്ചു. ഝൗമിൗോ ങലരവമിശര,െ ഇഹമശൈരമഹ ങലരവമിശര െഎന്നിവയായിരുന്നു പ്രഭാഷണ വിഷയങ്ങൾ. പ്രഭാഷണം കഴിഞ്ഞ്, താരതമ്യേന യുവഅദ്ധ്യാപകനായിരുന്ന എന്നേയും എന്റെ സുഹൃത്തായിരുന്ന എസ്.ബി. കോളേജിലെ ഒരു ഗണിതാദ്ധ്യാപകനായിരുന്ന വർഗീസ് ഫിലിപ്പും അദ്ദേഹം താമസിച്ചിരുന്ന ഹോട്ടൽ വുഡ്ലാന്റസിൽ ഭക്ഷണത്തിനു ക്ഷണിച്ചു. വളരെ സന്തോഷത്തോടെ ഞങ്ങൾ ആ ക്ഷണം സ്വീകരിച്ചു. അവിടെവച്ച് ജമൃശേരഹല ജവ്യശെര,െ ഝൗമിൗോ എശലഹറ ഠവലീൃ്യ എന്നിവയിലെ ആധികാരികമായ ചില ഗ്രന്ഥങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് ഞങ്ങളോട് സംസാരിച്ചു. പലതവണ നോബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട വ്യക്തിയാണ് അദ്ദേഹം. പ്രായോഗികഭൗതിക ശാസ്ത്രത്തിൽ താൽപര്യവും അറിവും ഇല്ലായിരുന്ന എനിക്ക് ഇൗ ചർച്ചകൾ വളരെ ഫലവത്തായി. കങടര യുടെ സ്ഥാപക ഡയറക്ടറായിരുന്ന ഡോ. അല്ലാടി രാമകൃഷ്ണന്റെ, ഹിന്ദു പത്രത്തിലും മറ്റം വന്ന ലേഖനങ്ങളും എന്നെ സ്വാധീനിച്ചിരുന്നു. ലെബനണിലെ അമേരിക്കൻ സർവകലാശാലയിൽ ഗവേഷണത്തിനായി സുദർശൻ ശുപാർശ ചെയ്തെങ്കിലും, വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം പോകാൻ സാധിച്ചില്ല.


? കൊച്ചി സർവകലാശാലയിലെ ഗവേഷണം?


1964-68 കാലഘട്ടത്തിൽ, ആലുവ യു.സി. കോളേജിലും, ഇപ്പോഴത്തെ കൊച്ചി സർവകലാശാല കാമ്പസിലുമായി പ്രവർത്തിച്ചിരുന്ന കേരള യൂണിവേഴ്സിറ്റിയുടെ പോസ്റ്റ്ഗ്രാഡ്വേറ്റ് സെന്ററിൽ പ്രൊഫ. വെങ്കടേശ്വരലൂവിന്റെ വിദ്യാർത്ഥിയായി ഗവേഷണം തുടങ്ങി. ഋ്ീഹൗശേീി ീള ങീഹലരൗഹമൃ ഇീിമെേിേെ എന്ന പ്രബന്ധത്തിന് കേരള സർവകലാശാലയിൽ നിന്ന് 1968-ൽ പി.എച്ച്ഡി. നേടി.


? വിവാഹം, കുടുംബം


അങ്കമാലി മാളിയേക്കൽ കുടുംബാംഗമായ പ്രൊഫ. സി.സി. ഒൗസേപ്പ്, ഒല്ലൂർ കാട്ടുമാൻ കുടുംബാംഗമായ ശ്രീമതി എലിസബത്ത് എന്നിവരുടെ മകളായ ആനിയെ  1966-ൽ വിവാഹം കഴിച്ചു. അമേരിക്കയിൽ സ്ഥിരതാമസക്കാരായ മകൾ ഡോ. സ്വപ്നയും ഭർത്താവ് ഡോ. ബിനോയ് ജോസഫ്, മകൻ ഡോ. സുനിൽ, ഭാര്യ ഡോ. മോണിക്ക റെഡ്ഡിയും അവരുടെ മക്കളും ചേർന്നതാണ് എന്റെ കുടുംബം. ആനിയുടെ അച്ഛൻ പ്രൊഫ. ഒൗസേപ്പ്, മദ്രാസിലെ ലയോള കോളേജിൽ ഭൗതികശാസ്ത്രവകുപ്പ് മേധാവിയായിരുന്നു.


? കൊച്ചി സർവകലാശാലയിൽ അദ്ധ്യാപകൻ, ഗവേഷകൻ, ഗവേഷണ വിദ്യാർത്ഥികൾ.


1971 മുതൽ കൊച്ചി സർവകലാശാലയിൽ അദ്ധ്യാപകൻ, ങീഹൗരൗഹമൃ ുവ്യശെര,െ ഝൗമിൗോ എശലഹറ ഠവലീൃ്യ ഇീാെീഹീഴ്യ, ജമൃശേരഹല ുവ്യശെര െചീിഘശിലമൃറ്യിമാശര,െ ഇവമീ െഠവലീൃ്യ, അൃശേളശരശമഹ ചലൗൃമഹ ചലംേീൃസ െതുടങ്ങിയ മേഖലകളിലായിരുന്നു ഗവേഷണ വിദ്യാർത്ഥികൾ. ഇരുപതോളം പേർക്ക് പി.എച്ച്ഡി തിസീസിന് മാർഗനിർദേശം നൽകിയിട്ടുണ്ട്. ആറോളം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. …. യിലെ ഭൗതികശാസ്ത്ര പ്രൊഫസറും, ഡോ. സുദർശന്റെ പി.എച്ച്ഡി വിദ്യാർത്ഥിയുമായിരുന്ന പ്രൊഫ. എൻ. മുകുന്ദ, ഭാരതീദാസൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. എം. ലക്ഷ്മണൻ, കഡഇഅഅ യിലെ പ്രൊഫ. ജയന്ത് നർലികർ, പ്രൊഫ. താണുപത്മനാഭൻ, നരേഷ്, ദാദിച്ച്, അജിത് കെ. ഭാവേ തുടങ്ങിയവരുടെ ഗവേഷക ഗ്രൂപ്പുകളുമായി ഞങ്ങൾക്ക് സഹപ്രവർത്തനം ഉണ്ടായിരുന്നു.


ഒമ്പത് വർഷത്തോളം ഭൗതികശാസ്ത്രവകുപ്പിന്റെ മേധാവി സയൻസ് ഫാക്കൽട്ടി ഡീൻ സിൻഡിക്കേറ്റ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചശേഷം അവിടുത്തെ വൈസ് ചാൻസലറായി സ്ഥാനമേറ്റു. നെതർലന്റ്സിലെ മികച്ച സർവകലാശാലകളായ ഠഡ ഉലഹള,േ ഋശിറവമ്ലി സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച ങഒഛ ജൃീഷലര േനടപ്പിലാക്കാൻ സാധിച്ചു. ഇൗ പ്രോജക്ടിലൂടെയാണ് ഇന്റർനെറ്റ് സൗകര്യം നിലവിൽ വന്നതും ഗവേഷണമേഖലകൾ വികസിച്ചതും എനിക്കുമുമ്പ് വൈസ്ചാൻസലറായിരുന്ന ഡോ. കെ.ജി. അടിയോടി തുടങ്ങിവച്ച പദ്ധതി ആയിരുന്നു അത്. ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ സ്വാശ്രയാടിസ്ഥാനത്തിൽ, സർവകലാശാല ആയിരിക്കേയാണ്. സംയോജിതപഠനകേന്ദ്രം (2001-2003 കാലത്ത് ഇൗ ലോക്കൽ അതിന്റെ ഡയറക്ടറായിരുന്നു) ഇലിൃേല ളീൃ ഋഃരലഹഹലിരല ഘമലെൃ െമിറ ഡുീേ ലഹലരൃേീിശര െടരശലിരല (ഇഋഘഡട), ഇലിൃേല ളീൃ ങമിഴൃീ്ല ടൗേറശല െഎന്നിങ്ങനെ ആറോളം പഠനകേന്ദ്രങ്ങൾ സ്ഥാപിക്കാൻ സാധിച്ചു. ഇൗ കാലയളവിൽ നൂറ്റിഅമ്പതോളം അദ്ധ്യാപകരെ പുതിയതായി നിയമിക്കാൻ സാധിച്ചതും പിന്നീട്, സർവകലാശാലയുടെ ഉന്നമനത്തിന് സഹായകമായി. 2001ൽ വൈസ്ചാൻസലർ സ്ഥാനത്തുനിന്നും വിരമിച്ചശേഷം കാക്കനാട്ടെ രാജഗിരി എഞ്ചിനീയറിംഗ് കോളേജ്, വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് എന്നിവയിൽ ഡീനായി പ്രവർത്തിച്ചു.


? ശാസ്ത്ര-സാഹിത്യരംഗത്തേക്കുള്ള അരങ്ങേറ്റം


ഒൗദ്യോഗികമായി റിട്ടയർ ചെയ്തശേഷം, ഇൗ മേഖലകളിൽ പ്രവർത്തിക്കാൻ കൂടുതൽ അവസരം കിട്ടി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ കൈയെഴുത്ത് മാസികകളിൽ ചെറിയ ലേഖനങ്ങൾ എഴുതുമായിരുന്നു. അണുബോംബനെ കുറിച്ചായിരുന്നു ആദ്യത്തെ ലേഖനം. എന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന പ്രൊഫ. കെ.ജി. നായർ, 1972ൽ കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗസ്റ്റ് എഡിറ്റർ ആയപ്പോഴാണ് കൂടുതൽ ലേഖനങ്ങൾ എഴുതാൻ പ്രേരണയായത്. പ്രൊഫ. ഗിരിജാ വല്ലഭൻ, പ്രൊഫ. സി.പി. മേനോൻ, പ്രൊഫ. രുദ്രവാരിയർ എന്നിവരും ഇൗ കൂട്ടത്തിലുണ്ടായിരുന്നു. പിന്നീട് പ്രശസ്ത സാഹിത്യകാരനായ സി. രാധാകൃഷ്ണനും, എന്നെ ശാസ്ത്രവിഷയങ്ങളിൽ ലേഖനങ്ങളെഴുതാൻ പ്രേരിപ്പിച്ചു. മലയാളത്തിലെ ശാസ്ത്ര-സാഹിത്യമേഖലയിൽ പന്ത്രണ്ടോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭൗതികത്തിന് പുറമേ, ജീവശാസ്ത്രത്തിലും കൈവച്ചാണിവ എഴുതിയത്. ഏറ്റവും പുതിയ പുസ്തകം ചാൾസ് ഡാർവിന്റെ ജീവചരിത്രമാണ്.


? അംഗീകാരങ്ങളും പുരസ്കാരങ്ങളും.


കേരള സാഹിത്യ അക്കാദമി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കെ.സി.ബി.സി. എന്നിവയുടെയും കേരള സാഹിത്യഅക്കാദമി എൻഡോവ്മെന്റ് അവാർഡ്, പ്രൊഫ. സി.പി. മേനോൻ സ്മാരക അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. കയോസ്-ക്രമില്ലായ്മയിലെ ക്രമം, പരിണാമം സിദ്ധാന്തമല്ല, നിയമമാണ്, ഇൗ ശരീരത്തിൽ ഒതുങ്ങുന്നില്ല ഞാൻ, പദാർത്ഥം മുതൽ ദൈവകണം വരെ, ആര്യഭടൻ മുതൽ ഹോക്കിംഗ് വരെ, ചാൾസ് ഡാർവിൻ എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കനലുകൾ എന്നൊരു കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിൃേീറൗരശേീി ീേ ശിളീൃാമഹ ങമവേലാമശേര െശാസ്ത്രത്തിന്റെ ദർശനം എന്നീ പുസ്തകങ്ങളുടെ പണിപ്പുരയിലാണിപ്പോൾ. ശാസ്ത്രത്തിന് പുറമേ, സാഹിത്യവും ദർശനവും ഉൾപ്പെടെയുള്ള ശാസ്ത്രേതര വിഷയങ്ങളിലും കമ്പമുണ്ട്.


പിറന്നാൾ ദിവസം തന്നെ, ഗവേഷക വിദ്യാർത്ഥികളും സുഹൃത്തുക്കളും ചേർന്ന് ഒരു ഒാൺലൈൻ ആശംസാ സമ്മേളനം നടത്തിയത് വളരെ സന്തോഷമായി. പലരേയും നേരിട്ട് കാണാനുള്ള അവസരമായിരുന്നു അത്. ശാസ്ത്ര-സാഹിത്യരംഗത്തും സൈദ്ധാന്തിക ഭൗതികശാസ്ത്രരംഗത്തും ഇനിയും ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നാണ് ആഗ്രഹം.


ഘീ്യീഹമ കിശെേൗേലേ ീള ജലമരല മിറ കിലേൃിമശേീിമഹ ഞലഹമശേീി െ(ഘകജക) ന്റെ കീഴിലുള്ള ലിപി-ശാസ്ത്രഫോറത്തിൽ വളരെ ഉത്സാഹപൂർവം പ്രവർത്തിക്കുന്നു. ശാസ്ത്രാഭിമുഖ്യമുള്ള കോളേജ്/സർവകലാശാല വിദ്യാർത്ഥികൾക്കായി ഘകജക ടരശലിരല മേഹസ െഎന്ന പേരിൽ ഒരു ഒാൺലൈൻ പോർട്ടൽ തുടങ്ങിയിട്ടുണ്ട്.  ഡോ. ഫാ. ബിനോയ് ആണ് ഇൗ പദ്ധതിയുടെ ഡയറക്ടർ. എഴുത്ത് എന്ന സാംസ്കാരിക മാസികയുടെ മുഖ്യഉപദേഷ്ടാവായും പ്രവർത്തിക്കുന്നു.


ലേഖകൻ, കൊച്ചി സർവകലാശാലയിൽ എം.എസ്സിക്കു പഠിച്ചിരുന്ന 1978 മുതൽ പ്രൊഫ. ബാബു ജോസഫുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നു. ലേഖകന്റെ ഗുരുവും മാർഗദർശിയുമായിരുന്ന, ഗണിതശാസ്ത്രവകുപ്പ് മേധാവി പ്രൊഫ. വസീർ ഹസൻ ആബ്ദിയും ചേർന്ന്, ഒശീെേൃ്യ മിറ ജവശഹീീെുവ്യ ീള ടരശലിരല എന്ന വിഷയത്തിൽ ധാരാളം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.